This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Monday, August 30, 2010

സ്നേഹതീരത്ത് ഒരു സായാഹ്നം





തുമ്പച്ചെടി

എന്നെ അറിയുമോ? എന്റെ പേരാണു ല്യൂകസ് അസ്പെര. പേരു കേട്ട് ഞെട്ടുകയോ പുരികം ചുളിക്കുകയോ വേണ്ട. ഇതെനിക്കു ഏതോ സായിപ്പിട്ട പേരാ. തുമ്പച്ചെടി എന്നു പറഞ്ഞാല്‍ നിങ്ങള്‍ അറിയും അല്ലേ? നിങ്ങള്‍ അറിയും എന്നെനിക്കറിയാം പക്ഷേ.. നിങ്ങള്‍ക്കു ശേഷം വരുന്നവര്‍ക്ക് എന്നെ പരിചയമുണ്ടോ എന്നത് കണ്ടു തന്നെ അറിയണം.. പരിഭവം പറഞ്ഞതാണെന്നു കരുതരുത് കേട്ടോ. നിങ്ങളല്ലാതെ എനിക്കു സംസാരിക്കാന്‍ വേറെ ആരാ ഉള്ളത്.

പണ്ടെല്ലാം എത്ര കുട്ടികളാ എന്റെ അടുത്തു വന്നിരുന്നത്? ഞങ്ങളെ മുട്ടിയുരുമ്മി സന്തോഷം പങ്കുവച്ച് പോകുന്ന അവര്‍ക്കെല്ലാം വട്ടി നിറയെ പൂക്കള്‍ കൊടുക്കുകയും ചെയ്യുമായിരുന്നു. അവരുടെ ഒരുമയും പാട്ടും നൃത്തവും ഒക്കെ കാണുമ്പോള്‍ എന്തു സന്തോഷമാണെന്നോ?

ഇപ്പോള്‍ എല്ലാം ഒരു പെട്ടിയില്‍ നിന്നാണത്രെ വരിക. കുട്ടികള്‍ എല്ലാവരും മിണ്ടാതെ ഇരിക്കും. ആ അതിശയപ്പെട്ടി പാട്ടും കുമ്മിയും കുരവയും കുഴലും എല്ലാം ചെയ്യും എന്നാ കേള്‍ക്കണെ. എന്തൊക്കെ സൂത്രങ്ങള്‍ ആയാലും കുട്ട്യോള്‍ടെ മുഖത്തെ പ്രസരിപ്പും ആഹ്ലാദവും ഒന്നും തന്നെ കാണാനേയില്ല. ഞങ്ങള്‍ക്കു അതില്‍ വളരെ സങ്കടവും ഉണ്ടു കെട്ടോ. ആരോടാ ഇതെല്ലാം പറയുക അല്ലേ!! ഇപ്പോള്‍ ഞങ്ങളുടെ അടുത്ത് ആരും വരാറുപോലുമില്ല. അതുകൊണ്ടുതന്നെ പഴയതു പോലെ അധികം പൂക്കള്‍ ശേഖരിച്ചു വയ്ക്കാറുമില്ല. ഭൂമിക്കടിയില്‍ താമസിക്കുന്ന ഞങ്ങള്‍ ഓണക്കാലത്ത് മാത്രം പുറത്തൊന്നു തല കാണിക്കും.

ഇപ്പോഴും കുട്ട്യോളെ ഒരുമിച്ചു കാണുമ്പോള്‍ വളരെ സന്തോഷം തന്നെ.. പക്ഷേ അകലെ നിന്നു കാണാനാണു ഞങ്ങള്‍ക്കു യോഗം. ആരും ഇപ്പോള്‍ കുട്ടികളെ മണ്ണില്‍ ഇറക്കാറില്ലത്രേ. മണ്ണില്‍ കളിച്ചാല്‍ അസുഖം വരുമെന്നാണു വാദം. എന്താ പറയുക.. ഭൂമി തൊട്ടു നടന്നാല്‍ അസുഖം വരുമെന്നോ? ശുദ്ധ ഭോഷ്കു തന്നെ. ഇതൊക്കെ കൊണ്ടു തന്നെ അവര്‍ ഞങ്ങള്‍ക്കരികില്‍ പാത്തും പതുങ്ങിയും മാത്രമാണു വരിക. ഹാ!! കഷ്ടം എന്നല്ലാതെ എന്തു പറയാന്‍?

