This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Wednesday, December 29, 2010

പ്രവാസം സുഖമുള്ള ഒരനുഭവം



ഞാനിപ്പോള്‍ ഒരു പ്രവാസിയാണ്. ദുബായ്  എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ വല്ലാത്തൊരവസ്ഥയിലായിരുന്നു ഞാനും. പിറ്റേന്നു തന്നെ തിരിച്ചു പോയാലോഎന്നായിരുന്നു ചിന്ത. ഒരു റമദാനിലാണ് ദുബായില കാലുകുത്തിയത്. രാവും പകലുമില്ലാത്ത പണി. നടുവൊടിഞ്ഞെന്ന് പറഞ്ഞാല്‍ മതിയല്ലൊ..
സമയം പോയിക്കിട്ടുന്നേയില്ല. മണിക്കൂറുകള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യം. ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറുതന്നെയല്ലെ...! ആകെയൊരു പങ്കപ്പാട്. വന്നു കുടുങ്ങി. പുറത്തിറങ്ങാന്‍ പേടി. ഇഖാമ കയ്യില്‍ കിട്ടിയിട്ടില്ല. വല്ല പോലീസും പൊക്കിയാലോ.. അറബിച്ചെക്കന്മാര്‍ കൈകാര്യം ചെയ്തേക്കുമോ.. ഭാഷയും വല്ല്യ പിടിയില്ല. എന്തു ചെയ്യാന്‍.. കൂട്ടിലിട്ട മെരുകിനെപ്പോലെ..

ചിലര്‍ ഇവിടെ പത്തും ഇരുപതും മുപ്പതും വര്‍ഷങ്ങളായി എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ആശ്ചര്യവും കൗതുകവുമായിരുന്നു. എങ്ങനെ ഇത്രയും വര്‍ഷങ്ങള്‍...
ഞാന്‍ പറഞ്ഞു, ഒരു വര്‍ഷം.. ഏറിവന്നാല്‍ രണ്ടു വര്‍ഷം... അതില്‍ക്കൂടുതല്‍...
എല്ലാ പ്രവാസികളും ആദ്യ ദിനങ്ങളില്‍ പറയുന്നതാണിത്.. ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു പറഞ്ഞിരുന്നത്.നാലോ അഞ്ചോ മാസം കഴിയുമ്പോള്‍ നിനക്ക് മനസ്സിലാവും എങ്ങനെയാണ് ഞങ്ങള്‍ ഇത്രയും കാലം ഇവിടെ നിന്നതെന്ന്.. ഇന്നലെ വന്നതു പോലെയാണ് ഞങ്ങള്‍ക്കിപ്പോഴും അനുഭവപ്പെടുന്നത് എന്നൊക്കെയായിരുന്നു അവരുടെ സംസാരങ്ങള്‍..
ഇരുപതു വര്‍ഷത്തിലേറെയായി ഇവിടെ ജോലിചെയ്യുന്ന ഒരാളോട് ഞാന്‍ ചോദിച്ചു.., ഒരു തിരിച്ചു പോക്കിനെക്കുറിച്ച്...?
അയാള്‍ ദീര്‍ഘമായൊന്ന് നിശ്വസിച്ച് ആകാശത്തേക്ക് നോക്കി കുറച്ച് നേരം നിന്നു. പിന്നെ നിറഞ്ഞ പുഞ്ചിരിയോടെ അയാളെന്റെ മുഖത്തേക്ക് നോക്കി.
വീട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെയല്ലെ..
മറ്റൊരു പതിനെട്ട് വര്‍ഷത്തെ പ്രവാസത്തോട് ഞാനിതേ ചോദ്യം ആവര്‍ത്തിച്ചു.
അതിനെക്കുറിച്ചാലോചിക്കുമ്പോള്‍ വല്ലാത്തൊരു ഭയമാണെനിക്ക്.. നാട്ടില്‍ ചെന്നിട്ട് നമ്മളെന്ത് ചെയ്യാനാണ്. രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോള്‍ രണ്ടോ മൂന്നോ മാസത്തെ ലീവിനു നാട്ടിലേക്ക് പോയാല്‍ ലീവു കഴിയും മുന്‍പ് തിരിച്ചു പോരാന്‍ നിര്‍ബന്ധിതനാവുന്ന ഒരു പ്രവാസിയാണ് ഞാന്‍. ചെന്നിറങ്ങിയതിന്റെ പിറ്റേന്നു മുതല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമറിയേണ്ടത് എന്നാണ് തിരിച്ചു പോകുന്നതെന്നാണ്. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോയാല്‍ പിന്നെ തിരിച്ചുവരാന്‍ ഒരിടമെവിടെ സുഹ്യത്തെ...
മറ്റൊരു പതിനാലു വര്‍ഷത്തെ പ്രവാസം പറഞ്ഞു,
രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാല്‍ നീ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമായിരുന്നില്ല. പ്രവാസികള്‍ എങ്ങോട്ട് തിരിച്ചു പോകാനാണ്. തിരിച്ചു പോകാനൊരിടമുണ്ടോ അവര്‍ക്ക്. നാട്ടിലും വിദേശത്തും പ്രവാസിയാണവന്‍. ഒരഭയാര്‍ഥിയെപ്പോലെ, സ്വന്തം അസ്ഥിത്വമില്ലാത്തവന്‍... ശരീരമില്ലാത്തവന്‍... ആത്മാവില്ലാത്തവന്‍... വികാര വിചാരങ്ങളില്ലാത്തവന്‍... വോട്ടവകാശം പോലുമില്ലാത്തവന്‍... ഒരു പ്രവാസിയുടെ സാന്നിധ്യത്തെക്കാള്‍ വീട്ടുകാരും നാട്ടുകാരും അവനില്‍ നിന്നും പ്രതീക്ഷിക്കുന്നത് മറ്റു ചിലതാണ്... പ്രഷര്‍... ഷുഗര്‍... പ്രമേഹം... കൊളസ്ട്രോള്‍... പ്രവാസികള്‍ക്ക് പരമ സുഖമല്ലെ ഇവിടെ. പിന്നെ എന്തിനാണൊരു തിരിച്ചുപോക്കിനെക്കുറിച്ചാലോചിച്ച് മൂഡു കളയുന്നത്...
പന്ത്രണ്ടു വര്‍ഷത്തെ ഒരു പ്രവാസം പറഞ്ഞു,
നാലു കൊല്ലം കഴിഞ്ഞപ്പോള്‍ എല്ലാം നിര്‍ത്തി തിരിച്ചു പോയതാണ് ഞാന്‍. ഒരു വര്‍ഷം നാട്ടില്‍ പല പണികളുമായി കൂടി. നമ്മുടെ സാന്നിധ്യത്തെക്കാള്‍ മറ്റു പലതുമാണ് നമ്മില്‍ നിന്നും നമ്മുടെ വേണ്ടപ്പെട്ടവര്‍ എന്നു കരുതുന്നവര്‍ പോലും പ്രതീക്ഷിക്കുന്നതെന്ന് തിരിച്ചറിയുമ്പോള്‍ മറ്റൊരു വിസക്ക്... കടമകളും കടപ്പാടുകളും ബാധ്യതകളും ഏറ്റെടുക്കുക എന്നതുപോലെത്തന്നെ ഇവയെല്ലാത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടം കൂടിയാണ് ചിലപ്പോള്‍ പ്രവാസം. കുഴലും ഡ്രാഫ്റ്റും കാത്തിരുന്നു ശീലിച്ചവര്‍ക്ക് അതു മുടങ്ങുമ്പോഴുണ്ടായേക്കാവുന്ന മുറുമുറുപ്പ് മണിയറയിലെ രസം കെടുത്തിത്തുടങ്ങുമ്പോള്‍ രണ്ടാം പ്രവാസത്തിന് സമയമാകുന്നു. അവിടെ പിന്നെയൊരു മടങ്ങിപ്പോക്കിന് പ്രസക്തിയില്ല.
പതിനേഴു വര്‍ഷത്തെ ഒരു പ്രവാസം പറഞ്ഞതിങ്ങനെയാണ്,
പ്രവാസം സുഖമുള്ള ഒരനുഭവമാണ്. ഒരു പ്രത്യേക സുഖം. ആ സുഖം ആസ്വദിച്ചു തുടങ്ങിയാല്‍ പിന്നെയൊരു മടങ്ങിപ്പോക്കിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ല. അതു പറഞ്ഞറിയിക്കാനാവില്ല. അനുഭവിച്ചു തന്നെ അറിയണം...
ഇപ്പോള്‍ ഞാന്‍ സഊദിയില്‍ എത്തിയിട്ട് അഞ്ചു മാസം കഴിയുന്നു. ഇഖാമ കിട്ടി. പണിയും ലെവലായി. റോഡിലൂടെ ഇറങ്ങി നടക്കാന്‍ ഒരു ബേജാറുമില്ല. ജനിച്ചു വളര്‍ന്ന നാടുപോലെ... മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ക്കും ദൂരം കുറഞ്ഞിരിക്കുന്നു. നാടും വീടും മനസ്സില്‍ നിന്നും മാഞ്ഞ് മാഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. റിയാലുകള്‍ മനസ്സില്‍ ഇടം നേടുന്നു....
അതെ, പ്രവാസം ഒരു സുഖമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു...എനിക്കും!
സ്വസ്ഥം, സുഖം, സുന്ദരം... റിയാലുകളേ നമ:
ഷുഗര്‍, പ്രഷര്‍, പ്രമേഹം, കൊളസ്ട്രോള്‍... സകല ഭൂത പിശാചുക്കള്‍ക്കും നമോവാകം!

Saturday, December 25, 2010

എടമുട്ടം തീരം തിയേറ്റര്‍ നൂണ്‍ ഷോ

എടമുട്ടം തീരം തിയേറ്റര്‍  നൂണ്‍ ഷോ


ഒരു സിനിമ തുടങ്ങുമ്പോള്‍ എഴുതി കാണിക്കും ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും ഒരു സമയവുമില്ല, അഥവാ ഉണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം എന്ന്. എന്നാല്‍ ഞാന്‍ പറയുന്ന ഈ വിവരണത്തിലെ കഥാപാത്രങ്ങള്‍ എല്ലാം ജീവിച്ചിരിപ്പുണ്ട്. ബി കോം  രണ്ടാം വര്‍ഷം പഠിക്കുന്ന കാലം,  എന്നതെതും പോലെ തന്നെ കമ്പനികള്‍ എല്ലാം ആയി ശനൂസ്  സ്റ്റോര്‍സിന്റെ വരാന്തയില്‍ ഇരുന്നു എല്ലാവരുടെയും ഹാജര്‍ എടുത്തു. സമയം 9.50 ക്ലാസ്സില്‍ കയറേണ്ട മിടുക്കന്മാര്‍ എല്ലാം പോയി. ശേഷിച്ചത് ഞാനും, ഷിഹബും, ശരത്ത്‌ ,


അന്‍സാര്‍ , തസ്നീം, ഇന്ശാദ്‌ പിന്നെ ഷഫീക്ക്  (യഥാര്‍ത്ഥ പേര് ചോദിക്കരുത്) തൃശ്ശൂരും കൊടുങ്ങല്ലുരും ഉള്ള എല്ലാ സിനിമകളും കണ്ടു കഴിഞ്ഞതിനാല്‍ ഇനിയെവിടെ എന്ന ചോദ്യവുമായി ഞങ്ങള്‍ ഇരുന്നു. അപ്പോള്‍ ഷഫീക്ക്  പറഞ്ഞു, നമുക്കിന് എടമുട്ടം  തീരം തിയേറ്ററില്‍ നൂണ്‍ഷോയ്ക്ക് പോയല്ലോ എന്ന്. അത് നല്ലൊരു ഐഡിയ ആണെന്ന് തോന്നി. (ഞങ്ങളുടെ അന്നത്തെ പ്രായം കണക്കിലെടുത്ത് ഇപ്പോള്‍ ഇത് വായിക്കുന്നവര്‍ സദയം ക്ഷമിക്കുക). പതുക്കെ എല്ലാവരും കൂടി മായ കോളേജ് പടിക്കല്‍ ചെന്നു,


ഗുരുവായൂര്‍ കൊടുങ്ങല്ലൂര്‍ മിഷ . ബസ്സ്‌ വന്നു. പിന്‍വാതിലില്‍ കൂടി കയറി ബസ്സ്‌ കൊതകുളം  എത്തിയപ്പോഴാണ് അത് സംഭവിച്ചത്, ശഫീകിന്റെ വാപ്പ  മുന്വാതിലില്‍ കൂടി ബസ്സില്‍ കയറുന്നു. ആകെ ചങ്കിടിപ്പായി (ഞങ്ങളെ ആരെയും അദ്ദേഹത്തിന് അറിയില്ല), ആനവിഴുങ്ങിയില്‍   ബസ്സ്‌ ചെന്നതും ഷഫീക്ക് പുറകില്‍ കൂടി ഇറങ്ങി ഓടി. ബസ്സ്‌ എടമുട്ടം  ചെന്നു. ഞങ്ങള്‍ക്ക് പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തതു കൊണ്ട് നേരെ തീയറ്റര്‍ ലക്ഷ്യമാക്കി നടന്നു. അവിടെ ചെന്നു സ്റെപ്പില്‍ നിരനിരയായി ഇരുന്നു.


പന്ത്രണ്ടു മണി ആയപ്പോള്‍ ഷോ തുടങ്ങാനുള്ള ആദ്യത്തെ ബെല്ല് കൊടുത്തു, അപ്പോള്‍ അതാ ഒരാള്‍ നടന്നു വരുന്നു, അത് മറ്റാരുമല്ല ശഫീകിന്റെ വാപ്പ ആയിരുന്നു. ഞങ്ങള്‍ ഒന്ന് അമ്പരന്നു. എന്നാല്‍ ഒരു പണി കൊടുത്തിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു, ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്‍റെ രണ്ടു ലൈന്‍ പുറകില്‍ ഇരുപ്പുറപ്പിച്ചു. പടം തുടങ്ങി, തീരത്തിലെ  നൂണ്‍ ഷോയ്ക്ക് ഭാഷ പ്രശ്നമല്ലാത്ത കൊണ്ട് ആര്‍ക്കും പരിഭവമില്ല. പടം തുടങ്ങി, പിരിമുറുക്കം ഉള്ള രംഗം വന്നതും ഞങ്ങള്‍ എല്ലാവരും കൂടി ഒന്നിച്ചു ശഫീകിന്റെ  പേര് വിളിച്ചിട്ട് വാപ്പ  എങ്ങനെയുണ്ട് എന്ന് ചോദിച്ചതും വെള്ളത്തില്‍ വീണ എലിയെ പോലെ അദ്ദേഹം ഡോര്‍ തുറന്നു ഓടിയതും ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. പിറ്റേ ദിവസം കോളേജില്‍ വന്ന ഷഫീകിന്റെ  അവസ്ഥ നിങ്ങള്ക്ക് ഊഹിക്കാമല്ലോ അല്ലെ... ഇപ്പോഴും എടമുട്ടം  വഴി കടന്നു പോകുമ്പോള്‍ ആ സംഭവം മനസ്സില്‍ ഓടിയെത്താറുണ്ട്

Wednesday, December 22, 2010

മഅദനിക്കു ശിഷ്യപ്പെടുക...

