This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Showing posts with label സാങ്കേതികം. Show all posts
Showing posts with label സാങ്കേതികം. Show all posts

Wednesday, December 15, 2010

ഒരു ഗള്‍ഫ്മൗനം

ഒരു ഗള്‍ഫ് മൗനം
Posted by : Special Reporter on : 2010-03-31

`കേള്‍ക്കാനൊരിടം മരുഭൂമിയും പറയാനുള്ള വാക്കുകള്‍ നീര്‍ച്ചാലുമാകുമ്പോള്‍ മൗനം തന്നെ ഭേദം`.......

മേരി ജയിലറിന്റെ വരികളും പ്രണയിച്ച്, പ്രാരാബ്ധങ്ങളുടെ പുതപ്പുകളൂരി ദൂരേക്കു വലിച്ചെറിഞ്ഞ്, ഗഡുക്കളായി സ്വപ്‌നങ്ങളും കണ്ടു സുഖസുഷുപ്തിയിലാണ്ടിരിക്കയാണു വോട്ടര്‍ ലിസ്റ്റില്‍ പോലും പേരില്ലാത്ത ഗള്‍ഫുകാര്‍ എന്ന് ഓമനപ്പേരുള്ള കറവപ്പശുക്കള്‍. സദാസമയവും മൗനംപൂണ്ടിരിക്കുന്ന മുഖമാണവന്റെ ഗള്‍ഫ് സമ്പാദ്യം.

അകാരണമായ ഒരു തരം മൗനം ഓരോ ഗള്‍ഫുകാരന്റെ മുഖത്തും വായിച്ചെടുക്കാന്‍ കഴിയും. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ മുഖം തിരിച്ചുകളയുന്ന നിഷേധാത്മക മൗനം. പിറന്ന നാട്ടിലെത്തിയാല്‍ ഏറെ വാചാലരാകുന്നവര്‍പോലും ഇവിടെ മൗനത്തിന്റെ പുറന്തോടിനകത്തേക്കു കടലാമപോലെ സ്വയം ഉള്‍വലിയുകയും കുഴിയാനപോലെ പിറകോട്ടു നടക്കുകയും ചെയ്യുന്നു.

ഗള്‍ഫിലെ പ്രത്യേക സാഹചര്യത്തില്‍ ഇവിടെ കടപ്പാടുകളുടെ കണക്കുകളില്‍ ആര്‍ക്കും താല്‍പര്യമില്ല. അങ്ങനെ വല്ലതുമുണ്ടെങ്കില്‍തന്നെ കഴിയുന്നത്ര വേഗം എല്ലാ കണകകുകളിലും തീര്‍പ്പുണ്ടാക്കി തുരുത്തുകളാവാനും സ്വയം ഒറ്റപ്പെടാനും ഓരോരുത്തരും ആഗ്രഹിക്കുന്നു. `ഞാന്‍` എന്ന ചെറു ദ്വീപ് പോലെ.

അസ്ഥിത്വത്തിന്റെ കാലടികള്‍ക്കിടയിലെ മണ്ണൊലിപ്പാണ് അധികം പേര്‍ക്കും അനുഭവങ്ങളുടെ ഡയറിത്താളില്‍ കുറിക്കാനുള്ളത്. അഞ്ചാറു വര്‍ഷം വിദേശത്തു ജോലിചെയ്ത്, നല്ലൊരു തുക ശമ്പളവും വാങ്ങി ജീവിതാനുഭവങ്ങളുടെ കണക്കുപുസ്തകത്തില്‍ സങ്കലനവും വ്യവകലനവും നടത്തി വരവും ചെലവും കണക്കാക്കുമ്പോള്‍ മിച്ചം എന്ന കോളം എന്നും ശൂന്യം. അവസാന പത്തുകിലോ സ്വര്‍ണം കയറ്റുന്നവരുടെ കാരുണ്യം കൊണ്ടു നാട്ടിലേക്കു വിമാനം കയറുന്നും. വെറും കയ്യോടെ മടങ്ങുന്നവരുടെ മുഖത്തു മൗനം തുളുമ്പുകയായിരിക്കും. പെയ്യാതെ കനംവച്ച മഴമേഘങ്ങള്‍ പോലെ, 'എന്തുകൊണ്ട് ഇങ്ങനെ'? എന്ന ചോദ്യത്തിന് ഉത്തരമില്ല. അല്ലെങ്കില്‍ ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കാനും ഉത്തരം കണ്ടെത്താനും സമയമില്ല എന്നതാണു വാസ്തവം. പലപ്പോഴും കുടുംബങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ മൗനം വായിലിട്ടു ചവച്ചു മുറുക്കാന്‍ തുപ്പി വെയിലത്ത് ഒറ്റയ്ക്കു നില്‍ക്കുന്ന ഈത്തപന മരംപോലെ മാറിനില്‍ക്കുകയാണു പലരും. മരുഭൂമിയിലെ ഇത്തരം പൂമരങ്ങള്‍ക്കു വസന്തമില്ല. തണലും തണുപ്പുമില്ല. നിറയെ ആത്മവേദനയുടെ മുരിക്കുകള്‍പോലെ മുള്‍മുനകള്‍ മാത്രം.

