This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Friday, January 7, 2011

തേക്കിന്‍റെ നാട്ടിലൂടെ…… {ചരിത്ര കാഴ്ചയിലൂടെ }


തേക്കിന്‍റെ നാട്ടിലൂടെ…… {ചരിത്ര കാഴ്ചയിലൂടെ }

വേരുതെയിരിക്കുംബോഴുള്ള ഹോബിയാണ് യാത്രകള്‍ …. അത് മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ നടന്ന ചരിത്രമില്ല എന്‍റെയും കൂട്ടുകാരുടെയും അനുഭവത്തില്‍….ഇന്നൊരു യാത്ര പോയി….വിദൂരത്തെക്കോന്നുമല്ല..കാണാവുന്ന ദുരത്തെക്ക്…. നിലമ്പൂരിന്‍റെ തേക്കിന്‍ വിസ്മയ ലോകത്തേക്ക് ….. ഒന്ന് വിളി കേള്‍ക്കാവുന്നത്ര അരികെയാനെങ്ങിലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ …… അതിനൊരു പരിഹാരമായിട്ടെങ്ങിലും ഒരു സന്ദര്‍ശനം ….അതാണ്‌ ഉദ്ദേശം . പ്രവാസ ജീവിതത്തില്‍ ഈ ഒരു തേക്കിന്‍ മഹിമ ഒരുപാട് തവണ അഭിമാനത്തോടെ എടുത്തു പ്രയോഗിച്ചിട്ടുണ്ട് പല സന്ദര്‍ഭങ്ങളിലും ………
.കോഴിക്കോട് -ഊട്ടി ഹൈവേയില്‍ നിലമ്പൂരില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തേക്ക്‌ മ്യുസിയത്തിലെത്താം .
നമുക്കാദ്യം തേക്ക് മ്യുസിയത്തിലെക്ക് പോകാം …
കവാടം കടന്നെത്തുന്നത് അതിമനോഹരമായ സ്ത്രീ ശില്പത്തിന്‍റെ മുന്നിലാണ്
.
ഒന്ന് കൂടെ അടുത്തൊരു ഫോട്ടോയെടുക്കാം.. കൂസാറ്റുകാര്‍ ഇത് കാണാതിരിക്കട്ടെ ..?!?!.. കണ്ടാല്‍ തീര്‍ന്നു ഈ ശിപത്തിന്‍റെ കാര്യം ..!!!!
ഇനി മ്യുസിയത്തിനകത്തെ കുറച്ചു കാഴ്ചകള്‍ കാണാം….
ഇവന്‍ പണ്ട് പുലിയായിരുന്നു കെട്ടോ…! ഇപ്പൊ പൂട മാത്രമേ ഉള്ളു …!!{ തേക്കിന്‍റെ കുറ്റി വേരോടെ പിഴുതെടുത്ത്തത് }
ഇനി ഇതിനൊക്കെ കാരണക്കാരനായ ആളെ കാണണ്ടേ….കനോലി സായിപ്പിനെ . ദേ….നോക്ക്..
എന്തിന്‍റെ പേരിലാനെങ്ങിലും എന്തിനു വേണ്ടിയായിരുന്നെങ്ങിലും കനോലി സായിപ്പ് ഈ ചെയ്തത് ഒരു
ലോക മഹാ സംഭവം തന്നെ ..!!!!
പുറത്ത് കണ്ണിനു കുളിര്‍മയേകുന്ന ഉദ്ധ്യാനങ്ങള്‍ ….. കല്യാണത്തിന്‍റെ ഔട്ട്‌ ഡോര്‍ ഷൂട്ടിങ്ങിന് പറ്റിയ ലൊക്കേഷനുകള്‍ ..!! ഹാ ഹ ഹ ഹ ….
ഇനി നമുക്ക് കനോലി പ്ലോട്ടിലെ തേക്ക് പ്ലാന്‍റെഷനിലേക്ക് പോകാം…
. ഫോറെസ്റ്റ് ഓഫീസില്‍ നിന്നോരാള്‍ക്ക് 10 രൂപയുടെ ടിക്കെറ്റെടുത്ത് ..നേരെ പുഴയിലേക്ക് വെച്ച് പിടിക്കുക അവിടെ ചെന്ന് ചാലിയാറിന് കുറുകെ തുക്കുപാലത്ത്തിലൂടെ ഒരു അക്കരെ യാത്ര …. {കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്ബായിരുന്നെങ്ങില്‍ രസകരമായ തോണി യാത്ര നടത്താമായിരുന്നു …}
ചാലിയാറിന്‍റെയും തുക്കുപാലത്തിന്‍റെയും ചില സുന്ദര ദൃശ്യങ്ങള്‍
പേടിക്കണ്ട ഞാന്‍ തന്നെയാ…..!!!
തുക്കു പാലം കടന്നാല്‍ പ്ലാന്‍റെഷനായി …
ഇവനാണ് ഇപ്പോഴത്തെ പുലി….. ലോകത്തിലെ ഏറ്റവും വലിയ തേക്ക്‌…..TREE NO :23 46.5 മീറ്റര്‍ ഉയരവും 420 സെന്റി മീറ്റര്‍ വണണവുമുണ്ട് ഇവന് .. { 2008 ലെ കണക്കാണിത് }
ഞാന്‍ അവനെ താങ്ങിയതോ .. അവന്‍ എന്നെ താങ്ങിയതോ ….ആ….
]
ദേണ്ടെ ……ലെവനും താങ്ങുന്നു …….
ലേലത്തിന് വെച്ചിരിക്കുന്ന തേക്കിന്റെ ലോട്ടുകള്‍ കണ്ടൊരു മടക്കയാത്ര………
………….ശുഭം…………….

