This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Wednesday, December 29, 2010

പ്രവാസം സുഖമുള്ള ഒരനുഭവം



ഞാനിപ്പോള്‍ ഒരു പ്രവാസിയാണ്. ദുബായ്  എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ വല്ലാത്തൊരവസ്ഥയിലായിരുന്നു ഞാനും. പിറ്റേന്നു തന്നെ തിരിച്ചു പോയാലോഎന്നായിരുന്നു ചിന്ത. ഒരു റമദാനിലാണ് ദുബായില കാലുകുത്തിയത്. രാവും പകലുമില്ലാത്ത പണി. നടുവൊടിഞ്ഞെന്ന് പറഞ്ഞാല്‍ മതിയല്ലൊ..
സമയം പോയിക്കിട്ടുന്നേയില്ല. മണിക്കൂറുകള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യം. ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറുതന്നെയല്ലെ...! ആകെയൊരു പങ്കപ്പാട്. വന്നു കുടുങ്ങി. പുറത്തിറങ്ങാന്‍ പേടി. ഇഖാമ കയ്യില്‍ കിട്ടിയിട്ടില്ല. വല്ല പോലീസും പൊക്കിയാലോ.. അറബിച്ചെക്കന്മാര്‍ കൈകാര്യം ചെയ്തേക്കുമോ.. ഭാഷയും വല്ല്യ പിടിയില്ല. എന്തു ചെയ്യാന്‍.. കൂട്ടിലിട്ട മെരുകിനെപ്പോലെ..

ചിലര്‍ ഇവിടെ പത്തും ഇരുപതും മുപ്പതും വര്‍ഷങ്ങളായി എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ആശ്ചര്യവും കൗതുകവുമായിരുന്നു. എങ്ങനെ ഇത്രയും വര്‍ഷങ്ങള്‍...
ഞാന്‍ പറഞ്ഞു, ഒരു വര്‍ഷം.. ഏറിവന്നാല്‍ രണ്ടു വര്‍ഷം... അതില്‍ക്കൂടുതല്‍...
എല്ലാ പ്രവാസികളും ആദ്യ ദിനങ്ങളില്‍ പറയുന്നതാണിത്.. ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു പറഞ്ഞിരുന്നത്.നാലോ അഞ്ചോ മാസം കഴിയുമ്പോള്‍ നിനക്ക് മനസ്സിലാവും എങ്ങനെയാണ് ഞങ്ങള്‍ ഇത്രയും കാലം ഇവിടെ നിന്നതെന്ന്.. ഇന്നലെ വന്നതു പോലെയാണ് ഞങ്ങള്‍ക്കിപ്പോഴും അനുഭവപ്പെടുന്നത് എന്നൊക്കെയായിരുന്നു അവരുടെ സംസാരങ്ങള്‍..
ഇരുപതു വര്‍ഷത്തിലേറെയായി ഇവിടെ ജോലിചെയ്യുന്ന ഒരാളോട് ഞാന്‍ ചോദിച്ചു.., ഒരു തിരിച്ചു പോക്കിനെക്കുറിച്ച്...?
അയാള്‍ ദീര്‍ഘമായൊന്ന് നിശ്വസിച്ച് ആകാശത്തേക്ക് നോക്കി കുറച്ച് നേരം നിന്നു. പിന്നെ നിറഞ്ഞ പുഞ്ചിരിയോടെ അയാളെന്റെ മുഖത്തേക്ക് നോക്കി.
വീട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെയല്ലെ..
മറ്റൊരു പതിനെട്ട് വര്‍ഷത്തെ പ്രവാസത്തോട് ഞാനിതേ ചോദ്യം ആവര്‍ത്തിച്ചു.
അതിനെക്കുറിച്ചാലോചിക്കുമ്പോള്‍ വല്ലാത്തൊരു ഭയമാണെനിക്ക്.. നാട്ടില്‍ ചെന്നിട്ട് നമ്മളെന്ത് ചെയ്യാനാണ്. രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോള്‍ രണ്ടോ മൂന്നോ മാസത്തെ ലീവിനു നാട്ടിലേക്ക് പോയാല്‍ ലീവു കഴിയും മുന്‍പ് തിരിച്ചു പോരാന്‍ നിര്‍ബന്ധിതനാവുന്ന ഒരു പ്രവാസിയാണ് ഞാന്‍. ചെന്നിറങ്ങിയതിന്റെ പിറ്റേന്നു മുതല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമറിയേണ്ടത് എന്നാണ് തിരിച്ചു പോകുന്നതെന്നാണ്. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോയാല്‍ പിന്നെ തിരിച്ചുവരാന്‍ ഒരിടമെവിടെ സുഹ്യത്തെ...
മറ്റൊരു പതിനാലു വര്‍ഷത്തെ പ്രവാസം പറഞ്ഞു,
രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാല്‍ നീ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമായിരുന്നില്ല. പ്രവാസികള്‍ എങ്ങോട്ട് തിരിച്ചു പോകാനാണ്. തിരിച്ചു പോകാനൊരിടമുണ്ടോ അവര്‍ക്ക്. നാട്ടിലും വിദേശത്തും പ്രവാസിയാണവന്‍. ഒരഭയാര്‍ഥിയെപ്പോലെ, സ്വന്തം അസ്ഥിത്വമില്ലാത്തവന്‍... ശരീരമില്ലാത്തവന്‍... ആത്മാവില്ലാത്തവന്‍... വികാര വിചാരങ്ങളില്ലാത്തവന്‍... വോട്ടവകാശം പോലുമില്ലാത്തവന്‍... ഒരു പ്രവാസിയുടെ സാന്നിധ്യത്തെക്കാള്‍ വീട്ടുകാരും നാട്ടുകാരും അവനില്‍ നിന്നും പ്രതീക്ഷിക്കുന്നത് മറ്റു ചിലതാണ്... പ്രഷര്‍... ഷുഗര്‍... പ്രമേഹം... കൊളസ്ട്രോള്‍... പ്രവാസികള്‍ക്ക് പരമ സുഖമല്ലെ ഇവിടെ. പിന്നെ എന്തിനാണൊരു തിരിച്ചുപോക്കിനെക്കുറിച്ചാലോചിച്ച് മൂഡു കളയുന്നത്...
പന്ത്രണ്ടു വര്‍ഷത്തെ ഒരു പ്രവാസം പറഞ്ഞു,
നാലു കൊല്ലം കഴിഞ്ഞപ്പോള്‍ എല്ലാം നിര്‍ത്തി തിരിച്ചു പോയതാണ് ഞാന്‍. ഒരു വര്‍ഷം നാട്ടില്‍ പല പണികളുമായി കൂടി. നമ്മുടെ സാന്നിധ്യത്തെക്കാള്‍ മറ്റു പലതുമാണ് നമ്മില്‍ നിന്നും നമ്മുടെ വേണ്ടപ്പെട്ടവര്‍ എന്നു കരുതുന്നവര്‍ പോലും പ്രതീക്ഷിക്കുന്നതെന്ന് തിരിച്ചറിയുമ്പോള്‍ മറ്റൊരു വിസക്ക്... കടമകളും കടപ്പാടുകളും ബാധ്യതകളും ഏറ്റെടുക്കുക എന്നതുപോലെത്തന്നെ ഇവയെല്ലാത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടം കൂടിയാണ് ചിലപ്പോള്‍ പ്രവാസം. കുഴലും ഡ്രാഫ്റ്റും കാത്തിരുന്നു ശീലിച്ചവര്‍ക്ക് അതു മുടങ്ങുമ്പോഴുണ്ടായേക്കാവുന്ന മുറുമുറുപ്പ് മണിയറയിലെ രസം കെടുത്തിത്തുടങ്ങുമ്പോള്‍ രണ്ടാം പ്രവാസത്തിന് സമയമാകുന്നു. അവിടെ പിന്നെയൊരു മടങ്ങിപ്പോക്കിന് പ്രസക്തിയില്ല.
പതിനേഴു വര്‍ഷത്തെ ഒരു പ്രവാസം പറഞ്ഞതിങ്ങനെയാണ്,
പ്രവാസം സുഖമുള്ള ഒരനുഭവമാണ്. ഒരു പ്രത്യേക സുഖം. ആ സുഖം ആസ്വദിച്ചു തുടങ്ങിയാല്‍ പിന്നെയൊരു മടങ്ങിപ്പോക്കിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ല. അതു പറഞ്ഞറിയിക്കാനാവില്ല. അനുഭവിച്ചു തന്നെ അറിയണം...
ഇപ്പോള്‍ ഞാന്‍ സഊദിയില്‍ എത്തിയിട്ട് അഞ്ചു മാസം കഴിയുന്നു. ഇഖാമ കിട്ടി. പണിയും ലെവലായി. റോഡിലൂടെ ഇറങ്ങി നടക്കാന്‍ ഒരു ബേജാറുമില്ല. ജനിച്ചു വളര്‍ന്ന നാടുപോലെ... മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ക്കും ദൂരം കുറഞ്ഞിരിക്കുന്നു. നാടും വീടും മനസ്സില്‍ നിന്നും മാഞ്ഞ് മാഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. റിയാലുകള്‍ മനസ്സില്‍ ഇടം നേടുന്നു....
അതെ, പ്രവാസം ഒരു സുഖമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു...എനിക്കും!
സ്വസ്ഥം, സുഖം, സുന്ദരം... റിയാലുകളേ നമ:
ഷുഗര്‍, പ്രഷര്‍, പ്രമേഹം, കൊളസ്ട്രോള്‍... സകല ഭൂത പിശാചുക്കള്‍ക്കും നമോവാകം!

Wednesday, December 22, 2010

മഅദനിക്കു ശിഷ്യപ്പെടുക...

മഅദനിക്കു ശിഷ്യപ്പെടുക...

അടുത്തിടെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ പത്രസമ്മേളനം ചാനലുകളില്‍കണ്ടു. മുഖ്യമന്ത്രിയല്ലേ, എന്താണു പറയുന്നതെന്ന്‌ കണ്ടുകളയാം എന്നുകരുതി അച്ചടക്കമുള്ള പൗരനായ ഞാന്‍ ടി.വിയുടെ മുന്നിലിരുന്നു. പത്രസമ്മേളനം തുടങ്ങി. ആദ്യ ചോദ്യത്തിനുത്തരം പറയാന്‍ മുഖ്യമന്ത്രി വായ്‌ തുറന്നു. പിന്നെ അടച്ചു. പിന്നെ കണ്ണാടിയുടെ അടിയിലൂടെ കണ്ണുമേലോട്ടാക്കി ചുണ്ടുകൊണ്ട്‌ എന്തോ അഭ്യാസം കാണിച്ചു. മസില്‍ പിടിച്ചു.

ശബ്‌ദം മാത്രം പുറത്തേയ്‌ക്കു വരുന്നില്ല. ഒരു മിനിട്ടുകഴിഞ്ഞ്‌ ഒരു വാക്ക്‌ മൊഴിഞ്ഞു. വീണ്ടും ഒരു മിനുട്ട്‌ നിശബ്‌ദത. മേല്‌പ്പറഞ്ഞ അഭ്യാസങ്ങളെല്ലാം ഒന്നുകൂടി ആവര്‍ത്തിച്ചു. വീണ്ടും ഒരു വാക്ക്‌ മൊഴിഞ്ഞു. എനിക്ക്‌ മടുത്തു. ചാനലിനും മടുത്തു എന്നു തോന്നുന്നു. പത്രസമ്മേളനം ലൈവ്‌ കാണിക്കാനിരുന്ന ചാനല്‍ പെട്ടെന്ന്‌ അത്‌ നിര്‍ത്തി ന്യൂസ്‌ വായനക്കാരനിലേക്ക്‌ തിരിഞ്ഞു. `മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനത്തിന്റെ തല്‍സമയദൃശ്യങ്ങളാണ്‌ നിങ്ങള്‍ കണ്ടത്‌.' എന്നുപറഞ്ഞ്‌ ചാനല്‍ തടിതപ്പി.

ലോകത്തിലെ മഹാന്മാരായ നേതാക്കളെല്ലാം പ്രസംഗത്തിലൂടെയാണ്‌ ജനമനസുകള്‍ കയ്യടക്കിയത്‌. പറയാനുള്ളത്‌ സ്‌ഫുടമായും വ്യക്‌തമായും ആശയംചോര്‍ന്നുപോകാതെയും ആവേശം നിലനിര്‍ത്തിയും അവര്‍ അവതരിപ്പിച്ചുപോന്നു. അല്‌പം ഫലിതവും കൂടി കലര്‍ത്തിയാല്‍ ഭേഷായി. ഹിറ്റ്‌ലര്‍ മുതല്‍ എ.കെ.ജി വരെയുള്ളവര്‍ അങ്ങനെയായിരുന്നു. എന്നാല്‍ ഇന്നത്തെ നേതാക്കളില്‍ മിക്കവരുടെയും സ്‌ഥിതി മുഖ്യമന്ത്രിയുടേതുപോലെതന്നെ. നന്നായി സംസാരിക്കാനോ ആശയത്തിന്റെ തെളിമ നിലനിര്‍ത്താനോ പലര്‍ക്കും കഴിയുന്നില്ല.

പ്രതിപക്ഷത്തെ/ഭരണപക്ഷത്തെ/ശത്രുവിനെ വെല്ലുവിളിക്കാനും തലമൂത്ത നേതാവിന്‌ സ്‌തുതിപാടാനും മാത്രമേ അവര്‍ക്കറിയൂ. വാക്‌ സാമര്‍ത്ഥ്യത്തിലൂടെ ജനങ്ങളുടെ മനസില്‍ കയറിപ്പറ്റാന്‍ കഴിയുന്ന അവസാനത്തെ നേതാവായിരുന്നു ഇ.കെ. നായനാര്‍. അദ്ദേഹം മണ്‍മറഞ്ഞതോടെ ആ വംശം കുറ്റിയറ്റു. പിണറായി വിജയന്‍, എം.എം. ഹസന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെല്ലാം പരമബോറന്മാരായ രാഷ്‌ട്രീയ നേതാക്കളാണ്‌. കുറച്ചെങ്കിലും ഭേദം പി.സി. ജോര്‍ജാണ്‌. വെടിയും പുകയുമൊക്കെയായി ഒരു `ഓള' മുണ്ടാക്കാന്‍ ജോര്‍ജിനറിയാം.

വായനയും ചിന്തയും നഷ്‌ടപ്പെട്ടതാണ്‌ രാഷ്‌ട്രീയ നേതാക്കളുടെ വാക്‌ സാമര്‍ത്ഥ്യം നഷ്‌പ്പെടാന്‍ കാരണമെന്നു തോന്നുന്നു. എം.പി. വീരേന്ദ്രകുമാറും കാര്‍ത്തികേയനും പി. ഗോവിന്ദപ്പിള്ളയും പോലെ ചുരുക്കം ചില നേതാക്കളെ അക്ഷരസ്‌നേഹികളായുള്ളൂ. ബാക്കിയെല്ലാവരുടെയും വായന പത്രവായനയിലൊതുങ്ങുന്നു.
ഇന്നത്തെ നേതാക്കള്‍ അക്ഷരസ്‌ഫുടതയുടെയും ആശയത്തെളിമയുടെയും കാര്യത്തില്‍ കണ്ടുപഠിക്കേണ്ട ഒരാളുണ്ട്‌ -അബ്‌ദുള്‍ നാസര്‍ മഅദനി.

മലയാളഭാഷയെ മഅദനി അമ്മാടനമാടുന്നതു കേള്‍ക്കാന്‍ നല്ലരസമാണ്‌. പറയുന്നകാര്യം വളരെ തെളിമയോടൊപ്പം സ്‌ഫുടതയോടെയും മഅദനി കേള്‍വിക്കാരന്റെ മനസിലെത്തിക്കും. തട്ടും തടവുമില്ല. തീവ്രവാദം പറഞ്ഞാലും നിരപരാധിത്വം വിളിച്ചുകൂവിയാലും എല്ലാത്തിനും പലതരം മോഡുലേഷനുകള്‍. അസൂയാവഹമായ ഭാഷാപ്രാവീണ്യമുണ്ട്‌ മഅദനിക്ക്‌. നമ്മുടെ നേതാക്കള്‍ പ്രസംഗിക്കും മുമ്പ്‌ മഅദനിക്ക്‌ ശിഷ്യപ്പെടുന്നത്‌ നന്ന്‌.