മഅദനിക്കു ശിഷ്യപ്പെടുക...

അടുത്തിടെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ പത്രസമ്മേളനം ചാനലുകളില്‍കണ്ടു. മുഖ്യമന്ത്രിയല്ലേ, എന്താണു പറയുന്നതെന്ന്‌ കണ്ടുകളയാം എന്നുകരുതി അച്ചടക്കമുള്ള പൗരനായ ഞാന്‍ ടി.വിയുടെ മുന്നിലിരുന്നു. പത്രസമ്മേളനം തുടങ്ങി. ആദ്യ ചോദ്യത്തിനുത്തരം പറയാന്‍ മുഖ്യമന്ത്രി വായ്‌ തുറന്നു. പിന്നെ അടച്ചു. പിന്നെ കണ്ണാടിയുടെ അടിയിലൂടെ കണ്ണുമേലോട്ടാക്കി ചുണ്ടുകൊണ്ട്‌ എന്തോ അഭ്യാസം കാണിച്ചു. മസില്‍ പിടിച്ചു.

ശബ്‌ദം മാത്രം പുറത്തേയ്‌ക്കു വരുന്നില്ല. ഒരു മിനിട്ടുകഴിഞ്ഞ്‌ ഒരു വാക്ക്‌ മൊഴിഞ്ഞു. വീണ്ടും ഒരു മിനുട്ട്‌ നിശബ്‌ദത. മേല്‌പ്പറഞ്ഞ അഭ്യാസങ്ങളെല്ലാം ഒന്നുകൂടി ആവര്‍ത്തിച്ചു. വീണ്ടും ഒരു വാക്ക്‌ മൊഴിഞ്ഞു. എനിക്ക്‌ മടുത്തു. ചാനലിനും മടുത്തു എന്നു തോന്നുന്നു. പത്രസമ്മേളനം ലൈവ്‌ കാണിക്കാനിരുന്ന ചാനല്‍ പെട്ടെന്ന്‌ അത്‌ നിര്‍ത്തി ന്യൂസ്‌ വായനക്കാരനിലേക്ക്‌ തിരിഞ്ഞു. `മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനത്തിന്റെ തല്‍സമയദൃശ്യങ്ങളാണ്‌ നിങ്ങള്‍ കണ്ടത്‌.' എന്നുപറഞ്ഞ്‌ ചാനല്‍ തടിതപ്പി.

ലോകത്തിലെ മഹാന്മാരായ നേതാക്കളെല്ലാം പ്രസംഗത്തിലൂടെയാണ്‌ ജനമനസുകള്‍ കയ്യടക്കിയത്‌. പറയാനുള്ളത്‌ സ്‌ഫുടമായും വ്യക്‌തമായും ആശയംചോര്‍ന്നുപോകാതെയും ആവേശം നിലനിര്‍ത്തിയും അവര്‍ അവതരിപ്പിച്ചുപോന്നു. അല്‌പം ഫലിതവും കൂടി കലര്‍ത്തിയാല്‍ ഭേഷായി. ഹിറ്റ്‌ലര്‍ മുതല്‍ എ.കെ.ജി വരെയുള്ളവര്‍ അങ്ങനെയായിരുന്നു. എന്നാല്‍ ഇന്നത്തെ നേതാക്കളില്‍ മിക്കവരുടെയും സ്‌ഥിതി മുഖ്യമന്ത്രിയുടേതുപോലെതന്നെ. നന്നായി സംസാരിക്കാനോ ആശയത്തിന്റെ തെളിമ നിലനിര്‍ത്താനോ പലര്‍ക്കും കഴിയുന്നില്ല.

പ്രതിപക്ഷത്തെ/ഭരണപക്ഷത്തെ/ശത്രുവിനെ വെല്ലുവിളിക്കാനും തലമൂത്ത നേതാവിന്‌ സ്‌തുതിപാടാനും മാത്രമേ അവര്‍ക്കറിയൂ. വാക്‌ സാമര്‍ത്ഥ്യത്തിലൂടെ ജനങ്ങളുടെ മനസില്‍ കയറിപ്പറ്റാന്‍ കഴിയുന്ന അവസാനത്തെ നേതാവായിരുന്നു ഇ.കെ. നായനാര്‍. അദ്ദേഹം മണ്‍മറഞ്ഞതോടെ ആ വംശം കുറ്റിയറ്റു. പിണറായി വിജയന്‍, എം.എം. ഹസന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെല്ലാം പരമബോറന്മാരായ രാഷ്‌ട്രീയ നേതാക്കളാണ്‌. കുറച്ചെങ്കിലും ഭേദം പി.സി. ജോര്‍ജാണ്‌. വെടിയും പുകയുമൊക്കെയായി ഒരു `ഓള' മുണ്ടാക്കാന്‍ ജോര്‍ജിനറിയാം.

വായനയും ചിന്തയും നഷ്‌ടപ്പെട്ടതാണ്‌ രാഷ്‌ട്രീയ നേതാക്കളുടെ വാക്‌ സാമര്‍ത്ഥ്യം നഷ്‌പ്പെടാന്‍ കാരണമെന്നു തോന്നുന്നു. എം.പി. വീരേന്ദ്രകുമാറും കാര്‍ത്തികേയനും പി. ഗോവിന്ദപ്പിള്ളയും പോലെ ചുരുക്കം ചില നേതാക്കളെ അക്ഷരസ്‌നേഹികളായുള്ളൂ. ബാക്കിയെല്ലാവരുടെയും വായന പത്രവായനയിലൊതുങ്ങുന്നു.
ഇന്നത്തെ നേതാക്കള്‍ അക്ഷരസ്‌ഫുടതയുടെയും ആശയത്തെളിമയുടെയും കാര്യത്തില്‍ കണ്ടുപഠിക്കേണ്ട ഒരാളുണ്ട്‌ -അബ്‌ദുള്‍ നാസര്‍ മഅദനി.

മലയാളഭാഷയെ മഅദനി അമ്മാടനമാടുന്നതു കേള്‍ക്കാന്‍ നല്ലരസമാണ്‌. പറയുന്നകാര്യം വളരെ തെളിമയോടൊപ്പം സ്‌ഫുടതയോടെയും മഅദനി കേള്‍വിക്കാരന്റെ മനസിലെത്തിക്കും. തട്ടും തടവുമില്ല. തീവ്രവാദം പറഞ്ഞാലും നിരപരാധിത്വം വിളിച്ചുകൂവിയാലും എല്ലാത്തിനും പലതരം മോഡുലേഷനുകള്‍. അസൂയാവഹമായ ഭാഷാപ്രാവീണ്യമുണ്ട്‌ മഅദനിക്ക്‌. നമ്മുടെ നേതാക്കള്‍ പ്രസംഗിക്കും മുമ്പ്‌ മഅദനിക്ക്‌ ശിഷ്യപ്പെടുന്നത്‌ നന്ന്‌.

വാല്‍ക്കഷണം: പിണറായി വിജയന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കെ സുഹൃത്തിന്റെ കമന്റ്‌: രഞ്‌ജനി ഹരിദാസ്‌ എത്രയോ ഭേദം

Wednesday, December 15, 2010

ഒരു ഗള്‍ഫ്മൗനം

ഒരു ഗള്‍ഫ് മൗനം
Posted by : Special Reporter on : 2010-03-31

`കേള്‍ക്കാനൊരിടം മരുഭൂമിയും പറയാനുള്ള വാക്കുകള്‍ നീര്‍ച്ചാലുമാകുമ്പോള്‍ മൗനം തന്നെ ഭേദം`.......

മേരി ജയിലറിന്റെ വരികളും പ്രണയിച്ച്, പ്രാരാബ്ധങ്ങളുടെ പുതപ്പുകളൂരി ദൂരേക്കു വലിച്ചെറിഞ്ഞ്, ഗഡുക്കളായി സ്വപ്‌നങ്ങളും കണ്ടു സുഖസുഷുപ്തിയിലാണ്ടിരിക്കയാണു വോട്ടര്‍ ലിസ്റ്റില്‍ പോലും പേരില്ലാത്ത ഗള്‍ഫുകാര്‍ എന്ന് ഓമനപ്പേരുള്ള കറവപ്പശുക്കള്‍. സദാസമയവും മൗനംപൂണ്ടിരിക്കുന്ന മുഖമാണവന്റെ ഗള്‍ഫ് സമ്പാദ്യം.

അകാരണമായ ഒരു തരം മൗനം ഓരോ ഗള്‍ഫുകാരന്റെ മുഖത്തും വായിച്ചെടുക്കാന്‍ കഴിയും. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ മുഖം തിരിച്ചുകളയുന്ന നിഷേധാത്മക മൗനം. പിറന്ന നാട്ടിലെത്തിയാല്‍ ഏറെ വാചാലരാകുന്നവര്‍പോലും ഇവിടെ മൗനത്തിന്റെ പുറന്തോടിനകത്തേക്കു കടലാമപോലെ സ്വയം ഉള്‍വലിയുകയും കുഴിയാനപോലെ പിറകോട്ടു നടക്കുകയും ചെയ്യുന്നു.

ഗള്‍ഫിലെ പ്രത്യേക സാഹചര്യത്തില്‍ ഇവിടെ കടപ്പാടുകളുടെ കണക്കുകളില്‍ ആര്‍ക്കും താല്‍പര്യമില്ല. അങ്ങനെ വല്ലതുമുണ്ടെങ്കില്‍തന്നെ കഴിയുന്നത്ര വേഗം എല്ലാ കണകകുകളിലും തീര്‍പ്പുണ്ടാക്കി തുരുത്തുകളാവാനും സ്വയം ഒറ്റപ്പെടാനും ഓരോരുത്തരും ആഗ്രഹിക്കുന്നു. `ഞാന്‍` എന്ന ചെറു ദ്വീപ് പോലെ.

അസ്ഥിത്വത്തിന്റെ കാലടികള്‍ക്കിടയിലെ മണ്ണൊലിപ്പാണ് അധികം പേര്‍ക്കും അനുഭവങ്ങളുടെ ഡയറിത്താളില്‍ കുറിക്കാനുള്ളത്. അഞ്ചാറു വര്‍ഷം വിദേശത്തു ജോലിചെയ്ത്, നല്ലൊരു തുക ശമ്പളവും വാങ്ങി ജീവിതാനുഭവങ്ങളുടെ കണക്കുപുസ്തകത്തില്‍ സങ്കലനവും വ്യവകലനവും നടത്തി വരവും ചെലവും കണക്കാക്കുമ്പോള്‍ മിച്ചം എന്ന കോളം എന്നും ശൂന്യം. അവസാന പത്തുകിലോ സ്വര്‍ണം കയറ്റുന്നവരുടെ കാരുണ്യം കൊണ്ടു നാട്ടിലേക്കു വിമാനം കയറുന്നും. വെറും കയ്യോടെ മടങ്ങുന്നവരുടെ മുഖത്തു മൗനം തുളുമ്പുകയായിരിക്കും. പെയ്യാതെ കനംവച്ച മഴമേഘങ്ങള്‍ പോലെ, 'എന്തുകൊണ്ട് ഇങ്ങനെ'? എന്ന ചോദ്യത്തിന് ഉത്തരമില്ല. അല്ലെങ്കില്‍ ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കാനും ഉത്തരം കണ്ടെത്താനും സമയമില്ല എന്നതാണു വാസ്തവം. പലപ്പോഴും കുടുംബങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ മൗനം വായിലിട്ടു ചവച്ചു മുറുക്കാന്‍ തുപ്പി വെയിലത്ത് ഒറ്റയ്ക്കു നില്‍ക്കുന്ന ഈത്തപന മരംപോലെ മാറിനില്‍ക്കുകയാണു പലരും. മരുഭൂമിയിലെ ഇത്തരം പൂമരങ്ങള്‍ക്കു വസന്തമില്ല. തണലും തണുപ്പുമില്ല. നിറയെ ആത്മവേദനയുടെ മുരിക്കുകള്‍പോലെ മുള്‍മുനകള്‍ മാത്രം.

കാഫ്കയുടെ `മെറ്റമോര്‍ഫസിസ്` വായിക്കുമ്പോഴുണ്ടാകുന്ന ഐഡന്റിറ്റി ക്രൈസിസ് ഏറ്റവും കൂടുതല്‍ അനുഭവജന്യമാകുന്നതും ഈ മഹാനഗരിയിലാണ്. ഗ്രാമീണതയുടെ ശാലീനതയില്‍ പിച്ചവച്ചു വളര്‍ന്ന ഒരാള്‍ക്ക് ആ സാഹചര്യം ഒരുക്കിക്കൊടുക്കുന്ന സംസ്‌കാരവുമായി അഭേദ്യമായ ബന്ധമുണ്ടാകും. മാതൃത്വത്തിന്റെയും മുലകുടിയുടെയുമൊക്കെ ബന്ധമെന്ന് വേണമെങ്കില്‍ പറയാം. ഇങ്ങനെയുള്ളൊരു സംസാകാരത്തിന്റെ ചട്ടക്കൂടില്‍ നിന്ന് ഗ്രാമീണതയുടെ നിസ്സഹായതയുമായി നഗരത്തിന്റെ ബഹളങ്ങളിലേക്കു പറിച്ചുനടുമ്പോള്‍ തീക്ഷണമായ നഗരാനുഭവങ്ങളുടെ തീവ്രവമായ വികാരം അവനെ ആരുമല്ലാതാക്കിത്തീര്‍ക്കുകയാണ്. ഞാനാര് എന്ന ചോദ്യം സ്വയം ചോദിച്ചുപോകുന്ന അവസ്ഥ. ഈ അവസ്ഥയില്‍ കവിത്വത്തിന്റെ തളിരുകള്‍ ഹൃദയത്തില്‍ സൂക്ഷ്മമായി സ്പന്ദിക്കുമ്പോള്‍ കവിത എഴുതുന്നു. കഥകളുടെ കനലുകള്‍ കരളിലുള്ളവര്‍ അത് ഊതിത്തെളിക്കുന്നു. മറ്റുള്ളവര്‍ നിരന്തരമായ സഹധര്‍മിണിക്കും കുടുംബത്തിലേക്കും കത്തുകളെഴുതിയും ഇന്റര്‍നെറ്റിന്റെ വലകളില്‍ തൂങ്ങിയും സായൂജ്യമടയുന്നു. ഇവിടെ നഷ്ടപ്പെടുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങളുടെയും വിലയിരുത്തലുകളായിരിക്കും എല്ലാ എഴുത്തുകാരുടെയും പൊതുവിഷയം.

സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെപ്പോലും കാണാതെ വേപഥുപൂണ്ട മനസ്സുമായി അവധിയുടെ ദിനങ്ങളെത്താന്‍ കലണ്ടര്‍ കളങ്ങളില്‍ ചുവപ്പുപേനകൊണ്ടു നാളുകള്‍ തള്ളുന്നവര്‍ക്കു പരസ്പരം പറയാന്‍ പരിഭവങ്ങളും പ്രാരബ്ധങ്ങളും മാത്രം. ഇതൊക്കെ എത്രയോ തവണ പറഞ്ഞു പഴകിയതിനാല്‍ ഇന്ന് ഒരേ റൂമില്‍ താമസിക്കുന്ന ചെറുപ്പക്കാരുടെ ഇടയിലും മൗനത്തിന്റെ മരങ്ങള്‍ വളരുകയാണ്.

സങ്കീര്‍ണമായ ജീവിത സമസ്യങ്ങള്‍ക്ക് ഉത്തരം കാണാനാവാതെ തപ്പിത്തടഞ്ഞു തിരക്കുകള്‍ക്കിടയിലൂടെ നടന്നുപോകുന്ന സുഹൃത്തുക്കള്‍പോലും പാതയോരത്തു പരസ്പരം കാണുമ്പോള്‍ ഒന്നു പുഞ്ചിരിക്കാന്‍ മടിക്കുന്നു. ചുണ്ടത്തുപോലും നിഴലിക്കുന്ന മൗനം. അനുഭവങ്ങളവനെ അന്തര്‍മുഖനാക്കാന്‍ പഠിപ്പിക്കുന്നു. അങ്ങനെ ഒരു മുനിയെക്കൂടി നഗരത്തിനേകുകയാണ്. 'ദുബായ്ക്കാരനെന്ന മൌനി.

വിസ സമ്പാദിച്ചു വിദേശത്തേക്കു വിമാനം കയറുക എന്നത് ഒരു ഭാഗ്യമാണ്. ഇവിടെ മാന്യമായ ഒരു ജോലിക്കിട്ടുക എന്നത് അതിലേറെ ഭാഗ്യവും ഇങ്ങനെ ഭാഗ്യപരീക്ഷണങ്ങള്‍ക്കായി ബിരുദ സര്‍ട്ടിഫിക്കറ്റും അനുഭവസമ്പത്തും ഫയലിലൊതുക്കി പത്രത്താളുകളിലെ തൊഴിലവസരങ്ങളിലൂടെ നടന്ന് അടിയും അകവും തേഞ്ഞ ചെരിപ്പുമായി മുന്നില്‍ നില്‍ക്കുന്ന ഓരോ സുഹൃത്തിന്റെ മുന്നിലും നാം മൗനത്തിന്റെ ആല്‍മരമാവുന്നു. നിന്ന നില്‍പില്‍ തന്നെ വേരിറങ്ങി ഒരുപാടു നേരം പിന്നെ വന്നകാലത്തു താനനുഭവിക്കേണ്ടി വന്ന വിഷമങ്ങളുടെയും ത്യാഗങ്ങളുടെയും വലിയ ഡയറിക്കുറിപ്പുകള്‍ അവനായി തുറന്നുവയ്ക്കും. അടിതേഞ്ഞ അനുഭവങ്ങളുടെ ചെരിപ്പുകളും പാദമുദ്രകളേറ്റ ഉദ്യോഗങ്ങളുടെ ചവിട്ടുപടികളും വായിച്ചെടുത്ത് അവസാനം മുന്നിലെ കറങ്ങുന്ന കസേരയിലിരിക്കുന്ന സുഹൃത്തിന്റെ മുഖത്തേക്കു നോക്കുമ്പോള്‍ എസിക്കകത്തിരുന്നും അവന്‍ വിയര്‍ക്കുകയായിരിക്കും. പെട്രോ ഡോളറിന്റെ ഉഷ്ണഭൂമിയിലൂടെ ജീവിതം കൊണ്ടുനടക്കുന്നതിന്റെ വിയര്‍പ്പ് സുഹൃത്തിന്റെ ദേഹത്തും പടര്‍ന്നുകയറും. തിരിച്ചറിവുകളുടേതായ പുതിയ ഉണര്‍വില്‍ ഗതകാലത്തേയും വര്‍ത്തമാനകാലത്തെയും പുനപാരായണം ചെയ്യുകയാവും, സുഹുത്തുക്കളുടെ ശബ്ദായമാനമായ മൗനം.

ഭൂതകാലത്തിന്റെ സങ്കീര്‍ണാനുഭവങ്ങളെ വര്‍ത്തമാനകാലങ്ങളിലേക്ക് ആവാഹിക്കുമ്പോള്‍ പ്രകടമാകുന്ന യാഥാര്‍ത്ഥ്യമാണ് ഓരോ ഗള്‍ഫുകാരന്റെയും മൗനം

Tuesday, December 14, 2010

ദുബായിക്കാരന്‍..

Kasaragod News dubayikkaran khaleelullah chemand
ദുബായ്‌...

വിസ്‌മയങ്ങളുടെ നഗരകാഴ്‌ചയില്‍ പാതിരാ പോലും പകലായി മാറുന്ന പറുദീസ...

പറഞ്ഞു കേള്‍ക്കുന്ന പെരുപ്പങ്ങളില്‍ ഒരിക്കലെങ്കിലും കാണാന്‍ കൊതിക്കുന്ന ഭൂമിയിലെ ഒരിടം...

ഇത്‌ ദുബായ്‌...

ഞാനും എന്നെ പോലുള്ള ലക്ഷക്കണക്കിന്‌ മലയാളികളും അന്തേവാസികളായി പാര്‍ക്കുന്ന ഒരിടത്താവളം.

ഗ്രൃഹാതുരത്വ സ്‌മരണകളുടെ നൈരന്തര്യങ്ങളില്‍ നാടും വീടും വിട്ടവരുടെ കൂട്ടായ്‌മയിലെ എന്നെ പോലുള്ള സാദാ മെമ്പറായ ഒരു ദുബായ്‌ക്കാരന്‌ പറയാന്‍ അനുഭവങ്ങളുടെ അടിയും അകവും തുന്നിയ ചെരിപ്പുകള്‍ പതിനേഴ്‌ വര്‍ഷം കാലില്‍ നടന്ന കഥകളുണ്ടാകും.

പാതിരാത്രിയുടെ കൂരിരുട്ടില്‍ തിളങ്ങുന്ന തിരയിളക്കത്തിന്റെ അതിരുകള്‍ക്കുള്ളില്‍ പാഞ്ഞു പോകുന്ന പത്തേമാരിയില്‍ കടലുപ്പിനോളം കണ്ണീരിന്റെ രുചിയറിഞ്ഞ ഒരു കൂട്ടം "പ്രവാസി"കള്‍ ഖോര്‍ഫുക്കാനിലെ തുറമുഖത്തിറങ്ങിയപ്പോള്‍ ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ "പ്രവാസി"യെന്ന ശബ്ദത്തിന്‌ പുതിയ വര്‍ത്തമാനങ്ങളുണ്ടായി. ഇന്ത്യന്‍ സ്റ്റാമ്പൊട്ടിച്ച കവറിനകത്ത്‌ നയാപൈസയുടെയും അണയുടെയും കണക്കുകളില്‍ സങ്കലന വ്യവകലനവുമായി രണ്ടറ്റവും പാഞ്ഞ്‌ ജീവിതത്തിന്റെ മരുഭൂമിയില്‍ ഒട്ടകം പോലെ അവര്‍ ഒരുപാട്‌ കിതച്ചു.

അങ്ങനെ ഈന്തപനയുടെ തണലില്‍ ദുബായിക്കാരന്‍ഭൂജാതനായി...

കയ്യില്‍ പാനസോണിക്കിന്റെ ടേപ്പ്‌ റിക്കാര്‍ഡും, കീശയില്‍ പുറത്തേക്ക്‌ തുള്ളാന്‍ തള്ളി നില്‍ക്കുന്ന ത്രിബ്‌ള്‍ ഫൈവിന്റെ സിഗരറ്റും, കണ്ണിനു തണലായി മൂക്കിലുറപ്പിച്ച റയ്‌ബാന്റെ കൂളിംഗ്‌ ഗ്ലാസും, കടന്നു പോകുന്ന നടവഴികളിലൊക്കെ "ഒളിച്ചുവെച്ചാലും ഒളിഞ്ഞിരിക്കാത്ത" ജന്നത്തുല്‍ ഫിര്‍ദൗസിന്റെ പരിമളവും വാരി വിതറി നടന്നുപോകുന്ന ദുബായ്‌ക്കാരന്‌...

അതെ "ദുബായിക്കാരന്‍" എന്ന ലേബലിന്‌ അടയാള ചേരുവകള്‍ ഇത്രയും മതി.

എഴുപത്‌ കാലഘട്ടങ്ങളില്‍ ഇത്‌ എസ്‌.എ.ജമീലിന്റെ കത്തു പാട്ടുകളിലൂടെ അയല്‍പക്കത്ത്‌ ഇരു മൈക്കു കെട്ടലായിരുന്നു.

അന്ന്‌ പ്രവാസിയുടെ പ്രയാസങ്ങള്‍ക്ക്‌ ഒരു മേല്‍വിലാസമുണ്ടായിരുന്നു. ദേര അബ്രയ്‌ക്ക്‌ സമീപത്തെ തടിച്ചി ഇറാനിയുടെ ഔദാര്യത്തിന്റെ പേരായിരുന്നു ഖാദര്‍ ഹോട്ടല്‍. ദുബായില്‍ ജോലി തേടിയെത്തുന്ന നിരാലംബരുടെ അത്താണിയായ "ഷൈക്കാ"യിരുന്നു ഹോട്ടല്‍ മുതലാളിയായ ഖാദര്‍. ബോംബെ എയര്‍പോര്‍ട്ടില്‍ നിന്നും "പാസ്‌പോര്‍ട്ട്‌", "വിസ", "അക്കാമ" തുടങ്ങിയ കാണാപഠിക്കുന്ന പദങ്ങളുടെ കൂട്ടത്തിലൊന്നായിരുന്നു "ഖാദര്‍ ഹോട്ടല്‍". അന്നത്തെ ഖാദര്‍ ഹോട്ടലിന്റെ ഔദാര്യങ്ങളുടെ അടയാളങ്ങളാണ്‌ ഇന്ന്‌ നിരന്തരം പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അരിവിതരണത്തിന്റെയും, ക്ലബ്ബുല്‍ഘാടനത്തിന്റെയും സീരിയലുകളിലെ നായകന്‍മാരായ മുതലാളിമാര്‍.

കടന്നു പോയ കാലങ്ങളും, നടന്നുപോയ വഴികളും ജി.പി.ആര്‍.എസിന്റെയും, ഗൂഗിള്‍ എര്‍ത്തിന്റെയും സഹായത്തില്‍ കണ്ടുപിടിക്കാന്‍ പാടുപെടുമ്പോള്‍ കണ്ടെത്തിയ "പാനിസി"ന്റെ അര്‍ത്ഥമറിയാതെ ഇരുട്ടില്‍ തപ്പുന്ന പുതിയ തലമുറ. എണ്ണ കിണറില്‍ നിന്നും ദിര്‍ഹം കുഴിച്ചെടുക്കുന്ന അധ്വാനത്തിന്റെ റിഗ്ഗുകളിലെ വിയര്‍പ്പിന്‌ തീ പിടിക്കുന്നതവരറിയുന്നില്ല. ആ തീയുടെ കരുവാളിപ്പാണ്‌ ദുബായിക്കാരനായ പിതാവിന്റെ മുഖത്തെ കറുപ്പെന്നതും അവര്‍ മറന്നുപോകുന്നു.

പ്രണയിനിയുടെ എഴുത്തിലെ ജിജ്ഞാസകള്‍ ക്ലാസുമുറികളില്‍ കാല്‍പനികതയുടെ തേനും പുരട്ടി വില്യം വേര്‍ഡ്‌സ്‌ വര്‍ത്തിന്റെ കവിതകളിലൂടെ അയവിറക്കുന്ന നമ്മുടെ പിള്ളേര്‍, പ്രാരാബ്ദത്തിന്റെയും, വിരഹത്തിന്റെയും കണ്ണൂനീരില്‍ കുതിര്‍ന്ന ഹൃദയാക്ഷരങ്ങളുടെ എയര്‍മെയിലുകള്‍ കടല്‍ കടന്ന കാലത്ത്‌ വയസ്സന്‍ വേഴാമ്പലിനെ പോലെ ഉമ്മറപ്പടിയില്‍ കത്തു കാത്തിരുന്ന ഉമ്മയുടെ കണ്ണില്‍ ദൈന്യതയുടെ ചുവന്ന ധമനികളെഴുന്നു നില്‍ക്കുന്നത്‌ കാണുന്നില്ല...കാരണം ബ്ലാക്ക്‌ ബെറിയില്‍ നിന്നും പുതിയ ഇമൈല്‍ സന്ദേശത്തിന്റെ വൈബ്രേഷന്‍, ചെറിയൊരിളക്കം മതി ഭൂമിയുടെ മറ്റേ അറ്റത്തുനിന്നും ദുബായിക്കാരന്റെ ഹൃദയത്തുടിപ്പുകളൊന്നിവിടെ എത്താന്‍.

ലോകം ചുരുങ്ങി കൈകുമ്പിളിലെത്തിയപ്പോഴും ദുബായിക്കാരന്റെ വറുതികള്‍ക്കറുതിയില്ല.

ബാച്ചിലര്‍ കട്ടിലിന്റെ മുകള്‍തട്ടില്‍ "ഔന്നിത്യങ്ങളില്‍" അവനൊരു മൂലയ്‌ക്ക്‌ സ്വന്തം ലാപ്‌ടോപ്‌ തലയിണയാക്കി കിടന്നുറങ്ങുമ്പോള്‍ നാട്ടുവയലില്‍ ഞാറ്‌ നടുകയായിരുന്നവള്‍ നടവരമ്പില്‍ കയറി വന്നു "ഇമെയില്‍ വിലാസം" ചോദിക്കുന്ന സ്വപ്‌നത്തിന്റെ സുഖത്തില്‍ അവനൊന്ന്‌ പുഞ്ചിരിച്ചു.