Wednesday, December 29, 2010

പ്രവാസം സുഖമുള്ള ഒരനുഭവം



ഞാനിപ്പോള്‍ ഒരു പ്രവാസിയാണ്. ദുബായ്  എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ വല്ലാത്തൊരവസ്ഥയിലായിരുന്നു ഞാനും. പിറ്റേന്നു തന്നെ തിരിച്ചു പോയാലോഎന്നായിരുന്നു ചിന്ത. ഒരു റമദാനിലാണ് ദുബായില കാലുകുത്തിയത്. രാവും പകലുമില്ലാത്ത പണി. നടുവൊടിഞ്ഞെന്ന് പറഞ്ഞാല്‍ മതിയല്ലൊ..
സമയം പോയിക്കിട്ടുന്നേയില്ല. മണിക്കൂറുകള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യം. ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറുതന്നെയല്ലെ...! ആകെയൊരു പങ്കപ്പാട്. വന്നു കുടുങ്ങി. പുറത്തിറങ്ങാന്‍ പേടി. ഇഖാമ കയ്യില്‍ കിട്ടിയിട്ടില്ല. വല്ല പോലീസും പൊക്കിയാലോ.. അറബിച്ചെക്കന്മാര്‍ കൈകാര്യം ചെയ്തേക്കുമോ.. ഭാഷയും വല്ല്യ പിടിയില്ല. എന്തു ചെയ്യാന്‍.. കൂട്ടിലിട്ട മെരുകിനെപ്പോലെ..