വാല്‍ക്കഷണം: പിണറായി വിജയന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കെ സുഹൃത്തിന്റെ കമന്റ്‌: രഞ്‌ജനി ഹരിദാസ്‌ എത്രയോ ഭേദം

Wednesday, December 15, 2010

ഒരു ഗള്‍ഫ്മൗനം

ഒരു ഗള്‍ഫ് മൗനം
Posted by : Special Reporter on : 2010-03-31

`കേള്‍ക്കാനൊരിടം മരുഭൂമിയും പറയാനുള്ള വാക്കുകള്‍ നീര്‍ച്ചാലുമാകുമ്പോള്‍ മൗനം തന്നെ ഭേദം`.......

മേരി ജയിലറിന്റെ വരികളും പ്രണയിച്ച്, പ്രാരാബ്ധങ്ങളുടെ പുതപ്പുകളൂരി ദൂരേക്കു വലിച്ചെറിഞ്ഞ്, ഗഡുക്കളായി സ്വപ്‌നങ്ങളും കണ്ടു സുഖസുഷുപ്തിയിലാണ്ടിരിക്കയാണു വോട്ടര്‍ ലിസ്റ്റില്‍ പോലും പേരില്ലാത്ത ഗള്‍ഫുകാര്‍ എന്ന് ഓമനപ്പേരുള്ള കറവപ്പശുക്കള്‍. സദാസമയവും മൗനംപൂണ്ടിരിക്കുന്ന മുഖമാണവന്റെ ഗള്‍ഫ് സമ്പാദ്യം.

അകാരണമായ ഒരു തരം മൗനം ഓരോ ഗള്‍ഫുകാരന്റെ മുഖത്തും വായിച്ചെടുക്കാന്‍ കഴിയും. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ മുഖം തിരിച്ചുകളയുന്ന നിഷേധാത്മക മൗനം. പിറന്ന നാട്ടിലെത്തിയാല്‍ ഏറെ വാചാലരാകുന്നവര്‍പോലും ഇവിടെ മൗനത്തിന്റെ പുറന്തോടിനകത്തേക്കു കടലാമപോലെ സ്വയം ഉള്‍വലിയുകയും കുഴിയാനപോലെ പിറകോട്ടു നടക്കുകയും ചെയ്യുന്നു.

ഗള്‍ഫിലെ പ്രത്യേക സാഹചര്യത്തില്‍ ഇവിടെ കടപ്പാടുകളുടെ കണക്കുകളില്‍ ആര്‍ക്കും താല്‍പര്യമില്ല. അങ്ങനെ വല്ലതുമുണ്ടെങ്കില്‍തന്നെ കഴിയുന്നത്ര വേഗം എല്ലാ കണകകുകളിലും തീര്‍പ്പുണ്ടാക്കി തുരുത്തുകളാവാനും സ്വയം ഒറ്റപ്പെടാനും ഓരോരുത്തരും ആഗ്രഹിക്കുന്നു. `ഞാന്‍` എന്ന ചെറു ദ്വീപ് പോലെ.

അസ്ഥിത്വത്തിന്റെ കാലടികള്‍ക്കിടയിലെ മണ്ണൊലിപ്പാണ് അധികം പേര്‍ക്കും അനുഭവങ്ങളുടെ ഡയറിത്താളില്‍ കുറിക്കാനുള്ളത്. അഞ്ചാറു വര്‍ഷം വിദേശത്തു ജോലിചെയ്ത്, നല്ലൊരു തുക ശമ്പളവും വാങ്ങി ജീവിതാനുഭവങ്ങളുടെ കണക്കുപുസ്തകത്തില്‍ സങ്കലനവും വ്യവകലനവും നടത്തി വരവും ചെലവും കണക്കാക്കുമ്പോള്‍ മിച്ചം എന്ന കോളം എന്നും ശൂന്യം. അവസാന പത്തുകിലോ സ്വര്‍ണം കയറ്റുന്നവരുടെ കാരുണ്യം കൊണ്ടു നാട്ടിലേക്കു വിമാനം കയറുന്നും. വെറും കയ്യോടെ മടങ്ങുന്നവരുടെ മുഖത്തു മൗനം തുളുമ്പുകയായിരിക്കും. പെയ്യാതെ കനംവച്ച മഴമേഘങ്ങള്‍ പോലെ, 'എന്തുകൊണ്ട് ഇങ്ങനെ'? എന്ന ചോദ്യത്തിന് ഉത്തരമില്ല. അല്ലെങ്കില്‍ ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കാനും ഉത്തരം കണ്ടെത്താനും സമയമില്ല എന്നതാണു വാസ്തവം. പലപ്പോഴും കുടുംബങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ മൗനം വായിലിട്ടു ചവച്ചു മുറുക്കാന്‍ തുപ്പി വെയിലത്ത് ഒറ്റയ്ക്കു നില്‍ക്കുന്ന ഈത്തപന മരംപോലെ മാറിനില്‍ക്കുകയാണു പലരും. മരുഭൂമിയിലെ ഇത്തരം പൂമരങ്ങള്‍ക്കു വസന്തമില്ല. തണലും തണുപ്പുമില്ല. നിറയെ ആത്മവേദനയുടെ മുരിക്കുകള്‍പോലെ മുള്‍മുനകള്‍ മാത്രം.

കാഫ്കയുടെ `മെറ്റമോര്‍ഫസിസ്` വായിക്കുമ്പോഴുണ്ടാകുന്ന ഐഡന്റിറ്റി ക്രൈസിസ് ഏറ്റവും കൂടുതല്‍ അനുഭവജന്യമാകുന്നതും ഈ മഹാനഗരിയിലാണ്. ഗ്രാമീണതയുടെ ശാലീനതയില്‍ പിച്ചവച്ചു വളര്‍ന്ന ഒരാള്‍ക്ക് ആ സാഹചര്യം ഒരുക്കിക്കൊടുക്കുന്ന സംസ്‌കാരവുമായി അഭേദ്യമായ ബന്ധമുണ്ടാകും. മാതൃത്വത്തിന്റെയും മുലകുടിയുടെയുമൊക്കെ ബന്ധമെന്ന് വേണമെങ്കില്‍ പറയാം. ഇങ്ങനെയുള്ളൊരു സംസാകാരത്തിന്റെ ചട്ടക്കൂടില്‍ നിന്ന് ഗ്രാമീണതയുടെ നിസ്സഹായതയുമായി നഗരത്തിന്റെ ബഹളങ്ങളിലേക്കു പറിച്ചുനടുമ്പോള്‍ തീക്ഷണമായ നഗരാനുഭവങ്ങളുടെ തീവ്രവമായ വികാരം അവനെ ആരുമല്ലാതാക്കിത്തീര്‍ക്കുകയാണ്. ഞാനാര് എന്ന ചോദ്യം സ്വയം ചോദിച്ചുപോകുന്ന അവസ്ഥ. ഈ അവസ്ഥയില്‍ കവിത്വത്തിന്റെ തളിരുകള്‍ ഹൃദയത്തില്‍ സൂക്ഷ്മമായി സ്പന്ദിക്കുമ്പോള്‍ കവിത എഴുതുന്നു. കഥകളുടെ കനലുകള്‍ കരളിലുള്ളവര്‍ അത് ഊതിത്തെളിക്കുന്നു. മറ്റുള്ളവര്‍ നിരന്തരമായ സഹധര്‍മിണിക്കും കുടുംബത്തിലേക്കും കത്തുകളെഴുതിയും ഇന്റര്‍നെറ്റിന്റെ വലകളില്‍ തൂങ്ങിയും സായൂജ്യമടയുന്നു. ഇവിടെ നഷ്ടപ്പെടുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങളുടെയും വിലയിരുത്തലുകളായിരിക്കും എല്ലാ എഴുത്തുകാരുടെയും പൊതുവിഷയം.

സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെപ്പോലും കാണാതെ വേപഥുപൂണ്ട മനസ്സുമായി അവധിയുടെ ദിനങ്ങളെത്താന്‍ കലണ്ടര്‍ കളങ്ങളില്‍ ചുവപ്പുപേനകൊണ്ടു നാളുകള്‍ തള്ളുന്നവര്‍ക്കു പരസ്പരം പറയാന്‍ പരിഭവങ്ങളും പ്രാരബ്ധങ്ങളും മാത്രം. ഇതൊക്കെ എത്രയോ തവണ പറഞ്ഞു പഴകിയതിനാല്‍ ഇന്ന് ഒരേ റൂമില്‍ താമസിക്കുന്ന ചെറുപ്പക്കാരുടെ ഇടയിലും മൗനത്തിന്റെ മരങ്ങള്‍ വളരുകയാണ്.

സങ്കീര്‍ണമായ ജീവിത സമസ്യങ്ങള്‍ക്ക് ഉത്തരം കാണാനാവാതെ തപ്പിത്തടഞ്ഞു തിരക്കുകള്‍ക്കിടയിലൂടെ നടന്നുപോകുന്ന സുഹൃത്തുക്കള്‍പോലും പാതയോരത്തു പരസ്പരം കാണുമ്പോള്‍ ഒന്നു പുഞ്ചിരിക്കാന്‍ മടിക്കുന്നു. ചുണ്ടത്തുപോലും നിഴലിക്കുന്ന മൗനം. അനുഭവങ്ങളവനെ അന്തര്‍മുഖനാക്കാന്‍ പഠിപ്പിക്കുന്നു. അങ്ങനെ ഒരു മുനിയെക്കൂടി നഗരത്തിനേകുകയാണ്. 'ദുബായ്ക്കാരനെന്ന മൌനി.

വിസ സമ്പാദിച്ചു വിദേശത്തേക്കു വിമാനം കയറുക എന്നത് ഒരു ഭാഗ്യമാണ്. ഇവിടെ മാന്യമായ ഒരു ജോലിക്കിട്ടുക എന്നത് അതിലേറെ ഭാഗ്യവും ഇങ്ങനെ ഭാഗ്യപരീക്ഷണങ്ങള്‍ക്കായി ബിരുദ സര്‍ട്ടിഫിക്കറ്റും അനുഭവസമ്പത്തും ഫയലിലൊതുക്കി പത്രത്താളുകളിലെ തൊഴിലവസരങ്ങളിലൂടെ നടന്ന് അടിയും അകവും തേഞ്ഞ ചെരിപ്പുമായി മുന്നില്‍ നില്‍ക്കുന്ന ഓരോ സുഹൃത്തിന്റെ മുന്നിലും നാം മൗനത്തിന്റെ ആല്‍മരമാവുന്നു. നിന്ന നില്‍പില്‍ തന്നെ വേരിറങ്ങി ഒരുപാടു നേരം പിന്നെ വന്നകാലത്തു താനനുഭവിക്കേണ്ടി വന്ന വിഷമങ്ങളുടെയും ത്യാഗങ്ങളുടെയും വലിയ ഡയറിക്കുറിപ്പുകള്‍ അവനായി തുറന്നുവയ്ക്കും. അടിതേഞ്ഞ അനുഭവങ്ങളുടെ ചെരിപ്പുകളും പാദമുദ്രകളേറ്റ ഉദ്യോഗങ്ങളുടെ ചവിട്ടുപടികളും വായിച്ചെടുത്ത് അവസാനം മുന്നിലെ കറങ്ങുന്ന കസേരയിലിരിക്കുന്ന സുഹൃത്തിന്റെ മുഖത്തേക്കു നോക്കുമ്പോള്‍ എസിക്കകത്തിരുന്നും അവന്‍ വിയര്‍ക്കുകയായിരിക്കും. പെട്രോ ഡോളറിന്റെ ഉഷ്ണഭൂമിയിലൂടെ ജീവിതം കൊണ്ടുനടക്കുന്നതിന്റെ വിയര്‍പ്പ് സുഹൃത്തിന്റെ ദേഹത്തും പടര്‍ന്നുകയറും. തിരിച്ചറിവുകളുടേതായ പുതിയ ഉണര്‍വില്‍ ഗതകാലത്തേയും വര്‍ത്തമാനകാലത്തെയും പുനപാരായണം ചെയ്യുകയാവും, സുഹുത്തുക്കളുടെ ശബ്ദായമാനമായ മൗനം.

ഭൂതകാലത്തിന്റെ സങ്കീര്‍ണാനുഭവങ്ങളെ വര്‍ത്തമാനകാലങ്ങളിലേക്ക് ആവാഹിക്കുമ്പോള്‍ പ്രകടമാകുന്ന യാഥാര്‍ത്ഥ്യമാണ് ഓരോ ഗള്‍ഫുകാരന്റെയും മൗനം

Tuesday, December 14, 2010

ദുബായിക്കാരന്‍..

Kasaragod News dubayikkaran khaleelullah chemand
ദുബായ്‌...

വിസ്‌മയങ്ങളുടെ നഗരകാഴ്‌ചയില്‍ പാതിരാ പോലും പകലായി മാറുന്ന പറുദീസ...

പറഞ്ഞു കേള്‍ക്കുന്ന പെരുപ്പങ്ങളില്‍ ഒരിക്കലെങ്കിലും കാണാന്‍ കൊതിക്കുന്ന ഭൂമിയിലെ ഒരിടം...

ഇത്‌ ദുബായ്‌...

ഞാനും എന്നെ പോലുള്ള ലക്ഷക്കണക്കിന്‌ മലയാളികളും അന്തേവാസികളായി പാര്‍ക്കുന്ന ഒരിടത്താവളം.

ഗ്രൃഹാതുരത്വ സ്‌മരണകളുടെ നൈരന്തര്യങ്ങളില്‍ നാടും വീടും വിട്ടവരുടെ കൂട്ടായ്‌മയിലെ എന്നെ പോലുള്ള സാദാ മെമ്പറായ ഒരു ദുബായ്‌ക്കാരന്‌ പറയാന്‍ അനുഭവങ്ങളുടെ അടിയും അകവും തുന്നിയ ചെരിപ്പുകള്‍ പതിനേഴ്‌ വര്‍ഷം കാലില്‍ നടന്ന കഥകളുണ്ടാകും.

പാതിരാത്രിയുടെ കൂരിരുട്ടില്‍ തിളങ്ങുന്ന തിരയിളക്കത്തിന്റെ അതിരുകള്‍ക്കുള്ളില്‍ പാഞ്ഞു പോകുന്ന പത്തേമാരിയില്‍ കടലുപ്പിനോളം കണ്ണീരിന്റെ രുചിയറിഞ്ഞ ഒരു കൂട്ടം "പ്രവാസി"കള്‍ ഖോര്‍ഫുക്കാനിലെ തുറമുഖത്തിറങ്ങിയപ്പോള്‍ ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ "പ്രവാസി"യെന്ന ശബ്ദത്തിന്‌ പുതിയ വര്‍ത്തമാനങ്ങളുണ്ടായി. ഇന്ത്യന്‍ സ്റ്റാമ്പൊട്ടിച്ച കവറിനകത്ത്‌ നയാപൈസയുടെയും അണയുടെയും കണക്കുകളില്‍ സങ്കലന വ്യവകലനവുമായി രണ്ടറ്റവും പാഞ്ഞ്‌ ജീവിതത്തിന്റെ മരുഭൂമിയില്‍ ഒട്ടകം പോലെ അവര്‍ ഒരുപാട്‌ കിതച്ചു.

അങ്ങനെ ഈന്തപനയുടെ തണലില്‍ ദുബായിക്കാരന്‍ഭൂജാതനായി...

കയ്യില്‍ പാനസോണിക്കിന്റെ ടേപ്പ്‌ റിക്കാര്‍ഡും, കീശയില്‍ പുറത്തേക്ക്‌ തുള്ളാന്‍ തള്ളി നില്‍ക്കുന്ന ത്രിബ്‌ള്‍ ഫൈവിന്റെ സിഗരറ്റും, കണ്ണിനു തണലായി മൂക്കിലുറപ്പിച്ച റയ്‌ബാന്റെ കൂളിംഗ്‌ ഗ്ലാസും, കടന്നു പോകുന്ന നടവഴികളിലൊക്കെ "ഒളിച്ചുവെച്ചാലും ഒളിഞ്ഞിരിക്കാത്ത" ജന്നത്തുല്‍ ഫിര്‍ദൗസിന്റെ പരിമളവും വാരി വിതറി നടന്നുപോകുന്ന ദുബായ്‌ക്കാരന്‌...

അതെ "ദുബായിക്കാരന്‍" എന്ന ലേബലിന്‌ അടയാള ചേരുവകള്‍ ഇത്രയും മതി.

