This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Showing posts with label യാത്രാവിവരണം. Show all posts
Showing posts with label യാത്രാവിവരണം. Show all posts

Friday, January 7, 2011

തേക്കിന്‍റെ നാട്ടിലൂടെ…… {ചരിത്ര കാഴ്ചയിലൂടെ }


തേക്കിന്‍റെ നാട്ടിലൂടെ…… {ചരിത്ര കാഴ്ചയിലൂടെ }

വേരുതെയിരിക്കുംബോഴുള്ള ഹോബിയാണ് യാത്രകള്‍ …. അത് മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ നടന്ന ചരിത്രമില്ല എന്‍റെയും കൂട്ടുകാരുടെയും അനുഭവത്തില്‍….ഇന്നൊരു യാത്ര പോയി….വിദൂരത്തെക്കോന്നുമല്ല..കാണാവുന്ന ദുരത്തെക്ക്…. നിലമ്പൂരിന്‍റെ തേക്കിന്‍ വിസ്മയ ലോകത്തേക്ക് ….. ഒന്ന് വിളി കേള്‍ക്കാവുന്നത്ര അരികെയാനെങ്ങിലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ …… അതിനൊരു പരിഹാരമായിട്ടെങ്ങിലും ഒരു സന്ദര്‍ശനം ….അതാണ്‌ ഉദ്ദേശം . പ്രവാസ ജീവിതത്തില്‍ ഈ ഒരു തേക്കിന്‍ മഹിമ ഒരുപാട് തവണ അഭിമാനത്തോടെ എടുത്തു പ്രയോഗിച്ചിട്ടുണ്ട് പല സന്ദര്‍ഭങ്ങളിലും ………
.കോഴിക്കോട് -ഊട്ടി ഹൈവേയില്‍ നിലമ്പൂരില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തേക്ക്‌ മ്യുസിയത്തിലെത്താം .
നമുക്കാദ്യം തേക്ക് മ്യുസിയത്തിലെക്ക് പോകാം …
കവാടം കടന്നെത്തുന്നത് അതിമനോഹരമായ സ്ത്രീ ശില്പത്തിന്‍റെ മുന്നിലാണ്
.
ഒന്ന് കൂടെ അടുത്തൊരു ഫോട്ടോയെടുക്കാം.. കൂസാറ്റുകാര്‍ ഇത് കാണാതിരിക്കട്ടെ ..?!?!.. കണ്ടാല്‍ തീര്‍ന്നു ഈ ശിപത്തിന്‍റെ കാര്യം ..!!!!
ഇനി മ്യുസിയത്തിനകത്തെ കുറച്ചു കാഴ്ചകള്‍ കാണാം….
ഇവന്‍ പണ്ട് പുലിയായിരുന്നു കെട്ടോ…! ഇപ്പൊ പൂട മാത്രമേ ഉള്ളു …!!{ തേക്കിന്‍റെ കുറ്റി വേരോടെ പിഴുതെടുത്ത്തത് }
ഇനി ഇതിനൊക്കെ കാരണക്കാരനായ ആളെ കാണണ്ടേ….കനോലി സായിപ്പിനെ . ദേ….നോക്ക്..
എന്തിന്‍റെ പേരിലാനെങ്ങിലും എന്തിനു വേണ്ടിയായിരുന്നെങ്ങിലും കനോലി സായിപ്പ് ഈ ചെയ്തത് ഒരു
ലോക മഹാ സംഭവം തന്നെ ..!!!!
പുറത്ത് കണ്ണിനു കുളിര്‍മയേകുന്ന ഉദ്ധ്യാനങ്ങള്‍ ….. കല്യാണത്തിന്‍റെ ഔട്ട്‌ ഡോര്‍ ഷൂട്ടിങ്ങിന് പറ്റിയ ലൊക്കേഷനുകള്‍ ..!! ഹാ ഹ ഹ ഹ ….
ഇനി നമുക്ക് കനോലി പ്ലോട്ടിലെ തേക്ക് പ്ലാന്‍റെഷനിലേക്ക് പോകാം…
. ഫോറെസ്റ്റ് ഓഫീസില്‍ നിന്നോരാള്‍ക്ക് 10 രൂപയുടെ ടിക്കെറ്റെടുത്ത് ..നേരെ പുഴയിലേക്ക് വെച്ച് പിടിക്കുക അവിടെ ചെന്ന് ചാലിയാറിന് കുറുകെ തുക്കുപാലത്ത്തിലൂടെ ഒരു അക്കരെ യാത്ര …. {കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്ബായിരുന്നെങ്ങില്‍ രസകരമായ തോണി യാത്ര നടത്താമായിരുന്നു …}
ചാലിയാറിന്‍റെയും തുക്കുപാലത്തിന്‍റെയും ചില സുന്ദര ദൃശ്യങ്ങള്‍
പേടിക്കണ്ട ഞാന്‍ തന്നെയാ…..!!!
തുക്കു പാലം കടന്നാല്‍ പ്ലാന്‍റെഷനായി …
ഇവനാണ് ഇപ്പോഴത്തെ പുലി….. ലോകത്തിലെ ഏറ്റവും വലിയ തേക്ക്‌…..TREE NO :23 46.5 മീറ്റര്‍ ഉയരവും 420 സെന്റി മീറ്റര്‍ വണണവുമുണ്ട് ഇവന് .. { 2008 ലെ കണക്കാണിത് }
ഞാന്‍ അവനെ താങ്ങിയതോ .. അവന്‍ എന്നെ താങ്ങിയതോ ….ആ….
]
ദേണ്ടെ ……ലെവനും താങ്ങുന്നു …….
ലേലത്തിന് വെച്ചിരിക്കുന്ന തേക്കിന്റെ ലോട്ടുകള്‍ കണ്ടൊരു മടക്കയാത്ര………
………….ശുഭം…………….

