This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Showing posts with label നര്മ്മം. Show all posts
Showing posts with label നര്മ്മം. Show all posts

Saturday, December 25, 2010

എടമുട്ടം തീരം തിയേറ്റര്‍ നൂണ്‍ ഷോ

എടമുട്ടം തീരം തിയേറ്റര്‍  നൂണ്‍ ഷോ


ഒരു സിനിമ തുടങ്ങുമ്പോള്‍ എഴുതി കാണിക്കും ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും ഒരു സമയവുമില്ല, അഥവാ ഉണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം എന്ന്. എന്നാല്‍ ഞാന്‍ പറയുന്ന ഈ വിവരണത്തിലെ കഥാപാത്രങ്ങള്‍ എല്ലാം ജീവിച്ചിരിപ്പുണ്ട്. ബി കോം  രണ്ടാം വര്‍ഷം പഠിക്കുന്ന കാലം,  എന്നതെതും പോലെ തന്നെ കമ്പനികള്‍ എല്ലാം ആയി ശനൂസ്  സ്റ്റോര്‍സിന്റെ വരാന്തയില്‍ ഇരുന്നു എല്ലാവരുടെയും ഹാജര്‍ എടുത്തു. സമയം 9.50 ക്ലാസ്സില്‍ കയറേണ്ട മിടുക്കന്മാര്‍ എല്ലാം പോയി. ശേഷിച്ചത് ഞാനും, ഷിഹബും, ശരത്ത്‌ ,


അന്‍സാര്‍ , തസ്നീം, ഇന്ശാദ്‌ പിന്നെ ഷഫീക്ക്  (യഥാര്‍ത്ഥ പേര് ചോദിക്കരുത്) തൃശ്ശൂരും കൊടുങ്ങല്ലുരും ഉള്ള എല്ലാ സിനിമകളും കണ്ടു കഴിഞ്ഞതിനാല്‍ ഇനിയെവിടെ എന്ന ചോദ്യവുമായി ഞങ്ങള്‍ ഇരുന്നു. അപ്പോള്‍ ഷഫീക്ക്  പറഞ്ഞു, നമുക്കിന് എടമുട്ടം  തീരം തിയേറ്ററില്‍ നൂണ്‍ഷോയ്ക്ക് പോയല്ലോ എന്ന്. അത് നല്ലൊരു ഐഡിയ ആണെന്ന് തോന്നി. (ഞങ്ങളുടെ അന്നത്തെ പ്രായം കണക്കിലെടുത്ത് ഇപ്പോള്‍ ഇത് വായിക്കുന്നവര്‍ സദയം ക്ഷമിക്കുക). പതുക്കെ എല്ലാവരും കൂടി മായ കോളേജ് പടിക്കല്‍ ചെന്നു,


ഗുരുവായൂര്‍ കൊടുങ്ങല്ലൂര്‍ മിഷ . ബസ്സ്‌ വന്നു. പിന്‍വാതിലില്‍ കൂടി കയറി ബസ്സ്‌ കൊതകുളം  എത്തിയപ്പോഴാണ് അത് സംഭവിച്ചത്, ശഫീകിന്റെ വാപ്പ  മുന്വാതിലില്‍ കൂടി ബസ്സില്‍ കയറുന്നു. ആകെ ചങ്കിടിപ്പായി (ഞങ്ങളെ ആരെയും അദ്ദേഹത്തിന് അറിയില്ല), ആനവിഴുങ്ങിയില്‍   ബസ്സ്‌ ചെന്നതും ഷഫീക്ക് പുറകില്‍ കൂടി ഇറങ്ങി ഓടി. ബസ്സ്‌ എടമുട്ടം  ചെന്നു. ഞങ്ങള്‍ക്ക് പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തതു കൊണ്ട് നേരെ തീയറ്റര്‍ ലക്ഷ്യമാക്കി നടന്നു. അവിടെ ചെന്നു സ്റെപ്പില്‍ നിരനിരയായി ഇരുന്നു.


പന്ത്രണ്ടു മണി ആയപ്പോള്‍ ഷോ തുടങ്ങാനുള്ള ആദ്യത്തെ ബെല്ല് കൊടുത്തു, അപ്പോള്‍ അതാ ഒരാള്‍ നടന്നു വരുന്നു, അത് മറ്റാരുമല്ല ശഫീകിന്റെ വാപ്പ ആയിരുന്നു. ഞങ്ങള്‍ ഒന്ന് അമ്പരന്നു. എന്നാല്‍ ഒരു പണി കൊടുത്തിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു, ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്‍റെ രണ്ടു ലൈന്‍ പുറകില്‍ ഇരുപ്പുറപ്പിച്ചു. പടം തുടങ്ങി, തീരത്തിലെ  നൂണ്‍ ഷോയ്ക്ക് ഭാഷ പ്രശ്നമല്ലാത്ത കൊണ്ട് ആര്‍ക്കും പരിഭവമില്ല. പടം തുടങ്ങി, പിരിമുറുക്കം ഉള്ള രംഗം വന്നതും ഞങ്ങള്‍ എല്ലാവരും കൂടി ഒന്നിച്ചു ശഫീകിന്റെ  പേര് വിളിച്ചിട്ട് വാപ്പ  എങ്ങനെയുണ്ട് എന്ന് ചോദിച്ചതും വെള്ളത്തില്‍ വീണ എലിയെ പോലെ അദ്ദേഹം ഡോര്‍ തുറന്നു ഓടിയതും ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. പിറ്റേ ദിവസം കോളേജില്‍ വന്ന ഷഫീകിന്റെ  അവസ്ഥ നിങ്ങള്ക്ക് ഊഹിക്കാമല്ലോ അല്ലെ... ഇപ്പോഴും എടമുട്ടം  വഴി കടന്നു പോകുമ്പോള്‍ ആ സംഭവം മനസ്സില്‍ ഓടിയെത്താറുണ്ട്

Tuesday, December 14, 2010

'രാമന്‍ ‍പാമ്പിനെ കൊന്നു‘. ഈ വാക്യത്തിലെ "കര്‍ത്താവ്" ആരാണ് ?

'രാമന്‍ ‍പാമ്പിനെ കൊന്നു‘. ഈ വാക്യത്തിലെ "കര്‍ത്താവ്" ആരാണ് ?

* ‘രാമന്‍ പാമ്പിനെ കൊന്നു‘. - വിശകലങ്ങള്‍*

'രാമന്‍പാമ്പിനെ കൊന്നു‘. ഈ വാക്യത്തിലെ കര്‍ത്താവ് ആരാണ് ?