എഴുപത്‌ കാലഘട്ടങ്ങളില്‍ ഇത്‌ എസ്‌.എ.ജമീലിന്റെ കത്തു പാട്ടുകളിലൂടെ അയല്‍പക്കത്ത്‌ ഇരു മൈക്കു കെട്ടലായിരുന്നു.

അന്ന്‌ പ്രവാസിയുടെ പ്രയാസങ്ങള്‍ക്ക്‌ ഒരു മേല്‍വിലാസമുണ്ടായിരുന്നു. ദേര അബ്രയ്‌ക്ക്‌ സമീപത്തെ തടിച്ചി ഇറാനിയുടെ ഔദാര്യത്തിന്റെ പേരായിരുന്നു ഖാദര്‍ ഹോട്ടല്‍. ദുബായില്‍ ജോലി തേടിയെത്തുന്ന നിരാലംബരുടെ അത്താണിയായ "ഷൈക്കാ"യിരുന്നു ഹോട്ടല്‍ മുതലാളിയായ ഖാദര്‍. ബോംബെ എയര്‍പോര്‍ട്ടില്‍ നിന്നും "പാസ്‌പോര്‍ട്ട്‌", "വിസ", "അക്കാമ" തുടങ്ങിയ കാണാപഠിക്കുന്ന പദങ്ങളുടെ കൂട്ടത്തിലൊന്നായിരുന്നു "ഖാദര്‍ ഹോട്ടല്‍". അന്നത്തെ ഖാദര്‍ ഹോട്ടലിന്റെ ഔദാര്യങ്ങളുടെ അടയാളങ്ങളാണ്‌ ഇന്ന്‌ നിരന്തരം പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അരിവിതരണത്തിന്റെയും, ക്ലബ്ബുല്‍ഘാടനത്തിന്റെയും സീരിയലുകളിലെ നായകന്‍മാരായ മുതലാളിമാര്‍.

കടന്നു പോയ കാലങ്ങളും, നടന്നുപോയ വഴികളും ജി.പി.ആര്‍.എസിന്റെയും, ഗൂഗിള്‍ എര്‍ത്തിന്റെയും സഹായത്തില്‍ കണ്ടുപിടിക്കാന്‍ പാടുപെടുമ്പോള്‍ കണ്ടെത്തിയ "പാനിസി"ന്റെ അര്‍ത്ഥമറിയാതെ ഇരുട്ടില്‍ തപ്പുന്ന പുതിയ തലമുറ. എണ്ണ കിണറില്‍ നിന്നും ദിര്‍ഹം കുഴിച്ചെടുക്കുന്ന അധ്വാനത്തിന്റെ റിഗ്ഗുകളിലെ വിയര്‍പ്പിന്‌ തീ പിടിക്കുന്നതവരറിയുന്നില്ല. ആ തീയുടെ കരുവാളിപ്പാണ്‌ ദുബായിക്കാരനായ പിതാവിന്റെ മുഖത്തെ കറുപ്പെന്നതും അവര്‍ മറന്നുപോകുന്നു.

പ്രണയിനിയുടെ എഴുത്തിലെ ജിജ്ഞാസകള്‍ ക്ലാസുമുറികളില്‍ കാല്‍പനികതയുടെ തേനും പുരട്ടി വില്യം വേര്‍ഡ്‌സ്‌ വര്‍ത്തിന്റെ കവിതകളിലൂടെ അയവിറക്കുന്ന നമ്മുടെ പിള്ളേര്‍, പ്രാരാബ്ദത്തിന്റെയും, വിരഹത്തിന്റെയും കണ്ണൂനീരില്‍ കുതിര്‍ന്ന ഹൃദയാക്ഷരങ്ങളുടെ എയര്‍മെയിലുകള്‍ കടല്‍ കടന്ന കാലത്ത്‌ വയസ്സന്‍ വേഴാമ്പലിനെ പോലെ ഉമ്മറപ്പടിയില്‍ കത്തു കാത്തിരുന്ന ഉമ്മയുടെ കണ്ണില്‍ ദൈന്യതയുടെ ചുവന്ന ധമനികളെഴുന്നു നില്‍ക്കുന്നത്‌ കാണുന്നില്ല...കാരണം ബ്ലാക്ക്‌ ബെറിയില്‍ നിന്നും പുതിയ ഇമൈല്‍ സന്ദേശത്തിന്റെ വൈബ്രേഷന്‍, ചെറിയൊരിളക്കം മതി ഭൂമിയുടെ മറ്റേ അറ്റത്തുനിന്നും ദുബായിക്കാരന്റെ ഹൃദയത്തുടിപ്പുകളൊന്നിവിടെ എത്താന്‍.

ലോകം ചുരുങ്ങി കൈകുമ്പിളിലെത്തിയപ്പോഴും ദുബായിക്കാരന്റെ വറുതികള്‍ക്കറുതിയില്ല.

ബാച്ചിലര്‍ കട്ടിലിന്റെ മുകള്‍തട്ടില്‍ "ഔന്നിത്യങ്ങളില്‍" അവനൊരു മൂലയ്‌ക്ക്‌ സ്വന്തം ലാപ്‌ടോപ്‌ തലയിണയാക്കി കിടന്നുറങ്ങുമ്പോള്‍ നാട്ടുവയലില്‍ ഞാറ്‌ നടുകയായിരുന്നവള്‍ നടവരമ്പില്‍ കയറി വന്നു "ഇമെയില്‍ വിലാസം" ചോദിക്കുന്ന സ്വപ്‌നത്തിന്റെ സുഖത്തില്‍ അവനൊന്ന്‌ പുഞ്ചിരിച്ചു.

ഒരു കല്യാണത്തിന്റെ കഥ

ഒരു കല്യാണത്തിന്റെ കഥ

എന്റെ ഇളയമ്മയുടെ മകള്‍ക്ക് ഒരു വിവാഹാലോചന വന്നു. വിദേശത്താണ് ചെറുക്കന് ജോലി. ഈയുള്ളവനും ജീവിതപ്പച്ച തേടി കടല്‍കടന്നവനാണ്. എന്റെ താമസസ്ഥലത്തിന് അടുത്താണ് ചെറുക്കന് ജോലി. അതുകൊണ്ടുതന്നെ ചെറുക്കനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി എന്റെ പിതാവ് എനിക്ക് ചെറുക്കന്റെ മൊബൈല്‍ നമ്പര്‍ തന്നിരുന്നു. അതുപ്രകാരം ഞാന്‍ ചെറുക്കനെ ഫോണില്‍ ബന്ധപ്പെട്ടു. എല്ലാ കാര്യങ്ങളും വിശദമായി അറിഞ്ഞു. അയാള്‍ തന്നെ എന്നോട് മദ്യപിക്കുന്ന ശീലമുണ്ടെന്ന് പറഞ്ഞു.(എനിക്ക് മദ്യപിക്കുന്നവരെ തീരെ ഇഷ്ടമല്ല). ഞാന്‍ എല്ലാ കാര്യങ്ങളും അച്ഛനെ ബോദ്ധ്യപ്പെടുത്തി. അച്ഛന്‍ ഈ വിവരം ഇളയമ്മടുയെ ശ്രദ്ധയില്‍പ്പെടുത്തി.

വിവരം അറിഞ്ഞതോടെ അവിടുത്തെ അന്തരീക്ഷം കലുഷിതമായി. ഇളയമ്മ കലിയിളകി. ചെറുക്കനെക്കുറിച്ച് അവനോട് ആര് അന്വേഷിക്കുവാന്‍ പറഞ്ഞു എന്നായിരുന്നു ഇളയമ്മയുടെ ഭാഷ്യം.

അന്ന് വൈകിട്ട് എനിക്ക് ഇളയമ്മയുടെ ഫോണ്‍ വന്നു. ഞാന്‍ വിദേശത്ത് ജോലി ചെയ്യുവാന്‍ തുടങ്ങിയിട്ട് വര്‍ഷം ഏഴുകഴിഞ്ഞു. ആദ്യമായിട്ടാണ് ഇളയമ്മ എന്നെ വിളിച്ചത്. എന്നോട് പറഞ്ഞു.

എടാ... നീ എന്താ എന്റെ മകളുടെ കല്യാണം മുടക്കുവാന്‍ നടക്കുകയാണോ, അവന്‍ കുടിച്ചാല്‍ നിനക്കെന്താ. ഇന്നത്തെ ചെറുപ്പക്കാര്‍ ആരാണ് കുടിക്കാത്തത്. അവന് നല്ല ജോലിയാ, നല്ല കാശുകാരാ...

ഇളയമ്മ എന്തൊക്കെയോ പറഞ്ഞു. ഞാന്‍ മറുപടി പറയുവാന്‍ തുനിഞ്ഞില്ല. ഇളയമ്മയുടെ വാക്കുകള്‍ കേട്ട് ഞാന്‍ അമ്പരന്നു. അവര്‍ വിവാഹാലോചനയുമായി മുന്നോട്ട് പോയി. കല്യാണ തീയ്യതി നിശ്ചയിച്ചു. എല്ലാവരെയും ക്ഷണിച്ചു. കല്യാണം ഗംഭീരമായി നടന്നു.

ഞാന്‍...ഞാന്‍ മാത്രം അവര്‍ക്ക് അന്യനായിരുന്നു. ഇന്നും....സത്യം ഇത്രയ്ക്ക് ഭയങ്കരനാണോ ? അവരുടെ വിവാഹജീവിതം വളരെ നല്ലതാക്കട്ടെ എന്ന് ആത്മാര്‍ത്ഥമായ് ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു.

അവര്‍ക്ക് ഞാന്‍ ആരാണ് ? എന്റെ മനസ്സ് ഉത്തരം തേടി അലയുകയാണ്. ഒരു ഭ്രാന്തനെപോലെ, ബന്ധങ്ങള്‍ അന്യമാകുന്ന കാലമാണല്ലൊ ഇത്...

Friday, December 10, 2010

ഒരു പ്രവാസിയുടെ മടക്കയാത്ര

ഒരു പ്രവാസിയുടെ മടക്കയാത്ര

എയര്‍ ഇന്ത്യാ എക്സ്‌പ്രസ്‌ ഒരു മണിക്കൂര്‍ വൈകിയാണ്‌ കൊച്ചിയില്‍ നിന്ന്‌ പുറപ്പെട്ടത്‌. രാത്രി ഒന്നരയോടെ ദുബായ്‌ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ ഇറങ്ങി. മെയ്‌ മാസമാണ്‌. ചൂട്‌ തുടങ്ങിയിരിക്കുന്നു. എങ്കിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ ചൂട്‌ കുറവാണ്‌. എമിഗ്രേഷന്‍ കൗണ്ടര്‍ കടന്ന്‌ ലഗേജുമെടുത്ത്‌ ഡ്യൂട്ടി ഫ്രീയില്‍ ഒന്നു കറങ്ങി.  ലഗേജുമായി ട്രോളി തള്ളി പുറത്തേക്കിറങ്ങി. ടാക്‌സിക്കുള്ള ലൈനില്‍ നിന്നു. ഹ്യുമിഡിറ്റി കാരണം വിയര്‍ത്തൊഴുകുകയായിരുന്നു. ഒടുവില്‍ എന്റെ ഊഴമായി. ലഗേജ്‌ കാറിന്റെ ബൂട്ടില്‍ വെച്ച്‌ ടേക്‌സി ഡ്രൈവറോട്‌ പറഞ്ഞു...

" ബര്‍ദുബയ്‌, അല്‍ റഫ പോലീസ്‌ സ്‌റ്റേഷന്‍ റോഡ്‌ .."

പഠാണി ഡ്രൈവര്‍ ഒരേ ട്യൂണ്‍ മാത്രമുള്ള അഫ്‌ഗാനി പുഷ്‌തു ഗാനത്തില്‍ ലയിച്ച്‌ വണ്ടി പറപ്പിക്കുകയായിരുന്നു. വീട്ടില്‍ നിന്ന്‌ പോന്ന വിഷമം കാരണം മൂകനായി റോഡിലേക്ക്‌ നോക്കി ഇരിക്കുകയായിരുന്നു. രാക്ഷസന്റെ നീണ്ട നാക്കു പോലെയുള്ള കറുത്ത വീഥിയിലൂടെ കാര്‍ പാഞ്ഞു കൊണ്ടിരുന്നു. ഒരു മാസം പോയതെങ്ങനെയെന്നറിഞ്ഞില്ല. ഇന്നലെ ദുബായില്‍ നിന്ന്‌ പോയ പോലെ തോന്നുന്നു. രാത്രിയാണെങ്കിലും വാഹനങ്ങള്‍ വെടിയുണ്ട കണക്കേ ചീറി പാഞ്ഞു പോവുകയാണ്‌. രാവും പകലും തിരക്കൊഴിയാത്ത ദുബായിലെ വീഥികളില്‍ തിരക്ക്‌ കുറഞ്ഞിരിക്കുന്നു. സാമ്പത്തീക മാന്ദ്യം ദുബായിയെ ചെറിയ തോതില്‍ ബാധിച്ചതിന്റെ ലക്ഷണങ്ങള്‍. പത്തു മിനിട്ടിനുള്ളില്‍ ബര്‍ദുബായിലെത്തി. ലഗേജുമെടുത്ത്‌ റൂമിലേക്ക്‌ നടന്നു. ഒറ്റക്ക്‌ ഒരു റൂമില്‍ താമസിക്കുന്നതു കൊണ്ട്‌ മറ്റു ശല്ല്യങ്ങളൊന്നുമില്ല. പക്ഷേ ഏകനായിരുന്നാല്‍ ഭാര്യയേയും , മക്കളേയും , നാടിനേയും പറ്റിയുള്ള ഓര്‍മ്മകള്‍ ഇഴമുറിയാതെ വന്നു കൊണ്ടിരിക്കും.


നാളെ രാവിലെ എഴുന്നേറ്റ്‌ ജോലിക്ക്‌ പോകണം. സമയം മൂന്നരയായിരിക്കുന്നു. ജനലിന്റെ വിരികള്‍ വലിച്ച്‌ നീക്കി കട്ടിലില്‍ നിവര്‍ന്നു കിടന്നു. രാത്രി പൂ നിലാവില്‍ കുളിച്ചു നില്‍ക്കുകയാണ്‌. കെട്ടിടങ്ങളുടെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ശീതീകരണികള്‍ അരോചകമായി കരഞ്ഞു കൊണ്ടിരുന്നു. എങ്കിലും എത്ര മനോഹരിയാണ്‌ ഈ രാത്രി ...!!!. അകന്നു പോയ ഉറക്കത്തെ തിരികെ വരുത്താന്‍ കണ്ണുകളടച്ചു കിടന്നു. മക്കളെയും , ഭാര്യയേയും ഉപ്പയെയും  , ഉമ്മയെയും  പറ്റി ആലോചിച്ചപ്പോള്‍ ചങ്കു പറിഞ്ഞു പോകുന്ന വേദന. ഇന്നലെ ഈ നേരത്ത്‌ രണ്ടു മക്കളും എന്റെ ഇരു പുറവും കെട്ടിപിടിച്ച്‌ ഉറങ്ങുകയായിരുന്നു. ഉറങ്ങുന്നതിനു മുന്നേ മൂത്തവള്‍ ആറു വയസ്സുകാരി ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലാതെ ഞാന്‍ ഉഴറി.

" വാപ്പ  നാളെ പോയാ ഇനി എന്നാ വരിക ..? "

" വാപ്പ  വേഗം വരാട്ടോ ...."

" എന്തിനാ വാപ്പ  ദുബായിലേക്ക്‌ പോവുന്നത്‌ ... വാപ്പ  കൂടെയില്ലെങ്കില്‍ ഒരു സുഖവും ഇല്ലാ ....? "

" മോള്‍ക്ക്‌ സ്‌ക്കൂളില്‍ ഫീസു കൊടുക്കേണ്ടേ .., പുസ്‌തകവും , ഷൂവും , ബേഗും വാങ്ങണ്ടെ ... അതിന്‌ പൈസ ഉണ്ടാക്കാനല്ലേ വാപ്പ  ദുബായിലേക്ക്‌ പോവുന്നത്‌ .... ? "

" അതിനു വേണ്ടീട്ടാണെങ്കില്‍ അച്ഛന്‍ ദുബായിലേക്ക്‌ പോകേണ്ട. മോളുടെ കാശു കുടുക്കയില്‍ കുറേ പൈസ ഉണ്ട്‌`. അത്‌ എടുത്ത്‌ എല്ലാം വാങ്ങാം, വാപ്പ  പോവണ്ടാട്ടോ .."