കാഫ്കയുടെ `മെറ്റമോര്‍ഫസിസ്` വായിക്കുമ്പോഴുണ്ടാകുന്ന ഐഡന്റിറ്റി ക്രൈസിസ് ഏറ്റവും കൂടുതല്‍ അനുഭവജന്യമാകുന്നതും ഈ മഹാനഗരിയിലാണ്. ഗ്രാമീണതയുടെ ശാലീനതയില്‍ പിച്ചവച്ചു വളര്‍ന്ന ഒരാള്‍ക്ക് ആ സാഹചര്യം ഒരുക്കിക്കൊടുക്കുന്ന സംസ്‌കാരവുമായി അഭേദ്യമായ ബന്ധമുണ്ടാകും. മാതൃത്വത്തിന്റെയും മുലകുടിയുടെയുമൊക്കെ ബന്ധമെന്ന് വേണമെങ്കില്‍ പറയാം. ഇങ്ങനെയുള്ളൊരു സംസാകാരത്തിന്റെ ചട്ടക്കൂടില്‍ നിന്ന് ഗ്രാമീണതയുടെ നിസ്സഹായതയുമായി നഗരത്തിന്റെ ബഹളങ്ങളിലേക്കു പറിച്ചുനടുമ്പോള്‍ തീക്ഷണമായ നഗരാനുഭവങ്ങളുടെ തീവ്രവമായ വികാരം അവനെ ആരുമല്ലാതാക്കിത്തീര്‍ക്കുകയാണ്. ഞാനാര് എന്ന ചോദ്യം സ്വയം ചോദിച്ചുപോകുന്ന അവസ്ഥ. ഈ അവസ്ഥയില്‍ കവിത്വത്തിന്റെ തളിരുകള്‍ ഹൃദയത്തില്‍ സൂക്ഷ്മമായി സ്പന്ദിക്കുമ്പോള്‍ കവിത എഴുതുന്നു. കഥകളുടെ കനലുകള്‍ കരളിലുള്ളവര്‍ അത് ഊതിത്തെളിക്കുന്നു. മറ്റുള്ളവര്‍ നിരന്തരമായ സഹധര്‍മിണിക്കും കുടുംബത്തിലേക്കും കത്തുകളെഴുതിയും ഇന്റര്‍നെറ്റിന്റെ വലകളില്‍ തൂങ്ങിയും സായൂജ്യമടയുന്നു. ഇവിടെ നഷ്ടപ്പെടുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങളുടെയും വിലയിരുത്തലുകളായിരിക്കും എല്ലാ എഴുത്തുകാരുടെയും പൊതുവിഷയം.

സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെപ്പോലും കാണാതെ വേപഥുപൂണ്ട മനസ്സുമായി അവധിയുടെ ദിനങ്ങളെത്താന്‍ കലണ്ടര്‍ കളങ്ങളില്‍ ചുവപ്പുപേനകൊണ്ടു നാളുകള്‍ തള്ളുന്നവര്‍ക്കു പരസ്പരം പറയാന്‍ പരിഭവങ്ങളും പ്രാരബ്ധങ്ങളും മാത്രം. ഇതൊക്കെ എത്രയോ തവണ പറഞ്ഞു പഴകിയതിനാല്‍ ഇന്ന് ഒരേ റൂമില്‍ താമസിക്കുന്ന ചെറുപ്പക്കാരുടെ ഇടയിലും മൗനത്തിന്റെ മരങ്ങള്‍ വളരുകയാണ്.

സങ്കീര്‍ണമായ ജീവിത സമസ്യങ്ങള്‍ക്ക് ഉത്തരം കാണാനാവാതെ തപ്പിത്തടഞ്ഞു തിരക്കുകള്‍ക്കിടയിലൂടെ നടന്നുപോകുന്ന സുഹൃത്തുക്കള്‍പോലും പാതയോരത്തു പരസ്പരം കാണുമ്പോള്‍ ഒന്നു പുഞ്ചിരിക്കാന്‍ മടിക്കുന്നു. ചുണ്ടത്തുപോലും നിഴലിക്കുന്ന മൗനം. അനുഭവങ്ങളവനെ അന്തര്‍മുഖനാക്കാന്‍ പഠിപ്പിക്കുന്നു. അങ്ങനെ ഒരു മുനിയെക്കൂടി നഗരത്തിനേകുകയാണ്. 'ദുബായ്ക്കാരനെന്ന മൌനി.

വിസ സമ്പാദിച്ചു വിദേശത്തേക്കു വിമാനം കയറുക എന്നത് ഒരു ഭാഗ്യമാണ്. ഇവിടെ മാന്യമായ ഒരു ജോലിക്കിട്ടുക എന്നത് അതിലേറെ ഭാഗ്യവും ഇങ്ങനെ ഭാഗ്യപരീക്ഷണങ്ങള്‍ക്കായി ബിരുദ സര്‍ട്ടിഫിക്കറ്റും അനുഭവസമ്പത്തും ഫയലിലൊതുക്കി പത്രത്താളുകളിലെ തൊഴിലവസരങ്ങളിലൂടെ നടന്ന് അടിയും അകവും തേഞ്ഞ ചെരിപ്പുമായി മുന്നില്‍ നില്‍ക്കുന്ന ഓരോ സുഹൃത്തിന്റെ മുന്നിലും നാം മൗനത്തിന്റെ ആല്‍മരമാവുന്നു. നിന്ന നില്‍പില്‍ തന്നെ വേരിറങ്ങി ഒരുപാടു നേരം പിന്നെ വന്നകാലത്തു താനനുഭവിക്കേണ്ടി വന്ന വിഷമങ്ങളുടെയും ത്യാഗങ്ങളുടെയും വലിയ ഡയറിക്കുറിപ്പുകള്‍ അവനായി തുറന്നുവയ്ക്കും. അടിതേഞ്ഞ അനുഭവങ്ങളുടെ ചെരിപ്പുകളും പാദമുദ്രകളേറ്റ ഉദ്യോഗങ്ങളുടെ ചവിട്ടുപടികളും വായിച്ചെടുത്ത് അവസാനം മുന്നിലെ കറങ്ങുന്ന കസേരയിലിരിക്കുന്ന സുഹൃത്തിന്റെ മുഖത്തേക്കു നോക്കുമ്പോള്‍ എസിക്കകത്തിരുന്നും അവന്‍ വിയര്‍ക്കുകയായിരിക്കും. പെട്രോ ഡോളറിന്റെ ഉഷ്ണഭൂമിയിലൂടെ ജീവിതം കൊണ്ടുനടക്കുന്നതിന്റെ വിയര്‍പ്പ് സുഹൃത്തിന്റെ ദേഹത്തും പടര്‍ന്നുകയറും. തിരിച്ചറിവുകളുടേതായ പുതിയ ഉണര്‍വില്‍ ഗതകാലത്തേയും വര്‍ത്തമാനകാലത്തെയും പുനപാരായണം ചെയ്യുകയാവും, സുഹുത്തുക്കളുടെ ശബ്ദായമാനമായ മൗനം.

ഭൂതകാലത്തിന്റെ സങ്കീര്‍ണാനുഭവങ്ങളെ വര്‍ത്തമാനകാലങ്ങളിലേക്ക് ആവാഹിക്കുമ്പോള്‍ പ്രകടമാകുന്ന യാഥാര്‍ത്ഥ്യമാണ് ഓരോ ഗള്‍ഫുകാരന്റെയും മൗനം

Tuesday, December 14, 2010

ദുബായിക്കാരന്‍..