ഒരു കല്യാണത്തിന്റെ കഥ

ഒരു കല്യാണത്തിന്റെ കഥ

എന്റെ ഇളയമ്മയുടെ മകള്‍ക്ക് ഒരു വിവാഹാലോചന വന്നു. വിദേശത്താണ് ചെറുക്കന് ജോലി. ഈയുള്ളവനും ജീവിതപ്പച്ച തേടി കടല്‍കടന്നവനാണ്. എന്റെ താമസസ്ഥലത്തിന് അടുത്താണ് ചെറുക്കന് ജോലി. അതുകൊണ്ടുതന്നെ ചെറുക്കനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി എന്റെ പിതാവ് എനിക്ക് ചെറുക്കന്റെ മൊബൈല്‍ നമ്പര്‍ തന്നിരുന്നു. അതുപ്രകാരം ഞാന്‍ ചെറുക്കനെ ഫോണില്‍ ബന്ധപ്പെട്ടു. എല്ലാ കാര്യങ്ങളും വിശദമായി അറിഞ്ഞു. അയാള്‍ തന്നെ എന്നോട് മദ്യപിക്കുന്ന ശീലമുണ്ടെന്ന് പറഞ്ഞു.(എനിക്ക് മദ്യപിക്കുന്നവരെ തീരെ ഇഷ്ടമല്ല). ഞാന്‍ എല്ലാ കാര്യങ്ങളും അച്ഛനെ ബോദ്ധ്യപ്പെടുത്തി. അച്ഛന്‍ ഈ വിവരം ഇളയമ്മടുയെ ശ്രദ്ധയില്‍പ്പെടുത്തി.

വിവരം അറിഞ്ഞതോടെ അവിടുത്തെ അന്തരീക്ഷം കലുഷിതമായി. ഇളയമ്മ കലിയിളകി. ചെറുക്കനെക്കുറിച്ച് അവനോട് ആര് അന്വേഷിക്കുവാന്‍ പറഞ്ഞു എന്നായിരുന്നു ഇളയമ്മയുടെ ഭാഷ്യം.

അന്ന് വൈകിട്ട് എനിക്ക് ഇളയമ്മയുടെ ഫോണ്‍ വന്നു. ഞാന്‍ വിദേശത്ത് ജോലി ചെയ്യുവാന്‍ തുടങ്ങിയിട്ട് വര്‍ഷം ഏഴുകഴിഞ്ഞു. ആദ്യമായിട്ടാണ് ഇളയമ്മ എന്നെ വിളിച്ചത്. എന്നോട് പറഞ്ഞു.

എടാ... നീ എന്താ എന്റെ മകളുടെ കല്യാണം മുടക്കുവാന്‍ നടക്കുകയാണോ, അവന്‍ കുടിച്ചാല്‍ നിനക്കെന്താ. ഇന്നത്തെ ചെറുപ്പക്കാര്‍ ആരാണ് കുടിക്കാത്തത്. അവന് നല്ല ജോലിയാ, നല്ല കാശുകാരാ...

ഇളയമ്മ എന്തൊക്കെയോ പറഞ്ഞു. ഞാന്‍ മറുപടി പറയുവാന്‍ തുനിഞ്ഞില്ല. ഇളയമ്മയുടെ വാക്കുകള്‍ കേട്ട് ഞാന്‍ അമ്പരന്നു. അവര്‍ വിവാഹാലോചനയുമായി മുന്നോട്ട് പോയി. കല്യാണ തീയ്യതി നിശ്ചയിച്ചു. എല്ലാവരെയും ക്ഷണിച്ചു. കല്യാണം ഗംഭീരമായി നടന്നു.

ഞാന്‍...ഞാന്‍ മാത്രം അവര്‍ക്ക് അന്യനായിരുന്നു. ഇന്നും....സത്യം ഇത്രയ്ക്ക് ഭയങ്കരനാണോ ? അവരുടെ വിവാഹജീവിതം വളരെ നല്ലതാക്കട്ടെ എന്ന് ആത്മാര്‍ത്ഥമായ് ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു.

അവര്‍ക്ക് ഞാന്‍ ആരാണ് ? എന്റെ മനസ്സ് ഉത്തരം തേടി അലയുകയാണ്. ഒരു ഭ്രാന്തനെപോലെ, ബന്ധങ്ങള്‍ അന്യമാകുന്ന കാലമാണല്ലൊ ഇത്...

ഇന്നു കൊച്ചുകുട്ടികളുടെ ബാല്യകാലം എന്തു ബാല്യകാലം

ഇന്നു കൊച്ചുകുട്ടികളുടെ ബാല്യകാലം എന്തു ബാല്യകാലം ...
Posted by : Special Reporter on : 2010-12-06
kasaragod.com news vartha kasaragodvartha kasaragod news
പിച്ച വച്ചു നടക്കാന്‍ തുടങ്ങുമ്പോഴേ കയറി ഇരിക്കാവുന്ന ബാഗില്‍ സ്വന്തം തൂക്കത്തേക്കാള്‍ അധികം ബുക്കുകളുമായി സ്കൂള്‍ ബസില്‍ കയറി പോയി നഴ്സറികളിലേക്കും സ്കൂളുകളിലേക്കും പോകാനാണു കുട്ടികളുടെ വിധി... എന്തിനു എല്‍ കെ ജിയില്‍ അഡ്മിഷന്‍ കിട്ടണെങ്കില്‍ അതിനും ഇന്‍റര്‍വ്യൂ ആണു.. അതും കൊച്ചിനും അപ്പനും പിന്നെ അപ്പന്‍ കോളേജു വരെ പോകാന്‍ കൊടുത്ത ഫീസു ഒരുമിച്ചു കൊടുക്കണം കുട്ടിയുടെ അഡ്മിഷനു... അങ്ങനെ തുടങ്ങുന്ന വിദ്യാഭ്യാസത്തില്‍ എവിടെ വിനോദവും കുസൃതികളും ... ഇന്നു സ്കൂളില്‍ ആണേല്‍ ടൈയും കെട്ടി ഷൂസും ഒക്കെ ഇട്ടു വേണം പോകാന്‍ ...

ഇനി നമ്മുക്കു കുറച്ചുകാലം പിറകിലേക്കു സഞ്ചരിക്കാം ...

കൊച്ചിനു 3 വയസ്സാവുമ്പോള്‍ അംഗനവാടിയില്‍ ചേര്‍ക്കും ... അംഗനവാടിയില്‍ രാവിലെ പോയില്ലെങ്കിലും കൃത്യമായി 3 മണി ഒക്കെ ആവുമ്പോള്‍ പോകും എന്തിനാ നല്ല ഒന്നാന്തരം ഗോതമ്പു ഉപ്പുമാവു കിട്ടും ഇല്ലേല്‍ നല്ല ചോളം ഉപ്പുമാവും ... അതിന്‍റെ ഒരു സ്വാദ് വേറേ തന്നെയായിരുന്നു.... പിന്നെ അവിടുന്നു നേരേ ആശാന്‍ കളരിയിലേക്കാണു പ്രവേശനം ... അവിടെ അംഗനവാടിയിലെ പോലെ കളി നടക്കിലല്‍ അശാന്‍മാര്‍ എപ്പോഴും മിലിട്ടറിക്കാരാണു വടിയും ആയിട്ടേ നടക്കൂ... പിന്നെ അക്ഷരങ്ങളും അധികപ്പട്ടികയും ഗുണനപ്പട്ടികയും ആയി ഒരു മല്പിടുത്തം ആണു... മിക്കവാറും ദിവസങ്ങളില്‍ ഒരു അടി എങ്കിലും കൊണ്ടില്ലെങ്കില്‍ ഭാഗ്യം ... പക്ഷെ ആശാനു ചൂരല്‍ വേണമെങ്കില്‍ നമ്മള്‍ തന്നെ സംഘടിപ്പിച്ചു കൊടുക്കും ... പിന്നെ പതുക്കേ സ്കൂളിലേക്കു... ആദ്യം കുറച്ചു ദിവസങ്ങളില്‍ കരച്ചില്‍ ഉറപ്പാണു അതു പക്ഷെ ഇപ്പോഴും പിള്ളേര്‍ക്കുണ്ടു... പുതിയ സ്ലേറ്റും പുതിയ പെട്ടിയും ഒക്കെ ഉണ്ടാവും ... അലൂമിനിയത്തിന്‍റെ ആ പെട്ടി ഇന്നു അന്യമായിരിക്കുന്നു...

സ്കൂളില്‍ മിക്കവാറും രാവിലേയോ ഉച്ചക്കോ മാത്രമേ ക്ലാസ്സുണ്ടായിരിക്കുകയുള്ളു.... സ്ലേറ്റു തുടച്ചു മിനുക്കാന്‍ എന്നും പച്ചിലയുമായിട്ടേ പോകൂ... മഷിത്തണ്ടു അതൊക്കെ ഇന്ന് എത്രപേര്‍ക്കറിയാം ... പിന്നെ ഉച്ചക്കത്തെ കഞ്ഞിയും പയറും .... ഇന്നത്തെപോലെ ടൈഉം ഷൂസും ഒന്നുമില്ല... ആകെപ്പാടു എല്ലാവര്‍ക്കും ഒരു ജോടി യൂണിഫോം കാണും ... അപൂര്‍വ്വം ചിലര്‍ക്കേ രണ്ടെണ്ണം ഉണ്ടാവൂ... ആദ്യത്തെ മൂന്നു നാലു മാസം കഴിയുമ്പോള്‍ അതിന്‍റെ കൊളുത്തൊക്കെ വിടും പിന്നെ വലിച്ചോരു കുത്തുണ്ടു... വീട്ടില്‍ നിന്നും അമ്മ പിന്നോക്കെ കുത്തി വിട്ടാലും അതെവിടെ എങ്കിലും കൊണ്ടുപോയി കളയും ... സിബെന്ന സാദനത്തിനു പകരം ബട്ടന്‍സായിരുന്നു അന്നു അതിപ്പോള്‍ പോയാലും ആരും മൈന്‍ഡ് ചെയ്യില്ല കാണുന്നവര്‍ ചില്ലപ്പോള്‍ പറയും ഡെയ് നിന്‍റെ പോസ്റ്റാഫീസ് ദാ തുറന്നു കിടക്കുന്നു... ഇനി കൂറച്ചു കൂടി യൂണിഫോം പഴകുമ്പോഴേക്കും പിറകില്‍ രണ്ടു തുളകളും വീഴും ... പക്ഷെ അതൊന്നും ആരും അന്നു വകവയ്ക്കാറില്ലായിരുന്നു... ഇന്നു ഏതേലും ഒരു കുട്ടി കീറിയതു പോട്ടെ ഒരു ബട്ടന്‍സില്ലെങ്കില്‍ ഇട്ടുകൊണ്ടു പോകുമോ??.... പിന്നെ ഇടവേളകളില്‍ ഇന്നത്തെ ചോക്ലേറ്റിനു പകരം 5 പൈസക്കും 10 പൈസക്കും ഒക്കെ നല്ല കാരക്ക, അല്ലി (മധുര നാരങ്ങ), ഉപ്പിലിട്ട നെല്ലിക്ക, ചാമ്പയ്ങ്ങ , കോലൈസ്, അങ്ങനെ അന്നത്ത എന്തെല്ലാം സാധനങ്ങള്‍ ...

ഇന്നത്തെപോലെ കസേരയും ഡെസ്കും ഒന്നുമില്ല ആകെ ഒരു ബഞ്ച് എഴുതുമ്പോള്‍ താഴെയിരുന്നു ബെഞ്ചില്‍ വച്ചെഴുതണം ... കുസൃതി കാണിച്ചാല്‍ ടീച്ചര്‍ അതേ ബെഞ്ചില്‍ കയറ്റി നിറുത്തുകയും ചെയ്യും ... ഒടുവില്‍ പരീകഷയും എഴുതിയിരുന്നതു അതേ സ്ലേറ്റില്‍ ഒരു ദിവസം കുറച്ചു മാര്‍ക്കു കൂടുതല്‍ കിട്ടിയാല്‍ അതു മായ്ക്കാതെ വീട്ടില്‍ കൊണ്ടുപോയി കാണിക്കും എന്തോ അതു വല്ലപ്പോഴും സംഭവിക്കുന്നതു കൊണ്ടായിരിക്കണം പിന്നെ സ്ലേറ്റ് മായ്ക്കാന്‍ മടിയാണു... അന്നു ആനമൊട്ടകള്‍ പലര്‍ക്കും കിട്ടുന്നതൊക്കെ പതിവായിരുന്നു... പക്ഷെ ടീച്ചര്‍ ചോക്കിനിട്ടു കൊടുക്കുന്ന ആ മാര്‍ക്കു വീട്ടില്‍ ചെല്ലുമ്പോഴേക്കും മായ്ഞ്ഞു പോയിക്കാണും ....

മധുരതരം ആ ഓര്‍മ്മകള്‍ ...

'രാമന്‍ ‍പാമ്പിനെ കൊന്നു‘. ഈ വാക്യത്തിലെ "കര്‍ത്താവ്" ആരാണ് ?

'രാമന്‍ ‍പാമ്പിനെ കൊന്നു‘. ഈ വാക്യത്തിലെ "കര്‍ത്താവ്" ആരാണ് ?

* ‘രാമന്‍ പാമ്പിനെ കൊന്നു‘. - വിശകലങ്ങള്‍*

'രാമന്‍പാമ്പിനെ കൊന്നു‘. ഈ വാക്യത്തിലെ കര്‍ത്താവ് ആരാണ് ?

വത്സമ്മ ടീച്ചറുടെ ചോദ്യം എന്നോട് തന്നെയായിരുന്നു. ആസ് യൂഷ്വല്‍ ഞാന്‍ എഴുന്നേറ്റ് നിന്ന് തലചൊറിഞ്ഞു..

ടീച്ചറുടെ ചൂരല്‍ തുടയില്‍ റെയില്‍ പാളം തീര്‍ക്കുമ്പോള്‍ എനിക്ക് അട്ടര്‍ കണ്‍ഫ്യൂഷനായിരുന്നു. രാമന്‍ പാമ്പിനെ കൊല്ലുന്നിടത്ത് കര്‍ത്താവിനെന്താ കാര്യം? ഇനി കര്‍ത്താവ് വളര്‍ത്തിയ പാമ്പിനെയാണോ രാമന്‍ തല്ലിക്കൊന്നത്?


പിന്നീടുള്ള മൂന്നാല് രാത്രികളില്‍ ഞാന്‍ കണ്ട സ്വപ്നം വത്സമ്മ ടീച്ചറെ ചൂരലിന് നാല് പെട കൊടുക്കുന്നതിനെപ്പറ്റിയായിരുന്നു.

ടീച്ചറെ അടിക്കാന്‍ മാത്രമല്ല ഒരു കൈവെട്ടിക്കളയാനുമുള്ള വകുപ്പ് ആ ചോദ്യത്തിലുണ്ടായിരുന്നു എന്ന് ഈയിടെയാണ് എനിക്ക് മനസ്സിലായത്.. നമുക്ക് ടീച്ചറുടെ ചോദ്യത്തെ സൂക്ഷ്മമായി അപഗ്രഥിച്ച് നോക്കാം. എന്നാലേചോദ്യത്തിന്റെ വ്യത്യസ്ഥ മാനങ്ങളും നിഗൂഡ അര്‍ഥങ്ങളും സാമ്രാജ്യത്വ കുതന്ത്രങ്ങളും നമുക്ക് മനസ്സിലാവൂ.