Tuesday, September 21, 2010

പത്താം ക്ലാസ്സുകാരന്‍

കിനിഞ്ഞു കത്തുന്ന വിളക്കിന്റെ വെളിച്ചത്തില്‍ പുസ്തകത്തിനു മുന്‍പിലിരിക്കുന്ന കുപ്പിവിളക്കിനെത്തന്നെ ഏറെ നേരമായി നോക്കിയിരുക്കുകയായിരുന്നു.

തീനാളത്തിന്റെ മേലെ അറ്റത്തു നിന്നും പൊങ്ങുന്ന പുക മച്ചിലെവിടെയാവും മുട്ടുന്നത്‌?

കഴിഞ്ഞ തവണ തീര്‍ന്ന മഷിക്കുപ്പിയാണു ഇപ്പോള്‍ വിളക്കായി മുന്‍പിലിരിക്കുന്നത്‌.

അതിനു മുമ്പത്തെ "ചെല്‌പ്പാര്‍ക്കു" തീര്‍ന്നപ്പോള്‍ പ്രത്യേകം പറഞ്ഞു മേടിപ്പിച്ചതായിരുന്നു "ക്യാമല്‍ ഇങ്ക്‌". നല്ല ചന്തമുള്ളോരു കുപ്പി, കണ്ടപ്പോഴെ തീരുമാനിച്ചിരുന്നു, ഇവനെ വിളക്കുകുപ്പിയാക്കാണമെന്ന്‌.
ഒരു വിധത്തിലഴുതി മഷി തീര്‍ക്കുകയായിരുന്നു.

സൈക്കിളുകടക്കാരന്‍ തന്ന വാല്‍റ്റുകുറ്റിയാണു വിളക്കിന്റെ നാക്ക്‌. പഴയ കൈലിത്തുണിയുടെ ശിഷ്ടം, തിരിയും.

പുക കുറയ്ക്കാന്‍ പല പണികളും നോക്കി. മണ്ണെണ്ണയില്‍ ഉപ്പുതരികളിട്ടും, ഇത്തിരി വെളിച്ചെണ്ണയിട്ടും പുകയുടെ കട്ടി കുറയ്ക്കാം. പുകയെക്കാള്‍ ശല്യം വണ്ടന്മാരാണു. മഴ പൈയാനുള്ള ഭാവമുണ്ടെങ്കില്‍ ഈയലും.

ക്ലോക്കില്‍ ഒന്‍പതടിച്ചു.

ട്യൂബ്‌ ലൈറ്റുകള്‍ മിന്നിത്തെളിഞ്ഞു.

ഇന്നത്തെ പവര്‍ക്കട്ടു കഴിഞ്ഞു.

ചെറിയൊരു നൈരാശ്യത്തോടെയവന്‍ വിളക്കൂതി കെടുത്തിയിട്ടു ജിയോഗ്രഫി പുസ്തകത്തിന്റെ ആഴങ്ങളിലേക്ക്‌ ഊളിയിട്ടു.