Kasaragod News dubayikkaran khaleelullah chemand
ദുബായ്‌...

വിസ്‌മയങ്ങളുടെ നഗരകാഴ്‌ചയില്‍ പാതിരാ പോലും പകലായി മാറുന്ന പറുദീസ...

പറഞ്ഞു കേള്‍ക്കുന്ന പെരുപ്പങ്ങളില്‍ ഒരിക്കലെങ്കിലും കാണാന്‍ കൊതിക്കുന്ന ഭൂമിയിലെ ഒരിടം...

ഇത്‌ ദുബായ്‌...

ഞാനും എന്നെ പോലുള്ള ലക്ഷക്കണക്കിന്‌ മലയാളികളും അന്തേവാസികളായി പാര്‍ക്കുന്ന ഒരിടത്താവളം.

ഗ്രൃഹാതുരത്വ സ്‌മരണകളുടെ നൈരന്തര്യങ്ങളില്‍ നാടും വീടും വിട്ടവരുടെ കൂട്ടായ്‌മയിലെ എന്നെ പോലുള്ള സാദാ മെമ്പറായ ഒരു ദുബായ്‌ക്കാരന്‌ പറയാന്‍ അനുഭവങ്ങളുടെ അടിയും അകവും തുന്നിയ ചെരിപ്പുകള്‍ പതിനേഴ്‌ വര്‍ഷം കാലില്‍ നടന്ന കഥകളുണ്ടാകും.

പാതിരാത്രിയുടെ കൂരിരുട്ടില്‍ തിളങ്ങുന്ന തിരയിളക്കത്തിന്റെ അതിരുകള്‍ക്കുള്ളില്‍ പാഞ്ഞു പോകുന്ന പത്തേമാരിയില്‍ കടലുപ്പിനോളം കണ്ണീരിന്റെ രുചിയറിഞ്ഞ ഒരു കൂട്ടം "പ്രവാസി"കള്‍ ഖോര്‍ഫുക്കാനിലെ തുറമുഖത്തിറങ്ങിയപ്പോള്‍ ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ "പ്രവാസി"യെന്ന ശബ്ദത്തിന്‌ പുതിയ വര്‍ത്തമാനങ്ങളുണ്ടായി. ഇന്ത്യന്‍ സ്റ്റാമ്പൊട്ടിച്ച കവറിനകത്ത്‌ നയാപൈസയുടെയും അണയുടെയും കണക്കുകളില്‍ സങ്കലന വ്യവകലനവുമായി രണ്ടറ്റവും പാഞ്ഞ്‌ ജീവിതത്തിന്റെ മരുഭൂമിയില്‍ ഒട്ടകം പോലെ അവര്‍ ഒരുപാട്‌ കിതച്ചു.

അങ്ങനെ ഈന്തപനയുടെ തണലില്‍ ദുബായിക്കാരന്‍ഭൂജാതനായി...

കയ്യില്‍ പാനസോണിക്കിന്റെ ടേപ്പ്‌ റിക്കാര്‍ഡും, കീശയില്‍ പുറത്തേക്ക്‌ തുള്ളാന്‍ തള്ളി നില്‍ക്കുന്ന ത്രിബ്‌ള്‍ ഫൈവിന്റെ സിഗരറ്റും, കണ്ണിനു തണലായി മൂക്കിലുറപ്പിച്ച റയ്‌ബാന്റെ കൂളിംഗ്‌ ഗ്ലാസും, കടന്നു പോകുന്ന നടവഴികളിലൊക്കെ "ഒളിച്ചുവെച്ചാലും ഒളിഞ്ഞിരിക്കാത്ത" ജന്നത്തുല്‍ ഫിര്‍ദൗസിന്റെ പരിമളവും വാരി വിതറി നടന്നുപോകുന്ന ദുബായ്‌ക്കാരന്‌...

അതെ "ദുബായിക്കാരന്‍" എന്ന ലേബലിന്‌ അടയാള ചേരുവകള്‍ ഇത്രയും മതി.

എഴുപത്‌ കാലഘട്ടങ്ങളില്‍ ഇത്‌ എസ്‌.എ.ജമീലിന്റെ കത്തു പാട്ടുകളിലൂടെ അയല്‍പക്കത്ത്‌ ഇരു മൈക്കു കെട്ടലായിരുന്നു.

അന്ന്‌ പ്രവാസിയുടെ പ്രയാസങ്ങള്‍ക്ക്‌ ഒരു മേല്‍വിലാസമുണ്ടായിരുന്നു. ദേര അബ്രയ്‌ക്ക്‌ സമീപത്തെ തടിച്ചി ഇറാനിയുടെ ഔദാര്യത്തിന്റെ പേരായിരുന്നു ഖാദര്‍ ഹോട്ടല്‍. ദുബായില്‍ ജോലി തേടിയെത്തുന്ന നിരാലംബരുടെ അത്താണിയായ "ഷൈക്കാ"യിരുന്നു ഹോട്ടല്‍ മുതലാളിയായ ഖാദര്‍. ബോംബെ എയര്‍പോര്‍ട്ടില്‍ നിന്നും "പാസ്‌പോര്‍ട്ട്‌", "വിസ", "അക്കാമ" തുടങ്ങിയ കാണാപഠിക്കുന്ന പദങ്ങളുടെ കൂട്ടത്തിലൊന്നായിരുന്നു "ഖാദര്‍ ഹോട്ടല്‍". അന്നത്തെ ഖാദര്‍ ഹോട്ടലിന്റെ ഔദാര്യങ്ങളുടെ അടയാളങ്ങളാണ്‌ ഇന്ന്‌ നിരന്തരം പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അരിവിതരണത്തിന്റെയും, ക്ലബ്ബുല്‍ഘാടനത്തിന്റെയും സീരിയലുകളിലെ നായകന്‍മാരായ മുതലാളിമാര്‍.