* ‘രാമന്‍ പാമ്പിനെ കൊന്നു‘. ഈ വാക്യത്തിലെ കര്‍ത്താവ് ആരാണ് ? - വിശകലങ്ങള്‍*

നം 1 : ഒരു ക്രിസ്ത്യന്‍ സ്കൂളിലെ ക്രിസ്ത്യാനിയായ വത്സമ്മ ടീച്ചര്‍ ഉദ്ദേശിച്ചത് ഇങ്ങനെയായിക്കൂടേ ... “ എല്ലാം ചെയ്യുന്നതും ചെയ്യിക്കുന്നതും കര്‍ത്താവാണ്. ‘കര്‍ത്താവാണ്’ ഏറ്റവും വലിയവന്‍. എട്ടും പൊട്ടും തിരിയാത്ത ഒരു ഹിന്ദു ചെക്കനെ കര്‍ത്താവിന്റെ വഴിയിലേക്ക് നയിക്കാനുള്ള ഗൂഢശ്രമമായിരുന്നില്ലേ ഈ ചോദ്യം. ‘കര്‍ത്താവ്’ എന്ന കണ്‍സെപ്റ്റ് കുഞ്ഞ് മനസ്സിലേക്ക് കുത്തി വെക്കാനുള്ള ബ്രെയിന്‍ വാഷിങ്ങ് ?

നം 2 : ‘രാമന്‍’ അഥവാ ഒരു ഹിന്ദു ദൈവം മിണ്ടാപ്രാണിയായ പാമ്പിനെ കൊന്ന് നടക്കുന്ന ഒരു ദുഷ്ടനാണ്. അല്ലെങ്കില്‍ ഒരു പാമ്പിനെ കൊല്ലാന്‍ മാത്രമേ ‘രാമനെ’ ക്കൊണ്ട് പറ്റൂ. ഉദ്ദിഷ്ട കാര്യം നടക്കണമെങ്കില്‍ വേറേ ദൈവത്തിനെ മണിയടിക്കണം.. ഇങ്ങനെയും ഈ ചോദ്യത്തിന് അര്‍ത്ഥം കല്‍പ്പിക്കാം.

നം 3 : ‘രാമന്‍‘ എന്നാല്‍ വിഷ്ണു. ‘പാമ്പ്‘ എന്നാല്‍ ഒരു ശൈവ മൂര്‍ത്തി. അപ്പോള്‍ ശൈവ-വൈഷ്ണവ ഉരസലുകളെയാവാം ചോദ്യം കൊണ്ട് ഉദ്ദേശിച്ചത്. ഹിന്ദുക്കള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കനുള്ള പൈശാചികമായ ശ്രമം.

നം 4 : രാമന്‍ പാമ്പിനെ കൊന്നു എന്ന് പറയുമ്പോള്‍, വെള്ളമടിച്ച് സ്വബോധം ഇല്ലാത്ത ഒരാളെ യുദ്ധം ചെയ്ത് കൊല്ലുന്ന ദൈവമാണ് ഹിന്ദു ‘ദൈവമായ’ രാമന്‍ എന്നും വ്യംഗ്യാര്‍ത്ഥം പറയാം. ഇത് ബാലി യുദ്ധവുമായി ബന്ധപ്പെടുത്തി ഉണ്ടാക്കിയ ഒരു പരിഹാസം ആണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

അര്‍ഥമേതായാലും ടീച്ചര്‍ മത നിന്ദ ചെയ്തു എന്ന് വ്യക്തം. ഇനി ശിക്ഷിച്ചേ മതിയാവൂ. കൈ മാത്രമാക്കണ്ടാ തലയും പോരട്ടെ. നമ്മള്‍ കൈ വെട്ടിയിട്ടും സ്കൂളുകാര്‍ ടീച്ചറെ പുറത്താക്കിയില്ലെങ്കിലോ ? പിന്നെയും ടീച്ചര്‍ കഞ്ഞികുടിച്ച് കഴിയില്ലേ? അത് പാടില്ല. പിഴുതെറിയുമ്പോള്‍ വേരോടെ കളയണം. അങ്ങനെയാണ് ചാണക്യന്‍ പറഞ്ഞത്.

രാമായണത്തിലെങ്ങുമില്ലാത്ത ഈ പാമ്പ് നിഗ്രഹം മലയാളത്തിലേക്ക് കൊണ്ട് വന്നത് ഒരു പാതിരി കൂടിയായ ഗുണ്ടര്‍ട്ട് സായിപ്പാവാനാണ് സാധ്യത . പറ്റുമെങ്കില്‍ അങ്ങോരുടേയും ഒന്നോ രണ്ടോ കൈ വെട്ടണം

തൃശൂരിലുള്ളത് (നിഘണ്ടുവില്‍ ഇല്ലാത്തത്)

തൃശൂരിലുള്ളത് (നിഘണ്ടുവില്‍ ഇല്ലാത്തത്)

തൃശൂര്‍: പൂരം വെടിക്കെട്ടും തൃശൂര്‍ ഭാഷയും ഏതാണ്ട് ഒരേ പോലെയണ്. കൂട്ടപ്പൊരിച്ചിലിന്റെ സ്പീഡില്‍ ചില അക്ഷരങ്ങള്‍ നഷ്ടപ്പെട്ട് രൂപപ്പെട്ട ഭാഷ. പ്രാഞ്ചിയേട്ടന്റെ സിനിമാ ഭാഷ കേരളമൊട്ടുക്കും ശ്രദ്ധിക്കപെടാനുള്ള കാരണവും മറ്റൊന്നല്ല. മറ്റു ജില്ലക്കാര്‍ക്ക് പെട്ടെന്ന് പിടികിട്ടാന്‍ പാടുള്ളവയാണ് പല പ്രയോഗങ്ങളും.



. ഗഡീ.... എന്ന വാക്കാണ് തൃശൂരിന്റെ സ്വന്തം ഭാഷാ നിഘണ്ടുവിലെ ആദ്യത്തെ പ്രയോഗം. ഗഡി, ഇസ്റ്റന്‍, മച്ചു എന്നൊക്കെയാണ് തൃശൂരുകാര്‍ സുഹൃത്തുക്കളെ വിളിക്കുക. (ഇഷ്ടനില്‍നിന്ന് ഇസ്റ്റനും മച്ചനനില്‍ നിന്ന് മച്ച്ചുവും ഉണ്ടായെന്നു കരുതാം. ഗഡിയുടെ പിറവി ഇപ്പോഴും അജ്ഞാതം)

. റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ കിട്ടിയപ്പോള്‍ ഒരു തൃശൂര്‍കാരന്റെ കമന്റ് ..

'അക്രമ സ്രാവാണ്ട്ടാ...

അസാധ്യകാര്യം ചെയ്തവന്‍ എന്നര്‍ഥം.

. രണ്ടുപേര്‍ തമ്മില്‍ മൂന്നാമതൊരുവനെ പറ്റി പറയുമ്പോള്‍ അവര്‍ക്കയാള്‍ 'ഡാവ് ആണ്. (കിടാവില്‍നിന്ന് ക്ടാവിലെത്തി ഡാവായി മാറിയത്)

. ഇഷ്ടപ്പെട്ടയാളെ പുലിഡാവെന്നും വെറുപ്പുള്ളവനെ ചെടച്ച ഡാവെന്നും തീരെപിടിക്കാത്തവരെ ചൊറിഡാവ്, ഈച്ചഡാവ്, ഇഞ്ചംപുളി ഡാവ് എന്നും വിശേഷിപ്പിക്കാം. ഒട്ടും വിലയില്ലാത്തവനെ അംബീസ ഡാവ് എന്നും വിളിക്കാം. (50 പൈസ് ഡാവ് എന്ന് പൂര്‍ണരൂപം)

. യന്തിരന്‍ റിലീസായപ്പോള്‍ ഒരാളുടെ കമന്റ്- മ്മടേ 'ചെക്കന്‍ തകര്‍ത്തൂട്ടാ....

സൂപ്പര്‍ സ്റ്റാറായാലും മെഗാ സ്റ്റാറായാലുമെല്ലാം നമുക്ക് ചെക്കനാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സച്ചിന്‍ ഇവരെല്ലാം ചെക്കന്മാരാണ്.

. തൃശൂരിലെ ചിലര്‍ സില്‍മ എന്ന് വിളിക്കുന്ന സിനിമ ഇഷ്ടപ്പെട്ടാല്‍ 'പൊരിച്ചൂട്ടാ എന്നേ പറയൂ. പൊട്ടിയ പടമാണെങ്കില്‍ 'ഒരു വള്ളി പൊട്ടിയേ പടാ ഇസ്റ്റാ.. എന്ന് പറയുന്നതും കേട്ടിട്ടുണ്ട്.

. ഒരു അരിയങ്ങാടി സംഭാഷണം: 'ഗെഡീ.. മ്മ്‌ടെ ഗെല്ലീല് വന്‍ണ്ട്ട് വെല്യ നാവാട്ടം വേണ്ടാട്ടാ.. ഒരു കുച്ചാന്‍ വിളിച്ച്ട്ട് വേഗം സ്കൂട്ടായിക്കോ. (ഗല്ലി - സ്ഥലം, നാവാട്ടം- വര്‍ത്തമാനം, കുച്ചാന്‍- ഓട്ടോറിക്ഷ, സ്‌കൂട്ടാവുക- സ്ഥലംവിടുക)

. ഞാനങ്ങ്‌ടെ തെറിക്കട്ടെ എന്നാല്‍ ഞാന്‍ അങ്ങോട്ടു പോട്ടെ എന്നൊരു അര്‍ത്ഥവുമുണ്ട് ചിലര്‍.

. ഒരു 'ചെകിളച്ചൊറിയന്‍ കൊട്ത്തു എന്നാല്‍ ചെകിട്ടത്തടിചെന്നും 'വാഷ്‌ല്യ എന്നാല്‍ കഴിവില്ല എന്നുമാണ് തൃശൂരില്‍ ചിലയിടങ്ങളിലെ അര്‍ഥം.

. ഇഷ്ടമില്ലാത്ത സ്ഥലങ്ങളെയൊക്കെ തൃശ്ശൂരുകാരന്‍ 'ഗുദാം.. എന്ന് വിളിക്കാം.

. ചെറുപ്പക്കാര്‍ തൃശൂരില്‍ ചുള്ളന്മാരും ചുള്ളികളുമാണ്.

. കൗട്ട എന്നാല്‍ തൃശൂരില്‍ മദ്യത്തിന്റെ ഇരട്ടപ്പേരാണ്. (കൗട്ട- ഒരിനം കീടനാശിനിയുടെ പേര്)

. ആ ഡാവ് പടായി.. എന്ന് കേട്ടാല്‍ ആരോ മരിച്ചു എന്നാണ് അര്‍ഥം. മരിച്ചയാളുടെ ഫോട്ടോ ചില്ലിട്ടുവയ്ക്കുമല്ലോ.

. അങ്ങാടിയുടെ ചില ഇടങ്ങളില്‍ പണത്തെ ചെമ്പ് എന്നിപ്പോഴും വിളിക്കും. ജോര്‍ജൂട്ടി എന്നും വിളിക്കും. പതിയന്‍ എന്നാല്‍ പത്തു രൂപ, പച്ച എന്നാല്‍ അമ്പത് രൂപ, ഏകന്‍ എന്നാല്‍ ഒരു രൂപ എന്നിങ്ങനെയും പ്രയോഗമുണ്ടത്രേ.

. പുതിയ മൊബൈല്‍ വാങ്ങിയത് കേടായെന്നു കരുതുക. ചില തൃശൂരുകാര്‍ കടയില്‍ ചെന്ന് പറയും: മച്ചൂ.. ഇത് ഉണ്ടച്ചുരുട്ടായല്ലോ.. (കേടായെന്നും തലയില്‍ തൂങ്ങിയെന്നുമൊക്കെ അര്‍ഥം).

. നല്ല വസ്തുക്കളാണെങ്കില്‍ 'മുത്ത് സാനം, പെട സാനം. എന്നൊക്കെ പറയും.

. മെലിഞ്ഞു പോയല്ലോ എന്ന ചോദ്യത്തിന് പകരം 'ഉപ്പുംകല്ല് വെള്ളത്തിലിട്ടതുപോലായി എന്നൊക്കെ പ്രയോഗം കയ്യിലുള്ളവരുണ്ട്.

. വിചിത്രമായൊരു പ്രയോഗം കേട്ടോളൂ- പാലത്ത്‌മ്മെ ഇര്‍ത്തുക.: ആ ഗഡീ മ്മളെ പാലത്ത്‌മ്മെ ഇര്ത്തീട്ട് വിട്ടു എന്ന് പറഞ്ഞാല്‍ ഇപ്പം വരാമെന്ന് പറഞ്ഞിട്ടു മുങ്ങി എന്നര്‍ഥം.

. ശവി എന്ന വാക്ക് ഏതാണ്ട് ശവമായിക്കൊണ്ടിരിക്കുകയാണ്. എന്തൂട്ടാ ശവീ.. എന്നിപ്പോള്‍ അധികമാരും പറയാറില്ല.. ശവി എന്നത് തെറ്റായ വിശേഷണമാണത്രേ

Friday, December 10, 2010

ഒരു പ്രവാസിയുടെ മടക്കയാത്ര

ഒരു പ്രവാസിയുടെ മടക്കയാത്ര

എയര്‍ ഇന്ത്യാ എക്സ്‌പ്രസ്‌ ഒരു മണിക്കൂര്‍ വൈകിയാണ്‌ കൊച്ചിയില്‍ നിന്ന്‌ പുറപ്പെട്ടത്‌. രാത്രി ഒന്നരയോടെ ദുബായ്‌ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ ഇറങ്ങി. മെയ്‌ മാസമാണ്‌. ചൂട്‌ തുടങ്ങിയിരിക്കുന്നു. എങ്കിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ ചൂട്‌ കുറവാണ്‌. എമിഗ്രേഷന്‍ കൗണ്ടര്‍ കടന്ന്‌ ലഗേജുമെടുത്ത്‌ ഡ്യൂട്ടി ഫ്രീയില്‍ ഒന്നു കറങ്ങി.  ലഗേജുമായി ട്രോളി തള്ളി പുറത്തേക്കിറങ്ങി. ടാക്‌സിക്കുള്ള ലൈനില്‍ നിന്നു. ഹ്യുമിഡിറ്റി കാരണം വിയര്‍ത്തൊഴുകുകയായിരുന്നു. ഒടുവില്‍ എന്റെ ഊഴമായി. ലഗേജ്‌ കാറിന്റെ ബൂട്ടില്‍ വെച്ച്‌ ടേക്‌സി ഡ്രൈവറോട്‌ പറഞ്ഞു...

" ബര്‍ദുബയ്‌, അല്‍ റഫ പോലീസ്‌ സ്‌റ്റേഷന്‍ റോഡ്‌ .."