ആ കുരുന്നിനെ എന്തു പറഞ്ഞാണ്‌ ഞാന്‍ സമാധാനിപ്പിക്കുക ?. ഞാന്‍ എങ്ങനെയാണിത്‌ സഹിക്കുക ?. അടക്കിപിടിച്ച സങ്കടം അറിയാതെ അണപൊട്ടിയൊഴുകി. എല്ലാം കേട്ട്‌ വിതുമ്പി കൊണ്ട്‌ ഭാര്യ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഉറക്കം എന്നെ വിട്ട്‌ എങ്ങോ പോയ്‌ മറഞ്ഞിരുന്നു.


യൂസഫിന്റെ ടേക്‌സി കാര്‍ രണ്ടു മണിക്ക്‌ വരാമെന്നേറ്റിട്ടുണ്ട്‌. മൂന്നു മണിക്കുര്‍ മുന്‍മ്പെങ്കിലും എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. അല്ലെങ്കില്‍ തിരക്ക്‌ കൂടുതലാണെങ്കില്‍ എയര്‍ ഇന്ത്യക്കാര്‍ എന്റെ സീറ്റില്‍ വേറെ വല്ലവരെയും കയറ്റി വിടും. പന്ത്രണ്ടരക്ക്‌ ഊണു കഴിക്കാനിരുന്നു. വാപ്പ യും , ഞാനും, മക്കളും ഇരുന്നു. ഉമ്മയും , ഭാര്യയും ചോറും കറികളും വിളമ്പി. വാക്കുകള്‍ തൊണ്ടയിലെവിടെയോ തടഞ്ഞിരുന്നു. മക്കള്‍ക്ക്‌ ഓരോ ഉരുള ചോറ് ഉരുട്ടി കൊടുത്ത്‌ ഊണു കഴിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു. ഇനി ഒരു മണിക്കൂര്‍ കൂടിയേ ഉള്ളൂ. കൈ കഴുകി തൊടിയിലേക്കിറങ്ങി, യാത്ര പറയാന്‍. എന്റെ കവുങ്ങുകളോടും, ജാതി മരങ്ങളോടും , പേരാലിനോടും, തെങ്ങുകളോടും, വാഴകളോടും യാത്ര പറയാന്‍. എനിക്കേറ്റവും ഇഷ്‌ടപ്പെട്ട ജാതി മരത്തില്‍ ചാരി നിന്നു. താഴെയുള്ള ചില്ലകള്‍ എന്റെ മുടിയില്‍ തഴുകി കാറ്റിലാടി. എന്റെ കൂട്ടുകാര്‍ എന്റെ പോക്ക്‌ തിരിച്ചറിഞ്ഞിരിക്കുന്നു. എപ്പോഴും ചിലച്ച്‌ ബഹളം വെക്കാറുള്ള കിളികളും, അണ്ണാറ കണ്ണന്‍മാരും ശാന്തരായിരിക്കുന്നു. വാഴകുല കൂമ്പിലെ തേന്‍ നുകരല്‍ നിര്‍ത്തി അണ്ണാറകണ്ണന്‍ താഴെ നില്‍ക്കുന്ന എന്നെ നോക്കി. ചെറു മര്‍മ്മരത്തോടെ എന്നെ തഴുകി പറന്ന കാറ്റില്‍ കവുങ്ങുകള്‍ തലയാട്ടി യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. തിരികെ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ആകെ ഒരു ശൂന്യത എന്നെ ചൂഴ്‌ന്നു നിന്നിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും യൂസഫിന്റെ കാര്‍ എത്തിയിരുന്നു.


നേരെ റൂമില്‍ കയറി. ആരുടെയും മുഖത്ത്‌ നോക്കാന്‍ ഞാന്‍ അശക്‌തനായിരുന്നു. പെട്ടന്ന്‌ തയ്യാറായി പുറത്തേക്കിറങ്ങി ചെറിയ മകളോട്‌ ഞാന്‍ പറഞ്ഞു

" വാപ്പക്ക്  ഒരു ഉമ്മ തന്നേ ..."

" ഉമ്മ "

മൂത്ത മകളുടെ നെറുകയില്‍ ഒരു മുത്ത്ം കൊടുത്ത്‌ പിടക്കുന്ന ഹൃദയത്തോടെ കാറില്‍ കയറി. നിറകണ്ണുകളോടെ ഞാന്‍ തിരിഞ്ഞു നോക്കി. കണ്ണുനീര്‍ നിറഞ്ഞ്‌ എനിക്കാരേയും വ്യക്‌തമായി കാണാനില്ലായിരുന്നു. യാത്ര തുടങ്ങി. തുവാല കൊണ്ട്‌ കണ്ണുതുടച്ച്‌ പുറത്തേക്ക്‌ മിഴിനട്ടിരുന്നു. നാടിന്റെ പച്ചപ്പ്‌ ആവോളം ആവാഹിച്ചെടുക്കുകയായിരുന്നു ഞാന്‍. ഇനി എന്നാണ്‌ ഈ ഹരിതാഭ കാണാന്‍ കഴിയുക ..?. ചെമ്മണ്ണു പറക്കുന്ന പൊട്ടിപൊളിഞ്ഞ റോഡിലൂടെ പ്രവാസ ഭുമിയിലേക്കുള്ള പ്രയാണം തുടര്‍ന്നു. തളികുലവും തൃപ്രയരും കൊടുങ്ങല്ലുരും കൊട്ടപുരം പുഴയും താണ്ടി കാറ് നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിലേക്ക്‌ കുതിച്ചു. ഞാന്‍ പിറന്ന മണ്ണിലൂടെ മുന്നോട്ടു പോകുമ്പോള്‍ മന:സ്സ്‌ ആര്‍ദ്രമാവുകയായിരുന്നു.  പാടത്ത്‌ വഴിയോരത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന മാവുകളും, പുഷ്‌പ്പിണിയായി നില്‍ക്കുന്ന പൂമരങ്ങളും എന്റെ ഹൃദയത്തിന്‌ കുളിര്‍മയേകി. ഈ മണ്ണില്‍ ജനിക്കാന്‍ കഴിഞ്ഞ ഞാന്‍ എത്ര ഭാഗ്യവാനാണ്‌. ഇന്നോളം കാണാതെയും, ശ്രദ്ധിക്കാതെയും പോയ പലതും ഞാന്‍ ആവേശത്തോടെ നോക്കി കണ്ടു. ഓരോ പുല്‍കൊടിയിലും പുതുമകള്‍ നിറഞ്ഞ പോലെ. ഇത്ര നാളും നാട്ടില്‍ നിന്നിട്ടും എന്തേ ഇതൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല ..?. നഷ്‌ടപ്പെടുമ്പോളാണ്‌ പലതിന്റെയും വില നമ്മളറിയൂ.


എല്ലാം ഒരു സ്വപ്‌നം പോലെ മന:സ്സിലൂടെ കടന്നു പോയി. ഒരു ദീര്‍ഘ നിശ്വാസത്തോടെ നിവര്‍ന്നു കിടന്നു. പുലര്‍ച്ച നാലുമണി ആയിരിക്കുന്നു. ഓരോന്നലോചിച്ച്‌ കിടന്ന്‌ സമയം പോയതറിഞ്ഞില്ല. ആറരക്ക്‌ എഴുന്നേല്‍ക്കണം. നാളെ തൊട്ട്‌ ഇനി ഒരു കൊല്ലം, അടുത്ത വെക്കേഷന്‍ വരെ വീണ്ടും യന്ത്രമാവണം. ജോലിയിലെ മാനസീക പിരിമുറുക്കങ്ങളും, സംഘര്‍ഷങ്ങളും സഹിച്ച്‌ അടുത്ത ഒരു മാസത്തെ അവധിക്കു വേണ്ടിയുള്ള കാത്തിരുപ്പ്‌ ...!!!. ഈ കാത്തിരുപ്പിനിടയില്‍ ഭാരം തങ്ങാനാവാതെ ചിലര്‍ പിടഞ്ഞു വീഴുന്നു. പ്രവാസിയുടെ ദു:ഖാങ്ങളും, വേദനകളും നാട്ടിലുള്ളവര്‍ അറിയുന്നുണ്ടായിരിക്കുമോ ...? ഇല്ല ... ഒരിക്കലുമില്ല. അകലെ കടലുകള്‍ക്കുമപ്പുറം തന്നെയും കാത്തിരിക്കുന്ന പൊന്നോമനകള്‍ക്കും, കുടുമ്പത്തിനും വേണ്ടി പ്രവാസി, പ്രവാസമെന്ന കുരിശെടുത്ത്‌ സ്വയം ചുമലില്‍ വെക്കുന്നു. തളര്‍ന്നു വീഴുന്നതു വരെ അവന്‍ നടന്നേ തീരു. ഈ രക്‌തത്തില്‍ മറ്റാര്‍ക്കും പങ്കില്ല

എന്‍റെ ചെറുകഥ

എന്‍റെ ചെറുകഥ 

പരീക്ഷ കഴിഞ്ഞു സ്കൂള്‍ വിട്ട്ടങ്ങുമ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥ മായിരുന്നു.യാ..അല്ല് ഞാന്‍ ഒന്നും എഴുതിട്ടില്ലല്ലോ?ഏന്റെ ഭാവി?ഹ!ഏന്റെ പഠനത്തെ കുറിച്ച് ഏന്റെ ഭാവിയെ കുറിച്ച് ഏനിക്കു നന്നായിട്ടറിയാം.പക്ഷെ ഉമ്മാക്കും ഉപ്പാകും അറിയില്ലല്ലോ?ഞാന്‍ പാസ്സായത്‌ എങ്ങനെ എന്ന്.കഴിഞ്ഞ കുറെ പൊതു പരീക്ഷകളില്‍ ഏന്റെ ഉറ്റ സുഹ്ര്തും സ്ഥിരം ഒന്നാം റാങ്ക് കാരിയുമായ തസ്നി ആയിരുന്നു അടുത്ത സീറ്റില്‍ പരീക്ഷ എഴുതിരുന്ന്തു.അവള്‍ റാങ്ക് അടികുമ്പോള്‍ ഞാന്‍ ഫസ്റ്റ് ക്ലാസ് അടിചില്ലെന്കിലെ അത്ഭുതമുള്ളൂ. ഇപ്രാവിശ്യ മാണെങ്കില്‍ അവള്‍ കല്ലിയാനം കഴിഞ്ഞു പോയി.പഠിത്തവും നിര്‍ത്തി.ഇപ്രാവിശ്യം ഏന്റെ അടുത്ത് ഇരുക്കുന്നത് താഹിറ.അവള്ലനെങ്കില്‍ ഏന്റെ പേപര നോക്കുന്നത്!മൂ ദേവി!അല്ലേല്ലും ഏന്തിനാ പെണ്‍കുട്ടികളെ വേഗം കല്ലിയാനം കഴിപികുന്നത്. അതും റാങ്ക് കാരിയായ ഒരു പെണ്‍കുട്ടിയെ അവള്‍ ഏന്തായി തീരേണ്ടതായിരുന്നു.എല്ലാം അവളുടെ വീട്ടുകാര്‍ നശിപിചില്ലേ?ഇനി ഭര്‍ത്താവിന്റെ ആഞ്ഞ അനുസരിച്ച് ജീവികെണ്ടേ?ഭര്‍ത്താവ് അവളെ ഒഴിവാകുക ആണെങ്കില്‍ അല്ലെങ്കില്‍ ഏന്തികും പറ്റി യാലോ അവള്‍ക് ജീവികെണ്ടേ?ഏന്തിന്കിലും ഒരു ബിരുതംഉണ്ടെങ്കില്‍ ഏതെങ്കിലും നല്ല പണി എടുത്ത് ജീവിതം പുലര്താം.ആരോടും യാജി കേന്ടല്ലോ?ഞാനൊരു പെണ്ണല്ലേ ?പുരോഗമന ചിന്തയുമായി നടന്നു ബസ്ടന്റിലെക് എത്തിയത് അറിഞ്ഞില്ലാ..ബസ്സില്‍ കയറി പല കാര്യങ്ങളും ചിന്തിച്ചു യാത്ര തുടര്‍ന്നു...ബസ്സ്‌ ഞാന്‍ സ്വപ്നത്തില്‍ കണ്ട അപകട സ്ഥലത്തെ സ്റ്റോപ്പില്‍ നിര്‍ത്തി.ആ സ്ഥലത്ത് നല്ല ആള്‍ കൂട്ടവും ബ്ലോക്കും ഉണ്ട്.ഞാന്‍ മെല്ലെ തല നീട്ടി നോക്കി യാ അല്ലഹ് ഞാന്‍ ഞെട്ടി പോയി...സ്വപ്നത്തില്‍ കണ്ട അതെ സ്ഥലം ...അത് പോലോത്ത കാര്‍.. അത് പോലോത്ത ലോറി...അതെ അപകടം ...യാ അല്ലഹ് ഇതു എന്ത് മായാജാലം...ഞാന്‍ ആ സ്ഥലം ബസ്സില്‍ നിന്ന് സൂക് ശിച്ചു നോക്കി ആപ്പോള്‍ കാറില്‍ നിന്ന് രക്തത്തില്‍ കുളിച്ചു നില്‍കുന്ന മൂന്നു നാല് പേരെ പൊക്കി എടുത്തു കൊണ്ട് പോകുന്നത് ഞാന്‍ കണ്ടു..എന്‍റെ റബ്ബേ..മൂന്നു വയസ്സു കാരിയായ ഒരു കുട്ടിയേയും കാറില്‍ നിന്ന് എടുകുന്നത് ഞാന്‍ കണ്ടു ..അവള്‍ രക്തത്തില്‍ കുളിച്ചുടുണ്ടായിരുന്നു,അവള്‍ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ എന്റെ ഫാത്തിമയെ ഓര്‍ത്തു..അവളെ പോലോത്ത പെണ്ണ്.അവള്‍ കാന് ഇതു സംബവിച്ചതെങ്കില്‍ ..ഏന്റെ റബ്ബേ...ഏന്റെ ഫാതി..അവള്‍ ഏന്റെ എല്ലംമാണ്...അവള്‍കൊടുകുവാന്‍ വാങ്ങി മിടായി ബാഗിലുണ്ട്...എന്നും അവള്‍ക് മിടായി വാങ്ങിക്കും ..അവള്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്...അത് പോട്ടെ ഡ്രൈവര്‍ മാര്‍ അശ്രദ്ധ ആയി ട്ടാണ് വാഹനം അതികം ഓടികുന്നത്. അമിത വേഗത മധ്യ പാനം ഇതോക്കെ ദിവസവും എത്ര ജീവിന്നാണ് റോഡില്‍ പോലികുന്ന്തു.മനോരമയിലെ വഴി കണ്ണ് വായിച്ചിട്ടില്ലേ...എന്നാല്ലും എന്റെ സ്വപ്നം ,ലോറി കാര്‍, സ്ഥലം യാ അല്ലാഹ് എനിക്ക് ഒന്നും മനസ്സിലാകിന്നില്ല..ഇതിനിടയിലും ബസ്സ്‌ വിട്ടതും വീട്ടില്‍ എത്തി അതും ഒന്ന് അറിഞ്ഞില്ല.
ഞാന്‍ നേരെ ചായ കുടിച്ചു കമ്പ്യൂട്ടര്‍ റൂമിലെക്കി കയറി കമ്പ്യൂട്ടര്‍ ഓണാക്കി കാസറഗോഡ് വാര്‍ത്ത തുറന്നു ഡിസ്കിന് വിഷയം രണ്ടു ഉണ്ട് മുസ്ലിം പെണ്‍കുട്ടി കളുടെ കല്ലിയാനം വാഹനപകടം കൂടാതെ എന്റെ സ്വപ്നവും യാഥര്തവും പക്ഷെ ഞാന്‍ ഡിസ്കില്‍ കയറിയ പാടെ ആക്രാന്തം പിടിച്ച അഫ്സലും പറവൂരും സലാമും ബദ്രും അബ്സന് ഒക്കെ ചാടി വീഴും.എനിക്ക് വയ്യ! മുജീച്ച സാരമില്ല...ആ ശം സീര്‍ പാവമാണ്.നല്ല ഗ്ലാമര്‍ ഉണ്ട് മൂപ്പന്‍. പകഷെ പറയാന്‍ പറ്റില്ല അഹകാരം കൂടും .ഗ്ലാമര്‍ ഉള്ളത് അവനു തന്നെ അറിയതില്ലേ,.പിന്നെ ഏന്തിനു അഹങ്കരിക്കണം.
ഇങ്ങനെ ചിന്തിചിരികുമ്പോഴാണ് വീട്ടില്‍ ഒരു ഫോണ്‍ വരുകയും ഉമ്മ എടുകുകയും ചെയ്തു...പെട്ടന്ന് അലറി വിളികുകയും ചെയ്തു.ഞാന്‍ ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. ഫോണ്‍ കട്ട്‌ ചെയ്ത ഉമ്മ വിളറിയ മുഘതോട് പറഞ്ഞു. പറഞ്ഞു. "നമ്മുടെ അപ്പുറത്തെ ഹബീബ്ചായും അയ്സായും ഇല്ലെ... " "അവര്ക് അവര്ക് ഏന്തു പറ്റി" "അവര്‍ ടൌണില്‍ വെച്ച് കാര്‍ അക്സിടന്റില്‍ പെട്ടു" യാ അല്ലഹ് അയ്സുമ്മ എന്ന് പറഞ്ഞാല്‍ ഏന്റെ ജീവന്നാണ് അവര്‍ക്കും എന്നെ ജീവനാണ്."അവര്കെന്തെങ്കിലും"ഞാന്‍ ചോദിച്ചു. "എല്ലാ അവര്ക് ഒന്നും പറ്റി ഇല്ല. അവളുടെ മകള്‍ ഫാത്തിമ ഇല്ലെ മൂന്നു വയസ്സു കാരി..." "ഫാതിമയ്കു എന്ത് പറ്റി "
"അവള്‍ പോയി"
"യാ റബ്ബേ "
"ലോറി വന്നു ഇടിച്ചതാണ്"
ഞാന്‍ ഞെട്ടി തെറിച്ചു
റബ്ബേ ഇതെന്തു കഥ എന്റെ സ്വപ്നം ഇതെന്തു കഥ
ഫാത്തിമ എന്‍റെ കരളിന്റെ കഷണമാണ് ഏന്റെ പൊന്ഖനി അവള്‍ എന്നും ഓടി വന്നു എന്റെ കവിള്‍ നുള്ളും ഉമ്മ വയ്കും മുടി വലിക്കും ഏന്റെ കൂടെ കിടന്നുറങ്ങും .എന്നെ അവള്‍ ഉറങ്ങാന്‍ സമതിക്കാറില്ല. അവള്‍ക് ഞാന്‍ കഥ പറഞ്ഞു കൊടുക്കും മിടായി വാങ്ങി കൊടുക്കും എന്നും.അവള്‍ പോയോ? ഇനി കാണില്ലേ ?എന്റെ ഫാത്തിമാ...യാ അല്ലഹ് ..ഞാന്‍ കൊണ്ട് വന്ന മിടായി തിന്നുവാന്‍ നീ വരില്ലേ...നീ ദൈവത്തിന്റെ അടുത്തേക് പോയോ?നങ്ങളെ വിട്ടിട്ടു? എന്നെ തനിചാകി?ഇനി യേത് ജന്മതുല്‍ കാണും നാം? എനിക്ക് ഒന്ന് അറിയില്ല...ഒന്നും..ഫാതി..നിനക്ക് തത ഇല്ലാതെ ഒറ്റുക് കിടക്കു പേടി ആവില്ലേ...എന്റെ ഫാതി...ഏനിക്കു തല കറക്കം തോന്നി..ഞാന്‍ മെല്ലെ കിടക്കി യെലേക്ക് വീണു...കണ്ണുകള്‍ മെല്ലെ അടിഞ്ഞു...
ഉറക്കത്തില്‍ എന്റെ കവിള്‍ ആരോ നുല്ലുന്നത് പോലെ തോന്നി...ഉമ്മ വയ്കുന്നത്പോലെ..മുടി വലികുന്നത് പോലെ..പെട്ടന്ന് ഒരു വിളി...തഹ്സിത... തഹ്സിത...ഞാന്‍ മെല്ലെ കണ്ണ് തുറന്നു...യാ അല്ലഹ് മുന്‍പില്‍ ആയിരം പൂര്‍ണ ചന്ദ്രന്റെ പ്രകാശം തൂകി ഫാത്തിമ ..ഏന്റെ ഫാത്തിമാ...ഏന്റെ ഫാത്തിമാ...ഇതും സ്വപ്നമായിരുന്നു അല്ലെ...വീണ്ടും ഒരു സ്വപ്നം ദുരന്ത സ്വപ്നം...ഞാന്‍ വേഗം മിടായി എടുത്തു അവള്‍കൊടുത്തു യാ അല്ലഹ് എല്ലാം സ്വപ്നം ആയിരുന്നു അല്ലെ എന്ന് പറഞ്ഞു അവളെ ജാന്‍ കെട്ടി പിടിച്ചു...കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ നദി പോലെ ഒഴുകുന്നുണ്ടായിരുന്നു.പക്ഷെ...
അപ്പോഴും എന്‍റെ ഉറക്കത്തിലെ അബോധ മനസ്സ് മെല്ലെ പറയുന്നത് എനിക് വളരെ വ്യക്ത മായി കേള് കാമായിരുന്നു....."യാ...അല്ലഹ്... ഈ സ്വപ്നത്തില്‍ നിന്നും ഒരിക്കലും ഉണാരതിരുന്നു വെങ്കില്‍.....(അവസാനിച്ചു)