Monday, September 13, 2010

മരോട്ടിച്ചാലിലെക്ക് ഒരു യാത്ര

മരോട്ടിച്ചാലിലെക്ക് ഒരു യാത്ര

നിങ്ങള്‍ കരുതുന്നുണ്ടാകും മരോട്ടിച്ചാല്‍ ഇതു ഏതു സ്ഥലം ആണെന്ന് ഒരു പക്ഷെ തൃശൂര്‍ കാര്‍ക്ക് പോലും അറിയാത്ത ഒരു
സ്ഥലമയിരിക്കും മരോട്ടിച്ചാല്‍ തൃശൂര്‍ നിന്നും 25 k.m  മാത്രം ദൂരെ കിഴക്ക് സ്ഥിതിചെയ്യുന്ന ഒരു അതിമനോഹര വെള്ളചാട്ടം ഉള്ള സ്ഥലമാണ്‌
മരോട്ടിച്ചാല്‍ എല്ലാവരും മരോട്ടിച്ചാല്‍ പോകാരുണ്ടെങ്കിലും കാടിന്റെ അകത്തുള്ള സ്ഥലത്തേക്ക് കാട്ടിലൂടെ നടന്നു പോകരുണ്ടയിരിക്കില്ല
ഒരു ചെറിയ വഴിയാണ് കാട്ടിലുടെ ഉള്ളത് കഷ്ട്ടിച്ചു ഒരു ആള്‍ക്ക് മാത്രം നടന്നു പോകാന്‍ സാദിക്കു ധാരാളം പാമ്പുകളും വിഷ ജീവികളും
ഉള്ള സ്ഥലമാണ്‌ മരോട്ടിച്ചാല്‍ അത് വളരെ ശ്രദ്ധിച്ചു വേണം കാട് കയറാന്‍

  അങ്ങിനെ ഞങ്ങള്‍ യാത്ര തിരിച്ചു മരോട്ടിച്ചലിലേക്ക്‌ ഈ കഴിഞ്ഞ ചെറിയ പെരുന്നാളിനാണ് ഞങ്ങള്‍ പോകാന്‍ പ്ലാന്‍ ചെയ്തത് ഞങ്ങള്‍
13 പേര്‍ ആണ് ടൂര്‍നു ഉണ്ടായിരുന്നത്




ആസിഫ്‌,രിന്‍സ്‌,മുത്തു,ആരിഫ്‌,സാദം
ഞങ്ങള്‍ എല്ലാം ഇപ്രാവശ്യം പോയത് ബൈകിന്‍മേലാണ് കാലത്ത് 8 മണിക്ക് വരാന്‍ പറഞ്ഞെങ്കിലും ഞങ്ങള്‍ പുരപെട്ടത്‌ 10 മണി കഴിഞ്ഞു

ഞങ്ങള്‍ തൃപ്രയാര്‍ ചേര്‍പ്പ്‌ വഴി ആമ്പല്ലൂര്‍ കയറിയാണ് മരോട്ടിച്ചാല്‍ എത്തിയത് അവിടെ എത്താന്‍ നേരം വൈകി കാരണം മറ്റൊന്നും അല്ല
ഞങ്ങള്‍ ഹെല്‍മെറ്റ്‌ എടുത്തിരുന്നില്ല  പോലീസ് ചെകിംഗ് ഉണ്ടായിരുന്നു അതെല്ലാം മറികടന്നു അവിടെ എത്തിയപ്പോള്‍ 12 മണി ആയി പിന്നെ
ഞങ്ങള്‍ എല്ലാവരും പതുക്കെ ഡ്രസ്സ്‌ എല്ലാം മാറി കാട്ടില്ലൂടെ യാത്ര തിരിച്ചു

വളരെ സാഹസികത നിറഞ്ഞ യാത്ര ആയിരുന്നു അത് ആരുവിയില്ലഓടെ
നീന്തി കടന്നു ഞങ്ങള്‍ കാടില്ലോടെ ഏറെ നേരം നടന്നു ഞങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി അവിടെ ഇരുന്നു ഞങ്ങള്‍ ആദ്യം ഫുഡ്‌ അടിച്ചു
പൊറോട്ടയും ബീഫ്‌ കാരിയം ഞങ്ങള്‍ കരുതിരുന്നു അത് കഴിഞ്ഞു ഞങ്ങള്‍ വെള്ളത്തില്‍


ഇറങ്ങി നീരാടി ആവിടെ അപ്പോള്‍ ഉള്കാട്ടില്‍ ആന
ഇറങ്ങി എന്നത് കൊണ്ട് ഞങ്ങള്‍ വളരെ ബയതോട് കൂടിയാണ് കാടിരങ്ങിയത് ഞങ്ങള്‍ താഴ്വാരത് എത്തിയപ്പോള്‍ 7 മണി കഴിഞ്ഞു അവിടെ
നിന്നും ഞങ്ങള്‍ വീടിലേക്ക് തിരിച്ചു ഇനിയം ഏറെ സ്ഥലങ്ങള്‍ കാണണം
എന്നാ പ്രത്യാശയില്‍


NB :    ഇതായിരിക്കാം ചിലപ്പോള്‍ എന്റെ അവസാനത്തെ ടൂര്‍ പ്രോഗ്രാം കാരണം അടുത്ത മാസം ജാന്‍ ദുബായ് പോകുകയാണ് ജോലി ആവശ്യാര്‍ത്ഥം നിങ്ങള്‍ എല്ലാവരും  പ്രാര്‍ത്ഥിക്കണം എനിക്ക് വേണ്ടി ജാന്‍ മുന്പ് പോയ സ്ഥലങ്ങള്‍ എല്ലാം തന്നെ ഈ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യും അത് നിങ്ങള്‍ തീര്‍ച്ചയും വായിക്കണം കമന്റ്‌ അയക്കും എന്നാ പ്രതീക്ഷയില്‍ സ്വന്തം ആരിഫ്....