വത്സമ്മ ടീച്ചറുടെ ചോദ്യം എന്നോട് തന്നെയായിരുന്നു. ആസ് യൂഷ്വല്‍ ഞാന്‍ എഴുന്നേറ്റ് നിന്ന് തലചൊറിഞ്ഞു..

ടീച്ചറുടെ ചൂരല്‍ തുടയില്‍ റെയില്‍ പാളം തീര്‍ക്കുമ്പോള്‍ എനിക്ക് അട്ടര്‍ കണ്‍ഫ്യൂഷനായിരുന്നു. രാമന്‍ പാമ്പിനെ കൊല്ലുന്നിടത്ത് കര്‍ത്താവിനെന്താ കാര്യം? ഇനി കര്‍ത്താവ് വളര്‍ത്തിയ പാമ്പിനെയാണോ രാമന്‍ തല്ലിക്കൊന്നത്?


പിന്നീടുള്ള മൂന്നാല് രാത്രികളില്‍ ഞാന്‍ കണ്ട സ്വപ്നം വത്സമ്മ ടീച്ചറെ ചൂരലിന് നാല് പെട കൊടുക്കുന്നതിനെപ്പറ്റിയായിരുന്നു.

ടീച്ചറെ അടിക്കാന്‍ മാത്രമല്ല ഒരു കൈവെട്ടിക്കളയാനുമുള്ള വകുപ്പ് ആ ചോദ്യത്തിലുണ്ടായിരുന്നു എന്ന് ഈയിടെയാണ് എനിക്ക് മനസ്സിലായത്.. നമുക്ക് ടീച്ചറുടെ ചോദ്യത്തെ സൂക്ഷ്മമായി അപഗ്രഥിച്ച് നോക്കാം. എന്നാലേചോദ്യത്തിന്റെ വ്യത്യസ്ഥ മാനങ്ങളും നിഗൂഡ അര്‍ഥങ്ങളും സാമ്രാജ്യത്വ കുതന്ത്രങ്ങളും നമുക്ക് മനസ്സിലാവൂ.

* ‘രാമന്‍ പാമ്പിനെ കൊന്നു‘. ഈ വാക്യത്തിലെ കര്‍ത്താവ് ആരാണ് ? - വിശകലങ്ങള്‍*

നം 1 : ഒരു ക്രിസ്ത്യന്‍ സ്കൂളിലെ ക്രിസ്ത്യാനിയായ വത്സമ്മ ടീച്ചര്‍ ഉദ്ദേശിച്ചത് ഇങ്ങനെയായിക്കൂടേ ... “ എല്ലാം ചെയ്യുന്നതും ചെയ്യിക്കുന്നതും കര്‍ത്താവാണ്. ‘കര്‍ത്താവാണ്’ ഏറ്റവും വലിയവന്‍. എട്ടും പൊട്ടും തിരിയാത്ത ഒരു ഹിന്ദു ചെക്കനെ കര്‍ത്താവിന്റെ വഴിയിലേക്ക് നയിക്കാനുള്ള ഗൂഢശ്രമമായിരുന്നില്ലേ ഈ ചോദ്യം. ‘കര്‍ത്താവ്’ എന്ന കണ്‍സെപ്റ്റ് കുഞ്ഞ് മനസ്സിലേക്ക് കുത്തി വെക്കാനുള്ള ബ്രെയിന്‍ വാഷിങ്ങ് ?

നം 2 : ‘രാമന്‍’ അഥവാ ഒരു ഹിന്ദു ദൈവം മിണ്ടാപ്രാണിയായ പാമ്പിനെ കൊന്ന് നടക്കുന്ന ഒരു ദുഷ്ടനാണ്. അല്ലെങ്കില്‍ ഒരു പാമ്പിനെ കൊല്ലാന്‍ മാത്രമേ ‘രാമനെ’ ക്കൊണ്ട് പറ്റൂ. ഉദ്ദിഷ്ട കാര്യം നടക്കണമെങ്കില്‍ വേറേ ദൈവത്തിനെ മണിയടിക്കണം.. ഇങ്ങനെയും ഈ ചോദ്യത്തിന് അര്‍ത്ഥം കല്‍പ്പിക്കാം.

നം 3 : ‘രാമന്‍‘ എന്നാല്‍ വിഷ്ണു. ‘പാമ്പ്‘ എന്നാല്‍ ഒരു ശൈവ മൂര്‍ത്തി. അപ്പോള്‍ ശൈവ-വൈഷ്ണവ ഉരസലുകളെയാവാം ചോദ്യം കൊണ്ട് ഉദ്ദേശിച്ചത്. ഹിന്ദുക്കള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കനുള്ള പൈശാചികമായ ശ്രമം.

നം 4 : രാമന്‍ പാമ്പിനെ കൊന്നു എന്ന് പറയുമ്പോള്‍, വെള്ളമടിച്ച് സ്വബോധം ഇല്ലാത്ത ഒരാളെ യുദ്ധം ചെയ്ത് കൊല്ലുന്ന ദൈവമാണ് ഹിന്ദു ‘ദൈവമായ’ രാമന്‍ എന്നും വ്യംഗ്യാര്‍ത്ഥം പറയാം. ഇത് ബാലി യുദ്ധവുമായി ബന്ധപ്പെടുത്തി ഉണ്ടാക്കിയ ഒരു പരിഹാസം ആണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

അര്‍ഥമേതായാലും ടീച്ചര്‍ മത നിന്ദ ചെയ്തു എന്ന് വ്യക്തം. ഇനി ശിക്ഷിച്ചേ മതിയാവൂ. കൈ മാത്രമാക്കണ്ടാ തലയും പോരട്ടെ. നമ്മള്‍ കൈ വെട്ടിയിട്ടും സ്കൂളുകാര്‍ ടീച്ചറെ പുറത്താക്കിയില്ലെങ്കിലോ ? പിന്നെയും ടീച്ചര്‍ കഞ്ഞികുടിച്ച് കഴിയില്ലേ? അത് പാടില്ല. പിഴുതെറിയുമ്പോള്‍ വേരോടെ കളയണം. അങ്ങനെയാണ് ചാണക്യന്‍ പറഞ്ഞത്.

