തേക്കിന്‍റെ നാട്ടിലൂടെ…… {ചരിത്ര കാഴ്ചയിലൂടെ }
വേരുതെയിരിക്കുംബോഴുള്ള ഹോബിയാണ് യാത്രകള്‍ …. അത് മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ നടന്ന ചരിത്രമില്ല എന്‍റെയും കൂട്ടുകാരുടെയും അനുഭവത്തില്‍….ഇന്നൊരു യാത്ര പോയി….വിദൂരത്തെക്കോന്നുമല്ല..കാണാവുന്ന ദുരത്തെക്ക്…. നിലമ്പൂരിന്‍റെ തേക്കിന്‍ വിസ്മയ ലോകത്തേക്ക് ….. ഒന്ന് വിളി കേള്‍ക്കാവുന്നത്ര അരികെയാനെങ്ങിലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ …… അതിനൊരു പരിഹാരമായിട്ടെങ്ങിലും ഒരു സന്ദര്‍ശനം ….അതാണ് ഉദ്ദേശം . പ്രവാസ ജീവിതത്തില്‍ ഈ ഒരു തേക്കിന്‍ മഹിമ ഒരുപാട് തവണ അഭിമാനത്തോടെ എടുത്തു പ്രയോഗിച്ചിട്ടുണ്ട് പല സന്ദര്‍ഭങ്ങളിലും ………
.കോഴിക്കോട് -ഊട്ടി ഹൈവേയില്‍ നിലമ്പൂരില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തേക്ക് മ്യുസിയത്തിലെത്താം .
നമുക്കാദ്യം തേക്ക് മ്യുസിയത്തിലെക്ക് പോകാം …


കവാടം കടന്നെത്തുന്നത് അതിമനോഹരമായ സ്ത്രീ ശില്പത്തിന്‍റെ മുന്നിലാണ്
.
ഒന്ന് കൂടെ അടുത്തൊരു ഫോട്ടോയെടുക്കാം.. കൂസാറ്റുകാര്‍ ഇത് കാണാതിരിക്കട്ടെ ..?!?!.. കണ്ടാല്‍ തീര്‍ന്നു ഈ ശിപത്തിന്‍റെ കാര്യം ..!!!!
ഒന്ന് കൂടെ അടുത്തൊരു ഫോട്ടോയെടുക്കാം.. കൂസാറ്റുകാര്‍ ഇത് കാണാതിരിക്കട്ടെ ..?!?!.. കണ്ടാല്‍ തീര്‍ന്നു ഈ ശിപത്തിന്‍റെ കാര്യം ..!!!!
ഇനി മ്യുസിയത്തിനകത്തെ കുറച്ചു കാഴ്ചകള്‍ കാണാം….
ഇവന്‍ പണ്ട് പുലിയായിരുന്നു കെട്ടോ…! ഇപ്പൊ പൂട മാത്രമേ ഉള്ളു …!!{ തേക്കിന്‍റെ കുറ്റി വേരോടെ പിഴുതെടുത്ത്തത് }
ഇനി ഇതിനൊക്കെ കാരണക്കാരനായ ആളെ കാണണ്ടേ….കനോലി സായിപ്പിനെ . ദേ….നോക്ക്..
എന്തിന്‍റെ പേരിലാനെങ്ങിലും എന്തിനു വേണ്ടിയായിരുന്നെങ്ങിലും കനോലി സായിപ്പ് ഈ ചെയ്തത് ഒരു
ലോക മഹാ സംഭവം തന്നെ ..!!!!
ലോക മഹാ സംഭവം തന്നെ ..!!!!
പുറത്ത് കണ്ണിനു കുളിര്‍മയേകുന്ന ഉദ്ധ്യാനങ്ങള്‍ ….. കല്യാണത്തിന്‍റെ ഔട്ട് ഡോര്‍ ഷൂട്ടിങ്ങിന് പറ്റിയ ലൊക്കേഷനുകള്‍ ..!! ഹാ ഹ ഹ ഹ ….
ഇനി നമുക്ക് കനോലി പ്ലോട്ടിലെ തേക്ക് പ്ലാന്‍റെഷനിലേക്ക് പോകാം…
. ഫോറെസ്റ്റ് ഓഫീസില്‍ നിന്നോരാള്‍ക്ക് 10 രൂപയുടെ ടിക്കെറ്റെടുത്ത് ..നേരെ പുഴയിലേക്ക് വെച്ച് പിടിക്കുക അവിടെ ചെന്ന് ചാലിയാറിന് കുറുകെ തുക്കുപാലത്ത്തിലൂടെ ഒരു അക്കരെ യാത്ര …. {കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്ബായിരുന്നെങ്ങില്‍ രസകരമായ തോണി യാത്ര നടത്താമായിരുന്നു …}
ചാലിയാറിന്‍റെയും തുക്കുപാലത്തിന്‍റെയും ചില സുന്ദര ദൃശ്യങ്ങള്‍
പേടിക്കണ്ട ഞാന്‍ തന്നെയാ…..!!!
തുക്കു പാലം കടന്നാല്‍ പ്ലാന്‍റെഷനായി …
ഇവനാണ് ഇപ്പോഴത്തെ പുലി….. ലോകത്തിലെ ഏറ്റവും വലിയ തേക്ക്…..TREE NO :23 46.5 മീറ്റര്‍ ഉയരവും 420 സെന്റി മീറ്റര്‍ വണണവുമുണ്ട് ഇവന് .. { 2008 ലെ കണക്കാണിത് }
ഞാന്‍ അവനെ താങ്ങിയതോ .. അവന്‍ എന്നെ താങ്ങിയതോ ….ആ….
]
ദേണ്ടെ ……ലെവനും താങ്ങുന്നു …….
ദേണ്ടെ ……ലെവനും താങ്ങുന്നു …….
ലേലത്തിന് വെച്ചിരിക്കുന്ന തേക്കിന്റെ ലോട്ടുകള്‍ കണ്ടൊരു മടക്കയാത്ര………
………….ശുഭം…………….
0 comments:
Post a Comment