Sunday, September 12, 2010

നെല്ലിയാമ്പതിയിലേക്കൊരു യാത്ര





നെല്ലിയാമ്പതിയിലേക്കൊരു യാത്ര

കഴിഞ്ഞ മാസം ഞങ്ങള്‍  നെല്ലിയാമ്പതിയിലേക്കൊരു യാത്ര പുറപ്പെട്ടു.  എവിടെയെങ്കിലും ഒരു യാത്ര വേണമെന്നാഗ്രഹിച്ചു. അങ്ങിനെ നെല്ലിയാമ്പതിയിലേക്കു പോകാമെന്ന് ഇത്തവണ പറഞ്ഞത് അനസ് ആണ് . പിന്നെ ഒന്നും തന്നെ ആലോചിച്ചില്ല പുറപെട്ടു ഞങ്ങള്‍
അനസ്, അസിഫ്. അന്‍സാര്‍ ,ആരിഫ്‌ ,വിഷ്ണു, വിജിത്ത് ഞങ്ങള്‍ 6 പേര്‍ ചേര്‍ന്നാണ് യാത്ര തിരിച്ചത് നെല്ലിയാമ്പതിക്ക്  6 മണിക്ക് പോകാന്‍ ഞങ്ങള്‍
പ്ലാന്‍ ചെയ്തെങ്കിലും ഇറങ്ങിയത്‌ 7 മണി തൃശൂര്‍ എത്തിയത് 8 മണി അവിടെ നിന്ന് മണ്ണുത്തി വഴി വടുക്കുംചേരി വഴി കട്ട്‌ ചെയ്തു നെന്മാറ അവിടെ എത്തിയപ്പോള്‍ ജാന്‍ ആലോചിച്ചു വേറെ ഒന്നും അല്ല ഞങ്ങള്‍ ഒരുപാട് തവണ വന്ന സ്ഥലമാണ്‌ നെന്മാറ കാരണം മറ്റൊന്നുമല്ല ഇവിടെയാണ് കേരളത്തിലെ ഏറ്റവും വലിയ വെടികെട്ടു നടക്കുന്ന സ്ഥലം അവിടെ  നിന്നും കുറച്ചു കട്ടന്‍ അടിച്ചു രാവിലെ 9 മണിക്കു യാത്ര തിരിച്ചു. നെന്മാറ ഫോറസ്റ്റ് ഓഫീസിലെ സുഹൃത്തിനെയും കൂട്ടി യാത്രയാരംഭിച്ചു. ഇത് ഞങ്ങളുടെ അന്‍സാറിന്റെ ഒരു ഫ്രണ്ട് ആണ് ഇവിടെത്തെ ഒരു    പ്രത്യകത എന്ന് പരുന്നത്  എന്ന് പറഞ്ഞു നെല്ലിയംബതിയെ കുറിച്ച് ജങ്ങള്‍ക്ക് ഫോറെസ്റ്റ് സുഹൃത്ത്‌ വിവരിച്ചു തന്നു ഈ സ്ഥലം കണ്ടു പിടിച്ചത് ബ്രിട്ടീഷ്‌ കാര്‍ ആണെത്ര ഇവിടെ ധാരാളം തേയില തോട്ടവും, കാപ്പി തോട്ടവും,ഉണ്ട് അതാണ് ഇവിടെത്തെ ഒരു കൃഷി പിന്നെ വളരെ പ്രത്യഗത എന്ന് പാറുന്ന ഒരു കൃഷിയം ഇവിടെ ഉണ്ട് അതാണ് ഗോവെര്‍മെന്റ്റ് നടത്തുന്ന ഓറഞ്ച് തോട്ടവും , പേരക്ക തോട്ടവും ആണ് ഉള്ളത് അതിനു പ്രത്യ്ഗ സീസണില്‍ ആണ് വിളവെടുപ്പ് നടക്കുന്നത് ആ ഫോറെസ്റ്റ് ഓഫീസര്‍ ഉള്ളത് കാരണം ജങ്ങള്‍ക്ക് ധാരാളം ഓറഞ്ച് ലഭിച്ചു
പിന്നീട ധാരാളം വ്യൂ പോയിന്റ്‌ കണ്ടു ഞങ്ങള്‍ മലമുകളിലേക്ക് കയറി കയറാനായി ഒരു ജീപ്പ്  ഉണ്ട്  അത് ഞങ്ങള്‍ വാടകകെടുത്തു കാര്‍ ഞങ്ങള്‍ ഒരു സ്ഥലത്ത് ഒതുക്കി പിന്നീടുള്ള യാത്ര ജീപിലയിരുന്നു ഇ യാത്ര വളരെ നല്ല അനുബവമാണ് നല്‍കിയത്  .
                                                              അവിടെ നിന്നുള്ള ചില ദൃശ്യങ്ങള്‍...