ഇപ്പോള്‍ കണ്ടില്ലേ ഞങ്ങള്‍ ആണ്ടുതോറും കൊടുത്തുവന്ന പൂക്കള്‍ കടകളില്‍ വാങ്ങാന്‍ കിട്ടും എന്നാണു കേള്‍ക്കുന്നത്. ഒരു തവണ വാങ്ങിയാല്‍ അടുത്ത കൊല്ലങ്ങളിലും ഓണത്തിനു വേറെ പൂക്കള്‍ വേണ്ടാത്രെ… എന്താ കഥ.. വേറെന്താ പറയുക? കാലം പോയ പോക്കേ… ഞങ്ങള്‍ക്കുള്ള ആത്മബന്ധവും സ്നേഹവും കരുതലും അതിന്റെ കൂടെ കിട്ടുമോ ആവോ? എന്നിരുന്നാലും ഇത്തവണയും കുട്ടികളെ കാണാതിരിക്കുമ്പോള്‍ ഏറെ നൊമ്പരമുണ്ടുതാനും.

ഇതൊക്കെയെങ്കിലും ഞങ്ങള്‍ അടുത്താണ്ടും കുട്ടികള്‍ക്കുവേണ്ടി സ്നേഹത്തില്‍ പൊതിഞ്ഞ പൂക്കളുമായി വഴിക്കണ്ണുമായി കാത്തിരിക്കും. എന്നെങ്കിലും അവര്‍ ഞങ്ങളെത്തേടി വരും എന്ന പ്രതീക്ഷയോടെ….

Sunday, August 29, 2010

തൃശ്ശൂരിൽ പുലീതാണ്ഠവം


കാട്ടിൽ നിന്നും റോട്ടിലേക്ക് - പുലിസംഘം.

വയലറ്റു പുലിയും കരിമ്പുലിയും പിന്നെ മഞ്ഞപ്പുലികളും. (പിന്നെ കുറെ ക്യാമറാ പുലികളും)



പുലികളി കാണാനെത്തിയ ജനസാഗരം



നടുവിലാലിലെ പുലിയും വാദ്യക്കാരും.

ഇടക്കിടക്ക് മഴ ചാറിയെങ്കിലും അതൊന്നും ഈ പുലികളെയും കാണികളേയും തളർത്തിയില്ല.




പുലി പോർട്രെയിറ്റ്.

ഞങ്ങൾക്കുമുണ്ടേ യൂണിയൻ.. പുലി യൂണിയൻ സിന്ദാബാദ്.


ആരെടാ വീരാ പോരിനു വാടാ‍... പുപ്പുലികൾ.