(എന്‍റെ സുഹ്രത്തിന്റെ കഥയ്ക്ക് ഞാന്‍ മൂന്നാം ഭാഗം രചിച്ചത്)

Wednesday, December 8, 2010

പറയാന്‍ ബാക്കി വെച്ചത്

പറയാന്‍ ബാക്കി വെച്ചത്



( എന്നെ ഏറെ സ്നേഹികുകയും ഒടുവില്‍ എന്നെ വെറുത്തു കൊണ്ട് പടിയിരിങ്ങി പോയെ ഏന്റെ സുഹ്രത്തിന്റെ ഓര്‍മകള്‍ക് മുന്നില്‍ ഞാന്‍ ഇതു സമര്‍പികുന്നു)




ഞാന്‍ സ്വയം നിര്‍മിച്ച ഒരു തടവരയിലായിരുന്നു ഞാന്‍ കുട്ടി കാലത്ത് കഴിഞ്ഞിരുന്നത്.ആരോടും മിണ്ടാതെ..കൂട്ട് കാടാതെ...ഒന്നോ രണ്ടോ സുഹ്ര്ത്തുകള്‍ അത്രതന്നെ.ബാല്യ കാലത്ത് എനിക്ക് നേരിടേണ്ടി വന്ന വേദനകള്‍ക് ഞാന്‍ തന്നെ നല്‍കിയ ശിക്ഷ.
അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം...
അന്തര്മൂകനായി ഇരിക്കുന്ന നാള്‍..
അറിയാതെ ഏപ്പോഴോ ഏന്റെ ക്ലാസ്സില്‍ നാലാം ബെന്ജിലിരികുന്ന ഇളം നിറമുള്ള സാധാരണ തടിയുള്ള അവളിലേക് ഏന്റെ കണ്ണുകള്‍ ഉടകിയത്...ഏന്റെ മനസ്സില്‍ ആരുമറിയാതെ,അവള് പോലുമറിയാതെ ഞാന്‍ സൂക്ഷിച്ചു ആ പ്രണയം...അങ്ങനെ പറയാവോ..എന്തോ? കുറച്ചു നാളുകള്‍ കടന്നു പോയി.മനസ്സില്‍ സൂക്ഷിച്ച ഏന്റെ പ്രണയവുമായി...ഒരു ദിവസം എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന അവളുടെ വീടിന്റെ അടുത്ത് താമസിക്കുന്ന ഞാന്‍ അപൂര്‍വമായി മാത്രം സംസാരിക്കുന്ന സുഹ്രത് മുഗേന ഞാന്‍ ആ ആ സത്യം അറിഞ്ഞു.ഞാന്‍ അവളെ അറിയാതെ സ്നേഹികുന്നത് പോലെ അവള്‍ എന്നെയും സ്നേഹികുന്നുന്ടെന്നു.ആ നിമിഷം സ്വര്‍ഗത്തില്‍ കടന്ന അനുഭൂതി ആയിരുന്നു.അതോടെ എന്‍റെ ആദ്യത്തെ പ്രണയം അവിടെ വിരിഞ്ഞു.ഞമ്മള്‍ തമ്മില്‍ അടുത്തു.അന്തര്‍ മൂകനായ എന്നെ അവള്‍ ഓരോ ദിനം കഴിയുന്തോറും മാറ്റിയെടുത്തു.എന്‍റെ ദുഘങ്ങളില്‍ താങ്ങും തണലുമായി അവള്‍.അവള്‍ തന്ന എന്‍റെ ജീവിതത്തിലെ ആദ്യത്തെ ലവ് ലെറ്റര്‍ വായിച്ചു ഭയത്തോടെ സ്കൂളിലെ മരത്തിന്റെ കീഴില്‍ നിന്ന് കീറി കളഞ്ഞതും,ഞാന്‍ ലാന്ഡ് ഫോണില്‍ വിളുച്ചു സ്ഥിരമായി സംസാരികാരുള്ളതും ആറാം ക്ലാസ്സില്‍ പഠികുബ്ബോഴായിരുന്നു.പ്രണയം എന്നത് ആ പ്രായത്തില്‍ ഉള്ള കുട്ടികളില്‍ അപൂര്‍വമായിരുന്നു.ഞങ്ങളുടെ പ്രണയ സ്കൂളില്‍ തൂണിനും തുരുമ്പിനും വര അറിഞ്ഞു.സുഹ്ര്ത്തുകള്‍ കളിയാകുംബോഴും,സ്കൂളിന്റെ ചുമരില്‍ ഞങ്ങളുടെ ആദ്യാക്ഷരം എഴുതി വികൃതി പിള്ളേര്‍ അപമാനിച്ച പ്പോഴും ഞാന്‍ പതറിയില്ല.കാരണം എന്നെ അപ്പോഴേക്കും അവള്‍ മാറ്റി എടുത്തിരുന്നു.ഒരു തന്റെടി ആകിയിരുന്നു.ഏല്ലാം നേരിടാന്‍ കഴിവുള്ള ഒരാള്‍.അപ്പോള്‍ അവലന്റെ ജീവനായിരുന്നു. അവള്കും ഞാനും.പ്രായം വെറും പതിനൊന്നു ആയിരുന്നു ആസമയത്.

ഒരുനാള്‍ അവള്‍ ക്ലാസില്‍ വന്നില്ല.എന്‍റെ സുഹ്ര്തും.പിറ്റേന്നും അവള്‍ വന്നില്ല.ഫോണും വിളിച്ചില്‍.പക്ഷെ സുഹ്രത് വന്നു.അവനോടെ കാരിയം തിരകിയപ്പോള്‍ അവന്‍ പറഞ്ഞു.അവളുടെ ഉമ്മയ്ക് ഗര്‍ഭാശയ പരമായ അസുഖം ഉണ്ടായിരുന്നു വെന്നും ഇന്നലെ ഉമ്മ മരിച്ചെന്നും...ഇനി അവള്‍ എന്ന് വരൂ മെന്നു പറയാന്‍ പറ്റില്ലെന്നും.ഉമ്മയുടെ മരണ വാര്‍ത്ത എന്നെ വല്ലാത്ത തളര്‍ത്തി.പാവം.ചെറു പ്രായത്തിലെ അവള്‍ക് ഉമ്മ നഷ്ടപെട്ടല്ലോ?

പിന്നെ,ദിനങ്ങള്‍.ആഴ്ചകള്‍ ഞാന്‍ കാത്തിരുന്നു.അവളോടെ തിരിച്ചു വരവിനായി..ഇല്ല അവളെ കാണുന്നില്ല.ഞാന്‍ വീണ്ടും പഴയ അന്തര്‍ മൂകതയിലെക് തിരിച്ചു പോയി കൊണ്ടിര്രുന്നു.ഉല്സാഹ കുറവ് എന്നില്‍ വീണ്ടും വന്നു തുടങ്ങി. പെട്ടന്ന് ഒരു ദിവസം എന്നില്‍ സന്തോഷത്തിന്റെ തിരി തെളിയിച്ചു അവള്‍ വീണ്ടും ക്ലാസ്സില്‍ വന്നു.ആ ദിനം ഏനിക് ഒരിക്കലും മറക്കാന്‍ പറ്റില്ല.വീണ്ടും പഴയ പോലെ സന്തോഷത്തിന്റെ നാളുകള്‍.പലതരം തമാശകളും കളികളുമായി പ്രണയം അങ്ങനെ മുന്നോട്ടു പോയി.

ദിനങ്ങള്‍ കഴിയുന്തോറും ഏനിക് കൂട്ടികാരികളും കൂട്ട് കാറും കൂടി വന്നു.മെല്ല മെല്ലെ ഞാന്‍ അവളില്‍ നിന്ന് അകലാന്‍ തുടങ്ങി.പിന്നെ ഞാന്‍ അവളെ അവഗണിക്കാന്‍ തുടങ്ങി.കാരണം പുതിയ കൂട്ടികാരിലെകും പ്രനയതിലെകും ഞാന്‍ അപ്പോള്‍ കടന്നു പോയിരുന്നു.പക്ഷെ, അവലന്നെ ഉപേക്ഷിക്കാന്‍ ഒരുക്കമായിരുന്നുള്ള. അവലന്റെ പിറകെ തന്നെ.അവളെ ഞാന്‍ കണ്ടില്ലെന്നു നടികുകയും അവഹെളികുകയും അവഗനികുകയും ചെയ്തു.അവളുടെ സ്നേഹമെല്ലാം ഞാന്‍ തട്ടി തെരുപിച്ചു.ഏന്റെ വഴികളിലൂടെ ഞാന്‍ സഞ്ചരിച്ചു . ഏന്നെ ഒരു മനുഷനാകിയ എനിക്ക് തണലായി മാറിയ അവളെ ഞാന്‍ പൂര്‍ണ മായും നിരാകരിച്ചു.ചതി അതായിരുന്നു ഞാന്‍ ചെയ്തത്.അഹങ്കാരം.

പിന്നെ പിന്നെ ഞങ്ങള്‍ തമ്മില്‍ മിണ്ടാതെ ആയി.വര്‍ഷങ്ങളോളം.ഞാന്‍ ഈ കാല അളവില്‍ പല പ്രശ്നത്തിലും പെട്ടപ്പോഴും അവലന്നെ അധ്രകഷമായി സഹായികുന്നെടെന്നു ഞാന്‍ മനസ്സിലാകി.അവളുടെ സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞു.പക്ഷെ,അവളിലേക് തിരിച്ചു പോകാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. വഞ്ചകന്‍.

പത്താം ക്ലാസ്സിലെ സെന്റൊഫ്ഫിനു ഒരു ദിവസന്‍ മുന്‍പായിരുന്നു അവളുടെ വിവാഹ നിശ്ചയം.അത് ഞാന്‍ അറിഞ്ഞു.പക്ഷെ ദുക്കം തോന്നിയില്ല.ഞാന്‍ അവളെ മനസ്സില്‍നിന്നു അപ്പോഴേക്കും പൂരണമായും ഒഴി വാകിയിരുന്നു. അവസാന പരീക്ഷയും കഴിഞ്ഞു നടന്നു നീങ്ങുമ്പോള്‍ ഞാന്‍ ഒന്ന് പ്രതീക്ശുകുന്നുടായിരുന്നു.അവളല്ലേ
എന്നെ കല്ലിയാനതിനു വിളികുമെന്നു.പക്ഷെ ,എല്ലാ സുഹ്ര്തുകളെയും വിളിച്ചു.എന്നെ മാത്രം അവള്‍ ഒഴിവാകി.ഏന്നെ ഒന്ന് തിരിഞ്ഞു പോലും നോകാതെ അവള്‍ നടന്നു അകലുന്ന രംഗം ഏന്റെ മനസ്സില്‍ ഒരു പാടായ അവശേഷിക്കുന്നു.എന്തെ അവളെന്നെ കല്ലിയാനതിനി വിളികാത്തത്.എന്നെ അത്രത്തോളം അവള്‍ വെറുത്തു പോയിടുണ്ടാവും അല്ല? എന്നാലും എന്നെ മാതരം അവള്‍ക്..വേണ്ടായിരുന്നു..ഏന്റെ മനസ്സ് പിടിഞ്ഞി..അവളുടെ മനസ്സ് ഇതിനെകാല്‍ പിടിഞ്ഞത് അറിയാതെ....