രാമായണത്തിലെങ്ങുമില്ലാത്ത ഈ പാമ്പ് നിഗ്രഹം മലയാളത്തിലേക്ക് കൊണ്ട് വന്നത് ഒരു പാതിരി കൂടിയായ ഗുണ്ടര്‍ട്ട് സായിപ്പാവാനാണ് സാധ്യത . പറ്റുമെങ്കില്‍ അങ്ങോരുടേയും ഒന്നോ രണ്ടോ കൈ വെട്ടണം

തൃശൂരിലുള്ളത് (നിഘണ്ടുവില്‍ ഇല്ലാത്തത്)

തൃശൂരിലുള്ളത് (നിഘണ്ടുവില്‍ ഇല്ലാത്തത്)

തൃശൂര്‍: പൂരം വെടിക്കെട്ടും തൃശൂര്‍ ഭാഷയും ഏതാണ്ട് ഒരേ പോലെയണ്. കൂട്ടപ്പൊരിച്ചിലിന്റെ സ്പീഡില്‍ ചില അക്ഷരങ്ങള്‍ നഷ്ടപ്പെട്ട് രൂപപ്പെട്ട ഭാഷ. പ്രാഞ്ചിയേട്ടന്റെ സിനിമാ ഭാഷ കേരളമൊട്ടുക്കും ശ്രദ്ധിക്കപെടാനുള്ള കാരണവും മറ്റൊന്നല്ല. മറ്റു ജില്ലക്കാര്‍ക്ക് പെട്ടെന്ന് പിടികിട്ടാന്‍ പാടുള്ളവയാണ് പല പ്രയോഗങ്ങളും.



. ഗഡീ.... എന്ന വാക്കാണ് തൃശൂരിന്റെ സ്വന്തം ഭാഷാ നിഘണ്ടുവിലെ ആദ്യത്തെ പ്രയോഗം. ഗഡി, ഇസ്റ്റന്‍, മച്ചു എന്നൊക്കെയാണ് തൃശൂരുകാര്‍ സുഹൃത്തുക്കളെ വിളിക്കുക. (ഇഷ്ടനില്‍നിന്ന് ഇസ്റ്റനും മച്ചനനില്‍ നിന്ന് മച്ച്ചുവും ഉണ്ടായെന്നു കരുതാം. ഗഡിയുടെ പിറവി ഇപ്പോഴും അജ്ഞാതം)

. റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ കിട്ടിയപ്പോള്‍ ഒരു തൃശൂര്‍കാരന്റെ കമന്റ് ..

'അക്രമ സ്രാവാണ്ട്ടാ...

അസാധ്യകാര്യം ചെയ്തവന്‍ എന്നര്‍ഥം.

. രണ്ടുപേര്‍ തമ്മില്‍ മൂന്നാമതൊരുവനെ പറ്റി പറയുമ്പോള്‍ അവര്‍ക്കയാള്‍ 'ഡാവ് ആണ്. (കിടാവില്‍നിന്ന് ക്ടാവിലെത്തി ഡാവായി മാറിയത്)

. ഇഷ്ടപ്പെട്ടയാളെ പുലിഡാവെന്നും വെറുപ്പുള്ളവനെ ചെടച്ച ഡാവെന്നും തീരെപിടിക്കാത്തവരെ ചൊറിഡാവ്, ഈച്ചഡാവ്, ഇഞ്ചംപുളി ഡാവ് എന്നും വിശേഷിപ്പിക്കാം. ഒട്ടും വിലയില്ലാത്തവനെ അംബീസ ഡാവ് എന്നും വിളിക്കാം. (50 പൈസ് ഡാവ് എന്ന് പൂര്‍ണരൂപം)

. യന്തിരന്‍ റിലീസായപ്പോള്‍ ഒരാളുടെ കമന്റ്- മ്മടേ 'ചെക്കന്‍ തകര്‍ത്തൂട്ടാ....

സൂപ്പര്‍ സ്റ്റാറായാലും മെഗാ സ്റ്റാറായാലുമെല്ലാം നമുക്ക് ചെക്കനാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സച്ചിന്‍ ഇവരെല്ലാം ചെക്കന്മാരാണ്.

. തൃശൂരിലെ ചിലര്‍ സില്‍മ എന്ന് വിളിക്കുന്ന സിനിമ ഇഷ്ടപ്പെട്ടാല്‍ 'പൊരിച്ചൂട്ടാ എന്നേ പറയൂ. പൊട്ടിയ പടമാണെങ്കില്‍ 'ഒരു വള്ളി പൊട്ടിയേ പടാ ഇസ്റ്റാ.. എന്ന് പറയുന്നതും കേട്ടിട്ടുണ്ട്.

. ഒരു അരിയങ്ങാടി സംഭാഷണം: 'ഗെഡീ.. മ്മ്‌ടെ ഗെല്ലീല് വന്‍ണ്ട്ട് വെല്യ നാവാട്ടം വേണ്ടാട്ടാ.. ഒരു കുച്ചാന്‍ വിളിച്ച്ട്ട് വേഗം സ്കൂട്ടായിക്കോ. (ഗല്ലി - സ്ഥലം, നാവാട്ടം- വര്‍ത്തമാനം, കുച്ചാന്‍- ഓട്ടോറിക്ഷ, സ്‌കൂട്ടാവുക- സ്ഥലംവിടുക)

. ഞാനങ്ങ്‌ടെ തെറിക്കട്ടെ എന്നാല്‍ ഞാന്‍ അങ്ങോട്ടു പോട്ടെ എന്നൊരു അര്‍ത്ഥവുമുണ്ട് ചിലര്‍.

. ഒരു 'ചെകിളച്ചൊറിയന്‍ കൊട്ത്തു എന്നാല്‍ ചെകിട്ടത്തടിചെന്നും 'വാഷ്‌ല്യ എന്നാല്‍ കഴിവില്ല എന്നുമാണ് തൃശൂരില്‍ ചിലയിടങ്ങളിലെ അര്‍ഥം.

. ഇഷ്ടമില്ലാത്ത സ്ഥലങ്ങളെയൊക്കെ തൃശ്ശൂരുകാരന്‍ 'ഗുദാം.. എന്ന് വിളിക്കാം.

. ചെറുപ്പക്കാര്‍ തൃശൂരില്‍ ചുള്ളന്മാരും ചുള്ളികളുമാണ്.

. കൗട്ട എന്നാല്‍ തൃശൂരില്‍ മദ്യത്തിന്റെ ഇരട്ടപ്പേരാണ്. (കൗട്ട- ഒരിനം കീടനാശിനിയുടെ പേര്)

. ആ ഡാവ് പടായി.. എന്ന് കേട്ടാല്‍ ആരോ മരിച്ചു എന്നാണ് അര്‍ഥം. മരിച്ചയാളുടെ ഫോട്ടോ ചില്ലിട്ടുവയ്ക്കുമല്ലോ.