പ്രിൻസ് ഓഫ് പേർഷ്യ




പ്ലോട്ട് : ലോകത്തിന്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ നീണ്ട് നിവർന്നു ഏമ്പക്കം വിട്ട് കിടക്കുന്ന പേർഷ്യൻ സാമ്രാജ്യത്തിലെ സുൽത്താൻ, അങ്ങേർക്ക് ഒരു അനിയൻ, രണ്ട് മക്കൾ. ഒരു ദിവസം വഴിക്കരുകിൽ വച്ച് അങ്ങേരുടെ തന്നെ പട്ടാളക്കാരെ ഇടിച്ചിട്ട് ഓടിയ ഒരു അനാഥബാലനെ (ലവനാണു നായകൻ) അങ്ങാരു കൊട്ടാരത്തിൽ കൊണ്ടു ചെന്നു മകനെ പോലെ വളർത്തുന്നു. അവർ വളർന്നു വലുതാവുന്നു - അവർ ഒരു പുണ്യ പട്ടണം ആക്രമിച്ച് കീഴടക്കാൻ ശ്രമിക്കുന്നു. മൂത്ത പ്രിൻസ് ആജ്ഞാപിക്കുന്നതിൽ നിന്നും വിപരീതമായി നമ്മുടെ അനാഥ പ്രിൻസ് വളരേ സാഹസികമായി ഒറ്റക്ക് പട്ടണം കീഴ്പ്പെടുത്തുന്നു! (ബാക്കി പട്ടാളക്കാരെ ഒക്കെ പിരിച്ച് വിട്ട് അത്രേം ശമ്പളം ലാഭിച്ചേനെ ഞാൻ ആയിരുന്നു രാജാവെങ്കിൽ.) അവിടെനിന്നും കിട്ടുന്ന ഒരു കഠാര കഥയുടെ ദിശ വീണ്ടും മാറ്റുന്നു. തൂണിലും തുരു‌മ്പിലും ഒന്നുമല്ല, പക്ഷെ ആ കഠാരയിൽ ആണു ലോകം തന്നെ ഇരിക്കുന്നതെന്നു നമുക്ക് പിന്നീടേ മനസ്സിലാവൂ. ... ഇനീം ഞാൻ പറഞ്ഞ് കാണാൻ ഇരിക്കുന്നവരെ കൂടെ ചന്തിക്കടിച്ച് ഓടിക്കണില്ല, കാണു, അനുഭവിക്കൂ.

വെർഡിക്ട് : ആദ്യം നല്ല കാര്യങ്ങൾ : നല്ല ആക്ഷൻ, നല്ല റോപ്പ് ട്രിക്ക്സ്, ഗ്രാഫിക്ക്സ്, റെൻഡിഷൻ എന്ന പടത്തിൽ അഭിനയിച്ച പയ്യൻ ഇതിലും നന്നാക്കിയിട്ടുണ്ട്(എന്തോ ഗില്ലറ്റിൻ എന്നോ മറ്റോ ആണവന്റെ പേരു, ഞാനിന്നു നാക്കു വടിച്ചിട്ടില്ലാത്തതു കൊണ്ട് ശരിക്ക് ആ പേരു എഴുതാൻ പറ്റണില്ല), ബെൻ കിങ്ങ്സ്ലി റോൾ തരക്കേടില്ലാതെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്, നായിക പെയ്മെന്റ് സീറ്റ് ആണെന്നു തോന്നുന്നു - നായികയുടെ മുഖത്ത് വികാരം വാരിവിതറപ്പെടണമെങ്കിൽ ഇനിയും കോറേ ജന്മങ്ങൾ ജനിക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു, നായായും, നരിയായും, പിന്നെ നരനായും!.


ആദ്യമൊക്കെ സംഭവം നന്നായിട്ട് പോയി, പക്ഷെ സമയം കഴിയുന്തോറും ബോറായി തുടങ്ങി.ഹല്ലേ കേൾക്കണേ കഥ .. നല്ല പൊതിരെ അടി നടന്നോണ്ടിരിക്കാണേ .. ഇടിയിൽ തോറ്റാൽ ഞാനും നിങ്ങളും എന്റെ അപ്പുറത്തെ വീട്ടിലെ സൂസിയും അടക്കം സകലരും തവിടൂ പൊടിയാവും എന്ന സ്ഥിതിയാ .. അപ്പഴാ ദാണ്ടേ നായകനും നായികക്കും കൂടെ മുട്ടൻ കിസ്സിങ്ങ് .. ഹോ .. എനിക്കിത് ഇതു കാണു‌മ്പോഴാണൂ ചൊറിയണതു...ഇവനൊക്കെ ഒരു ഉത്തരവാദിത്യമുണ്ടോ? ഹോളിവുഡാണു പോലും ഹോളിവുഡ് !