കടന്നു പോയ കാലങ്ങളും, നടന്നുപോയ വഴികളും ജി.പി.ആര്‍.എസിന്റെയും, ഗൂഗിള്‍ എര്‍ത്തിന്റെയും സഹായത്തില്‍ കണ്ടുപിടിക്കാന്‍ പാടുപെടുമ്പോള്‍ കണ്ടെത്തിയ "പാനിസി"ന്റെ അര്‍ത്ഥമറിയാതെ ഇരുട്ടില്‍ തപ്പുന്ന പുതിയ തലമുറ. എണ്ണ കിണറില്‍ നിന്നും ദിര്‍ഹം കുഴിച്ചെടുക്കുന്ന അധ്വാനത്തിന്റെ റിഗ്ഗുകളിലെ വിയര്‍പ്പിന്‌ തീ പിടിക്കുന്നതവരറിയുന്നില്ല. ആ തീയുടെ കരുവാളിപ്പാണ്‌ ദുബായിക്കാരനായ പിതാവിന്റെ മുഖത്തെ കറുപ്പെന്നതും അവര്‍ മറന്നുപോകുന്നു.

പ്രണയിനിയുടെ എഴുത്തിലെ ജിജ്ഞാസകള്‍ ക്ലാസുമുറികളില്‍ കാല്‍പനികതയുടെ തേനും പുരട്ടി വില്യം വേര്‍ഡ്‌സ്‌ വര്‍ത്തിന്റെ കവിതകളിലൂടെ അയവിറക്കുന്ന നമ്മുടെ പിള്ളേര്‍, പ്രാരാബ്ദത്തിന്റെയും, വിരഹത്തിന്റെയും കണ്ണൂനീരില്‍ കുതിര്‍ന്ന ഹൃദയാക്ഷരങ്ങളുടെ എയര്‍മെയിലുകള്‍ കടല്‍ കടന്ന കാലത്ത്‌ വയസ്സന്‍ വേഴാമ്പലിനെ പോലെ ഉമ്മറപ്പടിയില്‍ കത്തു കാത്തിരുന്ന ഉമ്മയുടെ കണ്ണില്‍ ദൈന്യതയുടെ ചുവന്ന ധമനികളെഴുന്നു നില്‍ക്കുന്നത്‌ കാണുന്നില്ല...കാരണം ബ്ലാക്ക്‌ ബെറിയില്‍ നിന്നും പുതിയ ഇമൈല്‍ സന്ദേശത്തിന്റെ വൈബ്രേഷന്‍, ചെറിയൊരിളക്കം മതി ഭൂമിയുടെ മറ്റേ അറ്റത്തുനിന്നും ദുബായിക്കാരന്റെ ഹൃദയത്തുടിപ്പുകളൊന്നിവിടെ എത്താന്‍.

ലോകം ചുരുങ്ങി കൈകുമ്പിളിലെത്തിയപ്പോഴും ദുബായിക്കാരന്റെ വറുതികള്‍ക്കറുതിയില്ല.

ബാച്ചിലര്‍ കട്ടിലിന്റെ മുകള്‍തട്ടില്‍ "ഔന്നിത്യങ്ങളില്‍" അവനൊരു മൂലയ്‌ക്ക്‌ സ്വന്തം ലാപ്‌ടോപ്‌ തലയിണയാക്കി കിടന്നുറങ്ങുമ്പോള്‍ നാട്ടുവയലില്‍ ഞാറ്‌ നടുകയായിരുന്നവള്‍ നടവരമ്പില്‍ കയറി വന്നു "ഇമെയില്‍ വിലാസം" ചോദിക്കുന്ന സ്വപ്‌നത്തിന്റെ സുഖത്തില്‍ അവനൊന്ന്‌ പുഞ്ചിരിച്ചു.

ഒരു കല്യാണത്തിന്റെ കഥ

ഒരു കല്യാണത്തിന്റെ കഥ

എന്റെ ഇളയമ്മയുടെ മകള്‍ക്ക് ഒരു വിവാഹാലോചന വന്നു. വിദേശത്താണ് ചെറുക്കന് ജോലി. ഈയുള്ളവനും ജീവിതപ്പച്ച തേടി കടല്‍കടന്നവനാണ്. എന്റെ താമസസ്ഥലത്തിന് അടുത്താണ് ചെറുക്കന് ജോലി. അതുകൊണ്ടുതന്നെ ചെറുക്കനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി എന്റെ പിതാവ് എനിക്ക് ചെറുക്കന്റെ മൊബൈല്‍ നമ്പര്‍ തന്നിരുന്നു. അതുപ്രകാരം ഞാന്‍ ചെറുക്കനെ ഫോണില്‍ ബന്ധപ്പെട്ടു. എല്ലാ കാര്യങ്ങളും വിശദമായി അറിഞ്ഞു. അയാള്‍ തന്നെ എന്നോട് മദ്യപിക്കുന്ന ശീലമുണ്ടെന്ന് പറഞ്ഞു.(എനിക്ക് മദ്യപിക്കുന്നവരെ തീരെ ഇഷ്ടമല്ല). ഞാന്‍ എല്ലാ കാര്യങ്ങളും അച്ഛനെ ബോദ്ധ്യപ്പെടുത്തി. അച്ഛന്‍ ഈ വിവരം ഇളയമ്മടുയെ ശ്രദ്ധയില്‍പ്പെടുത്തി.

വിവരം അറിഞ്ഞതോടെ അവിടുത്തെ അന്തരീക്ഷം കലുഷിതമായി. ഇളയമ്മ കലിയിളകി. ചെറുക്കനെക്കുറിച്ച് അവനോട് ആര് അന്വേഷിക്കുവാന്‍ പറഞ്ഞു എന്നായിരുന്നു ഇളയമ്മയുടെ ഭാഷ്യം.

അന്ന് വൈകിട്ട് എനിക്ക് ഇളയമ്മയുടെ ഫോണ്‍ വന്നു. ഞാന്‍ വിദേശത്ത് ജോലി ചെയ്യുവാന്‍ തുടങ്ങിയിട്ട് വര്‍ഷം ഏഴുകഴിഞ്ഞു. ആദ്യമായിട്ടാണ് ഇളയമ്മ എന്നെ വിളിച്ചത്. എന്നോട് പറഞ്ഞു.