മാമ്പാറയില്‍ നിന്നുള്ള ദൃശ്യം... താഴെ നിന്നും മേഘങ്ങള്‍ ഉയര്‍ന്നു വരുന്ന വിസ്മയ കാഴ്ച...





ഈ 2 ചിത്രങ്ങള്‍ സീതാര്‍കുണ്ട്.... അവിടെ നിന്നും നോക്കിയാല്‍ പാലക്കാടു മുഴുവന്‍ കാണാം... നേരെ താഴെ നെന്മാറയും, കൊല്ലങ്കോടും......

ഇതു കേശവന്‍ പാറ....

ഇതു പോത്തുണ്ടി ഡാം......
മാമ്പാറയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ജീപ്പിനു മുന്നില്‍ അപ്രതീക്ഷിതമായി ഒരു കടുവ... ക്യാമറയില്‍ കൈവെക്കും മുമ്പേ അവന്‍ എത്തേണ്ടിടത്തെത്തിയിരുന്നു!!!
തിരിച്ചു കുന്നിറങ്ങുമ്പോള്‍ ഓര്‍ക്കാനൊത്തിരി ഓര്‍മ്മകളുമായി.....
(മുന്‍ കൂര്‍ ജാമ്യം: സുഹൃത്തിന്റെ ക്യാമറയിലെടുത്ത ചിത്രങ്ങളാണ്. ഫോട്ടോഗ്രാഫിയെക്കുറിച്ചൊരു കുന്തവുമെനിക്കറിയില്ല




NB: നെല്ലിയാമ്പതി വളരെ നല്ല ഒരു സ്ഥലമാണ്‌ തൃശൂര്‍ നിന്നും വളരെ അടുത്താണ് നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത് തീര്‍ച്ചയായും നിങ്ങള്‍ പോകും അഭിപ്രായം രേഗ പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു നിങ്ങള്‍ ആരും കമന്റ്‌ അടിക്കുന്നില്ല അത് ചെയ്യണം എന്നലെ എനിക്ക് കൂടുതല്‍ ബ്ലോഗ്‌ ചെയ്യാന്‍ ഒരു പ്രജോദനം ആകു 