. അങ്ങാടിയുടെ ചില ഇടങ്ങളില്‍ പണത്തെ ചെമ്പ് എന്നിപ്പോഴും വിളിക്കും. ജോര്‍ജൂട്ടി എന്നും വിളിക്കും. പതിയന്‍ എന്നാല്‍ പത്തു രൂപ, പച്ച എന്നാല്‍ അമ്പത് രൂപ, ഏകന്‍ എന്നാല്‍ ഒരു രൂപ എന്നിങ്ങനെയും പ്രയോഗമുണ്ടത്രേ.

. പുതിയ മൊബൈല്‍ വാങ്ങിയത് കേടായെന്നു കരുതുക. ചില തൃശൂരുകാര്‍ കടയില്‍ ചെന്ന് പറയും: മച്ചൂ.. ഇത് ഉണ്ടച്ചുരുട്ടായല്ലോ.. (കേടായെന്നും തലയില്‍ തൂങ്ങിയെന്നുമൊക്കെ അര്‍ഥം).

. നല്ല വസ്തുക്കളാണെങ്കില്‍ 'മുത്ത് സാനം, പെട സാനം. എന്നൊക്കെ പറയും.

. മെലിഞ്ഞു പോയല്ലോ എന്ന ചോദ്യത്തിന് പകരം 'ഉപ്പുംകല്ല് വെള്ളത്തിലിട്ടതുപോലായി എന്നൊക്കെ പ്രയോഗം കയ്യിലുള്ളവരുണ്ട്.

. വിചിത്രമായൊരു പ്രയോഗം കേട്ടോളൂ- പാലത്ത്‌മ്മെ ഇര്‍ത്തുക.: ആ ഗഡീ മ്മളെ പാലത്ത്‌മ്മെ ഇര്ത്തീട്ട് വിട്ടു എന്ന് പറഞ്ഞാല്‍ ഇപ്പം വരാമെന്ന് പറഞ്ഞിട്ടു മുങ്ങി എന്നര്‍ഥം.

. ശവി എന്ന വാക്ക് ഏതാണ്ട് ശവമായിക്കൊണ്ടിരിക്കുകയാണ്. എന്തൂട്ടാ ശവീ.. എന്നിപ്പോള്‍ അധികമാരും പറയാറില്ല.. ശവി എന്നത് തെറ്റായ വിശേഷണമാണത്രേ

Tuesday, September 28, 2010

ബില്‍ഗേറ്റ്സ്‌ നരകത്തില്‍(നര്‍മം)

ബില്‍ഗേറ്റ്സ്‌ നരകത്തില്‍(നര്‍മം)

നരകത്തിണ്റ്റെ കവാടത്തില്‍ വച്ച്‌ സാത്താന്‍ സാക്ഷാല്‍ ബില്‍ ഗേറ്റ്സിനെ അഭിവാദ്യം ചെയ്തു.

"സ്വാഗതം, Mr. Gates ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു നിങ്ങള്‍ ജീവിതത്തിലുടനീളം വളരെ സ്വാര്‍ത്ഥനും പിശുക്കനും അതിനേക്കാളുപരി സമര്‍ത്ഥനായ ഒരു കള്ളനുമായിരുന്നു. പക്ഷെ നിങ്ങള്‍ക്ക്‌ നരകത്തില്‍ ഞങ്ങള്‍ ഒരു ഔദാര്യം നല്‍കുകയാണ്‌, 3 രീതിയിലുള്ള ശിക്ഷാവിധികളില്‍ നിങ്ങള്‍ക്കിഷ്ടമുള്ളത്‌ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ നല്‍കും"

ഇങ്ങനെ പറഞ്ഞുകൊണ്ട്‌ സാത്താന്‍ ഗേറ്റ്സിനെ ഒരു വലിയ തീ തടാകത്തിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോയി. അവിടെ മില്യണ്‍ കണക്കിന്‌ പാപികളുടെ ആത്മാക്കള്‍ ക്രൂരമായ പീഡനമേറ്റ്‌ വെന്തെരിയുന്ന കാഴ്ചകണ്ട്‌ ഗേറ്റ്സിണ്റ്റെ ഹാര്‍ഡ്‌ ഡിസ്ക്ക്‌ തകര്‍ന്നു.

അതിനുശേഷം സാത്താന്‍ തുറന്ന ഒരു മൈതാനത്തിലേക്ക്‌ അദ്ദേഹത്തെ കൂട്ടിക്കൊണ്ട്‌ പോയി. ആ മൈതാനത്തില്‍ ആത്മാക്കളെ ,വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ ധാരാളം സിംഹങ്ങള്‍ കടിച്ച്‌ കീറി ക്കൊല്ലുന്ന കാഴ്ച കാണാന്‍ കഴിയാതെ ഗേറ്റ്സ്‌ തണ്റ്റെ മോണിറ്റര്‍ ഓഫ്‌ ചെയ്തു. അതിനുശേഷം സാത്താന്‍ ഗേറ്റ്സിനെ ഒരു കുടുസ്സു മുറിയിലേക്ക്‌ കൊണ്ട്‌ പോയി. ആമുറിയില്‍ വിലകൂടിയ വൈന്‍ നിറച്ച ഒരു കുപ്പി കണ്ടേറെ സന്തോഷിച്ച ബില്‍ഗേറ്റ്സ്‌ മുറിയുടെ മൂലക്ക്‌ ഒരു personal Computerകൂടിയിരിക്കുന്നതു കണ്ടപ്പോള്‍ അത്യധികം ആവേശത്തോടെ വിളിച്ച്‌ പറഞ്ഞു.
"സാത്താനെ എനിക്കീ ശിക്ഷമതി, ഞാന്‍ ഈ കുടുസ്സുമുറിയിലിരുന്ന്‌ ഇനിയുള്ളകാലം കഴിച്ചുകൂട്ടിക്കൊള്ളാം"

"ശരി നിങ്ങളുടെ ഇഷ്ടം പോലെ "

എന്ന് പറഞ്ഞുകൊണ്ട്‌ സാത്താന്‍ മുറി പൂട്ടി പുറത്തിറങ്ങി.
ഇതെല്ലാം കണ്ടു നിന്ന സാത്താണ്റ്റെ സന്തതസഹചാരി ലൂസിഫറിന്‌ സഹിച്ചില്ല

"അയ്യോ സാത്താനെ നിങ്ങള്‍ എന്താ ഈ കാട്ടിയത്‌, അയാള്‍ Bill Gates ആണ്‌. നിങ്ങള്‍ എന്തിനാണ്‌ അയാള്‍ക്ക്‌ ഇത്രയും നല്ല സ്ഥലം നല്‍കിയത്‌. "

സാത്താന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"അങ്ങനയേ നിങ്ങള്‍ക്ക്‌ തോന്നൂ. ദൂരെനിന്ന് നോക്കിയാല്‍ നിറഞ്ഞിരിക്കുന്ന ആ വൈന്‍ ബോട്ടില്‍ യഥാര്‍ത്ഥത്തില്‍ ശൂന്യമാണ്‌.”
"അപ്പോള്‍ ആ കമ്പ്യുട്ടറോ" ആകാംക്ഷ ആടക്കാനാവാതെ ലൂസിഫര്‍ ചോദിച്ചു.