കാലം ഒരു പാട് നീങ്ങി.
പിന്നെ ഞാന്‍ അവളെ ഒരു പ്രാവശ്യ മാത്രമേ കണ്ടുള്ളൂ.
പിന്നെയും കാലം നീങ്ങി.
പഠിത്തം പൂര്‍ത്തിയായി,ജോലി കാരനായി, വര്ഷം ഏഴു കഴിഞ്ഞു. പഴയാതല്ലേം മറന്നു കൊണ്ട് യുവതത്തിന്റെ ലഹരിയില്‍ ആറാടുന്ന സമയം...വീട്ടില്‍ ആരോ വന്നു ബെല്ലടിച്ചു.ഞാന്‍ വാതില്‍ തുറന്നു നോക്കി.എനിക്ക് അതിശയമായി .എന്‍റെ പഴയ കൂട്ടുകാരന്‍. എഴു വര്‍ഷത്തിനു ശേഷമാണ് ഞാന്‍ അവനെ കാനിന്നത്.അതായതു സ്കൂള്‍ കഴിഞ്ഞ ശേഷം ആദ്യമായിട്ട്. ഞങ്ങള്‍ കുറെ കാര്യം സംസാരിച്ചു.പടിതത്തെ പറ്റി ജോലിയെ പറ്റി ഒക്കെ..ഓടുവില്‍ അവന്‍ എന്നോദു ചോദിച്ചു.
"നിനക്ക് നിന്‍റെ ആ പഴയ കൂട്ട് കാരിയായി ഓര്മ ഉണ്ടോ?"
"ഉണ്ട്"
"അവള്‍ക് എപ്പോള്‍ ആര് വയസ്സുള്ള മകള്‍ ഉണ്ട്"
ഞാന്‍ ചിരിച്ചു.
"അവളും ഭര്‍ത്താവും രണ്ടു വശം മുന്പ് പിഞ്ഞിരുന്നു" അവന്‍ പറഞ്ഞു.
ഞാനൊന്നും മിണ്ടിയില്ല.
"അവളുടെ ഉമ്മുക് ഉണ്ടായിരുന്ന അതെ അസുഖം അവള്കും ഉണ്ടായിരുന്നു.....പക്ഷെ,.... ദൈവം ഉമ്മയ്ക് കൊടുത്ത അത്ര ആയുസ്സ് അവള്‍ക് കൊടുത്തില്ല....അവളെ ദൈവം തിരിച്ചു വിളിച്ചു..... മരണം സംഭവിച്ചത് ഇന്നലെ ആയിരുന്നു..അവള്‍ പോയി ഡാ...പോയി" അവന്റെ വാക്കുകള്‍ പൂര്‍ണമായും പുറത്തു വന്നില്ല.
എനിക്ക് ഒന്ന് മിണ്ടാന്‍ പറ്റിയില്ല..കരയാനും..ഒരു മരവിച്ച അവസ്ഥ ആയിരുന്നു..
അവന്‍ തുടര്‍ന്നു." വര്‍ഷങ്ങള്‍ക് ശേഷമാണ് ഞാന്‍ അവളെ കണ്ടത്...അവള്‍ ക്ഷീണിച്ചു എല്ലും തോല് മായിരുന്നു.എന്നെ കണ്ടപ്പോള്‍ അവള്‍ക് നിന്നെ ഓര്‍മ വന്നു..അവള്‍ പറഞ്ഞു.നീ അവനോട് പറയണം.ഞാന്‍ അവനോട് ഒരു പാട് തെറ്റ് ചെതിടുന്ടെന്നു.അവനെ അവഗണിച്ചിരുന്നു എന്ന്.അവനോട് സംസാരിച്ചില്ല എന്ന്. ഇതു അവന്റെ ശാപമായിരിക്കും..എന്‍റെ ജീവിതത്തിലെ സംഭവങ്ങള്‍ അവന്റെ ശാപമായിരിക്കും..സന്തോഷിക്കാന്‍ വിധിക്ക പെട്ടുട്ടില്ലതവള്‍..നീ അവനോട് പറയണം ഞാന്‍ മാപ് ചോധികുന്നു വന്നു...മരണത്തിനു മിന്പ് പൊരുതു തരണമെന്ന്..ശപികരുത് എന്ന്.ഞാന്‍ അവനെ കല്ലിയാനതിനു വിളികാത്തത് എന്ത് കൊണ്ടാണെന്ന് നിനകരിയുമേ? ഞാന്‍ നിന്നോട് പറയാം..നീ അവനോട് പറയണം..... അപ്പോഴേക്കും റൂമിലേക് ആരോ കടന്നു വന്നു...അവളെ നാളെ വാരാനും അപ്പോള്‍ പറയാമെന്നും പറഞ്ഞു...കരഞ്ഞു കൊണ്ടായിരുന്നു ഏതൊക്കെ പറഞ്ഞത്...പക്ഷെ,പിറ്റേ ദിവസന്‍മ പോകുമ്പോഴേക്കും പറയാന്‍ ബാകി വെച്ച് അവള്‍ പോയിരുന്നു...അല്ലാഹുവിന്റെ അടുകലലെക്..മരണ കിടകയില്‍നിന്നു പോലും നിന്നെ ഓര്‍ത്ത അവള്‍ നിന്നെ എത്ര മാത്രം സ്നേഹിചിരിക്കണം..."
എനിക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല..
ചെയ്ത കുറ്റം ബോതം ഓര്‍ത്ത..
ചതി ഓര്‍ത്തു...
എന്‍റെ ക്രൂരത്തെ ഓര്‍ത്തു ..ഞാനാണോ ശപികേണ്ടത്..അവളല്ലേ...ഞാനാണോ വേരുകേണ്ടത് അവളല്ലേ..അവളാണോ തെറ്റ് കാറി ഞാനല്ലേ...ഇനി എനിക്ക് അവളെ ഒരിക്കലും കാന്‍ പറ്റിലല്ലോ?
കാലില്‍ വീണു വീണു മാപ് ചോദിക്കാന്‍...യാ അല്ല്..മരണ കിടക്കയില്‍ നിന്നും പോലും എന്നെ ഓര്‍ത്ത,എന്നെ മനുഷനാകി മാറ്റിയ...അവളുടെ ശാപം എന്നില്‍ നിന്ന് പോകാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്...?അവള്‍ എന്താണ് പറയാന്‍ ബാകി വെച്ചത്?വഞ്ചകന്‍ ഞാനാണ് തീര്‍ച്ച...അവളുടെ ഓര്‍മകള്‍ക് മുന്നില്‍ ഞാന്‍ എന്ന് നീറി കഴിയുന്നു..

Tuesday, September 28, 2010

പേനയും പെന്‍സിലും(കൊച്ചുകഥ)

പേനയും പെന്‍സിലും(കൊച്ചുകഥ)

ഒരിക്കല്‍ ഒരു പേന പെന്‍സിലിനെ കളിയാക്കി

" എണ്റ്റെ കഴിവിണ്റ്റെ പകുതിപോലും നിനക്കില്ല. നിണ്റ്റെ അഗ്രഭാഗം വളരെ ദുര്‍ബലവും ഒന്നു താഴെ വീഴുമ്പോള്‍ തന്നെ ആയുസ്സറ്റ്‌ പോകുന്നവനുമാണ്‌ നീ. നിണ്റ്റെ എഴുത്തിനോ ഒരു ഭംഗിയുമില്ല, എണ്റ്റത്ര തെളിച്ചവുമില്ല. നിന്നേക്കാള്‍ വിലകൂടിയവനുമായ എനിക്ക്‌ നിന്നോട്‌ സഹതാപം തോന്നുന്നു, ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ്‌" 
ഇതെല്ലാം കേട്ടുകൊണ്ട്‌ നമ്മുടെ പെന്‍സില്‍ മിണ്ടാതെ , തണ്റ്റെ ദൌര്‍ബല്യങ്ങളെ പറ്റി ഓര്‍ത്ത്‌ വിഷമിച്ചിരുന്നു

അപ്പോഴാണ്‌ കൂട്ടുകാരനുമൊത്ത്‌ പേനയുടെ ഉടമസ്ഥനായ പയ്യന്‍ മുറിയിലേക്ക്‌ കയറിവന്നത്‌.

"അളിയാ ഇനി അങ്ങോട്ട്‌ project Workഉം Drawings ഉം തന്നെ . അതിനാല്‍ നമ്മുടെ പെന്‍സില്‍ തന്നെ ശരണം"
എന്നിട്ട്‌ അവന്‍ പെന്‍സിലെടുത്ത്‌ കൂട്ടുകാരനോടായി പറഞ്ഞു.

"എനിക്ക്‌ ഈ പെന്‍സില്‍ ഒരു ഐശ്വര്യമാ. ഇതുകൊണ്ട്‌ വരച്ചിട്ടുള്ള എല്ലാDrawingngsനും എനിക്ക്‌ 90ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്‌ കിട്ടിയിട്ടുണ്ട്‌. "

ഇതൊക്കെ കേട്ട്‌ ഒരു പൊട്ടനെ പോലെ പേന മിണ്ടാതിരുന്നു. ഇപ്പോള്‍ തന്നെ പുകഴ്ത്തുമെന്ന് കരുതി അവന്‍ അഹങ്കാരത്തോടെ ഞെളിഞ്ഞു നിന്നു. പയ്യന്‍ പേനയെടുത്ത്‌ കൂട്ടുകാരനോട്‌ പറഞ്ഞു.
"ഈ പേനയും നല്ല ഉഗ്രന്‍ പേനയാ" 

പേന നടുനിവര്‍ത്തി ഞെളിഞ്ഞുകൊണ്ട്‌പെന്‍സിലിനെ പുച്ഛത്തോടെ നോക്കി

"പക്ഷേ ഇപ്പോള്‍ ഇതില്‍ പഴയതുപോലെ മഷി ഇറങ്ങുന്നില്ല. മാത്രവുമല്ല ഇതിപ്പോള്‍ പഴയ ഫാഷനാണ്‌.എനിക്ക്‌ മാമന്‍ ഒരു പുതിയ ഫോറിന്‍ പേന തന്നിട്ടുണ്ട്‌. അതിനാല്‍ ഞാന്‍ ഇതു കളയുകയാണ്‌"

പേന ആ പയ്യണ്റ്റെ കയ്യിലിരുന്നു ഞെരിപിരികൊണ്ടു. ഫ്ളാറ്റിലെ ജനലുകള്‍ക്കിടയിലൂടെ അത്‌ താഴെയുള്ള റോഡില്‍ വന്നു വീണതും ഏതോ വാഹനം അതിവേഗം അതിണ്റ്റെ കഥ കഴിച്ചതും നിമിഷനേരങ്ങള്‍ക്കുള്ളിലായിരുന്നു. പഴയ പേനയുടെ സ്ഥാനത്ത്‌ ഫോറിന്‍പേന സ്ഥലം പിടിച്ചു. അവന്‍ കാഴ്ചയില്‍ അതി സുന്ദരനായിരുന്നു. തൊട്ടടുത്ത്‌ പെന്‍സിലിനെ കണ്ട അവന്‍ ആഹ്ളാദത്തോടെ പറഞ്ഞു.

"ഹോ കുറെ കാലം കൂട്ടുകാരെ ആരെയും കാണാതെ ആ നശിച്ച പാക്കറ്റിനുള്ളില്‍ ഞെരിപിരി കൊള്ളുകയായിരുന്നു. എന്തായാലും ഇനിയുള്ള കാലം നമുക്ക്‌ പായാരം പറഞ്ഞുകൊണ്ടിവിടിരിക്കാം"
അതുകേട്ട്‌ പെന്‍സിലിണ്റ്റെ മനസ്സ്‌ നിറഞ്ഞു. ആ നല്ല ചങ്ങാതിയുടെ സാമിപ്യം അവനില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കിയിരുന്നു.

Saturday, September 25, 2010

തളികുളത്തിന്റെ ചരിത്രതാളിലൂടെ

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ തളിക്കുളം ബ്ളോക്കിലാണ് തളിക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 10.89 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് മണലൂര്‍, അന്തിക്കാട്, നാട്ടിക പഞ്ചായത്തുകള്‍, വടക്ക് വാടാനപ്പിള്ളി പഞ്ചായത്ത്, പടിഞ്ഞാറ് അറബിക്കടല്‍, തെക്ക് നാട്ടിക പഞ്ചായത്ത് എന്നിവയാണ്. തൃശൂര്‍ പട്ടണത്തില്‍ നിന്ന് 15 കി മീ തെക്ക് പടിഞ്ഞാറായി തളിക്കുളം സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ ഗുരുവായൂരില്‍ നിന്ന് 20 കി മീ തെക്കുഭാഗത്ത് ഹൈവേ 17-ല്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തീരദേശ പഞ്ചായത്തുകളിലൊന്നാണിത്. കടല്‍തീരത്തിനു സമാന്തരമായി ഇടവിട്ടുകിടക്കുന്ന ഉയര്‍ന്ന മണല്‍പ്പരപ്പുകളാണ് ഈ പ്രദേശത്തെ പ്രത്യേകത. പടിഞ്ഞാറ് അറബിക്കടലും, കണ്ടല്‍ കാടുകള്‍ വളര്‍ന്ന ചതുപ്പും പടിഞ്ഞാറന്‍ ജലാശയവും, വെള്ളം നിറഞ്ഞും, നെല്ലുവളര്‍ന്നു പച്ചപിടിച്ചു കിടന്ന പാടങ്ങളും വിവിധ വിളകളാല്‍ സമൃദ്ധമായ കരസ്ഥലങ്ങളും നാനാവൃക്ഷസമൃദ്ധമായ മേല്‍പറമ്പുകളും ചെറുകുന്നുകളും, കിഴക്ക് കനോലി കനാലും ആയി കിടന്നിരുന്ന ഈ ഗ്രാമത്തിന്റെ സുന്ദരദൃശ്യം പ്രശംസനീയമാണ്. കേരളത്തിലെ വ്യത്യസ്ഥ കാര്‍ഷിക കാലാവസ്ഥാ മേഖലകളില്‍ തീരദേശ മണല്‍മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. മലബാറിലെ ജന്മിമാരുടെ ആര്‍ഭാടകരമായ ജീവിതരീതിയെക്കുറിച്ച് ലോഗന്‍സ് മാന്വലില്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ തളിക്കുളത്തെ സംബന്ധിച്ചും പ്രസക്തമായിരുന്നു. ജന്മിതറവാടുകളെ കുറിച്ച് ലോഗന്‍ പറയുന്നത് ഇപ്രകാരമാണ്: “പടി കടന്ന് വീട്ടു മുറ്റത്തേക്ക് നടന്നാല്‍ ആദ്യം ശ്രദ്ധിക്കുക വീടിനെ പുല്‍കി നില്‍ക്കുന്ന ഫലവൃക്ഷങ്ങളും സസ്യലതാദികളും വീട്ടുപറമ്പിനെ മുഴുവന്‍ ആശ്ളേഷിച്ചുകൊണ്ട് വാരിച്ചൊരിയുന്ന സുഖശീതളിമയാണ്. തെങ്ങ്, ഇരുണ്ട് മിനുത്ത ഇലകള്‍ മുറ്റിത്തഴച്ച് നില്‍ക്കുന്ന പിലാവ്, രണ്ടും ചേര്‍ന്ന് വിരിച്ചുതരുന്ന സമൃദ്ധമായ തണല്‍, നീണ്ട് മെലിഞ്ഞ അടക്കാമരങ്ങള്‍, നീണ്ട് വിശാലമായ ഇലകള്‍ പച്ചില പന്തലിടുന്ന വാഴകള്‍ ഇതൊക്കെ ചേര്‍ന്ന് ഗൃഹാന്തരീക്ഷത്തില്‍ ആസ്വാദ്യത പകരുന്നു. കാല്‍ക്കീഴിലുള്ള ഭൂമിക്ക് നിതാന്തമായ ഒരു കുളിര്‍മ്മ. ഏപ്രില്‍, മെയ് മാസങ്ങളിലെ കത്തിക്കാളുന്ന വേനല്‍ച്ചൂടിലും സുഖദായകരമായ ഒരു ഉണര്‍വ്വ്. തളിക്കുളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് അധിവസിച്ചിരുന്നത്. മത്സ്യബന്ധനത്തിനു പുറമെ ഇവര്‍ കാര്‍ഷിക വൃത്തിയിലും ഏര്‍പ്പെട്ടിരുന്നു. അവരുടെ കൂട്ടത്തില്‍ ധാരാളം ഭൂമി കൈവശമുള്ളവരും ഉണ്ടായിരുന്നു. മാളിക വീടും നെല്ലറകളുമുള്ള കുടുംബക്കാരായിരുന്നു പലരും.നിരന്തരമായുണ്ടായ കടലാക്രമണം മൂലം ഇവരുടെ താമസസ്ഥലം നഷ്ടപ്പെടാനിടയാവുകയും തല്‍ഫലമായി വളരെ പേര്‍ വില്ലേജിന്റെ കിഴക്കു ഭാഗത്ത് കുടിയേറാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.

