
പ്രവാസം സുഖമുള്ള ഒരനുഭവം
ഞാനിപ്പോള്‍ ഒരു പ്രവാസിയാണ്. ദുബായ് എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ വല്ലാത്തൊരവസ്ഥയിലായിരുന്നു ഞാനും. പിറ്റേന്നു തന്നെ തിരിച്ചു പോയാലോഎന്നായിരുന്നു ചിന്ത. ഒരു റമദാനിലാണ് ദുബായില കാലുകുത്തിയത്. രാവും പകലുമില്ലാത്ത പണി. നടുവൊടിഞ്ഞെന്ന് പറഞ്ഞാല്‍ മതിയല്ലൊ..
സമയം പോയിക്കിട്ടുന്നേയില്ല. മണിക്കൂറുകള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യം. ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറുതന്നെയല്ലെ...! ആകെയൊരു പങ്കപ്പാട്. വന്നു കുടുങ്ങി. പുറത്തിറങ്ങാന്‍ പേടി. ഇഖാമ കയ്യില്‍ കിട്ടിയിട്ടില്ല. വല്ല...