അതു പോലെ നായിക തൂങ്ങിക്കിടക്കുന്നു നായകന്റെ കൈയ്യിൽ, താഴെ കൊക്ക .. നായിക : വിടൂന്നേ, പൊയി ലോകത്തെ രക്ഷിക്കൂ ..നായകൻ : വിടില്ല ചക്കരേ .. വിടൂ .. വിടില്ലാ ... വിടൂ .. വിടില്ലാടീ ... ഗർ‌ർ‌ർ .... ഒന്നു വിടടാ പേട്ടു ചെക്കാ, സൂസി ഇപ്പ ചാവും അപ്പഴാ അവന്റെ പിള്ളെരു കളി എന്നു എനിക്ക് ചൂടായി പറയേണ്ടി വന്നു, കൈ വിടാൻ .. അത്രേം നേരം ഈ കളിയായിരുന്നു ലവരു രണ്ടും കൂടെ - അവനറിയാം, അവന്റെ കൈയ്യിലെ കഠാരയുടെ സ്വിച്ച് ഞെക്കിയാൽ (അതെ, അന്നും ഉണ്ടായിരുന്നു സ്വിച്ചും ട്രിഗറും, റിമോട്ടും ഒക്കേ) എല്ലാം പഴേ പടീ ആവുമെന്നു, അപ്പഴാ അവന്റെ സെന്റി!. ഇഡിയറ്റ് - ഇവനെ ഒക്കെ സിനിമയിൽ എടുത്ത ഗീർവാസീസ് ആശാനെ പറഞ്ഞാൽ മതിയല്ലോ!.


അല്ല, എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കാ, ഇത്രേം കാശു മുടക്കി പടം പിടിക്കുവാണു, ഒരു ഹിറ്റ് ഗെയിമിനെ ബേസ് ചേയ്ത് പടം പിടിക്കുവാണു, ഗ്രാഫിക്ക് ആർട്ടിസ്റ്റുകളെയും കുതിരകളേയും വാളും പരിചയും പപ്പടം കുത്തിയുംമൊക്കെ കാശു മുടക്കി പൊക്കറ്റിൽ ആക്കിയിട്ടുണ്ട് - എന്നാ പിന്നെ ഒരു മര്യാദക്കുള്ള സ്ക്രീൻപ്ലേ കൂടെ സംഘടിപ്പിക്കാമായിരുന്നില്ലേ? മനുഷ്യനെ വടീയാക്കാൻ ഒരു പത്തു ട്വിസ്റ്റും കുത്തിത്തിരുകി ഒരു പടവും പടച്ച് ഇറങ്ങിക്കോളും ഓരോലവന്മാരു ... ഡിസ്നി ആണു പോലും! ഡിസ്നി.!

നിങ്ങളും കണ്ടു നോക്കൂ, ചിലപ്പോ ഇഷ്ടപ്പെട്ടേക്കാം, ഞാൻ പറഞ്ഞില്ലേ, നല്ല ആക്ഷൻ ഒക്കെ ആണു - കഥ മാത്രം നോക്കരുതു. കാണൂ കണ്ടഭിപ്രായം പറയൂ.