പഠാണി ഡ്രൈവര്‍ ഒരേ ട്യൂണ്‍ മാത്രമുള്ള അഫ്‌ഗാനി പുഷ്‌തു ഗാനത്തില്‍ ലയിച്ച്‌ വണ്ടി പറപ്പിക്കുകയായിരുന്നു. വീട്ടില്‍ നിന്ന്‌ പോന്ന വിഷമം കാരണം മൂകനായി റോഡിലേക്ക്‌ നോക്കി ഇരിക്കുകയായിരുന്നു. രാക്ഷസന്റെ നീണ്ട നാക്കു പോലെയുള്ള കറുത്ത വീഥിയിലൂടെ കാര്‍ പാഞ്ഞു കൊണ്ടിരുന്നു. ഒരു മാസം പോയതെങ്ങനെയെന്നറിഞ്ഞില്ല. ഇന്നലെ ദുബായില്‍ നിന്ന്‌ പോയ പോലെ തോന്നുന്നു. രാത്രിയാണെങ്കിലും വാഹനങ്ങള്‍ വെടിയുണ്ട കണക്കേ ചീറി പാഞ്ഞു പോവുകയാണ്‌. രാവും പകലും തിരക്കൊഴിയാത്ത ദുബായിലെ വീഥികളില്‍ തിരക്ക്‌ കുറഞ്ഞിരിക്കുന്നു. സാമ്പത്തീക മാന്ദ്യം ദുബായിയെ ചെറിയ തോതില്‍ ബാധിച്ചതിന്റെ ലക്ഷണങ്ങള്‍. പത്തു മിനിട്ടിനുള്ളില്‍ ബര്‍ദുബായിലെത്തി. ലഗേജുമെടുത്ത്‌ റൂമിലേക്ക്‌ നടന്നു. ഒറ്റക്ക്‌ ഒരു റൂമില്‍ താമസിക്കുന്നതു കൊണ്ട്‌ മറ്റു ശല്ല്യങ്ങളൊന്നുമില്ല. പക്ഷേ ഏകനായിരുന്നാല്‍ ഭാര്യയേയും , മക്കളേയും , നാടിനേയും പറ്റിയുള്ള ഓര്‍മ്മകള്‍ ഇഴമുറിയാതെ വന്നു കൊണ്ടിരിക്കും.


നാളെ രാവിലെ എഴുന്നേറ്റ്‌ ജോലിക്ക്‌ പോകണം. സമയം മൂന്നരയായിരിക്കുന്നു. ജനലിന്റെ വിരികള്‍ വലിച്ച്‌ നീക്കി കട്ടിലില്‍ നിവര്‍ന്നു കിടന്നു. രാത്രി പൂ നിലാവില്‍ കുളിച്ചു നില്‍ക്കുകയാണ്‌. കെട്ടിടങ്ങളുടെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ശീതീകരണികള്‍ അരോചകമായി കരഞ്ഞു കൊണ്ടിരുന്നു. എങ്കിലും എത്ര മനോഹരിയാണ്‌ ഈ രാത്രി ...!!!. അകന്നു പോയ ഉറക്കത്തെ തിരികെ വരുത്താന്‍ കണ്ണുകളടച്ചു കിടന്നു. മക്കളെയും , ഭാര്യയേയും ഉപ്പയെയും  , ഉമ്മയെയും  പറ്റി ആലോചിച്ചപ്പോള്‍ ചങ്കു പറിഞ്ഞു പോകുന്ന വേദന. ഇന്നലെ ഈ നേരത്ത്‌ രണ്ടു മക്കളും എന്റെ ഇരു പുറവും കെട്ടിപിടിച്ച്‌ ഉറങ്ങുകയായിരുന്നു. ഉറങ്ങുന്നതിനു മുന്നേ മൂത്തവള്‍ ആറു വയസ്സുകാരി ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലാതെ ഞാന്‍ ഉഴറി.

" വാപ്പ  നാളെ പോയാ ഇനി എന്നാ വരിക ..? "

" വാപ്പ  വേഗം വരാട്ടോ ...."

" എന്തിനാ വാപ്പ  ദുബായിലേക്ക്‌ പോവുന്നത്‌ ... വാപ്പ  കൂടെയില്ലെങ്കില്‍ ഒരു സുഖവും ഇല്ലാ ....? "

" മോള്‍ക്ക്‌ സ്‌ക്കൂളില്‍ ഫീസു കൊടുക്കേണ്ടേ .., പുസ്‌തകവും , ഷൂവും , ബേഗും വാങ്ങണ്ടെ ... അതിന്‌ പൈസ ഉണ്ടാക്കാനല്ലേ വാപ്പ  ദുബായിലേക്ക്‌ പോവുന്നത്‌ .... ? "

" അതിനു വേണ്ടീട്ടാണെങ്കില്‍ അച്ഛന്‍ ദുബായിലേക്ക്‌ പോകേണ്ട. മോളുടെ കാശു കുടുക്കയില്‍ കുറേ പൈസ ഉണ്ട്‌`. അത്‌ എടുത്ത്‌ എല്ലാം വാങ്ങാം, വാപ്പ  പോവണ്ടാട്ടോ .."

ആ കുരുന്നിനെ എന്തു പറഞ്ഞാണ്‌ ഞാന്‍ സമാധാനിപ്പിക്കുക ?. ഞാന്‍ എങ്ങനെയാണിത്‌ സഹിക്കുക ?. അടക്കിപിടിച്ച സങ്കടം അറിയാതെ അണപൊട്ടിയൊഴുകി. എല്ലാം കേട്ട്‌ വിതുമ്പി കൊണ്ട്‌ ഭാര്യ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഉറക്കം എന്നെ വിട്ട്‌ എങ്ങോ പോയ്‌ മറഞ്ഞിരുന്നു.


യൂസഫിന്റെ ടേക്‌സി കാര്‍ രണ്ടു മണിക്ക്‌ വരാമെന്നേറ്റിട്ടുണ്ട്‌. മൂന്നു മണിക്കുര്‍ മുന്‍മ്പെങ്കിലും എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. അല്ലെങ്കില്‍ തിരക്ക്‌ കൂടുതലാണെങ്കില്‍ എയര്‍ ഇന്ത്യക്കാര്‍ എന്റെ സീറ്റില്‍ വേറെ വല്ലവരെയും കയറ്റി വിടും. പന്ത്രണ്ടരക്ക്‌ ഊണു കഴിക്കാനിരുന്നു. വാപ്പ യും , ഞാനും, മക്കളും ഇരുന്നു. ഉമ്മയും , ഭാര്യയും ചോറും കറികളും വിളമ്പി. വാക്കുകള്‍ തൊണ്ടയിലെവിടെയോ തടഞ്ഞിരുന്നു. മക്കള്‍ക്ക്‌ ഓരോ ഉരുള ചോറ് ഉരുട്ടി കൊടുത്ത്‌ ഊണു കഴിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു. ഇനി ഒരു മണിക്കൂര്‍ കൂടിയേ ഉള്ളൂ. കൈ കഴുകി തൊടിയിലേക്കിറങ്ങി, യാത്ര പറയാന്‍. എന്റെ കവുങ്ങുകളോടും, ജാതി മരങ്ങളോടും , പേരാലിനോടും, തെങ്ങുകളോടും, വാഴകളോടും യാത്ര പറയാന്‍. എനിക്കേറ്റവും ഇഷ്‌ടപ്പെട്ട ജാതി മരത്തില്‍ ചാരി നിന്നു. താഴെയുള്ള ചില്ലകള്‍ എന്റെ മുടിയില്‍ തഴുകി കാറ്റിലാടി. എന്റെ കൂട്ടുകാര്‍ എന്റെ പോക്ക്‌ തിരിച്ചറിഞ്ഞിരിക്കുന്നു. എപ്പോഴും ചിലച്ച്‌ ബഹളം വെക്കാറുള്ള കിളികളും, അണ്ണാറ കണ്ണന്‍മാരും ശാന്തരായിരിക്കുന്നു. വാഴകുല കൂമ്പിലെ തേന്‍ നുകരല്‍ നിര്‍ത്തി അണ്ണാറകണ്ണന്‍ താഴെ നില്‍ക്കുന്ന എന്നെ നോക്കി. ചെറു മര്‍മ്മരത്തോടെ എന്നെ തഴുകി പറന്ന കാറ്റില്‍ കവുങ്ങുകള്‍ തലയാട്ടി യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. തിരികെ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ആകെ ഒരു ശൂന്യത എന്നെ ചൂഴ്‌ന്നു നിന്നിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും യൂസഫിന്റെ കാര്‍ എത്തിയിരുന്നു.


നേരെ റൂമില്‍ കയറി. ആരുടെയും മുഖത്ത്‌ നോക്കാന്‍ ഞാന്‍ അശക്‌തനായിരുന്നു. പെട്ടന്ന്‌ തയ്യാറായി പുറത്തേക്കിറങ്ങി ചെറിയ മകളോട്‌ ഞാന്‍ പറഞ്ഞു

" വാപ്പക്ക്  ഒരു ഉമ്മ തന്നേ ..."

" ഉമ്മ "

മൂത്ത മകളുടെ നെറുകയില്‍ ഒരു മുത്ത്ം കൊടുത്ത്‌ പിടക്കുന്ന ഹൃദയത്തോടെ കാറില്‍ കയറി. നിറകണ്ണുകളോടെ ഞാന്‍ തിരിഞ്ഞു നോക്കി. കണ്ണുനീര്‍ നിറഞ്ഞ്‌ എനിക്കാരേയും വ്യക്‌തമായി കാണാനില്ലായിരുന്നു. യാത്ര തുടങ്ങി. തുവാല കൊണ്ട്‌ കണ്ണുതുടച്ച്‌ പുറത്തേക്ക്‌ മിഴിനട്ടിരുന്നു. നാടിന്റെ പച്ചപ്പ്‌ ആവോളം ആവാഹിച്ചെടുക്കുകയായിരുന്നു ഞാന്‍. ഇനി എന്നാണ്‌ ഈ ഹരിതാഭ കാണാന്‍ കഴിയുക ..?. ചെമ്മണ്ണു പറക്കുന്ന പൊട്ടിപൊളിഞ്ഞ റോഡിലൂടെ പ്രവാസ ഭുമിയിലേക്കുള്ള പ്രയാണം തുടര്‍ന്നു. തളികുലവും തൃപ്രയരും കൊടുങ്ങല്ലുരും കൊട്ടപുരം പുഴയും താണ്ടി കാറ് നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിലേക്ക്‌ കുതിച്ചു. ഞാന്‍ പിറന്ന മണ്ണിലൂടെ മുന്നോട്ടു പോകുമ്പോള്‍ മന:സ്സ്‌ ആര്‍ദ്രമാവുകയായിരുന്നു.  പാടത്ത്‌ വഴിയോരത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന മാവുകളും, പുഷ്‌പ്പിണിയായി നില്‍ക്കുന്ന പൂമരങ്ങളും എന്റെ ഹൃദയത്തിന്‌ കുളിര്‍മയേകി. ഈ മണ്ണില്‍ ജനിക്കാന്‍ കഴിഞ്ഞ ഞാന്‍ എത്ര ഭാഗ്യവാനാണ്‌. ഇന്നോളം കാണാതെയും, ശ്രദ്ധിക്കാതെയും പോയ പലതും ഞാന്‍ ആവേശത്തോടെ നോക്കി കണ്ടു. ഓരോ പുല്‍കൊടിയിലും പുതുമകള്‍ നിറഞ്ഞ പോലെ. ഇത്ര നാളും നാട്ടില്‍ നിന്നിട്ടും എന്തേ ഇതൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല ..?. നഷ്‌ടപ്പെടുമ്പോളാണ്‌ പലതിന്റെയും വില നമ്മളറിയൂ.


എല്ലാം ഒരു സ്വപ്‌നം പോലെ മന:സ്സിലൂടെ കടന്നു പോയി. ഒരു ദീര്‍ഘ നിശ്വാസത്തോടെ നിവര്‍ന്നു കിടന്നു. പുലര്‍ച്ച നാലുമണി ആയിരിക്കുന്നു. ഓരോന്നലോചിച്ച്‌ കിടന്ന്‌ സമയം പോയതറിഞ്ഞില്ല. ആറരക്ക്‌ എഴുന്നേല്‍ക്കണം. നാളെ തൊട്ട്‌ ഇനി ഒരു കൊല്ലം, അടുത്ത വെക്കേഷന്‍ വരെ വീണ്ടും യന്ത്രമാവണം. ജോലിയിലെ മാനസീക പിരിമുറുക്കങ്ങളും, സംഘര്‍ഷങ്ങളും സഹിച്ച്‌ അടുത്ത ഒരു മാസത്തെ അവധിക്കു വേണ്ടിയുള്ള കാത്തിരുപ്പ്‌ ...!!!. ഈ കാത്തിരുപ്പിനിടയില്‍ ഭാരം തങ്ങാനാവാതെ ചിലര്‍ പിടഞ്ഞു വീഴുന്നു. പ്രവാസിയുടെ ദു:ഖാങ്ങളും, വേദനകളും നാട്ടിലുള്ളവര്‍ അറിയുന്നുണ്ടായിരിക്കുമോ ...? ഇല്ല ... ഒരിക്കലുമില്ല. അകലെ കടലുകള്‍ക്കുമപ്പുറം തന്നെയും കാത്തിരിക്കുന്ന പൊന്നോമനകള്‍ക്കും, കുടുമ്പത്തിനും വേണ്ടി പ്രവാസി, പ്രവാസമെന്ന കുരിശെടുത്ത്‌ സ്വയം ചുമലില്‍ വെക്കുന്നു. തളര്‍ന്നു വീഴുന്നതു വരെ അവന്‍ നടന്നേ തീരു. ഈ രക്‌തത്തില്‍ മറ്റാര്‍ക്കും പങ്കില്ല