"അതില്‍ WINDOWS 95 ആണുള്ളത്‌." സാത്താന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"പിന്നെ അതില്‍ മൂന്ന് കീകളുമില്ല"
"എതൊക്കെ" ലൂസിഫര്‍ അത്ഭുതത്തോടെ തിരക്കി
ഉത്തരം ഉടനെ തന്നെ വന്നു Control, Alt, Delete

Wednesday, September 22, 2010

കാള്‍ കണക്റ്റിംഗ്‌ !!!!!!!!!!!! (നര്‍മ്മം)

കാള്‍ കണക്റ്റിംഗ്‌ !!!!!!!!!!!! (നര്‍മ്മം)

വിജിത്ത് വലപ്പാട് ഒരു പാരലല്‍ കോളോജില പഠിക്കുന്ന കാലം 
കോളോജിലെ  പുതിയ ഓരോ നിയമങ്ങള്‍ വിജിത്തിനു തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടു കുറെനാളായി. കുറെ പ്രശ്നങ്ങളില്‍ നിന്നു ഒരുവിധം തലയൂരി വന്നുകൊണ്ടിരുന്നപ്പോഴാണ്‌ പുതിയൊരു പൂതിയുമായി ഹെഡ്മാഷ്‌ രംഗത്തെത്തുന്നത്‌. കുട്ടികളെല്ലാവരും വീട്ടിലെ നമ്പര്‍ അദ്ദേഹത്തിനു കൊടുക്കണമെന്ന അത്യുഗ്രന്‍ ആശയം എപ്പോഴാണോ എന്തോ ആ തലമണ്ടയിലുദിച്ചത്‌. എന്തായാലും കുറെ മണ്ടന്‍മാര്‍ കള്ളനമ്പര്‍ കൊണ്ടുക്കൊടുത്തതിണ്റ്റെ തെളിവായി ചൂരല്‍പാടുകള്‍ തുടയില്‍ പച്ച കുത്തിയതുപോലെ കൊണ്ട്നടക്കുന്നതു കണ്ടിട്ടാവാം വിജിത്ത്  മറ്റ്‌ മാര്‍ഗങ്ങളെപ്പറ്റി ഒരു ഗവേഷണം നടത്തിയത്‌. നമ്പര്‍ കൊണ്ട്കൊടുക്കേണ്ട ദിവസമായപ്പോഴേക്കും വിജിത്ത് ഒരു ദയാഹര്‍ജിയുമായി മാഷിണ്റ്റെ അടുത്തെത്തി.


തല്‍ക്കാലം അടിയില്‍നിന്ന്‌ രക്ഷനേടാന്‍ വേണ്ടി, ചെന്ന്‌ ഐശ്വര്യമായി രണ്ട്‌ അടി ദാനമായി വാങ്ങിക്കാനായിരുന്നു അന്ന്‌ വിജിത്തിന്ണ്റ്റെ വിധി. അച്ഛന്‍ രാഷ്ട്രീയക്കാരനാണെന്നും വീട്ടില്‍ വിളിച്ചാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ഉള്ള ഒരു കൂതറ ആശയം ദയാഹര്‍ജിയായി കൊണ്ടുവന്ന്‌ മാഷിണ്റ്റെ മുമ്പില്‍ സമര്‍പ്പിച്ചതും വരാനിരിക്കുന്ന അടിയുടെ ചൂട്‌ എത്രയുണ്ടെന്നു അറിയാനുള്ള സാമ്പിള്‍ വെടിക്കെട്ടായി മാഷിണ്റ്റെ ചൂരല്‍ തുടയില്‍ വീണതും വിജിത്ത് മറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടക്ക്‌ അരിച്ചിറങ്ങുന്ന നീറ്റല്‍ ഒരു വില്ലനായി ഇപ്പോഴും അവനെ വേട്ടയാടുന്നുണ്ട്‌.

ആ നീറ്റലിണ്റ്റെ വേദനയില്‍ നിന്നാണ്‌ ആപുതിയ ആശയം അവണ്റ്റെ മനസ്സിലേക്കോടിയെത്തിയത്‌. പിറ്റേന്ന്‌ വളരെ ധൈര്യത്തോടെ ഹെഡ്മാഷിണ്റ്റെ റൂമിലേക്ക്‌ അവന്‍ കയറിച്ചെന്നു.

“എന്താടാ ഇന്നലെ കിട്ടിയതു പോരായോ? അതോ ബാക്കി വാങ്ങിക്കാനായിട്ടു വന്നതാണോ ?”
വിജിത്ത്ന്‌ ചൊറിഞ്ഞുകേറിയതാണ്‌, പക്ഷെ ഇന്നലത്തെ അടിയെപറ്റി ഓര്‍ത്തപ്പോള്‍ അവന്‍ വിനയാന്വിതനായി.

"സര്‍ അച്ചന്‍ നമ്പര്‍ തന്നു. എപ്പഴും വിളിച്ചാല്‍ കിട്ടുകയൊന്നുമില്ലന്നു പറഞ്ഞേക്കാനും പറഞ്ഞു.

" ഓ നിണ്റ്റച്ചന്‍ മന്ത്രി വല്ലതുമാണോ ? വിളിച്ചാന്‍ കിട്ടാതിരിക്കാന്‍. നീ നമ്പര്‍ തന്നിട്ട്‌ പൊയ്ക്കോ ഞാന്‍ എപ്പോഴെങ്കിലും വിളിച്ചോളാം. പത്തില്‍ പഠിക്കുന്ന ഇവന്‍മാരുടെയൊക്കെ തന്തമാരുടെ നമ്പരുകളാ സഹിക്കാന്‍ വയ്യാത്തത്‌. "

“തന്തമാരില്ല, തന്തയെ ഉള്ളൂ ”എന്ന്‌ നാവില്‍ വന്നെങ്കിലും നമ്പര്‍ നല്‍കി ഉത്തമശിഷ്യനെ പോലെ വിജിത്ത് നടന്നകന്നു.