ഓണത്തിനിടക്ക് ബ്ളോഗ് കച്ചവടം

വളരെ നാളുകളായി ഒരു ബ്ളോഗ് തുടങ്ങണം തുടങ്ങണം എന്നുള്ള എന്‍റെ ആഗ്രഹം എന്തായാലും സ്വന്തം പേരില്‍ ഒരു വെബ്സൈറ്റ് രെജിസ്റ്റര്‍ ചെയ്തതിനു ശേഷവും ഒരു വര്‍ഷത്തൊളം നീണ്ടു പോയതു മറ്റൊന്നും കൊണ്ടല്ല മടികോണ്ടു മാത്രമാണ്
ബ്ളോഗ് തുടങ്ങണം എന്നത് ഞാന്‍ ഒറ്റക്കെടുത്ത തീരുമാനമല്ല നാലഞ്ചാളുകള്‍ ചേര്‍ന്നെടുത്തതാണ് പക്ഷെ ഈ മടി എന്നു പറയുന്ന തിരക്ക് കാരണം എല്ലവര്‍ക്കും സമയം കിട്ടുന്നില്ല അങ്ങനെയങ്ങ് നീണ്ടു നീണ്ടു പോയി..
എന്തായാലും വച്ചു നീട്ടാതെ രണ്ടായിരത്തി പത്തിലെ ഈ ഓണത്തിനു തന്നെ അങ്ങു തുടങ്ങിക്കളയാം എന്ന് തീരുമാനിച്ചു
ബഹുരാഷ്ട കുത്തക മുതലാളികളായ ബെര്‍ളിച്ചായന്‍റെ ബെര്‍ളിത്തരങ്ങളും മെറിന്‍റെ കവിതകള്‍ക്കും മറ്റു സൃഷ്ടികള്‍ക്കുമിടയില്‍ ഞാന്‍ എന്തുതന്നെയെഴുതിയാലും അതെല്ലാം ഞെരിഞ്ഞമരുമെന്നുറപ്പാണ്. എന്‍റെ ഈ ഞെരിഞ്ഞമരല്‍ കണ്ടുരസിക്കാനും അങ്ങനെ എന്‍റെ സര്‍ഗ്ഗാത്മകത മുരടിക്കുന്നത് കണ്ടു രസിക്കാനുമായിരിക്കുമല്ലോ എന്‍റെ ഫ്രണ്ട്സ് എനിക്ക് വാനോളം പ്രോത്സാഹനം തന്നത്
എന്നാല്‍ രണ്ടും കല്‍പിച്ച് മുണ്ടുമടക്കികുത്തി ഒരു കൈ നോക്കി കളയാം എന്നു വിജാരിച്ചു. എന്തായാലും എല്ലാവര്‍ക്കും ഈ ഓണത്തിന്‍റെ ബ്ളോഗാശംസകള്‍

സംസാരിക്കൂ ഇനി ജിമെയിലില്‍

ഗൂഗിള്‍, തങ്ങളുടെ ഉപോല്‍പ്പന്നമായ ഗൂഗിള്‍ വോയിസ് ജിമെയിലിലേക്ക് ഇന്‍റഗ്രേറ്റ് ചെയ്തിരിക്കുന്നു ഇതുമൂലം യു. എസ്സിലേക്കും കാനഡയിലേക്കും രണ്ടായിരത്തി പത്ത് അവസാനം വരീക്കും സൌജന്യമായി സംസാരിക്കാവുന്നതാണ്
യു. എസ്സിലേക്കും കാനഡയിലേക്കുമ് സൌജന്യമായിരിക്കുകയും മറ്റു രാജ്യങ്ങളിലേക്ക് വളരെക്കുറഞ്ഞ ചാര്‍ജ്ജ് ബില്‍ ചെയ്യപ്പെടുമെന്നുമാണ് പറയുന്നത്.
ഗൂഗിള്‍ പറയുന്നത് കേള്‍ക്കാം


Calls to the U.S. and Canada will be free for at least the rest of the year and calls to other countries will be billed at our very low rates. We worked hard to make these rates really cheap (see comparison table) with calls to the U.K., France, Germany, China, Japan—and many more countries—for as little as $0.02 per minute.
Dialing a phone number works just like a normal phone. Just click “Call phone” at the top of your chat list and dial a number or enter a contact’s name.
If you have a Google Voice phone number, calls made from Gmail will display this number as the outbound caller ID. And if you decide to, you can receive calls made to this number right inside Gmail (see instructions).
We’re rolling out this feature to U.S. based Gmail users over the next few days, so you’ll be ready to get started once “Call Phones” shows up in your chat list (you will need to install the voice and video plug-in if you haven’t already). If you’re not a U.S. based user—or if you’re using Google Apps for your school or business—then you won’t see it quite yet. We’re working on making this available more broadly—so stay tuned!

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More