Saturday, September 4, 2010

വെല്‍ക്കം ടു ഊട്ടി…

ഹോളിഡേസുകളില്‍ മണല്‍ വാരി വാരി ഉണ്ടാക്കിയ കാശുപയോഗിച്ച് ജീവിതത്തില്‍ ആദ്യമായി ടൂറു പോയി എന്ന ഒറ്റകാരണം കൊണ്ട് വിദ്യാ കോളേജിലെ പ്രി ഡിഗ്രി പടനം പാതി വഴിയില്‍ ഉപേക്ഷിച്ച് ഒരു ഫുള്‍ ടൈം മണല്‍ വാരല്‍ ജീവനക്കാരനായി മാറേണ്ടി വന്ന ഞങ്ങടെ ക്ലാസ് മേറ്റ് സുരേഷിന്റെ കഥയാണിത്.
ആറടി നീളം, പാതി തിന്ന പഞ്ഞിമിട്ടായി പോലെ എണീറ്റു നില്‍ക്കുന്ന തലമുടി, ഉമിക്കരി പറ്റിപ്പിടിച്ച പോലത്തെ നനുത്ത മീശ, ഗ്യാരണ്ടി കളര്‍, അന്തര്‍മുഖന്‍, അന്തവും കമ്മി , ഇതൊക്കെയായിരിന്നു സുരേഷിന്റെ ശരീരത്തിന്റെ ഒരേകദേഷ ബയോളജി. പുതിയ റിലീസ് സിനിമകള്‍ , ക്രിക്കറ്റ് കളി (ടെസ്റ്റുള്‍പ്പെടെ) , WWF റെസ്റ്റ്ലിങ്ങ്, ഹിന്ദിപാട്ടുകള്‍ എന്നിവയായിരിന്നു ടിയാന്റെ ഏരിയാ ഓഫ് ഇന്ററസ്റ്റ്.
സുരേഷ് ഏഴാം ക്ലാസില്‍ പടിക്കുമ്പം വല്യാപ്പന്‍ കാലൊടിഞു തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കടന്നപ്പം വിസിറ്റ് ചെയ്യാന്‍ പോയ വഴി തൃശൂര്‍ മൃഗശാല ഒന്നു കണ്ടൊതൊഴിച്ചാല്‍ അന്നേവരെ സുരേഷ് ഒരു ടൂറു പോലും പോയിട്ടില്ലായിരിന്നു. ഊട്ടി-മൈസൂരിലേക്കൊരു ടൂറുണ്ട് താല്‍പ്പര്യമുള്ളവര്‍ പേരു തരുവാ, എന്നു വിജയന്‍ മാഷ് പറയുമ്പോള്‍ വണ്‍‌ഡേയില്‍ ഇന്ത്യ സിംബാബ്‌വെയോടു വീണ്ടും തോറ്റു എന്ന വാര്‍ത്ത കേള്‍ക്കുന്ന ലാഘവത്തോടെയായിരിന്നു സുരേഷ് അതിനെ കണ്ടത്. കാരണം നോ മണി, സൊ നോ ഹണി, എന്ന പക്ഷക്കാരനായിരിന്നു സുരേഷ്.
ഒടുവില്‍ അറ്റകയ്യിനു, ഞങ്ങടെ കല്യാണി ടീച്ചറുടെ ഒരേയൊരു മോള്‍, ഡിഗ്രിക്കു പടിക്കുന്ന ഗ്രീഷ്മ അടക്കം 7 ചുള്ളത്തികളും ടൂറിനു വരുന്നുണ്ടെന്നും ഊട്ടി ബീച്ചില്‍ സ്വിം സ്യൂട്ടില്‍ എല്ലാവരും കൂടെ നീന്തല്‍ മത്സരമുണ്ടെന്നുമുള്ള അജീഷിന്റെ 916 ക്യാരറ്റ് നുണയില്‍ കമഴന്നടിച്ചു വീണു ടൂറിനു പേരു നല്‍കുകയായിരിന്നു പാവം സുരേഷ്. സില്ലി ബോയ്…!!!
പിറ്റേന്നു മുതല്‍ തുടര്‍ച്ചയായ മൂന്നു ദിവസം ലീവെടെത്തു മണല്‍ വാരി ഉണ്ടാക്കിയ കാശ്, ടൂറിനു വിട്ടില്ലേല്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നു സുരേഷിന്റമ്മ സരസു ഏട്ടത്തിയെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ച് , വിജയന്‍ സാറിന്റെ മുന്നിലേക്കു പുല്ലുപോലെ എറിഞു കൊടുത്തിട്ടേ പിന്നെ സുരേഷ് ക്ലാസില്‍ വന്നുള്ളൂ.
ജീവിതത്തിലാദ്യമായി സുരേഷ് തന്റെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞതും ഷര്‍ട്ട് പാന്റിന്റെ ഉള്ളിലേക്കാക്കി ഇന്‍സൈഡ് ചെയ്തതും ഈ ടൂറിനു വേണ്ടിയായിരിന്നു.
