Sunday, November 14, 2010

കേരളടൂറിസം വീഡിയോ മോഷ്‌ടിച്ചതോ?

September 28, 2010
ലണ്ടനിലെ സാച്ചി ഗാലറിയില്‍ നടന്‍ മോഹന്‍‌ലാലടക്കം പല ഉന്നതരുടെയും സാന്നിധ്യത്തില്‍ ‘പ്രിവ്യൂ’ നടത്തിയ കേരള ടൂറിസം വീഡിയോ മോഷണമാണെന്ന് ഫേസ്‌ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയാ – മൈക്രോബ്ലോഗിംഗ് സൈറ്റുകളില്‍ ആരോപണം. മെക്സിക്കന്‍ ടൂറിസത്തിന് വേണ്ടി സിനിമാ സംവിധായകനായ ഡീഗോ പെര്‍ണിയ തയ്യാറാക്കിയ ‘എസ്ട്രെല്ലാസ് ഡെല്‍ ബൈസെന്‍റെനാരിയോ’ എന്ന വീഡിയോയുമായി കേരളാ ടൂറിസം വീഡിയോയ്ക്ക് സാദൃശ്യം ഉണ്ടെന്നാണ് ആരോപണം. സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന് വേണ്ടി ‘സൂസൂ’ ഫെയിം പ്രകാശ് വര്‍മയാണ് കേരള ടൂറിസത്തിന് വേണ്ടി വീഡിയോ സംവിധാനം ചെയ്തത്.

മെക്സിക്കോ സന്ദര്‍ശിക്കാന്‍ അതീവ സുന്ദരിയായ ഒരു സ്ത്രീ വരുന്നതാണ് ഡീഗോ പെര്‍ണിയയുടെ വീഡിയോയിലെ പ്രമേയം. മൂന്ന് മിനിറ്റും ഒരു സെക്കന്‍റുമാണ് എസ്ട്രെല്ലാസ് ഡെല്‍ ബൈസെന്‍റെനാരിയോയുടെ ദൈര്‍ഘ്യം. കേരളം സന്ദര്‍ശിക്കാന്‍ ഒരു സുന്ദരി വരുന്നതാണ് പ്രകാശ് വര്‍മയുടെ വീഡിയോയുടെ സ്റ്റോറി ബോര്‍ഡ്. ദൈര്‍ഘ്യമാകട്ടെ മൂന്ന് മിനിറ്റുംകഥകളി നടന്‍റെ ഭാവവാഹാദികളാണ് കേരളം സന്ദര്‍ശിക്കാന്‍ എത്തുന്ന യുവതിയെ ആകര്‍ഷിക്കുന്നതെങ്കില്‍ മെക്സിക്കന്‍ തനത് കലാകാരന്‍റെ ഭാവവാഹാദികള്‍ ഡീഗോ പെര്‍ണിയയുടെ യുവതിയെ ആകര്‍ഷണവലയത്തിലാക്കുന്നു,

നാടന്‍ കലാരൂപങ്ങളായ തെയ്യവും മറ്റും നമ്മുടെ മോഡലിനെ ആവേശിക്കുമ്പോള്‍ മെക്സിക്കന്‍ തനത് കലാരൂപങ്ങള്‍ പെര്‍ണിയയുടെ നായികയെ മാസ്മരികവലയത്തിലാക്കുന്നു.വീഡിയോയുടെ അവസാനം ശക്തിയുടെ സ്വരൂപമായ കുതിരയെ മെരുക്കുകയും കുതിരയില്‍ ചാഞ്ഞുകൊണ്ട് പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുകയുമാണ് മെക്സിക്കന്‍ വീഡിയോയില്‍. കേരള ടൂറിസത്തിന്‍റെ വീഡിയോയില്‍ കുതിരയ്ക്ക് പകരം ആനയാണ്. ആനയില്‍ ചാഞ്ഞുകിടന്നുകൊണ്ട് കേരള ടൂറിസം വീഡിയോയിലെ നായിക പ്രകൃതിയില്‍ ലയിക്കുന്നു.

രണ്ട് വീഡിയോയിലെയും രംഗങ്ങള്‍ സ്ലോ മോഷനിലാണ് ദൃശ്യമാകുക. ഉപയോഗിച്ചിരിക്കുന്ന ക്യാമറാ ടെക്‌നിക്കിനും വളരെ സാമ്യതയുണ്ട്. മെക്സിക്കന്‍ വീഡിയോയുമായി കേരള ടൂറിസത്തിന്‍റെ വീഡിയോയ്ക്ക് ഇത്ര സാദൃശ്യം വരാന്‍ കാരണമെന്തെന്ന് കേരള ടൂറിസത്തിന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ ട്വിറ്റര്‍മാര്‍ ചോദ്യം ചെയ്തിട്ടുണ്ട്. കേരളാ ടൂറിസം വീഡിയോയുടെ പ്രചോദനം മെക്സിക്കന്‍ വീഡിയോ ആണോ എന്നാണ് അവരുടെ ചോദ്യം.

0 comments:

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More