എടാ... നീ എന്താ എന്റെ മകളുടെ കല്യാണം മുടക്കുവാന്‍ നടക്കുകയാണോ, അവന്‍ കുടിച്ചാല്‍ നിനക്കെന്താ. ഇന്നത്തെ ചെറുപ്പക്കാര്‍ ആരാണ് കുടിക്കാത്തത്. അവന് നല്ല ജോലിയാ, നല്ല കാശുകാരാ...

ഇളയമ്മ എന്തൊക്കെയോ പറഞ്ഞു. ഞാന്‍ മറുപടി പറയുവാന്‍ തുനിഞ്ഞില്ല. ഇളയമ്മയുടെ വാക്കുകള്‍ കേട്ട് ഞാന്‍ അമ്പരന്നു. അവര്‍ വിവാഹാലോചനയുമായി മുന്നോട്ട് പോയി. കല്യാണ തീയ്യതി നിശ്ചയിച്ചു. എല്ലാവരെയും ക്ഷണിച്ചു. കല്യാണം ഗംഭീരമായി നടന്നു.

ഞാന്‍...ഞാന്‍ മാത്രം അവര്‍ക്ക് അന്യനായിരുന്നു. ഇന്നും....സത്യം ഇത്രയ്ക്ക് ഭയങ്കരനാണോ ? അവരുടെ വിവാഹജീവിതം വളരെ നല്ലതാക്കട്ടെ എന്ന് ആത്മാര്‍ത്ഥമായ് ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു.

അവര്‍ക്ക് ഞാന്‍ ആരാണ് ? എന്റെ മനസ്സ് ഉത്തരം തേടി അലയുകയാണ്. ഒരു ഭ്രാന്തനെപോലെ, ബന്ധങ്ങള്‍ അന്യമാകുന്ന കാലമാണല്ലൊ ഇത്...

Sunday, November 14, 2010

കേരളടൂറിസം വീഡിയോ മോഷ്‌ടിച്ചതോ?

September 28, 2010
ലണ്ടനിലെ സാച്ചി ഗാലറിയില്‍ നടന്‍ മോഹന്‍‌ലാലടക്കം പല ഉന്നതരുടെയും സാന്നിധ്യത്തില്‍ ‘പ്രിവ്യൂ’ നടത്തിയ കേരള ടൂറിസം വീഡിയോ മോഷണമാണെന്ന് ഫേസ്‌ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയാ – മൈക്രോബ്ലോഗിംഗ് സൈറ്റുകളില്‍ ആരോപണം. മെക്സിക്കന്‍ ടൂറിസത്തിന് വേണ്ടി സിനിമാ സംവിധായകനായ ഡീഗോ പെര്‍ണിയ തയ്യാറാക്കിയ ‘എസ്ട്രെല്ലാസ് ഡെല്‍ ബൈസെന്‍റെനാരിയോ’ എന്ന വീഡിയോയുമായി കേരളാ ടൂറിസം വീഡിയോയ്ക്ക് സാദൃശ്യം ഉണ്ടെന്നാണ് ആരോപണം. സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന് വേണ്ടി ‘സൂസൂ’ ഫെയിം പ്രകാശ് വര്‍മയാണ് കേരള ടൂറിസത്തിന് വേണ്ടി വീഡിയോ സംവിധാനം ചെയ്തത്.

മെക്സിക്കോ സന്ദര്‍ശിക്കാന്‍ അതീവ സുന്ദരിയായ ഒരു സ്ത്രീ വരുന്നതാണ് ഡീഗോ പെര്‍ണിയയുടെ വീഡിയോയിലെ പ്രമേയം. മൂന്ന് മിനിറ്റും ഒരു സെക്കന്‍റുമാണ് എസ്ട്രെല്ലാസ് ഡെല്‍ ബൈസെന്‍റെനാരിയോയുടെ ദൈര്‍ഘ്യം. കേരളം സന്ദര്‍ശിക്കാന്‍ ഒരു സുന്ദരി വരുന്നതാണ് പ്രകാശ് വര്‍മയുടെ വീഡിയോയുടെ സ്റ്റോറി ബോര്‍ഡ്. ദൈര്‍ഘ്യമാകട്ടെ മൂന്ന് മിനിറ്റുംകഥകളി നടന്‍റെ ഭാവവാഹാദികളാണ് കേരളം സന്ദര്‍ശിക്കാന്‍ എത്തുന്ന യുവതിയെ ആകര്‍ഷിക്കുന്നതെങ്കില്‍ മെക്സിക്കന്‍ തനത് കലാകാരന്‍റെ ഭാവവാഹാദികള്‍ ഡീഗോ പെര്‍ണിയയുടെ യുവതിയെ ആകര്‍ഷണവലയത്തിലാക്കുന്നു,

നാടന്‍ കലാരൂപങ്ങളായ തെയ്യവും മറ്റും നമ്മുടെ മോഡലിനെ ആവേശിക്കുമ്പോള്‍ മെക്സിക്കന്‍ തനത് കലാരൂപങ്ങള്‍ പെര്‍ണിയയുടെ നായികയെ മാസ്മരികവലയത്തിലാക്കുന്നു.വീഡിയോയുടെ അവസാനം ശക്തിയുടെ സ്വരൂപമായ കുതിരയെ മെരുക്കുകയും കുതിരയില്‍ ചാഞ്ഞുകൊണ്ട് പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുകയുമാണ് മെക്സിക്കന്‍ വീഡിയോയില്‍. കേരള ടൂറിസത്തിന്‍റെ വീഡിയോയില്‍ കുതിരയ്ക്ക് പകരം ആനയാണ്. ആനയില്‍ ചാഞ്ഞുകിടന്നുകൊണ്ട് കേരള ടൂറിസം വീഡിയോയിലെ നായിക പ്രകൃതിയില്‍ ലയിക്കുന്നു.

രണ്ട് വീഡിയോയിലെയും രംഗങ്ങള്‍ സ്ലോ മോഷനിലാണ് ദൃശ്യമാകുക. ഉപയോഗിച്ചിരിക്കുന്ന ക്യാമറാ ടെക്‌നിക്കിനും വളരെ സാമ്യതയുണ്ട്. മെക്സിക്കന്‍ വീഡിയോയുമായി കേരള ടൂറിസത്തിന്‍റെ വീഡിയോയ്ക്ക് ഇത്ര സാദൃശ്യം വരാന്‍ കാരണമെന്തെന്ന് കേരള ടൂറിസത്തിന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ ട്വിറ്റര്‍മാര്‍ ചോദ്യം ചെയ്തിട്ടുണ്ട്. കേരളാ ടൂറിസം വീഡിയോയുടെ പ്രചോദനം മെക്സിക്കന്‍ വീഡിയോ ആണോ എന്നാണ് അവരുടെ ചോദ്യം.