അങ്ങിനെ മഞ്ഞു പെയ്യുന്ന ജാനുവരിയിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്, ഞങ്ങള്‍ 12 ചുള്ളന്മാരും 6 ചുള്ളത്തികളും വിജയന്‍ മാഷും കല്യാണി ടീച്ചറുമടക്കം 20 അം‌ഗ സഘം, നീലക്കുറിഞ്ഞികള്‍ പൂക്കാറുള്ള നീലഗിരിയുടെ താഴ്വാരത്തിലെ പൂന്തോട്ട നഗരം ഊട്ടിയില്‍ എത്തിച്ചേര്‍ന്നു. സൌഹൃദ ബന്ദങ്ങള്‍‍ക്കു പുതിയ മാനങ്ങള്‍ കൈവരുന്ന കലാലയ ജീവിതത്തിലെ ഈ വിനോദയാത്രയിലെ അപൂര്‍വ്വ നിമിഷങ്ങളില്‍ മതി മറന്ന് കളിയും ചിരിയും തമാശകളുമായി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും ബോട്ട് ഹൌസിലും ഫ്ലവര്‍ ഗാര്‍ഡനിലുമെല്ലാം അടിച്ചു പൊളിച്ച് ജീവിതത്തിലെ മറക്കാനാവാത്തൊരു ദിവസം സമ്മാനിക്കുകയായിരിന്നു ഊട്ടി ഞങ്ങള്‍ക്ക്..( ഹോ മുടിഞ നെസ്റ്റാള്‍ജിയ… സെന്റി മ്യൂസിക് ബാക് ഗ്രൌണ്ടില്‍….♪ ലാ ലാലലാ ♪ )… ശോ ഒരു നിമിശം ഞാന്‍ മാറ്ററീന്നു മാറിപ്പോയി..
രാവിലെ മുതല്‍ വൈകുന്നേരം വരെ അങ്ങാടി പശുക്കളെ പോലെ അലഞ്ഞു തിരിഞു നടന്നു രാത്രിയായപ്പോള്‍, ഊട്ടിയിലെ ഒരു ചെറിയ ഹോട്ടലില്‍ ഒരു ഹാളും ഒരു റൂമുമടങുന്ന വലിയ ഒരു ഡോര്‍മെറ്ററി വിജയന്‍ മാഷ് സംഘടിപ്പിച്ചു. ഞങ്ങള്‍ ആണ്‍കുട്ടികളും വിജയന്‍ മാഷും ഹാളിലും കല്യാണി ടീച്ചറും പെണ്‍ കുട്ടികളും റൂമിലും കിടന്നു. ഞങ്ങള്‍ കിടക്കുന്ന ഹാളിന്റെ വലതു ഭാഗത്തായിരിന്നു ബാത് റൂം. ഇടതു ഭാഗത്ത് ലേഡീസിന്റെ റൂമും.
പകലുമുഴുവന്‍ അലഞു തിരിഞു നടന്നതിന്റെ ക്ഷീണവും ഊട്ടിയിലെ കൊടും തണുപ്പും കാരണം തലയിലൂടെ പുതപ്പെല്ലാം വാരിപ്പുതച്ച് “ഉത്തരാധുനികത്തിലേക്ക്” കയ്യും തിരുകി, കൂര്‍ക്കവും വലിച്ചു , ഗ്രീഷ്മേടെ കയ്യു പിടിച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലൂടെ കുതിരപ്പുറത്ത് സവാരി നടത്തുന്നത് സ്വപ്നവും കണ്ട് ഉറങ്ങുന്ന എന്നെ പെട്ടെന്നാണു ആരോ തട്ടിയുണര്‍ത്തിയത്. കണ്ണു പാതി തുറന്നു നോക്കുമ്പം ബാറ്റണ്‍ കയ്യില്‍ പിടിച്ച് 400 മീറ്റര്‍ റിലേക്ക് വിസിലു കാത്തുനില്‍ക്കുന്നതു പോലെ അക്ഷമനായി നില്‍ക്കുന്ന സുരേഷ്.
‘എന്ത്രാ, മനുഷ്യനെ ഒറങ്ങാനും സമ്മതിക്കൂല്ലടൈ?’
‘അളിയാ, എനിക്കൊന്നു മുള്ളണം, വെരി അര്‍ജെന്റാ‍ാ!!!’
‘ആഹാ… നിനക്കു മുള്ളാനെന്തിട്രാ ഞാന്‍??? നിന്റെ മഷീന്‍ ഗണ്‍ എന്റട്ത്താ??’
‘അതല്ലളിയാ, ഈ ബാത് റൂമെവിടാ.. ഒന്നും കാണണില്ലാ, ലൈറ്റിടാന്‍ പറ്റുവോ??’
‘ലൈറ്റിട്ടാ കൊല്ലും നിന്നെ ഞാന്‍ , നിന്റെ വലതു ഭാഗത്താ ബാത് റൂം, അതിനുള്ളീ പോയീ ലൈറ്റിട്ടാ മതി, നീ പോയേച്ച് വാ !! ഞാനിവിടെ കിടന്നോണ്ട് നോക്കിയേക്കാം..!!!’ തലയിലൂടെ പുതപ്പൊന്നു കൂടെ വലിച്ചിട്ടു ഞാന്‍ പറഞു.
ഹും വെട്ട് തടുത്താലും മുട്ട് തടുക്കാന്‍ പറ്റില്ലല്ലോ..!! ഇങ്ങ് തലക്കല്‍ ചന്തുവിന്റവിടം വരെ എത്തിയ മുട്ടുകാരണം സകല കണ്ട്രോളും പോയ സുരേഷ് ഇരുട്ടില്‍ വലതും ഇടതുമറിയാതെ തപ്പി തടഞു ശബ്ദമുണ്ടാക്കാതെ ബാത് റൂമാണെന്ന് കരുതി നേരെ പോയത് , ഗേള്‍സ് കിടക്കുന്ന റൂമിലേക്കായിരിന്നു.