ചിലര്‍ ഇവിടെ പത്തും ഇരുപതും മുപ്പതും വര്‍ഷങ്ങളായി എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ആശ്ചര്യവും കൗതുകവുമായിരുന്നു. എങ്ങനെ ഇത്രയും വര്‍ഷങ്ങള്‍...
ഞാന്‍ പറഞ്ഞു, ഒരു വര്‍ഷം.. ഏറിവന്നാല്‍ രണ്ടു വര്‍ഷം... അതില്‍ക്കൂടുതല്‍...
എല്ലാ പ്രവാസികളും ആദ്യ ദിനങ്ങളില്‍ പറയുന്നതാണിത്.. ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു പറഞ്ഞിരുന്നത്.നാലോ അഞ്ചോ മാസം കഴിയുമ്പോള്‍ നിനക്ക് മനസ്സിലാവും എങ്ങനെയാണ് ഞങ്ങള്‍ ഇത്രയും കാലം ഇവിടെ നിന്നതെന്ന്.. ഇന്നലെ വന്നതു പോലെയാണ് ഞങ്ങള്‍ക്കിപ്പോഴും അനുഭവപ്പെടുന്നത് എന്നൊക്കെയായിരുന്നു അവരുടെ സംസാരങ്ങള്‍..
ഇരുപതു വര്‍ഷത്തിലേറെയായി ഇവിടെ ജോലിചെയ്യുന്ന ഒരാളോട് ഞാന്‍ ചോദിച്ചു.., ഒരു തിരിച്ചു പോക്കിനെക്കുറിച്ച്...?
അയാള്‍ ദീര്‍ഘമായൊന്ന് നിശ്വസിച്ച് ആകാശത്തേക്ക് നോക്കി കുറച്ച് നേരം നിന്നു. പിന്നെ നിറഞ്ഞ പുഞ്ചിരിയോടെ അയാളെന്റെ മുഖത്തേക്ക് നോക്കി.
വീട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെയല്ലെ..
മറ്റൊരു പതിനെട്ട് വര്‍ഷത്തെ പ്രവാസത്തോട് ഞാനിതേ ചോദ്യം ആവര്‍ത്തിച്ചു.
അതിനെക്കുറിച്ചാലോചിക്കുമ്പോള്‍ വല്ലാത്തൊരു ഭയമാണെനിക്ക്.. നാട്ടില്‍ ചെന്നിട്ട് നമ്മളെന്ത് ചെയ്യാനാണ്. രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോള്‍ രണ്ടോ മൂന്നോ മാസത്തെ ലീവിനു നാട്ടിലേക്ക് പോയാല്‍ ലീവു കഴിയും മുന്‍പ് തിരിച്ചു പോരാന്‍ നിര്‍ബന്ധിതനാവുന്ന ഒരു പ്രവാസിയാണ് ഞാന്‍. ചെന്നിറങ്ങിയതിന്റെ പിറ്റേന്നു മുതല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമറിയേണ്ടത് എന്നാണ് തിരിച്ചു പോകുന്നതെന്നാണ്. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോയാല്‍ പിന്നെ തിരിച്ചുവരാന്‍ ഒരിടമെവിടെ സുഹ്യത്തെ...
മറ്റൊരു പതിനാലു വര്‍ഷത്തെ പ്രവാസം പറഞ്ഞു,
രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാല്‍ നീ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമായിരുന്നില്ല. പ്രവാസികള്‍ എങ്ങോട്ട് തിരിച്ചു പോകാനാണ്. തിരിച്ചു പോകാനൊരിടമുണ്ടോ അവര്‍ക്ക്. നാട്ടിലും വിദേശത്തും പ്രവാസിയാണവന്‍. ഒരഭയാര്‍ഥിയെപ്പോലെ, സ്വന്തം അസ്ഥിത്വമില്ലാത്തവന്‍... ശരീരമില്ലാത്തവന്‍... ആത്മാവില്ലാത്തവന്‍... വികാര വിചാരങ്ങളില്ലാത്തവന്‍... വോട്ടവകാശം പോലുമില്ലാത്തവന്‍... ഒരു പ്രവാസിയുടെ സാന്നിധ്യത്തെക്കാള്‍ വീട്ടുകാരും നാട്ടുകാരും അവനില്‍ നിന്നും പ്രതീക്ഷിക്കുന്നത് മറ്റു ചിലതാണ്... പ്രഷര്‍... ഷുഗര്‍... പ്രമേഹം... കൊളസ്ട്രോള്‍... പ്രവാസികള്‍ക്ക് പരമ സുഖമല്ലെ ഇവിടെ. പിന്നെ എന്തിനാണൊരു തിരിച്ചുപോക്കിനെക്കുറിച്ചാലോചിച്ച് മൂഡു കളയുന്നത്...
പന്ത്രണ്ടു വര്‍ഷത്തെ ഒരു പ്രവാസം പറഞ്ഞു,
നാലു കൊല്ലം കഴിഞ്ഞപ്പോള്‍ എല്ലാം നിര്‍ത്തി തിരിച്ചു പോയതാണ് ഞാന്‍. ഒരു വര്‍ഷം നാട്ടില്‍ പല പണികളുമായി കൂടി. നമ്മുടെ സാന്നിധ്യത്തെക്കാള്‍ മറ്റു പലതുമാണ് നമ്മില്‍ നിന്നും നമ്മുടെ വേണ്ടപ്പെട്ടവര്‍ എന്നു കരുതുന്നവര്‍ പോലും പ്രതീക്ഷിക്കുന്നതെന്ന് തിരിച്ചറിയുമ്പോള്‍ മറ്റൊരു വിസക്ക്... കടമകളും കടപ്പാടുകളും ബാധ്യതകളും ഏറ്റെടുക്കുക എന്നതുപോലെത്തന്നെ ഇവയെല്ലാത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടം കൂടിയാണ് ചിലപ്പോള്‍ പ്രവാസം. കുഴലും ഡ്രാഫ്റ്റും കാത്തിരുന്നു ശീലിച്ചവര്‍ക്ക് അതു മുടങ്ങുമ്പോഴുണ്ടായേക്കാവുന്ന മുറുമുറുപ്പ് മണിയറയിലെ രസം കെടുത്തിത്തുടങ്ങുമ്പോള്‍ രണ്ടാം പ്രവാസത്തിന് സമയമാകുന്നു. അവിടെ പിന്നെയൊരു മടങ്ങിപ്പോക്കിന് പ്രസക്തിയില്ല.
പതിനേഴു വര്‍ഷത്തെ ഒരു പ്രവാസം പറഞ്ഞതിങ്ങനെയാണ്,
പ്രവാസം സുഖമുള്ള ഒരനുഭവമാണ്. ഒരു പ്രത്യേക സുഖം. ആ സുഖം ആസ്വദിച്ചു തുടങ്ങിയാല്‍ പിന്നെയൊരു മടങ്ങിപ്പോക്കിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ല. അതു പറഞ്ഞറിയിക്കാനാവില്ല. അനുഭവിച്ചു തന്നെ അറിയണം...
ഇപ്പോള്‍ ഞാന്‍ സഊദിയില്‍ എത്തിയിട്ട് അഞ്ചു മാസം കഴിയുന്നു. ഇഖാമ കിട്ടി. പണിയും ലെവലായി. റോഡിലൂടെ ഇറങ്ങി നടക്കാന്‍ ഒരു ബേജാറുമില്ല. ജനിച്ചു വളര്‍ന്ന നാടുപോലെ... മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ക്കും ദൂരം കുറഞ്ഞിരിക്കുന്നു. നാടും വീടും മനസ്സില്‍ നിന്നും മാഞ്ഞ് മാഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. റിയാലുകള്‍ മനസ്സില്‍ ഇടം നേടുന്നു....
അതെ, പ്രവാസം ഒരു സുഖമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു...എനിക്കും!
സ്വസ്ഥം, സുഖം, സുന്ദരം... റിയാലുകളേ നമ:
ഷുഗര്‍, പ്രഷര്‍, പ്രമേഹം, കൊളസ്ട്രോള്‍... സകല ഭൂത പിശാചുക്കള്‍ക്കും നമോവാകം!