Tuesday, September 21, 2010

പത്താം ക്ലാസ്സുകാരന്‍

കിനിഞ്ഞു കത്തുന്ന വിളക്കിന്റെ വെളിച്ചത്തില്‍ പുസ്തകത്തിനു മുന്‍പിലിരിക്കുന്ന കുപ്പിവിളക്കിനെത്തന്നെ ഏറെ നേരമായി നോക്കിയിരുക്കുകയായിരുന്നു.

തീനാളത്തിന്റെ മേലെ അറ്റത്തു നിന്നും പൊങ്ങുന്ന പുക മച്ചിലെവിടെയാവും മുട്ടുന്നത്‌?

കഴിഞ്ഞ തവണ തീര്‍ന്ന മഷിക്കുപ്പിയാണു ഇപ്പോള്‍ വിളക്കായി മുന്‍പിലിരിക്കുന്നത്‌.

അതിനു മുമ്പത്തെ "ചെല്‌പ്പാര്‍ക്കു" തീര്‍ന്നപ്പോള്‍ പ്രത്യേകം പറഞ്ഞു മേടിപ്പിച്ചതായിരുന്നു "ക്യാമല്‍ ഇങ്ക്‌". നല്ല ചന്തമുള്ളോരു കുപ്പി, കണ്ടപ്പോഴെ തീരുമാനിച്ചിരുന്നു, ഇവനെ വിളക്കുകുപ്പിയാക്കാണമെന്ന്‌.
ഒരു വിധത്തിലഴുതി മഷി തീര്‍ക്കുകയായിരുന്നു.

സൈക്കിളുകടക്കാരന്‍ തന്ന വാല്‍റ്റുകുറ്റിയാണു വിളക്കിന്റെ നാക്ക്‌. പഴയ കൈലിത്തുണിയുടെ ശിഷ്ടം, തിരിയും.

പുക കുറയ്ക്കാന്‍ പല പണികളും നോക്കി. മണ്ണെണ്ണയില്‍ ഉപ്പുതരികളിട്ടും, ഇത്തിരി വെളിച്ചെണ്ണയിട്ടും പുകയുടെ കട്ടി കുറയ്ക്കാം. പുകയെക്കാള്‍ ശല്യം വണ്ടന്മാരാണു. മഴ പൈയാനുള്ള ഭാവമുണ്ടെങ്കില്‍ ഈയലും.

ക്ലോക്കില്‍ ഒന്‍പതടിച്ചു.

ട്യൂബ്‌ ലൈറ്റുകള്‍ മിന്നിത്തെളിഞ്ഞു.

ഇന്നത്തെ പവര്‍ക്കട്ടു കഴിഞ്ഞു.

ചെറിയൊരു നൈരാശ്യത്തോടെയവന്‍ വിളക്കൂതി കെടുത്തിയിട്ടു ജിയോഗ്രഫി പുസ്തകത്തിന്റെ ആഴങ്ങളിലേക്ക്‌ ഊളിയിട്ടു.

Sunday, September 19, 2010



ഈ ബ്ലോഗ്‌ അനസിന്‍റെ അനുഭവ കുറിപ്പാണ് എന്‍റെ ബ്ലോഗ്‌ എഴുത്ത് കണ്ടിട്ട് അവന്‍ എനിക്ക് അയച്ചതാണിത് അനസ് ഇപ്പോള്‍ ബംഗ്ലോര്‍ ഒരു കമ്പനിയില്‍ accountent ആയി വര്‍ക്ക്‌ ചെയ്യുന്നു അവന്റെ യാത്രയിലെ അനുഭവം ആണ്  നിങ്ങള്‍ക്കും  ഇത് പോലുള്ള യാത്രകളില്‍ ഇത്തരം കാഴ്ചകള്‍ കണ്ടിരിക്കാം 


ഇങ്ങനേയും ഒരു പെണ്‍കുട്ടി : (യാത്രകള്‍)


അനസ് എപ്പോഴും ബംഗ്ലോര്‍ യാത്രക്ക് ട്രെയിന്‍ ആയിരുന്നു  ആശ്രയിക്കാറ്.ഇപ്രാവശ്യം അവിജരിതമായി ബസ്‌ തിരഞ്ഞെടുത്തു കാരണം മറ്റൊന്നും അല്ല ട്രെയിനുകളില്‍  മുടിഞ്ഞ തിരക്കയിരുന്നു   ടിക്കറ്റ്‌ കിട്ടിയില്ല  അന്നാല്‍ ബസ്സില്‍ ടിക്കറ്റ്‌ പെട്ടെന്ന് കിട്ടി കാരണം വേറെ ഒന്നും അല്ല ഞങ്ങളുടെ ഫ്രണ്ട് കണ്ണന്‍ കുട്ടന്‍ കല്ലട ബംഗ്ലോര്‍ ഓഫീസില്‍ വര്‍ക്ക്‌ ചെയ്യുന്നുണ്ട് അവന്‍ സംഗടിപിച്ചു തന്നു ടിക്കറ്റ്‌  എന്നാല്‍ ബസ്‌ യാത്ര അത്ര കുഴാപ്പപമില്ലതതാണ് അന്നു അവന്‍ പറഞ്ഞത് പിന്നീട് അവന്‍ അത് മാറ്റി പറഞ്ഞു  എറണാകുളത്ത്‌  നിന്ന് എട്ടുമണിക്ക് യാത്ര ആരംഭിക്കുന്ന 'കല്ലട ട്രാവത്സ് ‘ പിറ്റേന്ന് അഞ്ചുമണി കഴിയുമ്പോള്‍ ബംഗ്ലോര്‍രില്‍ ‍എത്തും. എറണാകുളം,കൊടുങ്ങല്ലൂര്‍  എന്നിവടങ്ങളില്‍ നിന്ന് ആളെ എടുത്തു കഴി ഞ്ഞാല്‍ പിന്നെ വണ്ടി നിര്‍ത്തുന്നത് തൃശൂര്‍ ആണ്  .




അന്ന് ഒരു ഞായറാഴ്ച ദിവസം .ബംഗ്ലോര്‍രിലേക്ക് പോകാന്‍ തൃശൂര്‍  എത്തി. ആരിഫ് എന്നെ വണ്ടിയില്‍ കൊണ്ട് വിട്ടു തൃശൂര്‍.  തലേന്ന് ടിക്കറ്റ് എടുത്തിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴേ സീറ്റ് നമ്പരു നല്‍കും.ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത സീറ്റില്‍ വരാതിരിക്കാന്‍ ടിക്കറ്റ് നല്‍കുന്നവര്‍ ശ്രദ്ധിക്കും.എനിക്ക് അന്ന് ടിക്കറ്റ് കിട്ടി യിരുന്നത് അവസാന സീറ്റിലേക്കാ‍യിരുന്നു .ബസ് വന്നപ്പോള്‍ അവസാന സീറ്റില്‍ ഞാന്‍ ചെന്നിരു ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി അവളുടെ അമ്മയുമായി ബസിലേക്ക് കയറി.സീറ്റ്നമ്പര്‍ നോക്കി നോക്കി എത്തിയത് എന്റെ അടുത്ത സീറ്റില്‍.മകള്‍ക്ക് ഇരിക്കേണ്ട സീറ്റിന്റെ അടുത്തസീറ്റില്‍ ഒരാണ്‍കുട്ടി ഇരിക്കുന്നത് ആ അമ്മയ്ക്ക് സഹിക്കുമോ ?അമ്മയങ്ങോട്ട് ചൂടാവാന്‍ തുടങ്ങി. അമ്മയെ സപ്പോര്‍ട്ട് ചെയ്ത് മകളും സംസാരിക്കാന്‍ തുടങ്ങി .




മകളെ നല്ലരീതിയിലാണ് ഇതുവരേയും വളര്‍ത്തിയതെന്നും അവളിതുവരെ ഒരുത്തന്റെ കൂടേയും
യാത്ര ചെയ്തിട്ടില്ലന്നും തുടങ്ങി എന്തക്കയോ അമ്മ പറഞ്ഞു.പാവം തമിഴന്‍ കിളിക്ക് ആ അമ്മ
പറയുന്നതൊന്നും മനസ്സിലായില്ല.മോളുടെ കൂട്ടുകാരി പാലക്കാട്‌  നിന്ന് കയറുമെന്നും ഒക്കെ അവര്‍
പറയുന്നുണ്ടായിരുന്നു. ’‘ആമാ,ആമാ”എന്നു പറഞ്ഞു ആ കിളി എല്ലാം കേട്ടു.സാധാരണതൊട്ടടുത്ത സീറ്റില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും വന്നാല്‍ ആവിശ്യപ്പെട്ടാല്‍ മാറിയിരിക്കാറുള്ളതാണ് .എന്നാല്‍ അമ്മയും മകളും ആ സീറ്റില്‍ നിന്ന് മാറിയിരിക്കാമോ എന്ന് എന്നോടൊട്ട് ചോദിച്ചതുമില്ല , ഞാനായിട്ട് മാറാനും പോയില്ല .ഞാനവരുടെ മകളുടെ സീറ്റില്‍ ഇരിക്കാനായിട്ട് ആ ബസില്‍ കയറിഎന്നാണ് ആ അമ്മയുടെ ഭാവം.




ഡ്രൈവര്‍ എത്തി ആ പെണ്‍കുട്ടിക്ക് മറ്റൊരു സീറ്റ് നല്‍കിയതോടെ പ്രശ്നം തീര്‍ന്നു.“എടാ വൃത്തി കെട്ടവനേ എന്റെ മോളുടെ കൂടെ യാത്ര ചെയ്യാമന്നുള്ള നിന്റെ പൂതി മനസ്സിലിരുക്കത്തേയുള്ളു “
എന്നു മനസ്സില്‍ പറഞ്ഞുകൊണ്ടായിരിക്കണം ആ അമ്മ എന്നെ ഇരുത്തി നോക്കിയിട്ട് ബസില്‍ നിന്ന്ഇറങ്ങി.കോഴിക്കുഞ്ഞിനെ പരുന്തിന്റെ കാല്‍ക്കീഴില്‍ നിന്ന് രക്ഷിച്ച് ഒറ്റാലില്‍ കയറ്റിയിട്ട അമ്മച്ചിയുടെ ആശ്വാസമുഖമായിരുന്നു അപ്പോള്‍ ആ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് .ആ അമ്മയെ ഒരിക്കലും കുറ്റം പറയാന്‍ പറ്റത്തില്ലല്ലോ ?സ്വന്തം മകളെ കൃഷ്ണമണിപോലെ കാക്കാന്‍ ഏതൊരമ്മയാ ണ് തയ്യാറാവാത്തത് ?അന്യന്റെ നോട്ടം കൊണ്ട് പോലും മകള്‍ക്ക് ഒരു പോറല്‍ വീഴാതിരിക്കാന്‍ എല്ലാ അമ്മമാരും ശ്രദ്ധിക്കും.




ബസ്സ്  പാലക്കാട്‌ നിര്‍ത്തി.അവിടെ നിന്ന് രണ്ടുമൂന്നുപേര്‍ കയറി.ബസ്സ് നീങ്ങിതുടങ്ങിയപ്പോള്‍ ‍ പാലക്കാട്‌ നിന്ന് കയറിയ ഒരുത്തന്‍ എന്റെ അടുത്ത് വന്നിരുന്നു.“ചേട്ടാ ഒന്നു അഡ്‌ജസ്റ്റ് ചെയ്തിരിക്കാമോ ? “ അവന്‍ എന്നോട് ചോദിച്ചു.ഞാന്‍ ഒന്നുകൂടി ഒതുങ്ങിയിരുന്നു. “ചേട്ടാ വേറെ ഒരു സീറ്റിലേക്ക്അഡ്‌ജസ്റ്റ് ചെയ്തിരിക്കാമോ ?” അവന്റെ ചോദ്യം വീണ്ടും . ഞാന്‍ അവനെയൊന്നു തറപ്പിച്ച് നോക്കി.അവന്റെ പരുങ്ങല്‍ എനിക്ക് മനസ്സിലായി .ഞാന്‍ കൂടുതലൊന്നും ചോദിക്കാതെ എഴുന്നേറ്റു. അവന്‍ തന്നെ ഒരു സീറ്റ് എനിക്ക് കണ്ടെത്തി തന്നു.




ബസിലെ ലൈറ്റുകള്‍ അണഞ്ഞു.കിട്ടിയ സീറ്റില്‍ ഇരുന്ന് ഞാന്‍ ഉറങ്ങി.ബസ്സ് ബംഗ്ലോര്‍
എത്തി. ഞാന്‍ എന്റെ ബാഗ് എടുക്കാനായി പുറകിലത്തെ സീറ്റിനടുത്തേക്ക് ചെന്നു.ഞാനിരുന്ന സീറ്റില  പാലക്കാട്‌കരനോടൊപ്പം അവള്‍ ! തൃശൂര്‍  നിന്ന് കയറിയ ആ പെണ്‍കുട്ടി. ഇതുവരേയുംഒരുത്തന്റെ കൂടേയും യാത്രചെയ്തിട്ടില്ലാത്തവള്‍ ... അവളും അവനും ഒരു പുതപ്പിനുള്ളില്‍ .... അവള്‍കണ്ണുതുറന്നു നോക്കിയത് എന്റെ മുഖത്തേക്ക് .... അവളുടെ മുഖം വിവര്‍ണ്ണമായി ... അവസാനത്തെ ആളും ബസില്‍ നിന്ന് ഇറങ്ങിയതിനു ശേഷമേ അവര്‍ക്കിരുവര്‍ക്കും ബസില്‍ നിന്ന് ഇറങ്ങാന്‍സാധിക്കുകയുള്ളു എന്ന് എനിക്ക് മനസ്സിലായി ....




ചിലകോഴിക്കുഞ്ഞുങ്ങള്‍ ഇങ്ങനെയാണ് ... ഒറ്റാലില്‍ അടച്ചാലും ഒറ്റാലിന്റെ മുകളിലൂടെ പറന്ന്
പരുന്തിന്റെ കാല്‍ക്കല്‍ ചെന്നിരിക്കും ... ഞാന്‍ ബാഗുമായി ബസ്സില്‍ നിന്നിറങ്ങി.അപ്പോള്‍ എന്റെ
മനസ്സില്‍ തലേന്ന് രാത്രിയില്‍ ബസ്സില്‍ നിന്ന് സമാധാനത്തോടെ ഇറങ്ങിപ്പോയ ആ അമ്മയുടെ മുഖമായിരുന്നു...പാലക്കാട്‌  നിന്ന് കയറുന്ന കൂട്ടുകാരിയോടൊപ്പം സുരക്ഷിതമായി ബംഗ്ലോരില്‍  ‍ചെന്നിറങ്ങുന്ന മകളെ സ്വപ്‌നം കണ്ട് എന്നെ തറപ്പിച്ച് നോക്കി ഇറങ്ങിപ്പോയ അമ്മയുടെ മുഖം ... ആ അമ്മയുടെ മുഖം ആ പെണ്‍കുട്ടി അന്ന് രാത്രിയില്‍ ഓര്‍ത്തിരിക്കുമോ ?




നിങ്ങളുടെ മക്കളെ പെങ്ങന്മാരോ അകലെ സ്ഥലങ്ങളില്‍ പടിപിക്കുനുന്ടെങ്കില്‍ നിങ്ങളും ഒന്ന് ശ്രദ്ധിക്കണം കാരണം അനുഭവം ഉള്ളത് കൊണ്ടാണ് 
അറിയിപ്പ് : നിങ്ങളുടെ അനുഭവങ്ങള്‍ ബ്ലോഗില്‍ ചെര്‍കാനമെങ്കില്‍ എന്നെ സമീപിക്കു 
arifmuthu @gmail .com  മോബ്:9995371402

Thursday, September 16, 2010

കണ്ണുകള്‍ കൊണ്ട് ഒരു തീവണ്ടി യാത്ര

ഇത്‌ വെറും കഥയല്ല30 മാര്‍ച്ച് 2008 നു സേലത്ത് നിന്നും 
തൃശ്ശൂരിലെക്കുള്ള തീവണ്ടി യാത്രയില്‍ ഉണ്ടായഎന്റെ 
അനുഭവമാണ്‌നിങ്ങള്‍ സുന്ദരിയായ ഒരു പെന്‍കുട്ടിയാണെങ്കില്‍
അന്ന് തീവണ്ടി യാത്ര ചൈതിരുന്നെങ്കില്‍ഇതുവായിക്കണം
ഒരു പക്ഷേ ഇത്‌ നിങ്ങളെ കുറിച്ചാവാം..ആണെങ്കില്‍ ദൈവമേ..
താങ്യൂ.. എന്നെ കോണ്ടാക്റ്റ് ചെയ്യണേ..