Thursday, September 2, 2010

ഇനി ക്യാമറ പ്രൊജക്ടറുകളും



നിങ്ങളുടെ ഡിജിറ്റല്‍ ക്യാമറയിലെടുത്ത പുതിയ ചിത്രങ്ങളോ വീഡിയോയോ സുഹൃത്തുക്കളെയോ ബന്ധുക്കളെ കാണിക്കണമെങ്കില്‍ ഇനി ടിവിയോ കമ്പ്യൂട്ടറോ വേണമെന്നില്ല. ക്യാമറ മാത്രം മതി. ഭിത്തിയിലോ ഒരു സ്‌ക്രീനിലോ ക്യാമറയില്‍ നിന്ന് നേരിട്ടു തന്നെ ചിത്രങ്ങള്‍ പ്രൊജക്ട് ചെയ്ത് കാട്ടാം. ക്യാമറ നിര്‍മ്മാണരംഗത്തെ വന്‍കിട കമ്പനികളിലൊന്നായ നിക്കോണ്‍ ആണ് മിനി പ്രൊജക്ടര്‍ അടങ്ങിയ കൂള്‍പിക്‌സ് ക്യാമറ S1100pj പുറത്തിറക്കുന്നത്.

ചെറിയ കോണ്‍ഫറന്‍സുകള്‍ക്കും ക്ലാസ്സുകള്‍ക്കും വലിയ പ്രൊജക്ടറുകള്‍ താങ്ങിപ്പിടിച്ചുപോവുന്ന രീതിയും ഇതോടെ ഒഴിവാക്കാം. പ്രൊജക്ടറില്‍ ഡിസ്‌പ്ലേ ചെയ്യാനുദ്ദേശിക്കുന്ന വീഡിയോയും ചിത്രങ്ങളും ക്യാമറയുടെ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയാല്‍ മാത്രം മതി. ബാക്കിജോലികളെല്ലാം ക്യാമറ നോക്കിക്കൊള്ളും.

ക്യാമറയുടെ മുന്‍ഭാത്തെ പ്രൊജക്ടര്‍ തൊട്ടടുത്ത ചുമരിനുനേരെ വെച്ച് പ്രവര്‍ത്തിക്കുക. വീഡിയോയും മറ്റും സാധാരണ പ്രൊജക്ടര്‍ സ്‌ക്രീനിലെന്നപോലെ ചുമരില്‍ തെളിയും. ഏഴടി അകലെവരെയുള്ള പ്രതലത്തില്‍ ഇതിന്റെ പ്രൊജക്ടര്‍ വ്യക്തമായ ചിത്രം ലഭ്യമാക്കും.



ഈ ക്യാമറയുടെ മറ്റൊരു പ്രത്യേകത ഇതിന്റെ തന്നെ യു.എസ്.ബി പോര്‍ട്ടു വഴി കമ്പ്യൂട്ടറുമായി കണക്ടുചെയ്തും പ്രൊജക്ടര്‍ ആയി ഉപയോഗിക്കാം എന്നുള്ളതാണ്.

കഴിഞ്ഞ വര്‍ഷം തന്നെ നിക്കോണ്‍ S1000pj എന്നപേരില്‍ 12 മെഗാ പിക്‌സലും അഞ്ച്എക്‌സ് ഒപ്റ്റിക്കല്‍ സൂമുമുള്ള പ്രൊജക്ടര്‍ ക്യാമറ പുറത്തിറക്കിയിരുന്നു. എന്നാല്‍ പഴയതിനേക്കാള്‍ ഏറെ മാറ്റങ്ങളോടെയാണ് പുതിയ മോഡല്‍ ഇപ്പോള്‍ പുറത്തിറക്കുന്നത്. പഴയതിനേക്കാള്‍ കൂടുതല്‍ തെളിച്ചം, കൂടുതല്‍ കളര്‍ ക്ലാരിറ്റി, കൂടുതല്‍ വ്യക്തത, നവീനമായ ഡിസൈന്‍ തുടങ്ങിയവയാണ് പുതിയ മോഡലിലിന്റെ പ്രത്യേകത.




14.1പിക്‌സലും അഞ്ച് എക്‌സ് ഒപ്റ്റിക്കല്‍ സൂമോടെയുള്ള െൈവഡ് ആഗിള്‍ ലെന്‍സ് (28mm to 140mm) ഉള്ള പുതിയ മോഡലില്‍ 720 പിക്‌സലുള്ള ഹൈഡഫനിഷന്‍ വീഡിയോയും റെക്കാര്‍ഡ് ചെയ്യാനും സാധിക്കും. മൂന്നിഞ്ച്് വീതിയിലുള്ള ഡിസ്‌പ്ലേ 460000 ഡോട് റസല്യൂഷനിലുള്ളതും പൂര്‍ണമായും ടച്ച്‌സ്‌ക്രീന്‍ സംവിധാനത്തിലുമുള്ളതുമാണ്.

ഇതിനെലല്ലാം പുറമെ മറ്റു നിക്കോണ്‍ ക്യാമറകളിലുള്ളതുപോലെ കാലാവസ്ഥക്കും സമയത്തിനും അനുസരിച്ച് മാറ്റാവുന്ന 17 സ്‌ക്രീന്‍ മോഡ്, റഡ് ഐ കുറയ്ക്കാനുള്ള നികോണ്‍ സ്മാര്‍ട്ട്‌പോര്‍ട്രേയറ്റ് സിസ്റ്റം തുടങ്ങിയവയെല്ലാം S1100pjയിലും ഉണ്ട്. അടുത്തമാസത്തോടെ വിപണിയില്‍ ഇറങ്ങുന്ന S1100pj യുടെ വില 350 ഡോളര്‍ (ഏതാണ്ട് 16000 രൂപ) വരും.