ഒന്നു രണ്ടാഴ്ച്ചകഴിഞ്ഞപ്പോള്‍ ഹെഡ്മാഷ്‌ വിജിത്ത്ണ്റ്റെ ക്ളാസ്സില്‍ വന്നു.
"എടാ നിണ്റ്റെ അച്ചന്‍ വീട്ടിലെങ്ങും ഇല്ലേടാ. നിണ്റ്റെ വീട്ടില്‍ ആരും ഫോണും ഏടുക്കുന്നുമില്ലല്ലോ ? എണ്റ്റെ പത്തിരുപതു കാളുപോയതു മാത്രം മിച്ചം"

“സാര്‍ ഞാന്‍ അന്ന്‌ സത്യം പറഞ്ഞപ്പോള്‍ സാറെന്നെ തല്ലി. അച്ചന്‍ പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി സെക്രട്ടറി ആയതിനാല്‍ വീട്ടില്‍ മിക്കവാറും കാണില്ല. അമ്മയാണെങ്കില്‍ പഞ്ചായത്തിലെ മെമ്പര്‍ ആയതിനാല്‍ വീട്ടില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ല. അതാ സാറെ ഞാന്‍ നമ്പര്‍ തരാന്‍ മടിച്ചത്‌. "

"എന്നെങ്കിലും അവരെ എണ്റ്റെ കയ്യില്‍ കിട്ടും അന്ന് നിന്നെയൊക്കെ എന്തിനാ ഇങ്ങോട്ട്‌ പറഞ്ഞയക്കുന്നതെന്നു ചോദിക്കുന്നുണ്ട്‌?”

“അവിടെ തീരെ സഹിക്കാന്‍ പറ്റാത്തതുകൊണ്ടാ സാറെ ഇങ്ങോട്ട്‌ പറഞ്ഞു വിടുന്നത്‌”, അവന്‍ സ്വരം താഴ്ത്തി പറഞ്ഞു
ഹെഡ്മാഷിറങ്ങിപ്പോയപ്പോള്‍ കൂട്ടുകാര്‍ അവനെ പൊതിഞ്ഞു"അളിയാ നി എന്തു തരികിടയാ കാട്ടിയത്‌. നിണ്റ്റച്ചന്‍ ഗള്‍ഫിലല്ലേ? നിണ്റ്റെ അമ്മ വീട്ടിലും ഉണ്ടല്ലോ ? പിന്നെ എന്താ മാഷ്‌ വിളിച്ചിട്ട്‌ കിട്ടാതിരുന്നത്‌"

“ഞാന്‍ ORBIT jukeBOX ണ്റ്റെ നമ്പരാ പുള്ളിക്കാരന്‌ കൊടുത്തത്‌, പാവം തകര്‍ത്തിരുന്നു വിളിച്ചു കാണും. അബദ്ധത്തില്‍ കാള്‍ കിട്ടിയാലും ആര്‌ ATTEND ചെയ്യാന്‍"”

Monday, September 20, 2010

ആനയും ഉറുമ്പും

ആനയും ഉറുമ്പും

ആനയും ഉറുമ്പും റെയില്‍ വേ സ്റ്റേഷനിലെത്തി. ആ സമയത്ത്‌ ജനശതാബ്ദി എക്സ്പ്രസ്സ്‌ വന്നു. അപ്പോള്‍ ഉറുമ്പു പറഞ്ഞു "എഡാ.. ആനേ...., ആ വരുന്ന ട്രെയിന്‍ ഞാന്‍ ഡൊണേറ്റു ചെയ്തതാഡേ..."
ഇതുകേട്ട്‌ ആന പറഞ്ഞു.. "എഡാ പുളുവീരാ.... നീയതു തെളിയിക്കാണെങ്കില്‍ ഞാന്‍ നിനക്കു നൂറു രൂപ തരാം.
ബുദ്ധിമാനായ ഉറുമ്പ്‌ തൊട്ടടുത്തു നിന്നിരുന്ന ജിറാഫിന്‌ 10 രൂപ കൊടുത്ത്‌ ആ വരുന്ന ട്രെയിന്‍ ഉറുമ്പു കൊടുത്തതാണെന്നു ആനയോടു പറയ്യാന്‍ പറഞ്ഞു..
അങ്ങിനെ ആന മല്‍സരത്തില്‍ തോറ്റു. ആകെ കൈയ്യിലുണ്ടായിരുന്ന 100 രൂപയും പോയി പേഴ്സ്‌ കാലിയായി.... ഇനിയെന്തൊരു വഴി ആന വിഷണ്ണനായി. ആസമയം.. രാജധാനി എക്സ്പ്രസ്സ്‌ വന്നുകൊണ്ടിരിക്കാര്‍ന്നു
അപ്പോള്‍ ആന ഉറുമ്പിനോടു പറഞ്ഞു
എഡാ ഉറുമ്പേ ആ വരുന്ന ട്രെയിന്‍ ഞാന്‍ 'ഡൊണേറ്റു ചെയ്തതാഡാ.....
ഉറുമ്പിനറിയാമായിരുന്നു ആനയുടെ പേഴ്സ്‌ കാലിയാണെന്ന്. താന്‍ ചെയ്ത പോലെ കൈക്കൂലി കൊടുക്കന്‍ പറ്റില്ലെന്നുറപ്പായ ഉറുമ്പ്‌ അഹങ്കാരപൂര്‍വ്വം പറഞ്ഞു നിന്റെ വാദം ആരെങ്കിലും തെളിയിക്കാണേങ്കില്‍ ഞാന്‍ നിനക്ക്‌ 1000 രൂപ നല്‍കാം
പാവം ആന കുറച്ചു സമയം ചിന്തിച്ചു നിന്നു......
എന്തായാലും അവസാനം ആന പന്തയത്തില്‍ ജയിച്ചു
എങ്ങി നെ?


ചിന്തിക്കൂ......





റെയില്‍ വേ അനൌണ്‍സ്‌ മെന്റ്‌
"യാത്രക്കാരുടെ ശ്രദ്ധക്ക്‌, രാജധാനി എക്സ്പ്രസ്സ്‌ ആനേകി സംഭാവനാഹെ..."

Friday, September 17, 2010

വിജിത്തിന്റെ ബുദ്ധി

വിജിത്തിന്റെ  ബുദ്ധി

ഇത് എന്റെ ജീവിതത്തിലെ ഒരു ചെറിയ തമാശയാണ് പക്ഷെ അന്ന് എന്നെ വളരെ അതികം വേദനപിച്ചിട്ടുണ്ട് എന്നാല്‍ ഇപ്പോള്‍ ഇത് ആലോചിച്ചു ഞാന്‍ എന്നും ഒരു പാട് ചിരിക്കാറുണ്ട്
ഇ കഥയിലെ വിജിത്ത്‌ . അവനാണ്  എന്റെ ജീവിതത്തിലെ ഒരേഒരു ആത്മ ബന്ധമുള്ള  കൂട്ടുകാരന്‍ഇനി അങ്ങിനെ ഒരാള്‍ ഉണ്ടാവില്ല   (ഇത് വായിച്ചു എന്റെ മറ്റു കൂട്ടുകാര്‍  ഒന്നും വിചാരിക്കരുത് )അവനും ജാനുമായി ഉള്ള ഒരു ചെറിയ കഥയാണ് ഇവിടെ .... 


