Saturday, December 25, 2010

എടമുട്ടം തീരം തിയേറ്റര്‍ നൂണ്‍ ഷോ

എടമുട്ടം തീരം തിയേറ്റര്‍  നൂണ്‍ ഷോ


ഒരു സിനിമ തുടങ്ങുമ്പോള്‍ എഴുതി കാണിക്കും ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും ഒരു സമയവുമില്ല, അഥവാ ഉണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം എന്ന്. എന്നാല്‍ ഞാന്‍ പറയുന്ന ഈ വിവരണത്തിലെ കഥാപാത്രങ്ങള്‍ എല്ലാം ജീവിച്ചിരിപ്പുണ്ട്. ബി കോം  രണ്ടാം വര്‍ഷം പഠിക്കുന്ന കാലം,  എന്നതെതും പോലെ തന്നെ കമ്പനികള്‍ എല്ലാം ആയി ശനൂസ്  സ്റ്റോര്‍സിന്റെ വരാന്തയില്‍ ഇരുന്നു എല്ലാവരുടെയും ഹാജര്‍ എടുത്തു. സമയം 9.50 ക്ലാസ്സില്‍ കയറേണ്ട മിടുക്കന്മാര്‍ എല്ലാം പോയി. ശേഷിച്ചത് ഞാനും, ഷിഹബും, ശരത്ത്‌ ,


അന്‍സാര്‍ , തസ്നീം, ഇന്ശാദ്‌ പിന്നെ ഷഫീക്ക്  (യഥാര്‍ത്ഥ പേര് ചോദിക്കരുത്) തൃശ്ശൂരും കൊടുങ്ങല്ലുരും ഉള്ള എല്ലാ സിനിമകളും കണ്ടു കഴിഞ്ഞതിനാല്‍ ഇനിയെവിടെ എന്ന ചോദ്യവുമായി ഞങ്ങള്‍ ഇരുന്നു. അപ്പോള്‍ ഷഫീക്ക്  പറഞ്ഞു, നമുക്കിന് എടമുട്ടം  തീരം തിയേറ്ററില്‍ നൂണ്‍ഷോയ്ക്ക് പോയല്ലോ എന്ന്. അത് നല്ലൊരു ഐഡിയ ആണെന്ന് തോന്നി. (ഞങ്ങളുടെ അന്നത്തെ പ്രായം കണക്കിലെടുത്ത് ഇപ്പോള്‍ ഇത് വായിക്കുന്നവര്‍ സദയം ക്ഷമിക്കുക). പതുക്കെ എല്ലാവരും കൂടി മായ കോളേജ് പടിക്കല്‍ ചെന്നു,


ഗുരുവായൂര്‍ കൊടുങ്ങല്ലൂര്‍ മിഷ . ബസ്സ്‌ വന്നു. പിന്‍വാതിലില്‍ കൂടി കയറി ബസ്സ്‌ കൊതകുളം  എത്തിയപ്പോഴാണ് അത് സംഭവിച്ചത്, ശഫീകിന്റെ വാപ്പ  മുന്വാതിലില്‍ കൂടി ബസ്സില്‍ കയറുന്നു. ആകെ ചങ്കിടിപ്പായി (ഞങ്ങളെ ആരെയും അദ്ദേഹത്തിന് അറിയില്ല), ആനവിഴുങ്ങിയില്‍   ബസ്സ്‌ ചെന്നതും ഷഫീക്ക് പുറകില്‍ കൂടി ഇറങ്ങി ഓടി. ബസ്സ്‌ എടമുട്ടം  ചെന്നു. ഞങ്ങള്‍ക്ക് പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തതു കൊണ്ട് നേരെ തീയറ്റര്‍ ലക്ഷ്യമാക്കി നടന്നു. അവിടെ ചെന്നു സ്റെപ്പില്‍ നിരനിരയായി ഇരുന്നു.


പന്ത്രണ്ടു മണി ആയപ്പോള്‍ ഷോ തുടങ്ങാനുള്ള ആദ്യത്തെ ബെല്ല് കൊടുത്തു, അപ്പോള്‍ അതാ ഒരാള്‍ നടന്നു വരുന്നു, അത് മറ്റാരുമല്ല ശഫീകിന്റെ വാപ്പ ആയിരുന്നു. ഞങ്ങള്‍ ഒന്ന് അമ്പരന്നു. എന്നാല്‍ ഒരു പണി കൊടുത്തിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു, ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്‍റെ രണ്ടു ലൈന്‍ പുറകില്‍ ഇരുപ്പുറപ്പിച്ചു. പടം തുടങ്ങി, തീരത്തിലെ  നൂണ്‍ ഷോയ്ക്ക് ഭാഷ പ്രശ്നമല്ലാത്ത കൊണ്ട് ആര്‍ക്കും പരിഭവമില്ല. പടം തുടങ്ങി, പിരിമുറുക്കം ഉള്ള രംഗം വന്നതും ഞങ്ങള്‍ എല്ലാവരും കൂടി ഒന്നിച്ചു ശഫീകിന്റെ  പേര് വിളിച്ചിട്ട് വാപ്പ  എങ്ങനെയുണ്ട് എന്ന് ചോദിച്ചതും വെള്ളത്തില്‍ വീണ എലിയെ പോലെ അദ്ദേഹം ഡോര്‍ തുറന്നു ഓടിയതും ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. പിറ്റേ ദിവസം കോളേജില്‍ വന്ന ഷഫീകിന്റെ  അവസ്ഥ നിങ്ങള്ക്ക് ഊഹിക്കാമല്ലോ അല്ലെ... ഇപ്പോഴും എടമുട്ടം  വഴി കടന്നു പോകുമ്പോള്‍ ആ സംഭവം മനസ്സില്‍ ഓടിയെത്താറുണ്ട്

0 comments:

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More