Sunday, August 29, 2010

പ്രിൻസ് ഓഫ് പേർഷ്യ




പ്ലോട്ട് : ലോകത്തിന്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ നീണ്ട് നിവർന്നു ഏമ്പക്കം വിട്ട് കിടക്കുന്ന പേർഷ്യൻ സാമ്രാജ്യത്തിലെ സുൽത്താൻ, അങ്ങേർക്ക് ഒരു അനിയൻ, രണ്ട് മക്കൾ. ഒരു ദിവസം വഴിക്കരുകിൽ വച്ച് അങ്ങേരുടെ തന്നെ പട്ടാളക്കാരെ ഇടിച്ചിട്ട് ഓടിയ ഒരു അനാഥബാലനെ (ലവനാണു നായകൻ) അങ്ങാരു കൊട്ടാരത്തിൽ കൊണ്ടു ചെന്നു മകനെ പോലെ വളർത്തുന്നു. അവർ വളർന്നു വലുതാവുന്നു - അവർ ഒരു പുണ്യ പട്ടണം ആക്രമിച്ച് കീഴടക്കാൻ ശ്രമിക്കുന്നു. മൂത്ത പ്രിൻസ് ആജ്ഞാപിക്കുന്നതിൽ നിന്നും വിപരീതമായി നമ്മുടെ അനാഥ പ്രിൻസ് വളരേ സാഹസികമായി ഒറ്റക്ക് പട്ടണം കീഴ്പ്പെടുത്തുന്നു! (ബാക്കി പട്ടാളക്കാരെ ഒക്കെ പിരിച്ച് വിട്ട് അത്രേം ശമ്പളം ലാഭിച്ചേനെ ഞാൻ ആയിരുന്നു രാജാവെങ്കിൽ.) അവിടെനിന്നും കിട്ടുന്ന ഒരു കഠാര കഥയുടെ ദിശ വീണ്ടും മാറ്റുന്നു. തൂണിലും തുരു‌മ്പിലും ഒന്നുമല്ല, പക്ഷെ ആ കഠാരയിൽ ആണു ലോകം തന്നെ ഇരിക്കുന്നതെന്നു നമുക്ക് പിന്നീടേ മനസ്സിലാവൂ. ... ഇനീം ഞാൻ പറഞ്ഞ് കാണാൻ ഇരിക്കുന്നവരെ കൂടെ ചന്തിക്കടിച്ച് ഓടിക്കണില്ല, കാണു, അനുഭവിക്കൂ.

വെർഡിക്ട് : ആദ്യം നല്ല കാര്യങ്ങൾ : നല്ല ആക്ഷൻ, നല്ല റോപ്പ് ട്രിക്ക്സ്, ഗ്രാഫിക്ക്സ്, റെൻഡിഷൻ എന്ന പടത്തിൽ അഭിനയിച്ച പയ്യൻ ഇതിലും നന്നാക്കിയിട്ടുണ്ട്(എന്തോ ഗില്ലറ്റിൻ എന്നോ മറ്റോ ആണവന്റെ പേരു, ഞാനിന്നു നാക്കു വടിച്ചിട്ടില്ലാത്തതു കൊണ്ട് ശരിക്ക് ആ പേരു എഴുതാൻ പറ്റണില്ല), ബെൻ കിങ്ങ്സ്ലി റോൾ തരക്കേടില്ലാതെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്, നായിക പെയ്മെന്റ് സീറ്റ് ആണെന്നു തോന്നുന്നു - നായികയുടെ മുഖത്ത് വികാരം വാരിവിതറപ്പെടണമെങ്കിൽ ഇനിയും കോറേ ജന്മങ്ങൾ ജനിക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു, നായായും, നരിയായും, പിന്നെ നരനായും!.


ആദ്യമൊക്കെ സംഭവം നന്നായിട്ട് പോയി, പക്ഷെ സമയം കഴിയുന്തോറും ബോറായി തുടങ്ങി.ഹല്ലേ കേൾക്കണേ കഥ .. നല്ല പൊതിരെ അടി നടന്നോണ്ടിരിക്കാണേ .. ഇടിയിൽ തോറ്റാൽ ഞാനും നിങ്ങളും എന്റെ അപ്പുറത്തെ വീട്ടിലെ സൂസിയും അടക്കം സകലരും തവിടൂ പൊടിയാവും എന്ന സ്ഥിതിയാ .. അപ്പഴാ ദാണ്ടേ നായകനും നായികക്കും കൂടെ മുട്ടൻ കിസ്സിങ്ങ് .. ഹോ .. എനിക്കിത് ഇതു കാണു‌മ്പോഴാണൂ ചൊറിയണതു...ഇവനൊക്കെ ഒരു ഉത്തരവാദിത്യമുണ്ടോ? ഹോളിവുഡാണു പോലും ഹോളിവുഡ് !

അതു പോലെ നായിക തൂങ്ങിക്കിടക്കുന്നു നായകന്റെ കൈയ്യിൽ, താഴെ കൊക്ക .. നായിക : വിടൂന്നേ, പൊയി ലോകത്തെ രക്ഷിക്കൂ ..നായകൻ : വിടില്ല ചക്കരേ .. വിടൂ .. വിടില്ലാ ... വിടൂ .. വിടില്ലാടീ ... ഗർ‌ർ‌ർ .... ഒന്നു വിടടാ പേട്ടു ചെക്കാ, സൂസി ഇപ്പ ചാവും അപ്പഴാ അവന്റെ പിള്ളെരു കളി എന്നു എനിക്ക് ചൂടായി പറയേണ്ടി വന്നു, കൈ വിടാൻ .. അത്രേം നേരം ഈ കളിയായിരുന്നു ലവരു രണ്ടും കൂടെ - അവനറിയാം, അവന്റെ കൈയ്യിലെ കഠാരയുടെ സ്വിച്ച് ഞെക്കിയാൽ (അതെ, അന്നും ഉണ്ടായിരുന്നു സ്വിച്ചും ട്രിഗറും, റിമോട്ടും ഒക്കേ) എല്ലാം പഴേ പടീ ആവുമെന്നു, അപ്പഴാ അവന്റെ സെന്റി!. ഇഡിയറ്റ് - ഇവനെ ഒക്കെ സിനിമയിൽ എടുത്ത ഗീർവാസീസ് ആശാനെ പറഞ്ഞാൽ മതിയല്ലോ!.