എന്‍റെ ചെറുകഥ

എന്‍റെ ചെറുകഥ 

പരീക്ഷ കഴിഞ്ഞു സ്കൂള്‍ വിട്ട്ടങ്ങുമ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥ മായിരുന്നു.യാ..അല്ല് ഞാന്‍ ഒന്നും എഴുതിട്ടില്ലല്ലോ?ഏന്റെ ഭാവി?ഹ!ഏന്റെ പഠനത്തെ കുറിച്ച് ഏന്റെ ഭാവിയെ കുറിച്ച് ഏനിക്കു നന്നായിട്ടറിയാം.പക്ഷെ ഉമ്മാക്കും ഉപ്പാകും അറിയില്ലല്ലോ?ഞാന്‍ പാസ്സായത്‌ എങ്ങനെ എന്ന്.കഴിഞ്ഞ കുറെ പൊതു പരീക്ഷകളില്‍ ഏന്റെ ഉറ്റ സുഹ്ര്തും സ്ഥിരം ഒന്നാം റാങ്ക് കാരിയുമായ തസ്നി ആയിരുന്നു അടുത്ത സീറ്റില്‍ പരീക്ഷ എഴുതിരുന്ന്തു.അവള്‍ റാങ്ക് അടികുമ്പോള്‍ ഞാന്‍ ഫസ്റ്റ് ക്ലാസ് അടിചില്ലെന്കിലെ അത്ഭുതമുള്ളൂ. ഇപ്രാവിശ്യ മാണെങ്കില്‍ അവള്‍ കല്ലിയാനം കഴിഞ്ഞു പോയി.പഠിത്തവും നിര്‍ത്തി.ഇപ്രാവിശ്യം ഏന്റെ അടുത്ത് ഇരുക്കുന്നത് താഹിറ.അവള്ലനെങ്കില്‍ ഏന്റെ പേപര നോക്കുന്നത്!മൂ ദേവി!അല്ലേല്ലും ഏന്തിനാ പെണ്‍കുട്ടികളെ വേഗം കല്ലിയാനം കഴിപികുന്നത്. അതും റാങ്ക് കാരിയായ ഒരു പെണ്‍കുട്ടിയെ അവള്‍ ഏന്തായി തീരേണ്ടതായിരുന്നു.എല്ലാം അവളുടെ വീട്ടുകാര്‍ നശിപിചില്ലേ?ഇനി ഭര്‍ത്താവിന്റെ ആഞ്ഞ അനുസരിച്ച് ജീവികെണ്ടേ?ഭര്‍ത്താവ് അവളെ ഒഴിവാകുക ആണെങ്കില്‍ അല്ലെങ്കില്‍ ഏന്തികും പറ്റി യാലോ അവള്‍ക് ജീവികെണ്ടേ?ഏന്തിന്കിലും ഒരു ബിരുതംഉണ്ടെങ്കില്‍ ഏതെങ്കിലും നല്ല പണി എടുത്ത് ജീവിതം പുലര്താം.ആരോടും യാജി കേന്ടല്ലോ?ഞാനൊരു പെണ്ണല്ലേ ?പുരോഗമന ചിന്തയുമായി നടന്നു ബസ്ടന്റിലെക് എത്തിയത് അറിഞ്ഞില്ലാ..ബസ്സില്‍ കയറി പല കാര്യങ്ങളും ചിന്തിച്ചു യാത്ര തുടര്‍ന്നു...ബസ്സ്‌ ഞാന്‍ സ്വപ്നത്തില്‍ കണ്ട അപകട സ്ഥലത്തെ സ്റ്റോപ്പില്‍ നിര്‍ത്തി.ആ സ്ഥലത്ത് നല്ല ആള്‍ കൂട്ടവും ബ്ലോക്കും ഉണ്ട്.ഞാന്‍ മെല്ലെ തല നീട്ടി നോക്കി യാ അല്ലഹ് ഞാന്‍ ഞെട്ടി പോയി...സ്വപ്നത്തില്‍ കണ്ട അതെ സ്ഥലം ...അത് പോലോത്ത കാര്‍.. അത് പോലോത്ത ലോറി...അതെ അപകടം ...യാ അല്ലഹ് ഇതു എന്ത് മായാജാലം...ഞാന്‍ ആ സ്ഥലം ബസ്സില്‍ നിന്ന് സൂക് ശിച്ചു നോക്കി ആപ്പോള്‍ കാറില്‍ നിന്ന് രക്തത്തില്‍ കുളിച്ചു നില്‍കുന്ന മൂന്നു നാല് പേരെ പൊക്കി എടുത്തു കൊണ്ട് പോകുന്നത് ഞാന്‍ കണ്ടു..എന്‍റെ റബ്ബേ..മൂന്നു വയസ്സു കാരിയായ ഒരു കുട്ടിയേയും കാറില്‍ നിന്ന് എടുകുന്നത് ഞാന്‍ കണ്ടു ..അവള്‍ രക്തത്തില്‍ കുളിച്ചുടുണ്ടായിരുന്നു,അവള്‍ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ എന്റെ ഫാത്തിമയെ ഓര്‍ത്തു..അവളെ പോലോത്ത പെണ്ണ്.അവള്‍ കാന് ഇതു സംബവിച്ചതെങ്കില്‍ ..ഏന്റെ റബ്ബേ...ഏന്റെ ഫാതി..അവള്‍ ഏന്റെ എല്ലംമാണ്...അവള്‍കൊടുകുവാന്‍ വാങ്ങി മിടായി ബാഗിലുണ്ട്...എന്നും അവള്‍ക് മിടായി വാങ്ങിക്കും ..അവള്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്...അത് പോട്ടെ ഡ്രൈവര്‍ മാര്‍ അശ്രദ്ധ ആയി ട്ടാണ് വാഹനം അതികം ഓടികുന്നത്. അമിത വേഗത മധ്യ പാനം ഇതോക്കെ ദിവസവും എത്ര ജീവിന്നാണ് റോഡില്‍ പോലികുന്ന്തു.മനോരമയിലെ വഴി കണ്ണ് വായിച്ചിട്ടില്ലേ...എന്നാല്ലും എന്റെ സ്വപ്നം ,ലോറി കാര്‍, സ്ഥലം യാ അല്ലാഹ് എനിക്ക് ഒന്നും മനസ്സിലാകിന്നില്ല..ഇതിനിടയിലും ബസ്സ്‌ വിട്ടതും വീട്ടില്‍ എത്തി അതും ഒന്ന് അറിഞ്ഞില്ല.
ഞാന്‍ നേരെ ചായ കുടിച്ചു കമ്പ്യൂട്ടര്‍ റൂമിലെക്കി കയറി കമ്പ്യൂട്ടര്‍ ഓണാക്കി കാസറഗോഡ് വാര്‍ത്ത തുറന്നു ഡിസ്കിന് വിഷയം രണ്ടു ഉണ്ട് മുസ്ലിം പെണ്‍കുട്ടി കളുടെ കല്ലിയാനം വാഹനപകടം കൂടാതെ എന്റെ സ്വപ്നവും യാഥര്തവും പക്ഷെ ഞാന്‍ ഡിസ്കില്‍ കയറിയ പാടെ ആക്രാന്തം പിടിച്ച അഫ്സലും പറവൂരും സലാമും ബദ്രും അബ്സന് ഒക്കെ ചാടി വീഴും.എനിക്ക് വയ്യ! മുജീച്ച സാരമില്ല...ആ ശം സീര്‍ പാവമാണ്.നല്ല ഗ്ലാമര്‍ ഉണ്ട് മൂപ്പന്‍. പകഷെ പറയാന്‍ പറ്റില്ല അഹകാരം കൂടും .ഗ്ലാമര്‍ ഉള്ളത് അവനു തന്നെ അറിയതില്ലേ,.പിന്നെ ഏന്തിനു അഹങ്കരിക്കണം.
ഇങ്ങനെ ചിന്തിചിരികുമ്പോഴാണ് വീട്ടില്‍ ഒരു ഫോണ്‍ വരുകയും ഉമ്മ എടുകുകയും ചെയ്തു...പെട്ടന്ന് അലറി വിളികുകയും ചെയ്തു.ഞാന്‍ ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. ഫോണ്‍ കട്ട്‌ ചെയ്ത ഉമ്മ വിളറിയ മുഘതോട് പറഞ്ഞു. പറഞ്ഞു. "നമ്മുടെ അപ്പുറത്തെ ഹബീബ്ചായും അയ്സായും ഇല്ലെ... " "അവര്ക് അവര്ക് ഏന്തു പറ്റി" "അവര്‍ ടൌണില്‍ വെച്ച് കാര്‍ അക്സിടന്റില്‍ പെട്ടു" യാ അല്ലഹ് അയ്സുമ്മ എന്ന് പറഞ്ഞാല്‍ ഏന്റെ ജീവന്നാണ് അവര്‍ക്കും എന്നെ ജീവനാണ്."അവര്കെന്തെങ്കിലും"ഞാന്‍ ചോദിച്ചു. "എല്ലാ അവര്ക് ഒന്നും പറ്റി ഇല്ല. അവളുടെ മകള്‍ ഫാത്തിമ ഇല്ലെ മൂന്നു വയസ്സു കാരി..." "ഫാതിമയ്കു എന്ത് പറ്റി "
"അവള്‍ പോയി"
"യാ റബ്ബേ "
"ലോറി വന്നു ഇടിച്ചതാണ്"
ഞാന്‍ ഞെട്ടി തെറിച്ചു
റബ്ബേ ഇതെന്തു കഥ എന്റെ സ്വപ്നം ഇതെന്തു കഥ
ഫാത്തിമ എന്‍റെ കരളിന്റെ കഷണമാണ് ഏന്റെ പൊന്ഖനി അവള്‍ എന്നും ഓടി വന്നു എന്റെ കവിള്‍ നുള്ളും ഉമ്മ വയ്കും മുടി വലിക്കും ഏന്റെ കൂടെ കിടന്നുറങ്ങും .എന്നെ അവള്‍ ഉറങ്ങാന്‍ സമതിക്കാറില്ല. അവള്‍ക് ഞാന്‍ കഥ പറഞ്ഞു കൊടുക്കും മിടായി വാങ്ങി കൊടുക്കും എന്നും.അവള്‍ പോയോ? ഇനി കാണില്ലേ ?എന്റെ ഫാത്തിമാ...യാ അല്ലഹ് ..ഞാന്‍ കൊണ്ട് വന്ന മിടായി തിന്നുവാന്‍ നീ വരില്ലേ...നീ ദൈവത്തിന്റെ അടുത്തേക് പോയോ?നങ്ങളെ വിട്ടിട്ടു? എന്നെ തനിചാകി?ഇനി യേത് ജന്മതുല്‍ കാണും നാം? എനിക്ക് ഒന്ന് അറിയില്ല...ഒന്നും..ഫാതി..നിനക്ക് തത ഇല്ലാതെ ഒറ്റുക് കിടക്കു പേടി ആവില്ലേ...എന്റെ ഫാതി...ഏനിക്കു തല കറക്കം തോന്നി..ഞാന്‍ മെല്ലെ കിടക്കി യെലേക്ക് വീണു...കണ്ണുകള്‍ മെല്ലെ അടിഞ്ഞു...
ഉറക്കത്തില്‍ എന്റെ കവിള്‍ ആരോ നുല്ലുന്നത് പോലെ തോന്നി...ഉമ്മ വയ്കുന്നത്പോലെ..മുടി വലികുന്നത് പോലെ..പെട്ടന്ന് ഒരു വിളി...തഹ്സിത... തഹ്സിത...ഞാന്‍ മെല്ലെ കണ്ണ് തുറന്നു...യാ അല്ലഹ് മുന്‍പില്‍ ആയിരം പൂര്‍ണ ചന്ദ്രന്റെ പ്രകാശം തൂകി ഫാത്തിമ ..ഏന്റെ ഫാത്തിമാ...ഏന്റെ ഫാത്തിമാ...ഇതും സ്വപ്നമായിരുന്നു അല്ലെ...വീണ്ടും ഒരു സ്വപ്നം ദുരന്ത സ്വപ്നം...ഞാന്‍ വേഗം മിടായി എടുത്തു അവള്‍കൊടുത്തു യാ അല്ലഹ് എല്ലാം സ്വപ്നം ആയിരുന്നു അല്ലെ എന്ന് പറഞ്ഞു അവളെ ജാന്‍ കെട്ടി പിടിച്ചു...കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ നദി പോലെ ഒഴുകുന്നുണ്ടായിരുന്നു.പക്ഷെ...
അപ്പോഴും എന്‍റെ ഉറക്കത്തിലെ അബോധ മനസ്സ് മെല്ലെ പറയുന്നത് എനിക് വളരെ വ്യക്ത മായി കേള് കാമായിരുന്നു....."യാ...അല്ലഹ്... ഈ സ്വപ്നത്തില്‍ നിന്നും ഒരിക്കലും ഉണാരതിരുന്നു വെങ്കില്‍.....(അവസാനിച്ചു)

(എന്‍റെ സുഹ്രത്തിന്റെ കഥയ്ക്ക് ഞാന്‍ മൂന്നാം ഭാഗം രചിച്ചത്)

Wednesday, December 8, 2010

പറയാന്‍ ബാക്കി വെച്ചത്

പറയാന്‍ ബാക്കി വെച്ചത്



( എന്നെ ഏറെ സ്നേഹികുകയും ഒടുവില്‍ എന്നെ വെറുത്തു കൊണ്ട് പടിയിരിങ്ങി പോയെ ഏന്റെ സുഹ്രത്തിന്റെ ഓര്‍മകള്‍ക് മുന്നില്‍ ഞാന്‍ ഇതു സമര്‍പികുന്നു)




ഞാന്‍ സ്വയം നിര്‍മിച്ച ഒരു തടവരയിലായിരുന്നു ഞാന്‍ കുട്ടി കാലത്ത് കഴിഞ്ഞിരുന്നത്.ആരോടും മിണ്ടാതെ..കൂട്ട് കാടാതെ...ഒന്നോ രണ്ടോ സുഹ്ര്ത്തുകള്‍ അത്രതന്നെ.ബാല്യ കാലത്ത് എനിക്ക് നേരിടേണ്ടി വന്ന വേദനകള്‍ക് ഞാന്‍ തന്നെ നല്‍കിയ ശിക്ഷ.
അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം...
അന്തര്മൂകനായി ഇരിക്കുന്ന നാള്‍..
അറിയാതെ ഏപ്പോഴോ ഏന്റെ ക്ലാസ്സില്‍ നാലാം ബെന്ജിലിരികുന്ന ഇളം നിറമുള്ള സാധാരണ തടിയുള്ള അവളിലേക് ഏന്റെ കണ്ണുകള്‍ ഉടകിയത്...ഏന്റെ മനസ്സില്‍ ആരുമറിയാതെ,അവള് പോലുമറിയാതെ ഞാന്‍ സൂക്ഷിച്ചു ആ പ്രണയം...അങ്ങനെ പറയാവോ..എന്തോ? കുറച്ചു നാളുകള്‍ കടന്നു പോയി.മനസ്സില്‍ സൂക്ഷിച്ച ഏന്റെ പ്രണയവുമായി...ഒരു ദിവസം എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന അവളുടെ വീടിന്റെ അടുത്ത് താമസിക്കുന്ന ഞാന്‍ അപൂര്‍വമായി മാത്രം സംസാരിക്കുന്ന സുഹ്രത് മുഗേന ഞാന്‍ ആ ആ സത്യം അറിഞ്ഞു.ഞാന്‍ അവളെ അറിയാതെ സ്നേഹികുന്നത് പോലെ അവള്‍ എന്നെയും സ്നേഹികുന്നുന്ടെന്നു.ആ നിമിഷം സ്വര്‍ഗത്തില്‍ കടന്ന അനുഭൂതി ആയിരുന്നു.അതോടെ എന്‍റെ ആദ്യത്തെ പ്രണയം അവിടെ വിരിഞ്ഞു.ഞമ്മള്‍ തമ്മില്‍ അടുത്തു.അന്തര്‍ മൂകനായ എന്നെ അവള്‍ ഓരോ ദിനം കഴിയുന്തോറും മാറ്റിയെടുത്തു.എന്‍റെ ദുഘങ്ങളില്‍ താങ്ങും തണലുമായി അവള്‍.അവള്‍ തന്ന എന്‍റെ ജീവിതത്തിലെ ആദ്യത്തെ ലവ് ലെറ്റര്‍ വായിച്ചു ഭയത്തോടെ സ്കൂളിലെ മരത്തിന്റെ കീഴില്‍ നിന്ന് കീറി കളഞ്ഞതും,ഞാന്‍ ലാന്ഡ് ഫോണില്‍ വിളുച്ചു സ്ഥിരമായി സംസാരികാരുള്ളതും ആറാം ക്ലാസ്സില്‍ പഠികുബ്ബോഴായിരുന്നു.പ്രണയം എന്നത് ആ പ്രായത്തില്‍ ഉള്ള കുട്ടികളില്‍ അപൂര്‍വമായിരുന്നു.ഞങ്ങളുടെ പ്രണയ സ്കൂളില്‍ തൂണിനും തുരുമ്പിനും വര അറിഞ്ഞു.സുഹ്ര്ത്തുകള്‍ കളിയാകുംബോഴും,സ്കൂളിന്റെ ചുമരില്‍ ഞങ്ങളുടെ ആദ്യാക്ഷരം എഴുതി വികൃതി പിള്ളേര്‍ അപമാനിച്ച പ്പോഴും ഞാന്‍ പതറിയില്ല.കാരണം എന്നെ അപ്പോഴേക്കും അവള്‍ മാറ്റി എടുത്തിരുന്നു.ഒരു തന്റെടി ആകിയിരുന്നു.ഏല്ലാം നേരിടാന്‍ കഴിവുള്ള ഒരാള്‍.അപ്പോള്‍ അവലന്റെ ജീവനായിരുന്നു. അവള്കും ഞാനും.പ്രായം വെറും പതിനൊന്നു ആയിരുന്നു ആസമയത്.