റൂമിന്റെ വാതില്‍ മെല്ലെ തുറന്നു ലൈറ്റിനായ് ചുമരില്‍ തപ്പി. ശോ ലൈറ്റ് കാണുന്നില്ല. ഇനിയും പിടിച്ചു നില്ക്കാന്‍ തനിക്കു കഴിയില്ലാന്നു മനസ്സിലാക്കിയ സുരേഷ് ഒരു ബല പരീക്ഷണത്തിനു നില്‍ക്കാതെ ‘ എന്തായാലും ബാത് റൂമിലല്ലേ’ ന്നു വിചാരിച്ച് പാന്റിന്റെ സിബ്ബഴിച്ച് , മുള്ളലിന്റെ ആദ്യാക്ഷരങ്ങള്‍ പറഞു തന്ന അമ്മയെ മനസ്സില്‍ ധ്യാനിച്ച് ഹിന്ദുസ്ഥാനി രാഗത്തില്‍ തന്നെ ഒരലക്കങ്ങലക്കി.. ഹാവൂ ടാര്‍ജറ്റ് അച്ചീവ്ട്..
ഊട്ടിയിലെ കൊടും തണുപ്പ് സഹിക്കാന്‍ വയ്യാത്തോണ്ട് ഉടുത്തിരുന്ന സാരിയും പുതച്ച് ഗ്രീഷ്മയേം കെട്ടിപ്പിടിച്ചുറങുകയായിരിന്നു കല്യാണി ടിച്ചര്‍. കള കളമൊഴുകുന്ന ഏതോ കൊച്ചരുവിയില്‍ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പം കഴിഞാഴച്ച പോയ ആതിരപ്പള്ളി വെള്ളച്ചാട്ടം സ്വപനം കണ്ടെതാണെന്നു കരുതി ടീച്ചര്‍ ഒന്നു മലര്‍ന്നു കടന്നു. ആതിരപ്പള്ളിയുടെ മനോഹാരിതയും സ്വപനം കണ്ട് വെള്ളച്ചാട്ടത്തിന്റെ ശബ്ദവും ആസ്വദിച്ച് കിടന്നിരുന്ന ടീച്ചര്‍ ഒറ്റചാട്ടത്തിനു ഞെട്ടിയെണീറ്റത് വീഗാര്‍ഡ് പമ്പിനേക്കാള്‍ ശക്തിയില്‍ വരുന്ന ഈ വെള്ളച്ചാട്ടം കുറച്ച് ടീച്ചറുടെ മുഖത്തേക്ക് തന്നെ പമ്പു ചെയ്തപ്പൊഴായിരിന്നു. ഞെട്ടിയുണര്‍ന്ന് സ്ഥലകാല ബോധമുണ്ടായ ടീച്ചര്‍ ഉപ്പുരസമുള്ള ഈ വെള്ളച്ചാട്ടം എവിടുന്നാന്നൊരു പിടിയും കിട്ടാതെ മഴപെയ്തു മുകളീന്നു ചോര്‍ന്നൊലിക്കുവാണോ, അതോ തന്റെ മോള്‍ ഗ്രീഷ്മ തന്നെ ഉറക്കത്തില്‍ അറിയാതെ പണി പറ്റിച്ചതാണോ എന്നറിയാതെ കുഴങ്ങി. വെള്ളച്ചാട്ടത്തിനു കുറവില്ലെന്നു കണ്ട ടീച്ചര്‍ ഗ്രീഷ്മയെ വിളിച്ചുണര്‍ത്തി മെല്ലെ ചോദിച്ചു “ മോളെ നീ എങ്ങാനും അറിയാതെ ബെഡ്ഡില്‍ മുള്ളിയോ? ” ഈ തണുത്ത വെളുപ്പാന്‍ കാലത്ത് വിളിച്ചുണര്‍ത്തി ബെഡ്ഡില്‍ മുള്ളണോന്നു ചോദിക്കുന്ന ടീച്ചറെ കാര്യമാക്കതെ ഗ്രീഷ്മ തിരിഞു കിടന്നു പറഞു “ ഈ അമ്മക്കെന്താ വട്ടായാ, അമ്മ ആ ലൈറ്റിട്ടൊന്നു നോക്കിയേ ..!!!”
ഒന്നുമറിയാതെ സുഖമായുറങ്ങുന്ന മോളല്ല കാര്യം നടത്തിയേന്നു മനസ്സിലാക്കിയ കല്യാണി ടീച്ചര്‍ മെല്ലെ തപ്പിത്തടഞ് എണീറ്റ് ലൈറ്റിട്ടതും “എന്റമ്മേ“ എന്നലറി ബോധം കെട്ടു വീണതും ഒരുമിച്ചായിരിന്നു. ടീച്ചര്‍ടെ ഈ അലര്‍ച്ച കേട്ടു ഞെട്ടി എണീറ്റു നോക്കിയ പെണ്‍കുട്ടികള്‍ കണ്ട കാഴ്ച്ച ശരീരം മുഴുവന്‍ പുതപ്പെല്ലാം പുതച്ച് മുണ്ടും പൊക്കി എന്തോ ഒരു “സാധനം“ കയ്യില്‍ പിടിച്ചു സംഭവിച്ചെതെന്താന്നു ഒരു പിടിയും കിട്ടാതെ ഞെട്ടിത്തരിച്ച് നില്‍ക്കുന്ന സുരേഷിനേയായിരിന്നു…
—————————————————————————————
നേരം വെളുത്ത് നോക്കുമ്പം ബെഡ്ഡില്‍ സുരേഷില്ല. പകരം ഒരു കുറിപ്പ് മാത്രം “ നിങ വിട്ടോ, ഞാ വന്നോളാം”
————————————
ഡിസ്ക്ലൈമര്‍ : ഈ കഥയിലെ നായകനും കഥാകാരനും തമ്മില്‍ ഒരു ബന്ദവും ഇല്ല.. ഇനി വല്ല ബന്ദവോ അസബന്ദവോ ആര്‍കെങ്കിലും തോന്നിയാല്‍ അവരോടൊരു വാക്ക് “ ഇതെന്റെ ഗര്‍ഭമല്ല, എന്റെ ഗര്‍ഭം ഇങ്ങനല്ല ..

Monday, August 30, 2010

സ്നേഹതീരത്ത് ഒരു സായാഹ്നം





എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More