അല്ല, എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കാ, ഇത്രേം കാശു മുടക്കി പടം പിടിക്കുവാണു, ഒരു ഹിറ്റ് ഗെയിമിനെ ബേസ് ചേയ്ത് പടം പിടിക്കുവാണു, ഗ്രാഫിക്ക് ആർട്ടിസ്റ്റുകളെയും കുതിരകളേയും വാളും പരിചയും പപ്പടം കുത്തിയുംമൊക്കെ കാശു മുടക്കി പൊക്കറ്റിൽ ആക്കിയിട്ടുണ്ട് - എന്നാ പിന്നെ ഒരു മര്യാദക്കുള്ള സ്ക്രീൻപ്ലേ കൂടെ സംഘടിപ്പിക്കാമായിരുന്നില്ലേ? മനുഷ്യനെ വടീയാക്കാൻ ഒരു പത്തു ട്വിസ്റ്റും കുത്തിത്തിരുകി ഒരു പടവും പടച്ച് ഇറങ്ങിക്കോളും ഓരോലവന്മാരു ... ഡിസ്നി ആണു പോലും! ഡിസ്നി.!

നിങ്ങളും കണ്ടു നോക്കൂ, ചിലപ്പോ ഇഷ്ടപ്പെട്ടേക്കാം, ഞാൻ പറഞ്ഞില്ലേ, നല്ല ആക്ഷൻ ഒക്കെ ആണു - കഥ മാത്രം നോക്കരുതു. കാണൂ കണ്ടഭിപ്രായം പറയൂ.

ഓണത്തിനിടക്ക് ബ്ളോഗ് കച്ചവടം

വളരെ നാളുകളായി ഒരു ബ്ളോഗ് തുടങ്ങണം തുടങ്ങണം എന്നുള്ള എന്‍റെ ആഗ്രഹം എന്തായാലും സ്വന്തം പേരില്‍ ഒരു വെബ്സൈറ്റ് രെജിസ്റ്റര്‍ ചെയ്തതിനു ശേഷവും ഒരു വര്‍ഷത്തൊളം നീണ്ടു പോയതു മറ്റൊന്നും കൊണ്ടല്ല മടികോണ്ടു മാത്രമാണ്
ബ്ളോഗ് തുടങ്ങണം എന്നത് ഞാന്‍ ഒറ്റക്കെടുത്ത തീരുമാനമല്ല നാലഞ്ചാളുകള്‍ ചേര്‍ന്നെടുത്തതാണ് പക്ഷെ ഈ മടി എന്നു പറയുന്ന തിരക്ക് കാരണം എല്ലവര്‍ക്കും സമയം കിട്ടുന്നില്ല അങ്ങനെയങ്ങ് നീണ്ടു നീണ്ടു പോയി..
എന്തായാലും വച്ചു നീട്ടാതെ രണ്ടായിരത്തി പത്തിലെ ഈ ഓണത്തിനു തന്നെ അങ്ങു തുടങ്ങിക്കളയാം എന്ന് തീരുമാനിച്ചു
ബഹുരാഷ്ട കുത്തക മുതലാളികളായ ബെര്‍ളിച്ചായന്‍റെ ബെര്‍ളിത്തരങ്ങളും മെറിന്‍റെ കവിതകള്‍ക്കും മറ്റു സൃഷ്ടികള്‍ക്കുമിടയില്‍ ഞാന്‍ എന്തുതന്നെയെഴുതിയാലും അതെല്ലാം ഞെരിഞ്ഞമരുമെന്നുറപ്പാണ്. എന്‍റെ ഈ ഞെരിഞ്ഞമരല്‍ കണ്ടുരസിക്കാനും അങ്ങനെ എന്‍റെ സര്‍ഗ്ഗാത്മകത മുരടിക്കുന്നത് കണ്ടു രസിക്കാനുമായിരിക്കുമല്ലോ എന്‍റെ ഫ്രണ്ട്സ് എനിക്ക് വാനോളം പ്രോത്സാഹനം തന്നത്
എന്നാല്‍ രണ്ടും കല്‍പിച്ച് മുണ്ടുമടക്കികുത്തി ഒരു കൈ നോക്കി കളയാം എന്നു വിജാരിച്ചു. എന്തായാലും എല്ലാവര്‍ക്കും ഈ ഓണത്തിന്‍റെ ബ്ളോഗാശംസകള്‍

സംസാരിക്കൂ ഇനി ജിമെയിലില്‍

ഗൂഗിള്‍, തങ്ങളുടെ ഉപോല്‍പ്പന്നമായ ഗൂഗിള്‍ വോയിസ് ജിമെയിലിലേക്ക് ഇന്‍റഗ്രേറ്റ് ചെയ്തിരിക്കുന്നു ഇതുമൂലം യു. എസ്സിലേക്കും കാനഡയിലേക്കും രണ്ടായിരത്തി പത്ത് അവസാനം വരീക്കും സൌജന്യമായി സംസാരിക്കാവുന്നതാണ്
യു. എസ്സിലേക്കും കാനഡയിലേക്കുമ് സൌജന്യമായിരിക്കുകയും മറ്റു രാജ്യങ്ങളിലേക്ക് വളരെക്കുറഞ്ഞ ചാര്‍ജ്ജ് ബില്‍ ചെയ്യപ്പെടുമെന്നുമാണ് പറയുന്നത്.
ഗൂഗിള്‍ പറയുന്നത് കേള്‍ക്കാം


Calls to the U.S. and Canada will be free for at least the rest of the year and calls to other countries will be billed at our very low rates. We worked hard to make these rates really cheap (see comparison table) with calls to the U.K., France, Germany, China, Japan—and many more countries—for as little as $0.02 per minute.
Dialing a phone number works just like a normal phone. Just click “Call phone” at the top of your chat list and dial a number or enter a contact’s name.
If you have a Google Voice phone number, calls made from Gmail will display this number as the outbound caller ID. And if you decide to, you can receive calls made to this number right inside Gmail (see instructions).
We’re rolling out this feature to U.S. based Gmail users over the next few days, so you’ll be ready to get started once “Call Phones” shows up in your chat list (you will need to install the voice and video plug-in if you haven’t already). If you’re not a U.S. based user—or if you’re using Google Apps for your school or business—then you won’t see it quite yet. We’re working on making this available more broadly—so stay tuned!

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More