താഴെ ഫോട്ടോയില്‍ കാണുന്നതാണ് ഞാനും വിജിത്തും

വിജിത്തും ഞാനും  തളിക്കുളം ,കൈതക്കല്‍ S.N.K.L.P സ്കൂളില്‍  ഒന്നാം ക്ളാസ്സില്‍ പഠിച്ചുകൊണ്ടിരുന്ന കാലം .( നായത്തൂരി സ്കൂള്‍ എന്നാണ് ഞങ്ങള്‍ പണ്ട് പറയുക ) 
(അങ്ങനവാടി മുതലേ ഞങ്ങള്‍ ഒന്നിച്ചാണ് ) അയല്‍പക്കകാരായ ഞങ്ങള്‍ രണ്ടുപേരും വരുന്നതും പോകുന്നതും, ഊണുകഴിക്കുന്നതും എല്ലാം ഒരുമിച്ച്‌. ഒരിക്കല്‍പോലും വഴക്കിടാത്ത കൂട്ടുകാരായിരുന്ന ഞങ്ങള്‍  തമ്മില്‍ ഒരിക്കല്‍ പിണങ്ങി. വിജിതിനെക്കാള്‍ നന്നായി പഠിക്കുന്നത്‌ ഞാന്‍ ആയിരുന്നു , ക്ളാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ കിട്ടി ഒന്നാം സ്ഥാനത്തെത്തിയിരുന്നത്‌ എന്നും ഞാന്‍, വിജിത്താവട്ടെ  പുറകില്‍നിന്നും ഒന്നാമതും. വീട്ടില്‍നിന്നും കണക്കിന്‌ ശകാരം വിജിത്തിനു  ദിവസവും കിട്ടിക്കൊണ്ടിരുന്നു. ഒരു ദിവസമെങ്കിലും ആരിഫിനെക്കാള്‍ മാര്‍ക്ക്‌ വാങ്ങിവരണമെന്നു പറഞ്ഞാണ്‌ എല്ലാ പരീക്ഷക്കും വിജിത്തിന്റെ  അമ്മ അവനെ  വിരട്ടി വിടുന്നത്‌. അങ്ങനെയൊരിക്കല്‍ പരീക്ഷക്കു പോകുന്ന ദിവസം എന്നോട് വിജിത്ത്  പറഞ്ഞു.


"ആരിഫേ, എനിക്ക്‌ പരീക്ഷക്ക്‌ നല്ല മാര്‍ക്ക്‌ കിട്ടാത്തത്‌ ഈ ഭാഗ്യമില്ലാത്ത സ്ളേറ്റുംകൊണ്ട്‌ പോയിട്ടാ. ഇന്നത്തേക്ക്‌ നിണ്റ്റെ ആ ഭാഗ്യമുള്ള സ്ളേറ്റെനിക്കു തരുമോ ? "
സ്ളേറ്റ്‌ കൊടുക്കുന്നതില്‍ എനിക്ക്  ഒരെതിര്‍പ്പുമില്ലായിരുന്നു. ഒരു ദിവസമെങ്കിലും സ്ളേറ്റിണ്റ്റെ ഭാഗ്യത്താല്‍ അവനക്ക്  മാര്‍ക്ക്‌ കൂടുതല്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടെ! ഞാന്‍  മനസ്സില്‍ വിചാരിച്ചു.


പരീക്ഷ കഴിഞ്ഞു . എനിക്ക് അന്‍പതില്‍ 45 , വിജിത്തിനു ഒരല്‍പ്പം മാര്‍ക്ക്‌ കൂടിയിട്ടുണ്ട്‌ എന്നത്തേക്കാളും അന്‍പതില്‍ 15. വിഷമത്തോടെ പുറത്ത്‌ വന്ന വിജിത്ത്‌ എന്നോട്  പറഞ്ഞു.
“ നിണ്റ്റെ സ്ളേറ്റ്‌ വച്ചെഴുതിയിട്ടും എനിക്ക്‌ കൂടുതല്‍ മാര്‍ ക്കൊന്നും കിട്ടിയില്ല. വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മ എണ്റ്റെ സ്ളേറ്റ്‌ ചോദിക്കും . നീ എണ്റ്റെ സ്ളേറ്റിങ്ങു താ.”
ഞാന്‍ ഞെട്ടിപ്പോയി.
അന്‍പതില്‍ 45എന്ന് സ്ളേറ്റില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്‌.
.വിജിത്ത്‌ ആ സ്ളേറ്റും വാങ്ങിച്ച്‌ സന്തോഷത്തോടെ വീട്ടിലേക്ക്‌ ഓടി.
സ്ളേറ്റിലെ 15 മാര്‍ക്കിനെ നോക്കി ,കരഞ്ഞുകൊണ്ട്‌ ഞന്‍ വീട്ടിലേക്ക്‌ നടന്നു






അറിയിപ്പ് : നിങ്ങള്‍ ആരും തന്നെ എന്‍റെ പോസ്റ്റിനു പ്രതികരണം തരുന്നില്ല ഇങ്ങനെ ഇന്യും ആവര്‍ത്തിച്ചാല്‍ ഞന്‍ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തും ...
എല്ലാവും ബ്ലോഗില്‍ ഫോളോ ചെയ്യണം എന്നാല്‍ മാത്രമേ പുതിയ ബ്ലോഗ്‌ ചേര്‍ത്താല്‍ നിങ്ങള്‍ക്ക് ലബിക്കുകയോല്ലു എല്ലാവരും ഫോളോ ചെയ്യണം
follow link താഴെ കാണാം ......

