വളരെ നാളുകളായി ഒരു ബ്ളോഗ് തുടങ്ങണം തുടങ്ങണം എന്നുള്ള എന്‍റെ ആഗ്രഹം എന്തായാലും സ്വന്തം പേരില്‍ ഒരു വെബ്സൈറ്റ് രെജിസ്റ്റര്‍ ചെയ്തതിനു ശേഷവും ഒരു വര്‍ഷത്തൊളം നീണ്ടു പോയതു മറ്റൊന്നും കൊണ്ടല്ല മടികോണ്ടു മാത്രമാണ്
ബ്ളോഗ് തുടങ്ങണം എന്നത് ഞാന്‍ ഒറ്റക്കെടുത്ത തീരുമാനമല്ല നാലഞ്ചാളുകള്‍ ചേര്‍ന്നെടുത്തതാണ് പക്ഷെ ഈ മടി എന്നു പറയുന്ന തിരക്ക് കാരണം എല്ലവര്‍ക്കും സമയം കിട്ടുന്നില്ല അങ്ങനെയങ്ങ് നീണ്ടു നീണ്ടു പോയി..
എന്തായാലും വച്ചു നീട്ടാതെ രണ്ടായിരത്തി പത്തിലെ ഈ ഓണത്തിനു തന്നെ അങ്ങു തുടങ്ങിക്കളയാം എന്ന് തീരുമാനിച്ചു
ബഹുരാഷ്ട കുത്തക മുതലാളികളായ ബെര്‍ളിച്ചായന്‍റെ ബെര്‍ളിത്തരങ്ങളും മെറിന്‍റെ കവിതകള്‍ക്കും മറ്റു സൃഷ്ടികള്‍ക്കുമിടയില്‍ ഞാന്‍ എന്തുതന്നെയെഴുതിയാലും അതെല്ലാം ഞെരിഞ്ഞമരുമെന്നുറപ്പാണ്. എന്‍റെ ഈ ഞെരിഞ്ഞമരല്‍ കണ്ടുരസിക്കാനും അങ്ങനെ എന്‍റെ സര്‍ഗ്ഗാത്മകത മുരടിക്കുന്നത് കണ്ടു രസിക്കാനുമായിരിക്കുമല്ലോ എന്‍റെ ഫ്രണ്ട്സ് എനിക്ക് വാനോളം പ്രോത്സാഹനം തന്നത്
എന്നാല്‍ രണ്ടും കല്‍പിച്ച് മുണ്ടുമടക്കികുത്തി ഒരു കൈ നോക്കി കളയാം എന്നു വിജാരിച്ചു. എന്തായാലും എല്ലാവര്‍ക്കും ഈ ഓണത്തിന്‍റെ ബ്ളോഗാശംസകള്‍
0 comments:
Post a Comment