Sunday, September 12, 2010

നെല്ലിയാമ്പതിയിലേക്കൊരു യാത്ര





നെല്ലിയാമ്പതിയിലേക്കൊരു യാത്ര

കഴിഞ്ഞ മാസം ഞങ്ങള്‍  നെല്ലിയാമ്പതിയിലേക്കൊരു യാത്ര പുറപ്പെട്ടു.  എവിടെയെങ്കിലും ഒരു യാത്ര വേണമെന്നാഗ്രഹിച്ചു. അങ്ങിനെ നെല്ലിയാമ്പതിയിലേക്കു പോകാമെന്ന് ഇത്തവണ പറഞ്ഞത് അനസ് ആണ് . പിന്നെ ഒന്നും തന്നെ ആലോചിച്ചില്ല പുറപെട്ടു ഞങ്ങള്‍
അനസ്, അസിഫ്. അന്‍സാര്‍ ,ആരിഫ്‌ ,വിഷ്ണു, വിജിത്ത് ഞങ്ങള്‍ 6 പേര്‍ ചേര്‍ന്നാണ് യാത്ര തിരിച്ചത് നെല്ലിയാമ്പതിക്ക്  6 മണിക്ക് പോകാന്‍ ഞങ്ങള്‍
പ്ലാന്‍ ചെയ്തെങ്കിലും ഇറങ്ങിയത്‌ 7 മണി തൃശൂര്‍ എത്തിയത് 8 മണി അവിടെ നിന്ന് മണ്ണുത്തി വഴി വടുക്കുംചേരി വഴി കട്ട്‌ ചെയ്തു നെന്മാറ അവിടെ എത്തിയപ്പോള്‍ ജാന്‍ ആലോചിച്ചു വേറെ ഒന്നും അല്ല ഞങ്ങള്‍ ഒരുപാട് തവണ വന്ന സ്ഥലമാണ്‌ നെന്മാറ കാരണം മറ്റൊന്നുമല്ല ഇവിടെയാണ് കേരളത്തിലെ ഏറ്റവും വലിയ വെടികെട്ടു നടക്കുന്ന സ്ഥലം അവിടെ  നിന്നും കുറച്ചു കട്ടന്‍ അടിച്ചു രാവിലെ 9 മണിക്കു യാത്ര തിരിച്ചു. നെന്മാറ ഫോറസ്റ്റ് ഓഫീസിലെ സുഹൃത്തിനെയും കൂട്ടി യാത്രയാരംഭിച്ചു. ഇത് ഞങ്ങളുടെ അന്‍സാറിന്റെ ഒരു ഫ്രണ്ട് ആണ് ഇവിടെത്തെ ഒരു    പ്രത്യകത എന്ന് പരുന്നത്  എന്ന് പറഞ്ഞു നെല്ലിയംബതിയെ കുറിച്ച് ജങ്ങള്‍ക്ക് ഫോറെസ്റ്റ് സുഹൃത്ത്‌ വിവരിച്ചു തന്നു ഈ സ്ഥലം കണ്ടു പിടിച്ചത് ബ്രിട്ടീഷ്‌ കാര്‍ ആണെത്ര ഇവിടെ ധാരാളം തേയില തോട്ടവും, കാപ്പി തോട്ടവും,ഉണ്ട് അതാണ് ഇവിടെത്തെ ഒരു കൃഷി പിന്നെ വളരെ പ്രത്യഗത എന്ന് പാറുന്ന ഒരു കൃഷിയം ഇവിടെ ഉണ്ട് അതാണ് ഗോവെര്‍മെന്റ്റ് നടത്തുന്ന ഓറഞ്ച് തോട്ടവും , പേരക്ക തോട്ടവും ആണ് ഉള്ളത് അതിനു പ്രത്യ്ഗ സീസണില്‍ ആണ് വിളവെടുപ്പ് നടക്കുന്നത് ആ ഫോറെസ്റ്റ് ഓഫീസര്‍ ഉള്ളത് കാരണം ജങ്ങള്‍ക്ക് ധാരാളം ഓറഞ്ച് ലഭിച്ചു
പിന്നീട ധാരാളം വ്യൂ പോയിന്റ്‌ കണ്ടു ഞങ്ങള്‍ മലമുകളിലേക്ക് കയറി കയറാനായി ഒരു ജീപ്പ്  ഉണ്ട്  അത് ഞങ്ങള്‍ വാടകകെടുത്തു കാര്‍ ഞങ്ങള്‍ ഒരു സ്ഥലത്ത് ഒതുക്കി പിന്നീടുള്ള യാത്ര ജീപിലയിരുന്നു ഇ യാത്ര വളരെ നല്ല അനുബവമാണ് നല്‍കിയത്  .
                                                              അവിടെ നിന്നുള്ള ചില ദൃശ്യങ്ങള്‍...




മാമ്പാറയില്‍ നിന്നുള്ള ദൃശ്യം... താഴെ നിന്നും മേഘങ്ങള്‍ ഉയര്‍ന്നു വരുന്ന വിസ്മയ കാഴ്ച...





ഈ 2 ചിത്രങ്ങള്‍ സീതാര്‍കുണ്ട്.... അവിടെ നിന്നും നോക്കിയാല്‍ പാലക്കാടു മുഴുവന്‍ കാണാം... നേരെ താഴെ നെന്മാറയും, കൊല്ലങ്കോടും......

ഇതു കേശവന്‍ പാറ....

ഇതു പോത്തുണ്ടി ഡാം......
മാമ്പാറയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ജീപ്പിനു മുന്നില്‍ അപ്രതീക്ഷിതമായി ഒരു കടുവ... ക്യാമറയില്‍ കൈവെക്കും മുമ്പേ അവന്‍ എത്തേണ്ടിടത്തെത്തിയിരുന്നു!!!
തിരിച്ചു കുന്നിറങ്ങുമ്പോള്‍ ഓര്‍ക്കാനൊത്തിരി ഓര്‍മ്മകളുമായി.....
(മുന്‍ കൂര്‍ ജാമ്യം: സുഹൃത്തിന്റെ ക്യാമറയിലെടുത്ത ചിത്രങ്ങളാണ്. ഫോട്ടോഗ്രാഫിയെക്കുറിച്ചൊരു കുന്തവുമെനിക്കറിയില്ല




NB: നെല്ലിയാമ്പതി വളരെ നല്ല ഒരു സ്ഥലമാണ്‌ തൃശൂര്‍ നിന്നും വളരെ അടുത്താണ് നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത് തീര്‍ച്ചയായും നിങ്ങള്‍ പോകും അഭിപ്രായം രേഗ പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു നിങ്ങള്‍ ആരും കമന്റ്‌ അടിക്കുന്നില്ല അത് ചെയ്യണം എന്നലെ എനിക്ക് കൂടുതല്‍ ബ്ലോഗ്‌ ചെയ്യാന്‍ ഒരു പ്രജോദനം ആകു 

0 comments:

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More