ഒരുനാള്‍ അവള്‍ ക്ലാസില്‍ വന്നില്ല.എന്‍റെ സുഹ്ര്തും.പിറ്റേന്നും അവള്‍ വന്നില്ല.ഫോണും വിളിച്ചില്‍.പക്ഷെ സുഹ്രത് വന്നു.അവനോടെ കാരിയം തിരകിയപ്പോള്‍ അവന്‍ പറഞ്ഞു.അവളുടെ ഉമ്മയ്ക് ഗര്‍ഭാശയ പരമായ അസുഖം ഉണ്ടായിരുന്നു വെന്നും ഇന്നലെ ഉമ്മ മരിച്ചെന്നും...ഇനി അവള്‍ എന്ന് വരൂ മെന്നു പറയാന്‍ പറ്റില്ലെന്നും.ഉമ്മയുടെ മരണ വാര്‍ത്ത എന്നെ വല്ലാത്ത തളര്‍ത്തി.പാവം.ചെറു പ്രായത്തിലെ അവള്‍ക് ഉമ്മ നഷ്ടപെട്ടല്ലോ?

പിന്നെ,ദിനങ്ങള്‍.ആഴ്ചകള്‍ ഞാന്‍ കാത്തിരുന്നു.അവളോടെ തിരിച്ചു വരവിനായി..ഇല്ല അവളെ കാണുന്നില്ല.ഞാന്‍ വീണ്ടും പഴയ അന്തര്‍ മൂകതയിലെക് തിരിച്ചു പോയി കൊണ്ടിര്രുന്നു.ഉല്സാഹ കുറവ് എന്നില്‍ വീണ്ടും വന്നു തുടങ്ങി. പെട്ടന്ന് ഒരു ദിവസം എന്നില്‍ സന്തോഷത്തിന്റെ തിരി തെളിയിച്ചു അവള്‍ വീണ്ടും ക്ലാസ്സില്‍ വന്നു.ആ ദിനം ഏനിക് ഒരിക്കലും മറക്കാന്‍ പറ്റില്ല.വീണ്ടും പഴയ പോലെ സന്തോഷത്തിന്റെ നാളുകള്‍.പലതരം തമാശകളും കളികളുമായി പ്രണയം അങ്ങനെ മുന്നോട്ടു പോയി.

ദിനങ്ങള്‍ കഴിയുന്തോറും ഏനിക് കൂട്ടികാരികളും കൂട്ട് കാറും കൂടി വന്നു.മെല്ല മെല്ലെ ഞാന്‍ അവളില്‍ നിന്ന് അകലാന്‍ തുടങ്ങി.പിന്നെ ഞാന്‍ അവളെ അവഗണിക്കാന്‍ തുടങ്ങി.കാരണം പുതിയ കൂട്ടികാരിലെകും പ്രനയതിലെകും ഞാന്‍ അപ്പോള്‍ കടന്നു പോയിരുന്നു.പക്ഷെ, അവലന്നെ ഉപേക്ഷിക്കാന്‍ ഒരുക്കമായിരുന്നുള്ള. അവലന്റെ പിറകെ തന്നെ.അവളെ ഞാന്‍ കണ്ടില്ലെന്നു നടികുകയും അവഹെളികുകയും അവഗനികുകയും ചെയ്തു.അവളുടെ സ്നേഹമെല്ലാം ഞാന്‍ തട്ടി തെരുപിച്ചു.ഏന്റെ വഴികളിലൂടെ ഞാന്‍ സഞ്ചരിച്ചു . ഏന്നെ ഒരു മനുഷനാകിയ എനിക്ക് തണലായി മാറിയ അവളെ ഞാന്‍ പൂര്‍ണ മായും നിരാകരിച്ചു.ചതി അതായിരുന്നു ഞാന്‍ ചെയ്തത്.അഹങ്കാരം.

പിന്നെ പിന്നെ ഞങ്ങള്‍ തമ്മില്‍ മിണ്ടാതെ ആയി.വര്‍ഷങ്ങളോളം.ഞാന്‍ ഈ കാല അളവില്‍ പല പ്രശ്നത്തിലും പെട്ടപ്പോഴും അവലന്നെ അധ്രകഷമായി സഹായികുന്നെടെന്നു ഞാന്‍ മനസ്സിലാകി.അവളുടെ സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞു.പക്ഷെ,അവളിലേക് തിരിച്ചു പോകാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. വഞ്ചകന്‍.

പത്താം ക്ലാസ്സിലെ സെന്റൊഫ്ഫിനു ഒരു ദിവസന്‍ മുന്‍പായിരുന്നു അവളുടെ വിവാഹ നിശ്ചയം.അത് ഞാന്‍ അറിഞ്ഞു.പക്ഷെ ദുക്കം തോന്നിയില്ല.ഞാന്‍ അവളെ മനസ്സില്‍നിന്നു അപ്പോഴേക്കും പൂരണമായും ഒഴി വാകിയിരുന്നു. അവസാന പരീക്ഷയും കഴിഞ്ഞു നടന്നു നീങ്ങുമ്പോള്‍ ഞാന്‍ ഒന്ന് പ്രതീക്ശുകുന്നുടായിരുന്നു.അവളല്ലേ
എന്നെ കല്ലിയാനതിനു വിളികുമെന്നു.പക്ഷെ ,എല്ലാ സുഹ്ര്തുകളെയും വിളിച്ചു.എന്നെ മാത്രം അവള്‍ ഒഴിവാകി.ഏന്നെ ഒന്ന് തിരിഞ്ഞു പോലും നോകാതെ അവള്‍ നടന്നു അകലുന്ന രംഗം ഏന്റെ മനസ്സില്‍ ഒരു പാടായ അവശേഷിക്കുന്നു.എന്തെ അവളെന്നെ കല്ലിയാനതിനി വിളികാത്തത്.എന്നെ അത്രത്തോളം അവള്‍ വെറുത്തു പോയിടുണ്ടാവും അല്ല? എന്നാലും എന്നെ മാതരം അവള്‍ക്..വേണ്ടായിരുന്നു..ഏന്റെ മനസ്സ് പിടിഞ്ഞി..അവളുടെ മനസ്സ് ഇതിനെകാല്‍ പിടിഞ്ഞത് അറിയാതെ....

കാലം ഒരു പാട് നീങ്ങി.
പിന്നെ ഞാന്‍ അവളെ ഒരു പ്രാവശ്യ മാത്രമേ കണ്ടുള്ളൂ.
പിന്നെയും കാലം നീങ്ങി.
പഠിത്തം പൂര്‍ത്തിയായി,ജോലി കാരനായി, വര്ഷം ഏഴു കഴിഞ്ഞു. പഴയാതല്ലേം മറന്നു കൊണ്ട് യുവതത്തിന്റെ ലഹരിയില്‍ ആറാടുന്ന സമയം...വീട്ടില്‍ ആരോ വന്നു ബെല്ലടിച്ചു.ഞാന്‍ വാതില്‍ തുറന്നു നോക്കി.എനിക്ക് അതിശയമായി .എന്‍റെ പഴയ കൂട്ടുകാരന്‍. എഴു വര്‍ഷത്തിനു ശേഷമാണ് ഞാന്‍ അവനെ കാനിന്നത്.അതായതു സ്കൂള്‍ കഴിഞ്ഞ ശേഷം ആദ്യമായിട്ട്. ഞങ്ങള്‍ കുറെ കാര്യം സംസാരിച്ചു.പടിതത്തെ പറ്റി ജോലിയെ പറ്റി ഒക്കെ..ഓടുവില്‍ അവന്‍ എന്നോദു ചോദിച്ചു.
"നിനക്ക് നിന്‍റെ ആ പഴയ കൂട്ട് കാരിയായി ഓര്മ ഉണ്ടോ?"
"ഉണ്ട്"
"അവള്‍ക് എപ്പോള്‍ ആര് വയസ്സുള്ള മകള്‍ ഉണ്ട്"
ഞാന്‍ ചിരിച്ചു.
"അവളും ഭര്‍ത്താവും രണ്ടു വശം മുന്പ് പിഞ്ഞിരുന്നു" അവന്‍ പറഞ്ഞു.
ഞാനൊന്നും മിണ്ടിയില്ല.
"അവളുടെ ഉമ്മുക് ഉണ്ടായിരുന്ന അതെ അസുഖം അവള്കും ഉണ്ടായിരുന്നു.....പക്ഷെ,.... ദൈവം ഉമ്മയ്ക് കൊടുത്ത അത്ര ആയുസ്സ് അവള്‍ക് കൊടുത്തില്ല....അവളെ ദൈവം തിരിച്ചു വിളിച്ചു..... മരണം സംഭവിച്ചത് ഇന്നലെ ആയിരുന്നു..അവള്‍ പോയി ഡാ...പോയി" അവന്റെ വാക്കുകള്‍ പൂര്‍ണമായും പുറത്തു വന്നില്ല.
എനിക്ക് ഒന്ന് മിണ്ടാന്‍ പറ്റിയില്ല..കരയാനും..ഒരു മരവിച്ച അവസ്ഥ ആയിരുന്നു..
അവന്‍ തുടര്‍ന്നു." വര്‍ഷങ്ങള്‍ക് ശേഷമാണ് ഞാന്‍ അവളെ കണ്ടത്...അവള്‍ ക്ഷീണിച്ചു എല്ലും തോല് മായിരുന്നു.എന്നെ കണ്ടപ്പോള്‍ അവള്‍ക് നിന്നെ ഓര്‍മ വന്നു..അവള്‍ പറഞ്ഞു.നീ അവനോട് പറയണം.ഞാന്‍ അവനോട് ഒരു പാട് തെറ്റ് ചെതിടുന്ടെന്നു.അവനെ അവഗണിച്ചിരുന്നു എന്ന്.അവനോട് സംസാരിച്ചില്ല എന്ന്. ഇതു അവന്റെ ശാപമായിരിക്കും..എന്‍റെ ജീവിതത്തിലെ സംഭവങ്ങള്‍ അവന്റെ ശാപമായിരിക്കും..സന്തോഷിക്കാന്‍ വിധിക്ക പെട്ടുട്ടില്ലതവള്‍..നീ അവനോട് പറയണം ഞാന്‍ മാപ് ചോധികുന്നു വന്നു...മരണത്തിനു മിന്പ് പൊരുതു തരണമെന്ന്..ശപികരുത് എന്ന്.ഞാന്‍ അവനെ കല്ലിയാനതിനു വിളികാത്തത് എന്ത് കൊണ്ടാണെന്ന് നിനകരിയുമേ? ഞാന്‍ നിന്നോട് പറയാം..നീ അവനോട് പറയണം..... അപ്പോഴേക്കും റൂമിലേക് ആരോ കടന്നു വന്നു...അവളെ നാളെ വാരാനും അപ്പോള്‍ പറയാമെന്നും പറഞ്ഞു...കരഞ്ഞു കൊണ്ടായിരുന്നു ഏതൊക്കെ പറഞ്ഞത്...പക്ഷെ,പിറ്റേ ദിവസന്‍മ പോകുമ്പോഴേക്കും പറയാന്‍ ബാകി വെച്ച് അവള്‍ പോയിരുന്നു...അല്ലാഹുവിന്റെ അടുകലലെക്..മരണ കിടകയില്‍നിന്നു പോലും നിന്നെ ഓര്‍ത്ത അവള്‍ നിന്നെ എത്ര മാത്രം സ്നേഹിചിരിക്കണം..."
എനിക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല..
ചെയ്ത കുറ്റം ബോതം ഓര്‍ത്ത..
ചതി ഓര്‍ത്തു...
എന്‍റെ ക്രൂരത്തെ ഓര്‍ത്തു ..ഞാനാണോ ശപികേണ്ടത്..അവളല്ലേ...ഞാനാണോ വേരുകേണ്ടത് അവളല്ലേ..അവളാണോ തെറ്റ് കാറി ഞാനല്ലേ...ഇനി എനിക്ക് അവളെ ഒരിക്കലും കാന്‍ പറ്റിലല്ലോ?
കാലില്‍ വീണു വീണു മാപ് ചോദിക്കാന്‍...യാ അല്ല്..മരണ കിടക്കയില്‍ നിന്നും പോലും എന്നെ ഓര്‍ത്ത,എന്നെ മനുഷനാകി മാറ്റിയ...അവളുടെ ശാപം എന്നില്‍ നിന്ന് പോകാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്...?അവള്‍ എന്താണ് പറയാന്‍ ബാകി വെച്ചത്?വഞ്ചകന്‍ ഞാനാണ് തീര്‍ച്ച...അവളുടെ ഓര്‍മകള്‍ക് മുന്നില്‍ ഞാന്‍ എന്ന് നീറി കഴിയുന്നു..

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More