കിടന്ന കിടപ്പില്‍ തന്നെ കീശയില്‍ നിന്ന് മൊബൈല് എടുത്തു ടൈമ് നോക്കി.ഇനിയും 
തൃശൂര്‍  എത്തിയില്ല. രാവിലെ ഒന്നും കഴിക്കാത്തിനാല്‍ നല്ലവിശപ്പുണ്ട്. 
ഞാന്‍ ബര്‍ത്തില്‍ നിന്നും മെല്ലെ എഴുനേത്തിരുന്നു . എന്റെതൊട്ടടുത്ത 
കാബിനില്‍ എനിക്കെതിരായ് മുഖം തിരിച്ച് ഒരു പെണ്‍കുട്ടി 
ഇരുത്തംപിടിച്ചിരിക്കുന്നു. സുന്ദരിയാണ് ഒറ്റ നോട്ടത്തില്‍ തന്നെ.
ഞാന്‍ മുഖം കഴുകാന്‍താഴേക്കിറങ്ങി.താഴെ നേരത്തെ ഉണ്ടായിരുന്ന
യാത്രക്കാര്‍ കൂടാതെ ഒരു കുടുംബം കൂടിവന്നിരിക്കുന്നു. അവര്‍ 
എന്‍റെ നേരെ താഴെയായതിനാല്‍ ആദ്യം ഞാനവരെകണ്ടിരുന്നില്ല.
തീവണ്ടിയിലെ ബെസിനില്‍ ചെന്ന് മുഖം കഴുകി. കണ്ണാടിയില്‍നോക്കിയപ്പോള്‍ 
ഞാന്‍ ഇത്തിരി കൂടി സുന്ദരനായത് പോലെ തോന്നി.അപ്പോഴാണ് 
ആ പെണ്‍കുട്ടിയെ പറ്റി ഓര്‍മ്മ വന്നത്‌.( സത്യം പറഞ്ഞാഅപ്പോഴാണ്
 ബോധം വന്നത്‌. ). അത്യാവശ്യം അലങ്കോലമാക്കിയ ഡിസൈനിലുള്ളവസ്ത്രം.
( ഞാന്‍ വസ്ത്രം എന്നു മാത്രം പറയാന്‍ കാരണമുണ്ട്‌. എനിക്ക്പെണ്‍കുട്ടികളുടെ 
എല്ലാ വസ്ത്രങ്ങളുടെയും പേരായിയില്ല. ആകെപരിചയമുള്ളത് ഉമ്മാന്‍റേ സാരി 
പര്‍ദ്ദ പിന്നെ ... ആ ചുരീദാര് അതുതന്നെയാവണം. എനിക്കും ഇഷ്ടപ്പെട്ട സ്ത്രീ വസ്ത്രം അതാണ്.)ഞാന്‍ മുഖം കഴുകി അല്പം തണുത്ത കാറ്റ്‌ കൊണ്ടു. തിരിച്ച് എന്റെ ബര്ത്തില്കയറി. 


         ആ സുന്ദരിയെ നോക്കി. ഒരു പെണ്‍കുട്ടി. അതിലധികം എനിക്കൊന്നുംതോന്നിയില്ല. 
അവള്‍ എന്നെയും നോക്കി. ഹോ ഒരു നിമിഷം 
പോലും ആ നോട്ടംനിലനിന്നില്ല. അവള്‍ കണ്ണ് വലിച്ചു. ആ നേരത്ത് ആ മുഖം ഒന്നുകണെണമായിരുന്നു! ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു. എന്നെ കുറ്‌
റംപറഞ്ഞിട്ട്‌ കാര്യമില്ല. എന്‍റെ നേരെ ഒപോസിറ്റ് ആയിട്ടാണ് അവള്‍ ഉള്ളത്. 
ഞാന്‍അല്പം സലിം കോടത്തൂര്‍ രൊമാന്സ് മൊബൈല് വെച്ചു കേട്ടു .
അവള്‍ ഒരു എസ് എംഎസ് കളക്ഷന്‍ പുസ്തകം തുറന്നു വായിക്കാന്‍ തുടങ്ങി. 
അതിന്‍റെ പുറം പട്ടഎന്നെ ആകര്‍ഷിച്ചു. ( അല്ല എന്നെ ആകര്‍ഷിക്കാന്‍ എന്നാവണ്ണം 
അവള്‍ അത്‌എന്‍റെ നേരെ പിടിച്ചു ) കൂടെ സലിം പാട്ടും  .. കൂടിആയപ്പോ എന്നിലെ 
കാമുകന്‍ ഉണര്‍ന്നു. ഞാന്‍ എന്‍റെ കണ്ണ് അവളുടെ കണ്ണിനുനേരെ ഫിറ്റ് ചൈത്‌ 
ഇരിപ്പുറപ്പിച്ചു. അവള്‍ ഇടക്കിടെ എന്നെനോക്കുന്നുണ്ടായിരുന്നു.കാപ്പി .. 
ചായ വടാ ... പേരറിയാത്ത ഒരു സ്റ്റേഷനില്‍ വണ്ടി നിന്ന്. 
എനിക്ക് അവളെ പരിചയപ്പേടണമെന്ന് തോന്നി. ഒരു വടാ വില്‍പ്പനക്കാരന്‍കമ്പാര്‍ട്ട് 
മെന്‍റില്‍ വന്നു. വിശപ്പുണ്ട് എന്നാലും ഞാന്‍ തീഇവന്ടിയില്‍ നിന്ന് ഒന്നുംവാങ്ങി 
കഴിക്കാറില്ല. അതിനാല്‍ വെറുതെ ഇരുന്നു. " വടാ വേണം പക്ഷേഇയാളുടെ വേണ്ടാ...
 വേറെ ആളുടെ വാങ്ങാം ഇയാളുടെ കയ്യില്‍ ചമ്മന്തി ഇല്ല..."എന്ന് അവള്‍ ബര്തിന് താഴെയുള്ളവരോട്‌ പറയുന്നത്‌ കേട്ടു. ഹമ്പടി ! എന്ന്ഞാന്‍ മനസ്സില്‍ പറഞ്ഞു. 
താഴെയുള്ള ആരോ അവളെ നിര്ബന്ദിച് കഴിപ്പിച്ചു.കാബീനുകള്‍ക്കിടയിലെ മറ 
കാരണം എനികവരെ കാണാന്‍ കഴിയുമായിരുന്നില്ല.എന്തായാലും അവള്‍ വാങ്ങി 
കഴിച്ചു. അത്ര നേരം മുഖം നോക്കിയിരുന്നിട്ടുംഅവള്‍ എന്നോട്‌ വേണോ എന്നു പോലും ചോദിച്ചില്ല. :പ് . എന്‍റെ എതിരെഇരുന്ന് അത്‌ കഴിക്കാന്‍ അവള്‍ നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു . ഞാന്‍അവളുടെ മുഖം ഒരു ഭാവ വ്യത്യാസവുമില്ലാതെ നൂകിയിരുന്നു. അവളെ കണ്ടിട്ട്‌എനിക്ക് ചിരി വന്നു. :വട ഒരു വിധം അത്‌ കഴിച്ചു 
തീര്‍ട്തിട്ട്‌ അവള്‍ എന്തു ചെയ്യണമെന്നറിയാത്ത പോലെഇരുന്നു. അപ്പോഴും 
ഇടക്കിടെ അവള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. പുറത്ത്കാണിക്കത്ത ഒരു 
മന്തഹാസം ഞാന്‍ അവളുടെ മുകത്ത്‌ കണ്ടു. തീവണ്ടിപൊയ്കൊന്ടേയ്‌ ഇരുന്നു. 
പാട്ട് ഇപ്പോ " തകര്‍ക്കുകയാണ് .. " 


അവള്‍ ബറ്‍തില്‍ ഉറങ്ങാനുള്ള പരിപാടി നോക്കുകയാണ്‌ . ഞാന്‍ അവളുടെദൈര്യമ് പരീക്ഷിക്കാന്‍ തന്നെ ഉറപ്പിച്ചു. പക്ഷേ രണ്ട്‌ തമിഴന്മാര്‍ വന്ന് അവളുടെകാബിനില്‍ 
എന്‍രെടിന്‌ സമാനമായ ബറ്‍തില്‍ കയറി :( . എനിക്കാവരോട്‌എന്തെന്നില്ലാത്ത 
ദേഷ്യം തോന്നി. വല്ലതും ചെയ്യാനൊക്കുമോ.. ഞാന്‍സഹിച്ചു.ഇടക്ക് അവള്‍ എണീറ്റ്‌ ഞാന്‍ അവിടെ ഉണ്ടെന്ന് ഉറപ്പാക്കി. ഞാന്‍ ഒന്നുപുഞ്ചിരിച്ചു, അവള്‍ക്ക്‌ ചിരിക്കാതിരിക്കാനായില്ല. ബട് അപൊഴതേക്കും അവള്‍മുഖം തിരിച്ചു. :(
തമിഴ് യാത്രക്കാര്‍ക്ക് നന്നി. അവര്‍ ഇറങ്ങി. ഇരുവര്‍ക്കും സന്തോഷമായി..(എനിക്കായി. അവള്‍ക്കും ആയിക്കാണും) . അവള്‍ എഴുനേതിരുന്നു. എന്‍റെമുഖത്ത്‌ നോക്കിയിരിക്കണമെന്ന് അവള്‍ക്ക്‌ വാശിയായി. രണ്ടും കല്‍പ്പിച്ച് അവള്‍കണ്ണുകള്‍ എന്‍റെ മുകത്തെക്കേരിഞ്ഞു. ഹ്മ് എന്നോടാണോ കളി ? ഞാന്‍ വിട്ടുകൊടുത്തില്ല. ആരിഫ്  ജയിച്ചു. വെറും മൂന്ന് സെകാന്റ് നോക്കിയിട്ട്‌ അവള്‍പിന്മാറി. ഇത്തവണ പുഞ്ചിരി അല്‍പ്പം കൂടി വ്യക്തമായി.
അവള്‍ പരാജിതയായി നാണിച്ചു നില്‍ക്കുന്നു. തീവണ്ടി തൃശൂര്‍  എത്തി. 
സമയം പന്ത്രണ്ട്‌ അടുത്തിരിക്കുന്നു. അവളെ നോക്കി ,കാണാനില്ല. മനസ്സില്‍ 
ചെറിയ വിഷമം തോന്നി. അവള്‍ എന്‍റെ അടുത്തു വന്നു....


ഞാന്‍ അവളെ മുഴുവാനായികണ്ടു. അവള്‍ ഒരു ചെറു പുഞ്ചിരിയോടെ 
അകന്ന്.ഇനി നമ്മള്‍ കാണുമോ.. 
ഇല്ല കാണാന്‍ വഴിയില്ല. എനിക്ക് പേരുചോദിക്കാണമെന്നുതായിരുന്നു. ബട് അവളുടെ ബന്തുക്കള്‍ കൂടെയുണ്ടെന്ന ബോധംഎന്നെ അതില്‍ നിന്നും വിലക്കി .ഒരു ചെറു പുഞ്ചിരി അവള്‍ക്ക് നല്‍കി ഞാന്‍ അവള്‍ ഇറങ്ങുന്നതും നോക്കിനിന്ന്. ഞാന്‍ മുഖം കഴുകി പുറത്തിറങ്ങി.റായിള്‍വേ സ്റ്റേഷനു അടുത്താണ് ബസ്‌ സ്റ്റോപ് എന്ന് അറിയാം ,വിശക്കുന്നുണ്ട്‌ഞാന്‍ പുറത്തേക്ക്‌ നടന്നു. ഒരു പോലീസ് കാരണോട് ബസ് സ്റ്റോപ്എവിടെയാണെന്ന് ചോദിച്ചു, അവിടെ.. അയാള്‍ കൈ ചൂണ്ടി കാണിച്ച്‌ 
പറഞ്ഞു.ഞാന്‍ താങ്ക്സ് പറഞ്ഞു നടന്നു. താങ്ക്സ് കേട്ടിത്ടാണെന്ന് റോന്നുന്നു 
അയാള്‍വീണ്ടും എന്റെ അടുത്ത്‌ വന്നു വിശദീകരിച്ച് പറഞ്ഞു തന്നു. " ആ ഹോട്ടലിന്‍റെപുറകില്‍ ." ഞാന്‍ സന്തോഷിച്ചു, സഫയര്‍ ഹോട്ടല്‍  . 


ഞാന്‍ ആ കറങ്ങികയറുന്ന ഹോട്ടലില്‍ ( അതു അവിടെ പോയാലെ മനസ്സിലാകൂ ) 
കയറി. വാഷ്ബെസിന് താഴെയാണെന്ന് ഒരാള്‍ പറഞ്ഞു തന്നു. ഞാന്‍ തിരിച്ചിറങ്ങി 
കൈകഴുകി. അവിടെ അതാ ആ സുന്ദരി .. വല്ളാത്തൊരു ഫീലിംഗ്. ഇനി 
കാണില്ലെന്ന്കരുതിയ ആള്‍ ദേ വീണ്ടും. ഞാന്‍ അല്പം സമയമെടുത്ത്‌ തന്നെ
 കൈ കഴുകി.പക്ഷേ തിരിഞ്ഞ് നോക്കുമ്പോ അവാളില്ല. ( അവളുടെ കൂടെഅഛാനുണ്ടായിരുന്നു. ). വിണ്റും നിരാശ. :(
ഞാന്‍ ഭക്ഷണം ആര്ഡര് ചൈത് കഴിച്ചു. രണ്ട്‌ പൊറോടാ കഴിച്ചപ്പോ തന്നെമടുത്തു. 
ഒരെണ്ണം ഭാക്കിവെച്ചു. ( സത്യം പറയാലോ സാധാരണ സഫയെരിന്റെ രുചി ഇല്ലായിരുന്നു ) . അവളെ കാണാന്‍ തന്നെ ഞാന്‍ അവിടെ മുഴുവന്‍ നടന്നു.ബട് കണ്ടില്ല. കഴിച്ച ശേഷം 
ഞാന്‍ ബസ് സ്റ്റാന്‍ടില്‍ പോയി . തളികുളം ബസില്‍കയറിയിരുന്നു. ബസ്‌ സ്റ്റാന്‍റില്‍ ഒരുപാട് നേരം ഇരുന്നു.അവള്‍ അച്ഛന്റെ കൂടെ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നത്‌ ഞാന്‍ വീണ്ടും കണ്ടു. ബസ്‌ഓടാന്‍ തുടങ്ങി. സുന്ദരിയായ ആ സഹയാത്രികക്ക് ആശംസകള്‍ നേര്‍ന്ന് ഞാന്‍യാത്ര തുടര്‍ന്നു. പിന്നീട് ...


പിന്നീട് ഞാന്‍ അവളെ കണ്ടില്ല. പക്ഷേ കാണും.. സഞ്ചരിച്ചു കൊണ്ടിരിക്കുന്നജീവിതത്തില്‍ എവിടെയെങ്കിലും വെച്ച്‌, അന്ന് ഞാന്‍ നിന്‍റെ പേരു ചോദിക്കും ..പരിചയപ്പെടും. കണ്ണുകള്‍ തമ്മിലെ ബന്ദത്തിന് പുര്നതക്ക് .. നിന്നെ ഞാന്‍കാണും. കാണണം. 
ഇനി നീ എന്നെങ്കിലും ഈ ബ്ലോഗ് വായിക്കാനിതയായാല്‍ എനിക്ക് മൈല്‍അയക്കണം. അല്ലേല്‍ ഒര്‍കൂറ്ടില്‍ " arifmuthu" എന്ന് തിരഞ്ഞാല്‍ എന്‍റെപ്രൊഫൈല് കിട്ടും. അതിലോടെ എന്നെ കോണ്ടാക്റ്റ് ചെയ്യണം. പ്ലീസ്.

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More