Wednesday, September 15, 2010

മഴ മാത്രം.....



ഇന്ന് എന്തൊരു വെയിലാണ്..
രാത്രി മുഴുവന്‍ തോരാതെ പെയ്ത മഴക്കൊടുവില്‍...വല്ലാത്ത നിശബ്ദതയെങ്ങും...ഇടക്കെപ്പോഴോ
 കടന്നു പോകുന്ന ഏതോ 
വാഹനങ്ങളുടെ ശബ്ദം മാത്രം ...
.എന്നും വരാറുള്ള പേരറിയാ  
പക്ഷികളും ,അണ്ണാന്‍ കുഞ്ഞുങ്ങളും
 ഇന്നെന്തേ കണ്ടില്ല...




ദൂരേക്ക്‌ നോക്കി ഈ ജനാലക്കിപ്പുറം നില്‍പ്പ് തുടങ്ങീട്ടു എത്രയോ  നേരമായി...ആരുടെ വരവാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് ? അറിയില്ല,എന്നാലും ആരെയോ ....അറിയാതെ ഉള്ളില്‍ നിറയുന്ന നൊമ്പരം...എന്നത്തേയും പോലെ കാരണമില്ലാതെ...


ഈ ഏകാന്തത അസഹ്യം....എന്തേ ഇങ്ങനെ ? ജീവിതം അടിച്ചു പൊളിക്കുന്ന സൌഹൃദങ്ങള്‍ക്കിടയില്‍
ഞാന്‍ മാത്രം...അവരുടെ ആഘോഷങ്ങളൊന്നും   എന്നെ സന്തോഷിപ്പിക്കുന്നില്ല...
"ഈ ചെറുപ്രായത്തില്‍ എന്തേ നീയിങ്ങനെ ? എന്തേ നിനക്കിത്ര സങ്കടം ?" മനസ് പലവട്ടം ചോതിച്ചു...ഉത്തരമില്ല ....


ഈ ഏകാന്തത എന്നെ കൂട്ടിക്കൊണ്ടു പോകുന്നത് എവിടെക്കാണ്‌ ? ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ബാല്യത്തിലെ സങ്കടങ്ങളിലെക്കോ ,അതോ  ഒരു കുഞ്ഞു ജീവന്റെ  നിസഹായത നിറഞ്ഞ ഭാവിയിലെക്കോ ?
വേണ്ടാ ഒന്നും ഓര്‍ക്കണ്ട...


കഴിഞ്ഞ രാത്രിയിലെ  തോരാ മഴയത്തും ഈ ജനാലക്കുപിന്നില്‍ ഞാനുണ്ടായിരുന്നു...മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ പെയ്തു വീഴുന്ന ഇരുണ്ടു കനത്ത മഴ ...മഴയുടെ ആരവങ്ങല്‍ക്കിടയിലൂടെ എന്നിലേക്ക്‌ നടന്നടുക്കുന്ന നിന്റെ മുഖം ഞാന്‍ കാണുന്നുണ്ടായിരുന്നു...
ഒരുമിച്ചുണ്ടായിരുന്നവരെല്ലാം പലവഴിക്ക് പിരിഞ്ഞു പോയിരിക്കുന്നു...പലരെയും ഇനി ഒരിക്കലും കണ്ടെന്നും വരില്ല...ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത എന്റെ പ്രിയ കൂട്ടുകാരാ ,നിന്നെയും എനിക്ക് നഷ്ട്ടപ്പെടുമോ? നിന്റെ വശ്യമായ ചിരിയും ,ശാന്തമായ ആര്‍ദ്രഭാവങ്ങളും,സ്വപ്നം മയങ്ങുന്ന കണ്ണുകളും ,ഒരിക്കലും ഒരിക്കലും മനസില്‍നിന്നും മായില്ല...


അവസാനം എനിക്ക് എന്നും കൂട്ടായി ഈ മഴ മാത്രം...ഞാനുമെന്റെ മഴയും...

0 comments:

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More