Saturday, December 25, 2010

എടമുട്ടം തീരം തിയേറ്റര്‍ നൂണ്‍ ഷോ

എടമുട്ടം തീരം തിയേറ്റര്‍  നൂണ്‍ ഷോ


ഒരു സിനിമ തുടങ്ങുമ്പോള്‍ എഴുതി കാണിക്കും ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും ഒരു സമയവുമില്ല, അഥവാ ഉണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം എന്ന്. എന്നാല്‍ ഞാന്‍ പറയുന്ന ഈ വിവരണത്തിലെ കഥാപാത്രങ്ങള്‍ എല്ലാം ജീവിച്ചിരിപ്പുണ്ട്. ബി കോം  രണ്ടാം വര്‍ഷം പഠിക്കുന്ന കാലം,  എന്നതെതും പോലെ തന്നെ കമ്പനികള്‍ എല്ലാം ആയി ശനൂസ്  സ്റ്റോര്‍സിന്റെ വരാന്തയില്‍ ഇരുന്നു എല്ലാവരുടെയും ഹാജര്‍ എടുത്തു. സമയം 9.50 ക്ലാസ്സില്‍ കയറേണ്ട മിടുക്കന്മാര്‍ എല്ലാം പോയി. ശേഷിച്ചത് ഞാനും, ഷിഹബും, ശരത്ത്‌ ,