Sunday, September 5, 2010

'ഭാര്യ ഗര്‍ഭിണിയായി' (എന്റെയല്ല)




ചര്‍ച്ച വിഷ്ണുവിനെക്കുറിച്ചാണ്‌. കൃത്യമായി പറഞ്ഞാല്‍ വിഷ്ണുന്റെ ഭാര്യയേക്കുറിച്ച്‌. നാട്ടിലെ പ്രമാണിയുടെ മകള്‍. അവരുടെ വാല്യക്കാരന്റെ മകള്‍ ഫാമിലി വിസയില്‍ ഗള്‍ഫില്‍. സഹിക്കുന്നതിനൊരതിരില്ലേ? നേരം വെളുത്താല്‍ പാതിരയാകും വരെ നാട്ടില്‍ നിന്ന് മിസ്‌ കോള്‍, "എന്നേം കൊണ്ടോ, എന്നേം കൊണ്ടോ".വിഷ്ണുവിന്‌ പൊറുതി മുട്ടി. അവന്റെ അവസ്ഥ അവനുപോലും അറിയില്ല! ടൈയ്യൊക്കെ കെട്ടി കാറിലിരിക്കുന്ന ചെത്ത്‌ ഫോട്ടോ നാട്ടില്‍ കിട്ടുമ്പോള്‍ നല്ല പത്രാസാണ്‌. 1200 റിയാല്‍ മാത്രമാണ്‌ ശമ്പളം. ഫുഡ്ഡടിക്ക്‌ തന്നെ 300 പോകും.


വാല്യക്കാരന്റെ മകള്‍ പലതവണ നാട്ടില്‍ വന്ന് തിരിച്ചുപോയി. ഒന്നുകില്‍ ഗള്‍ഫ്‌ അല്ലെങ്കില്‍ ഡൈവോഴ്സ്‌! 

വിഷ്ണു പ്രതിസന്ധിയില്‍.


ട്രാവല്‍സിലെ വിജിത്താണ്  ഉപദേശകന്‍, "വിസിറ്റിംഗ്‌ വിസയില്‍ ഇങ്ങു കൊണ്ട്‌ പോര്‌, പൂതി തീരുമ്പോള്‍ തനിയേ പൊയ്ക്കോളും"


"പതിനയ്യായിരം കൊടുത്താണ്‌ മോന്‌ എല്‍കേജിയില്‍ സീറ്റ്‌ വാങ്ങിയത്‌. വിസയ്ക്കുള്ള ചെലവ്‌, ടിക്കറ്റ്‌ കാശ്‌, വന്നാല്‍ താമസിക്കാന്‍ വീട്ടുവാടക, വീട്ട്‌ ചെലവ്‌..."


"നീയിതൊന്നും ഭാര്യയെ അറിയിച്ചിട്ടില്ലേ?"


വിഷ്ണു എല്ലാം ഭാര്യയെ അറിയിച്ചു. ഉടനേ മറുപടിയും വന്നു, "കുറച്ച്‌ സ്വര്‍ണ്ണം പണയം വയ്ക്കാം. ടിക്കറ്റ്‌ കാശൊക്കെ ഞാന്‍ എന്റെ വീട്ടീന്ന് സംഘടിപ്പിച്ചോളാം." എന്ത്‌ നല്ല ഭാര്യ! അവളിതൊരു പ്രസ്റ്റീജ്‌ ഇഷ്യൂവായി വീട്ടില്‍ അവതരിപ്പിച്ചു. വാല്യക്കാരന്റെ മോള്‍ക്കാകാമെങ്കില്‍...


"ന്നാലും ബാക്കി പ്രശ്നങ്ങള്‍..." വിഷ്ണു  തല പുകച്ചു.

എന്തിനേറെ പറയുന്നു, ഭാര്യയും കുട്ടിയും ഒരുദിനം ഗള്‍ഫിലെത്തി, ഈ 'മൊഫൈല്‍ മന്ത്രത്തിന്റെ' ഒരു ശക്തിയേ!

ആദ്യ മാസം കടന്നുപോയതറിഞ്ഞില്ല (ആ സ്വകാര്യതയിലേക്ക്‌ ഞാന്‍ കടക്കുന്നില്ല). പിന്നെപ്പിന്നെ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ അല്‍പം ബ്രൈറ്റ്‌ ലൈറ്റ്‌ കിട്ടിത്തുടങ്ങി.


രണ്ടാം മാസം രണ്ടാം തിയ്യതി, ശമ്പളം കിട്ടുന്ന ദിവസം. '

വിഷ്ണുനെ പേടിച്ചാരും വഴി നടപ്പീല' എന്നായി സ്ഥിതി. അഥവാ കണ്ടുമുട്ടിയാല്‍, "കാശൊക്കെ ഇന്നലെ തന്നെ ഡീഡി അയച്ചു" എന്ന് പറയാനും ചിലര്‍ പഠിച്ചു.


ഷെയറിംഗ്‌ അക്കൊമഡേഷന്‌ സൌകര്യം തന്ന സുഹൃത്തിന്റെ ഭാര്യ ഇത്ര വലിയ ഒരു പാരയാകുമെന്ന് 

വിഷ്ണു സ്വപ്നത്തില്‍ പോലും കരുതിയതല്ല, "മോനെ ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ത്തരുതോ? തനിക്കൊരു പാര്‍ട്‌ ടൈം ജോലി എന്റെ ഓഫീസില്‍ സംഘടിപ്പിക്കാമെടോ."


പകല്‍ മുഴുവന്‍ വീട്ടിലിരുത്തി ബോറടിപ്പിച്ച്‌ വല്ലവിധേനയും നാട്ടിലേയ്ക്ക്‌ പാഴ്സല്‍ ചെയ്യാന്‍ പ്ലാനിട്ടിരുന്ന 

വിഷ്ണു ഒന്ന് ഞെട്ടി, "വിസ പുതുക്കാമെന്നേ, ട്രാന്‍സിറ്റ്‌ വേണമെങ്കില്‍ മസ്കറ്റിലെ അമ്മാവനെ ഒന്ന് കണ്ടേച്ച്‌ വരാമായിരുന്നു"


വിഷ്ണുന്‌ ഇരിക്കപ്പൊറുതിയില്ലാതായി, നേരെ ചെന്ന് വിജിത്ത്‌നെ കണ്ടു, അവനാണല്ലോ വേലിയില്‍ നിന്ന് ഇതെടുത്ത്‌ തന്നത്‌. കൂട്ടുകാരനെ ചതിക്കാന്‍ ഒരുക്കമല്ലാത്ത വിജിത്ത്‌ പരിഹാരം നിര്‍ദ്ദേശിച്ചു.


മൂന്നാം മാസം മൂന്നാം ദിവസം വിജിത്തിന്റെ മൊബൈല്‍ ചിലച്ചു. 

വിഷ്ണുവണ്‌, "സംഗതി ഏറ്റളിയാ, നാട്ടിലേക്ക്‌ അടുത്ത ഫ്ലൈറ്റിന്‌ രണ്ട്‌ ടിക്കറ്റെടുത്തോ. അവള്‍ ഗര്‍ഭിണിയായി!

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More