ഫേസ്‌ബുക്കില്‍ പരസ്യം ക്‌ളിക്ക് ചെയ്‌ത് സമ്പാദിക്കാം
ഫേസ്‌ബുക്കില്‍ കാണുന്ന പരസ്യങ്ങള്‍ ക്‌ളിക്ക് ചെയ്‌താല്‍ ഉപയോക്‌താവിന്റെ അക്കൗണ്ടില്‍ നിശ്‌ചിത തുക ക്രഡിറ്റ് ചെയ്യപ്പെടും. എന്നാല്‍ ഇത് കാശായി ലഭിക്കില്ല. പകരം ഫേസ്‌ബുക്ക് വഴി വില്‍ക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാം.
അതേസമയം ഈ സേവനം തിരഞ്ഞെടുത്ത പരസ്യങ്ങള്‍ ക്‌ളിക്ക് ചെയ്‌താല്‍ മാത്രമെ ലഭിക്കുകയുള്ളു. ക്രൗഡ്‌സ്‌റ്റാര്‍, ഡിജിറ്റല്‍ ചോക്‌ളേറ്റ്, സിന്‍ഗ തുടങ്ങിയ ഗെയിമുകളുടെ പരസ്യങ്ങള്‍ ക്‌ളിക്ക് ചെയ്‌താല്‍ ഉപയോക്‌താവിന്റെ അക്കൗണ്ടില്‍ നിശ്‌ചിത തുക ഫേസ്‌ബുക്ക് ക്രഡിറ്റ് ചെയ്യും. കൂടാതെ ഷെയര്‍ത്രൂ, സോഷ്യല്‍വൈബ്, എപിക് മീഡിയ, സൂപ്പര്‍സോണിക് ആഡ്‌സ് തുടങ്ങിയവയിലും ഈ ആനുകൂല്യം ലഭ്യമായിരിക്കും. ഫേസ്‌ബുക്കിലെ പരസ്യങ്ങള്‍ക്ക് ക്‌ളിക്ക് കുറവായതിനാലാണ് പുതിയ സംരഭത്തിന് തുടക്കമിടുന്നത്. ഇതാദ്യമായാണ് ഒരു സൈറ്റിലെ പരസ്യം ക്‌ളിക്ക് ചെയ്യുന്നവര്‍ക്ക് അതിന്റെ പ്രതിഫലം ലഭ്യമാകുന്നത്.
0 comments:
Post a Comment