അന്‍സാര്‍ , തസ്നീം, ഇന്ശാദ്‌ പിന്നെ ഷഫീക്ക്  (യഥാര്‍ത്ഥ പേര് ചോദിക്കരുത്) തൃശ്ശൂരും കൊടുങ്ങല്ലുരും ഉള്ള എല്ലാ സിനിമകളും കണ്ടു കഴിഞ്ഞതിനാല്‍ ഇനിയെവിടെ എന്ന ചോദ്യവുമായി ഞങ്ങള്‍ ഇരുന്നു. അപ്പോള്‍ ഷഫീക്ക്  പറഞ്ഞു, നമുക്കിന് എടമുട്ടം  തീരം തിയേറ്ററില്‍ നൂണ്‍ഷോയ്ക്ക് പോയല്ലോ എന്ന്. അത് നല്ലൊരു ഐഡിയ ആണെന്ന് തോന്നി. (ഞങ്ങളുടെ അന്നത്തെ പ്രായം കണക്കിലെടുത്ത് ഇപ്പോള്‍ ഇത് വായിക്കുന്നവര്‍ സദയം ക്ഷമിക്കുക). പതുക്കെ എല്ലാവരും കൂടി മായ കോളേജ് പടിക്കല്‍ ചെന്നു,


ഗുരുവായൂര്‍ കൊടുങ്ങല്ലൂര്‍ മിഷ . ബസ്സ്‌ വന്നു. പിന്‍വാതിലില്‍ കൂടി കയറി ബസ്സ്‌ കൊതകുളം  എത്തിയപ്പോഴാണ് അത് സംഭവിച്ചത്, ശഫീകിന്റെ വാപ്പ  മുന്വാതിലില്‍ കൂടി ബസ്സില്‍ കയറുന്നു. ആകെ ചങ്കിടിപ്പായി (ഞങ്ങളെ ആരെയും അദ്ദേഹത്തിന് അറിയില്ല), ആനവിഴുങ്ങിയില്‍   ബസ്സ്‌ ചെന്നതും ഷഫീക്ക് പുറകില്‍ കൂടി ഇറങ്ങി ഓടി. ബസ്സ്‌ എടമുട്ടം  ചെന്നു. ഞങ്ങള്‍ക്ക് പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തതു കൊണ്ട് നേരെ തീയറ്റര്‍ ലക്ഷ്യമാക്കി നടന്നു. അവിടെ ചെന്നു സ്റെപ്പില്‍ നിരനിരയായി ഇരുന്നു.


പന്ത്രണ്ടു മണി ആയപ്പോള്‍ ഷോ തുടങ്ങാനുള്ള ആദ്യത്തെ ബെല്ല് കൊടുത്തു, അപ്പോള്‍ അതാ ഒരാള്‍ നടന്നു വരുന്നു, അത് മറ്റാരുമല്ല ശഫീകിന്റെ വാപ്പ ആയിരുന്നു. ഞങ്ങള്‍ ഒന്ന് അമ്പരന്നു. എന്നാല്‍ ഒരു പണി കൊടുത്തിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു, ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്‍റെ രണ്ടു ലൈന്‍ പുറകില്‍ ഇരുപ്പുറപ്പിച്ചു. പടം തുടങ്ങി, തീരത്തിലെ  നൂണ്‍ ഷോയ്ക്ക് ഭാഷ പ്രശ്നമല്ലാത്ത കൊണ്ട് ആര്‍ക്കും പരിഭവമില്ല. പടം തുടങ്ങി, പിരിമുറുക്കം ഉള്ള രംഗം വന്നതും ഞങ്ങള്‍ എല്ലാവരും കൂടി ഒന്നിച്ചു ശഫീകിന്റെ  പേര് വിളിച്ചിട്ട് വാപ്പ  എങ്ങനെയുണ്ട് എന്ന് ചോദിച്ചതും വെള്ളത്തില്‍ വീണ എലിയെ പോലെ അദ്ദേഹം ഡോര്‍ തുറന്നു ഓടിയതും ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. പിറ്റേ ദിവസം കോളേജില്‍ വന്ന ഷഫീകിന്റെ  അവസ്ഥ നിങ്ങള്ക്ക് ഊഹിക്കാമല്ലോ അല്ലെ... ഇപ്പോഴും എടമുട്ടം  വഴി കടന്നു പോകുമ്പോള്‍ ആ സംഭവം മനസ്സില്‍ ഓടിയെത്താറുണ്ട്

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More